31.12.10

മരമൊന്ന് ; ഫലങ്ങള്‍ പലതരം

    ഒരേ ഫലം കായ്ക്കാത്ത മരങ്ങള്‍
മക്കു മോന്‍ തുള്ളിച്ചാടി അടുത്ത മരത്തിന്റെ ചുവട്ടിലെത്തി.
അവനിത്   മുപ്പത്തി നാലാമത്തെ പന്ത്രണ്ടു  ശിഖരമരമാണ്.
കളിക്കൂട്ടുകാരില്‍ ചിലര്‍ പറഞ്ഞു :
ഇതില്‍ നിറയെ മധുരിമയുടെ മാമ്പഴക്കാലമാണെന്ന്!
അല്ലായിരിക്കുമെന്നു അല്പം അറിവുള്ളവര്‍ :
ഒറ്റഫലം വിളയുന്ന മരങ്ങളിലൊന്നും മക്കുമോനെന്നല്ല
ഒരുത്തനും ഇതുവരെ കയറാന്‍ പറ്റിയിട്ടില്ലല്ലോ  എന്നാണവര്‍ പറയുന്നത്.

എന്തായാലും ഏതെങ്കിലും ചില്ലകളില്‍
പുഴുക്കാലത്തിനിടയിലും പൂക്കാലവും
 മുള്‍ക്കാലത്തിനിടയിലും    മാമ്പഴക്കാലവും കണ്ടേക്കും
എന്ന പ്രതീക്ഷയില്‍ മക്കുമോന്‍ ആദ്യം കണ്ണും പിന്നെ കാലും എറിഞ്ഞു....

മക്കുമോനോപ്പം എന്‍റെ പ്രിയപ്പെട്ട ..
എല്ലാവര്ക്കും, സുഖ ദുഃഖ സമ്മിശ്രമായിരിക്കാമെന്കിലും  
പ്രതീക്ഷാനിര്‍ഭരമായ ഒരു പുതുവര്‍ഷം -2012 - നേരുന്നു..

30.12.10

പഴയ ഒരു ഓഗസ്റ്റ്‌ മാസത്തിന്റെ ഓര്‍മയ്ക്ക്


                              
ഓഗസ്റ്റ്‌ 13 ന്‌ വൈകിട്ടാണ് ഒരു ബോധോദയം പോലെ എല്ലാം സംഭവിച്ചത്  .
പിന്നെ രാത്രിമുഴുക്കെ നീണ്ട ഒരു തട്ടിക്കൂട്ടല്‍ യജ്ഞം. 
"പ്രതിജ്ഞ" മുഴുമിപ്പിക്കാന്‍ മാലാഖയെപ്പോലെ കടന്നെത്തിയ കൊച്ചുബാലിക . 
പിന്നെ പുലര്‍ച്ച മുതല്‍ പൂരിപ്പിക്കേണ്ട ദൃശ്യങ്ങള്‍ക്കായി   
അന്നു പെയ്തൊരു മഴയൊഴിയുന്നതും  കാത്തോരിരിപ്പ്.
...ഒടുക്കം അത് സംഭവിച്ചു. ഏതു ? മഴയൊഴിഞ്ഞു. എത്ര നേരത്തേക്ക്? 
ആകെ 1 മണിക്കൂറത്തേക്കാവും 
ഞങ്ങളുടെ "നല്ല നടപ്പിനോ" "നടനത്തിനോ"?.....
രണ്ടും കല്പിച്ചു എല്ലാവരും കൂടി കളത്തിലിറങ്ങി. 
പിന്നെ പറയേണ്ടതില്ലല്ലോ അത് സംഭവിച്ചു... അതാണിത്..

ദേശഭക്തിഗാനം -

ഓഗസ്റ്റ് മാസത്തില്‍ ഓര്‍മയിലെത്തുന്നു
 ഭാരതസ്വാതന്ത്ര്യദിനം-ഭാരതസ്വാതന്ത്ര്യദിനം
വീറും വിയര്‍പ്പുമൊഴുക്കിയെന്‍ 
പൂര്‍വികര്‍  വാങ്ങിച്ചു നല്‍കിയെന്‍  ഇന്ത്യ -3
  
പല ജാതി, പല വര്‍ണം, പല ഭാഷയെങ്കിലും
ഒരു ചിന്ത എല്ലാര്ക്കുമൊന്നാകണം -നമ്മളൊന്നാകണം
പല വേഷം, പല രൂപം, പല   ദൈവമെങ്കിലും
ഒരു ചിന്ത എല്ലാര്ക്കുമൊന്നാകണം -നമ്മളൊന്നാകണം

..ഭാരത്‌ ഹമാരാ ദേശ്‌ ഹേ....കഭി ഭാരതീയോം ...

സ്വാര്‍ത്ഥ പീടങ്ങള്‍     തകര്‍ന്നു വീഴേണം
ജാതി തിരിവുകള്‍ അന്യമായി തീരേണം
നാടും നന്മയും കാത്തു സൂക്ഷിക്കേണം
നാളേക്ക് ഭാരതം സ്വന്തമായുണ്ടാവണം(2 )
 
(സാക്ഷാല്‍ക്കാരം -മിഖാസ്  കൂട്ടുങ്കല്‍) 

24.12.10

ഒരു ക്രിസ്തുമസ് കൂടി

2010 ഡിസംബര്‍ 25
എന്‍റെ ദിന വൃത്താന്തത്തില്‍    ഒരു ദിനം കൂടി ചേര്‍ക്കപ്പെട്ടു .
പുല്‍ക്കൂട്‌  കെട്ടിയും പൂത്തിരി കത്തിച്ചും ഈ ക്രിസ്തുമസും  കടന്നു പോയപ്പോള്‍
സക്രാരി പോലെ നശിക്കാത്തൊരു പുല്‍ക്കൂട്‌ 
ഹൃദയത്തില്‍ ഈശോയ്ക്കായി കെട്ടിയില്ലല്ലോ
എന്ന വ്യഥ ബാക്കിയാകുന്നു.

21.12.10

ചില ബ്രാക്കറ്റില്ലാ പ്രസംഗങ്ങള്‍

ഞാന്‍ ധരിച്ചു വച്ചിരുന്നവ എല്ലാം തെറ്റിദ്ധരിക്കുകയും     
വിധി വാക്യങ്ങള്‍ക്കെതിരെയുള്ള എന്‍റെ  ആക്ഷേപങ്ങളെയെല്ലാം കോടതിയലക്ഷ്യങ്ങളായി കാണുകയും ചെയ്യുന്ന ബഹു.(!) കോടതിയോട്
കഴിഞ്ഞു പോയ കാലത്ത് പറഞ്ഞു പോയവയെ ഓര്‍ത്തും
ഇന്ന് പറയുന്നവയെ പ്രതിയും
നാളെ പറയാന്‍ പോകുന്നവയെക്കരുതിയും കുറിക്കുന്നത്,
സ്കൂള്‍ മുറ്റം കണ്ട നാളിലൊക്കെ കേട്ടു പോയ ദേശീയ  പ്രതിജ്ഞയിലെ
" എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരരാ ണ് " എന്ന പ്രതിജ്ഞാ വാക്യത്തില്‍ വിശ്വസിക്കുന്ന ഞാന്‍
കേരളീയരുമെല്ലാം എന്‍റെ സഹോദരീ സഹോദരന്മാരായതിനാല്‍
'വീട്ടുകാരും നാട്ടുകാരുമല്ലേ പിന്നെന്തിനു മറ!' എന്ന മട്ടില്‍ നാട്ടുഭാഷയില്‍
..ശുംഭന്മാര്‍  മുതല്‍..ഞാന്‍ പറഞ്ഞു വരുന്ന  പല പദങ്ങളും
മലയാളിയുടെ നിഖണ്ടുവില്‍      ചേര്‍ക്കപ്പെടാത്തവയും
അവയ്ക്കൊന്നും നിശ്ചിത അര്‍ത്ഥങ്ങള്‍ നല്കപ്പെടാത്തവയുമായതിനാല്‍ 
എന്‍റെ വകയായി നാട്ടിന്‍പുറ നിഖണ്ടുവില്‍ നിന്നും ഭാഷാ നിഖണ്ടുവിലേക്ക്   സംഭാവന ചെയ്യപ്പെടുന്ന      വാക്കുകളെക്കരുതി
എന്‍റെ  പറഞ്ഞു പോയഎല്ലാ തെറ്റുകള്‍ക്കും
പറയുന്ന തെറ്റുകള്‍ക്കും
പറയാനിരിക്കുന്ന തെറ്റുകള്‍ക്കും മാപ്പ് നല്‍കി
എന്നെ ഒരു ഭാഷാസ്നേഹിയും ജനസ്നേഹിയും സാംസ്കാരികനായകനുമായി ആദരിക്കണമെന്ന്  വിനയപൂര്‍വ്വം (!) അപേക്ഷിക്കട്ടെ.
ഇനി മുതല്‍ ഞാന്‍ പറയുന്ന
എല്ലാ തെറികള്‍ക്കും പരദൂഷണങ്ങള്‍ക്കും  ആക്ഷേപങ്ങള്‍ക്കും
'നാട്ടിന്‍പുറ ഭാഷ' എന്ന് ബ്രാക്കറ്റ്    ഇട്ടു പറഞ്ഞു കൊള്ളാം
എന്നും ഇതിനാല്‍ താഴ്മയായി(!) ബോധിപ്പിച്ചു കൊളളുന്നു!

ഒരു എളിയ പാര്‍ട്ടിക്കാരന്‍  ശുംഭന്‍!

....................
N .B .നിഖണ്ടു(X)

20.12.10

ജോസെഫിനെ പോലെ


ക്രിസ്തുമസ് കാലമാണെങ്കിലും മനസ്സില്‍ ജോസെഫിന്റെ ചിത്രം നിറഞ്ഞു നില്‍ക്കുന്നു. താനുമായി വിവാഹ നിശ്ചയം നടന്ന പെണ്‍കുട്ടിയുടെ ഉദരത്തില്‍ താനറിയാതൊരു ശിശു വളരുന്നു.
യൂദ നിയമ പ്രകാരം കല്ലെറിഞ്ഞു കൊല്ലപ്പെടാന്‍ ഇതിലധികം എന്ത് കാരണം വേണം?
ജോസെഫിന്റെ ആലോചന, പക്ഷെ, അവളെ അപമാനിക്കുന്നതിനായിരുന്നില്ല.
ആയുധപ്പുര കാലിയാകുമ്പോള്‍ ഉള്ള സമാധാന ശ്രമം അല്ല ഇത്.

ആവനാഴിയില്‍ അമ്പുകള്‍ ഏറെ ഉള്ളപ്പോഴും തൊടുക്കാന്‍ മടിക്കുന്ന പോരാളി.വിചിത്രമായ ചിത്രം;പക്ഷെ വിശിഷ്ടമായ    ചിത്രം.

താലിബാന്‍ നീതിപീ O ങ്ങള്‍  എന്നെ സങ്കടപ്പെടുത്തുന്നു.
നിയമത്തിന്റെ അറക്കവാളുമായി  അറവുശാലയില്‍    കുഞ്ഞാടുകളെ കാത്തുകിടക്കുന്ന മനുഷ്യ ചെന്നായകളെ ആര് എന്ത് ചെയ്യാന്‍ ?

മറ്റു മനുഷ്യരെ അപമാനിക്കാനും , പരിഹസിക്കാനും പുശ്ചിക്കാനും,  കുറ്റം വിധിക്കാനും, ശിക്ഷ നടപ്പാക്കാനും എനിക്ക് മറ്റു മനുഷ്യനെക്കാള്‍ എന്ത് യോഗ്യതയാണ് ഉള്ളത്?

ദൈവം പോലും വിധി നടപ്പാക്കലുകളില്‍ പിശുക്ക് കാട്ടുമ്പോള്‍ ഇവിടെയുള്ളവര്‍ക്ക് വിധിക്കുവാനാണ് ഉത്സാഹം.

ദൈവമേ, ജോസെഫിന്റെത് പോലെ മറ്റു മനുഷ്യരെ അപമാനിക്കാന്‍ ഇഷ്ടപ്പെടാത്ത ഹൃദയനന്മ എനിക്കും തരണമേ,            അമേന്‍

15.12.10

വൃത്തി ബോധങ്ങള്‍

അടിവസ്ത്രം എന്ന വാക്ക് പോലും നാണത്തോടെയല്ലാതെ പറയാന്‍ ധൈര്യപ്പെടാത്ത, പുതിയതായി യൂറോപ്പിലേക്ക് എത്തിയ സുഹൃത്തില്‍ നിന്നും കൂടിയായി ഇത് രണ്ടാം തവണയാണ് ഒരേ ഉള്ളടക്കമുള്ള "അടിവസ്ത്ര വിവരണം" ഞാന്‍കേള്‍ക്കുന്നത്.

  "നാണമില്ലല്ലോ, നിനക്കിതു കുറിക്കാന്‍!"- ദേ ,പിന്നെയും അയാള്‍ പറയുന്നു.

ഈ നാണം കലര്‍ന്ന കേരളീയ മനസ്സിന്റെ "വൃത്തിയുള്ള " ചിന്ത മനസ്സില്‍ നിറഞ്ഞു പരന്നിരുന്നത് കൊണ്ടാണ് അയാള്‍ വസ്ത്രം അലക്കാന്‍ കൊടുക്കാനിട്ടപ്പോള്‍ അടിവസ്ത്രത്തെ ഒഴിവാക്കിയിരുന്നത് . അലക്കുകാരിയായ വൃദ്ധമദാമ്മക്കാകട്ടെ അയാളുടെ "വൃത്തിചിന്ത" ഒരു രഹസ്യവും "വൃത്തികെട്ട"  കാര്യവുമായി.
പല വട്ടം അലക്ക് നടത്തിയിട്ടും ഒരിക്കല്‍ പോലും ഒരു അടിവസ്ത്രം വിഴുപ്പുകെട്ടിലുടക്കാത്തതിനാല്‍ ഒന്ന് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ആ ജര്‍മന്‍ അലക്ക്ശാസ്ത്രജ്ഞ ഒരു "കണ്ടെത്തല്‍" നടത്തി സകല "നാട്ടിന്‍പുറ വര്‍ത്തമാന" പത്രത്താളുകളിലും പരസ്യപ്പെടുത്തി പേറ്റന്റ് കൈവശപ്പെടുത്തുകയും ചെയ്തു. അത് ഇങ്ങനെയായിരുന്നു:  'ഇന്ത്യക്കാര്‍ അടിവസ്ത്രം ഉപയോഗിക്കാറില്ല'.

കയ്യും വെള്ളവും തൊടുന്ന പ്രാഥമികകൃത്യങ്ങളില്‍ അറപ്പും വെറുപ്പും പുലര്‍ത്തുന്ന സായിപ്പിന്റെ വൃത്തി ബോധങ്ങള്‍ "കടലാസ്സു കഷണ" ങ്ങളില്‍  പ്രതിവിധി  കണ്ടെത്തി യെങ്കിലും മലയാളിക്കുമുന്പില്‍  അവന്‍ "ഇലക്കഷണം  കൊണ്ടഴുക്കകറ്റുന്ന പ്രാകൃത മനുഷ്യന്‍റെ " പര്യായം മാത്രമായി നില്‍ക്കുന്നു.
വൃത്തിയുടെ പേരിലും വൃത്തികേടുകളുടെ  പേരിലും  ഒരു പിടി വാക് ശരങ്ങള്‍ പാശ് ചാത്യര്‍ക്കും പൌരസ്ത്യര്‍ക്കും അന്യോന്യം തൊടുത്തു കൊണ്ടിരിക്കാമെങ്കിലും നമ്മുടെ ശരങ്ങള്‍ എല്ലാം തീരുമ്പോള്‍ .......
"വൃത്തികെട്ടവയുടെ " പട്ടികയില്‍   നമ്മുടെ ദുശീലങ്ങളുടെ എണ്ണത്തിനാണ്    നീട്ടമേറുന്നതു   എന്നാണ്  എനിക്ക് തോന്നുന്നത് .    

9.12.10

".....വകതിരിവില്ലാത്തവര്‍ ഞങ്ങളെ ..."

വലിയ സന്തോഷത്തോടെയാണ് എന്‍റെ തലയില്‍ പിറന്ന രണ്ടു മൂന്നു  ചിന്താക്കഷണങ്ങള്‍ ഗൂഗിളിന്റെ സഹായത്തോടെ ഇന്ഗ്ലിഷിലേക്ക്  മൊഴിമാറ്റി എന്‍റെ 2 പെങ്ങന്മാര്‍ക്കു ഞൊടിയിടയില്‍ അയച്ചുകൊടുത്തു സമയം ലാഭിച്ചത്‌.
സമയം ലാഭിക്കാന്‍ സഹായിച്ച ഗൂഗിളിനു 'നന്ദി നമസ്കാരം' പറഞ്ഞു ഞാന്‍ ഉറക്കറ തേടി.
ഒരു ധ്യാനമെന്നവണ്ണം പുലര്‍ച്ചയില്‍ നടത്തിയ ആ ഇ മെയില്‍ പുനര്‍ദര്‍ശനം എന്നെ നാണിപ്പിച്ചു കളഞ്ഞു.
"ജെര്‍മനിയിലും  മാതാപിതാക്കളെ നന്നായി സംരക്ഷിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞു " എന്നയര്‍ത്ഥത്തിലെഴുതിയ  ജര്‍മന്‍ വാക്യത്തിനു    "Even here in Germany  ‌ i could not find good people , caring for their parents " എന്ന ഗൂഗിള്‍ പരിഭാഷ സ്വന്തം പെങ്ങന്മാര്‍ക്കല്ലാതെ ഇന്ഗ്ലിഷറിയാവുന്ന ജെര്‍മന്കാര്‍ക്കല്ല  അയച്ചുകൊടുത്തത് എന്നതുകൊണ്ട്‌ മാത്രം ഞാന്‍ തടി കേടാകാതെ രക്ഷപ്പെട്ടു.

വളച്ചുകെട്ടുള്ള വാക്കുകളുടെ  അര്‍ത്ഥവും വരികള്‍ക്കിടയിലെ വായനയും തര്‍ജമ ചെയ്തെടുക്കാന്‍ കമ്പ്യൂട്ടെറിനും ഗൂഗിളിനുമൊന്നും വകതിരിവില്ലല്ലോ !

അതുള്ള ചില proof readers ഉം പ്രസാധകരും പോലും ഭാഷാസംശോധകനെയും എഴുത്തുകാരനെയും നാണം കെടുത്തണമെന്ന് വാശിപിടിക്കും പോലെ അക്ഷരപ്പിശകുകള്‍ വാരി വിതറി ശരിയെഴുതിക്കൊടുക്കുന്നവനെ സങ്കടപ്പെടുത്തുമ്പോള്‍ ഗൂഗിളേ നിന്നെ ഞാന്‍ എങ്ങനെ പഴിപറയും?


എങ്കിലും അക്ഷര ജ്ഞാനമില്ലാത്ത   എന്റെയും നിങ്ങളുടെയും അക്ഷരത്തെറ്റുകള്‍ക്ക് വേണ്ടി ഇനി ഗൂഗിള്‍ കുമ്പസാരം നടത്തട്ടെ!

അങ്ങനെ നമ്മുടെ  പേര്  നീതിമാന്മാരുടെ വ്യാകരണനിയമപ്പുസ്തകത്തില്‍    എന്നേയ്ക്കുമായി ചേര്‍ക്കപ്പെടട്ടെ  !

നമുക്ക് പ്രാര്‍ഥിക്കാം-"ഭാഷാദേവീ , വകതിരിവില്ലാത്തവര്‍ ഞങ്ങളെ കാക്കണേ ..."

3.12.10

"...പിന്നെയും കളി പോലീസിനോടാ...! "

സകല നാട്ടുകാരും തിക്കി തള്ളി തിരക്കുണ്ടാക്കുന്ന  കവലയില്‍ നിന്ന് ആ ആഗോള പോലീസുകാരന്‍ എന്നും നാട് നന്നാക്കണമെന്നതിനെപ്പറ്റി  പ്രസംഗിക്കുകയും തന്‍റെ വീട്ടുമാതൃക എല്ലാരും നടപ്പിലാക്കണമെന്ന് ശഠിക്കുകയും ചെയ്തു.
നാട് നന്നാക്കാന്‍ ശ്രമിക്കുന്നവരെ വാനോളം പുകഴ്ത്തിയ അദ്ദേഹത്തിന് കയ്യടികളും പൂച്ചെണ്ടുകളും ഏറെ ലഭിച്ചു.
ചിലരാകട്ടെ സ്തുതിവാക്കുകളില്‍ പരിസരം പോലും മറന്നു പാദപൂജ ചെയ്തു.
എന്നിട്ടും പ്രീതിപ്പെട്ടില്ലെന്കിലോയെന്ന ശങ്കയില്‍ ചിലര്‍ സ്വഭവനം പോലും 'നാട് നന്നാകല്‍' പേര് പറഞ്ഞു  തീറെഴുതി നല്‍കി.
പെട്ടെന്നാണ് എങ്ങാണ്ട് നിന്നൊരു എട്ടും പൊട്ടും തിരിയാത്ത പയ്യന്‍ ആ വഴി വന്ന് 'ആഗോളപ്പോലിസുകാരന്റെ  അടുക്കളയിലാണ് പശുവിനെ വളര്ത്തുന്നതെന്നും അങ്ങനെയുള്ള ഒരുത്തനാണ് നാട്ടുവൃത്തിയെക്കുറിച്ച്  നാട്ടാരെ പഠിപ്പിക്കുന്നതെന്നും '    വെട്ടിത്തുറന്നു പറഞ്ഞത്.

'നയതന്ത്രഞ്ജത'യുടെ പര്യായപദമാണ് 'മുഖംമൂടി സംഭാഷണങ്ങള്‍' എന്ന് പയ്യന്‍ ഒളിച്ചു നിന്നാണെങ്കിലും കണ്ടുപിടിച്ചു!
വാ വിട്ടു പോയ വാക്കുകള്‍ക്കൊക്കെ ചാണക ഗന്ധമായാലും ചന്ദന ഗന്ധമായാലും നാട്ടാര്‍ക്ക് മുന്നില്‍ നാറുക തന്നെ.

വെട്ടിത്തുറന്നടിച്ച    വെളിപാടുകള്‍ക്കു വിക്കിലീക്സ് എന്ന പേര് ആരോ വിളിച്ചെങ്കിലും പോലീസുകാരന്റെ മൂക്കിനു താഴെ ഇത് എത്രാം തവണയാ ഇങ്ങനെ ഓരോ പയ്യന്മാര്‍ ...?

പോലീസുകാരന്റെ തൊപ്പിയെടുത്താ അവന്റെ തൊഴുത്തിലെ ചാണകം കോരി വിളമ്പുന്നത് ! പോലീസുകാരന്‍ വെറുതെയിരിക്കുമോ?


എല്ലാ  തന്റേടികളും തന്‍റെ ജീവനെടുക്കാവുന്ന  ഒരു ചീറ്റപ്പുലിക്കെങ്കിലും തീറ്റ കൊടുത്ത് വളര്ത്തുന്നുണ്ടാകും ..ചരിത്രം പറയുന്നതാ അത്.. 

2.12.10

ജാഗ്രത! മഞ്ഞിനുമുണ്ടൊരു പൊയ്മുഖം.

മഞ്ഞുവീഴുന്ന കാഴ്ച  മനോഹരം.
മനസ്സില്‍ കുളിരുപെയ്യിക്കുന്ന മഞ്ഞു കാലദൃശ്യങ്ങള്‍ ചിത്രങ്ങളിലാകുമ്പോള്‍ അതിലേറെ മനോഹരം.
പക്ഷെ,  24 മണിക്കൂറും മഞ്ഞു വീഴുന്ന  സ്ഥലങ്ങളില്‍ കഴിയുന്നവന്റെ
മഞ്ഞുമൂടിയ പ്രസന്ന മനസ്സ് തെളിയാന്‍ മാസങ്ങള്‍ ഇനിയും കാത്തിരിക്കണം!

മഞ്ഞുകാലങ്ങളില്‍ ഉറഞ്ഞുകൂടി സ്ഫടികതുല്യം  റോഡുകളില്‍ പ്രശ്ച്ചന്നവേഷക്കാരനായി തെളിഞ്ഞു കിടക്കുന്ന മഞ്ഞു ചില്ലുകളാണ് മഞ്ഞുകാലങ്ങളിലെ  കൂട്ടിയിടി  വാഹന നിരകളുടെ കാരണക്കാരനെന്ന് കാണുന്നവനറിയാം.

പക്ഷെ പിന്നെയും മഞ്ഞു സ്ഫടികങ്ങളുടെ കപടത...വാഹനനിയന്താവിന്റെ ജാഗ്രതക്കുറവിനെ കെണിപ്പെടുത്തുന്നു.

ജീവിത വഴികളില്‍ ജാഗ്രതക്കുറവുള്ളിടത്ത് സൌന്ദര്യത്തിന്റെ കപടവേഷധാരിയായ അസത്യവും കെണിയൊരുക്കി കാത്തുനില്പ്പുണ്ടെന്നു  അറിയുക!

27.11.10

ചില വെളുമ്പന്‍ തടിവെട്ടുകാര്‍

സായ്യിപ്പ് വന്നു തടിയെ തടവുകയും തലോടുകയും ചെയ്തപ്പോള്‍ മരമഹങ്കരിച്ചു; സായിപ്പിന് കുടുമ്പക്കാരെക്കാള്‍ സ്നേഹമെന്ന് മേനി പറഞ്ഞു;
സായിപ്പിനെ വാക്കില്‍ കൊള്ളിക്കാവുന്നതിലധികം  പ്രകീര്‍ത്തിച്ചു.

പിന്നെ കുറെ നാള് സായിപ്പിനെ കണ്ടതേയില്ല.
പിന്നീടൊരിക്കല് അവനെ കാണുമ്പോള്‍ അവന്റെ കൈയ്യില്‍ ഒരു അറവു യന്ത്രം ഉണ്ടായിരുന്നു.
അവന്റെ പുഞ്ചിരി ജീവന്റെ മുതലെടുപ്പിനുള്ളതും അവന്റെ തലോടല്‍ തൊലി പൊളിച്ചു  കാതല്‍ എടുക്കുന്നതിനുമുള്ളതായിരുന്നുവെന്നു അറിഞ്ഞെങ്കിലും തന്‍റെ വേരുറച്ച പറമ്പ്  ഇതിനോടകം  അവന്റെ കൈകളിലായിപ്പോയിരുന്നല്ലോ!

സായിപ്പിന്റെ നയതന്ത്രന്ജതയില്‍അറവുകാരന്റെ പുഞ്ചിരിയും
 വെളുത്ത ചിരിയിലും വാരി വിളമ്പുന്ന വാക് സമൃദ്ധിയിലും   വിശാലമായ ആലിംഗനത്തിലും ആത്മാഭിമാനവും അസ്തിത്വവും കടപുഴി വീഴ്ത്തുന്ന മലയാളിയിലും ഇന്ത്യാക്കാരനിലും വേര് നഷ്ടമാകാന്‍ വിധിക്കപ്പെടുന്ന മരങ്ങളെയും  ഞാന്‍ കാണുന്നു.

ആയുസും അസ്തിത്വവും അടിമപ്പെടുതിയാലും നമുക്കെന്തു?
 മേനിപ്പുറത്തു കിട്ടുന്ന തലോടലല്ലേ നമുക്ക് സുഖപ്രദം!

18.11.10

നമുക്ക് വിഷം നേരിട്ട് വാങ്ങി കുടിച്ചാല്‍ പോരെ?

മറ്റെവിടെയും എന്ന പോലെ,  ഹൈറേഞ്ച് മേഖലയിലെയും അകാലമരണകാരണപ്പട്ടികയില്‍ മാരകരോഗങ്ങളുടെ നേര്‍ക്ക്‌ "എന്തുകൊണ്ട്" എന്ന ചോദ്യം 2 വര്‍ഷത്തെ ഹൈറേഞ്ച് വാസത്തിനിടയില്‍  പല തവണ ഞാനും  എറിഞ്ഞപ്പോള്‍ ആരുടെയൊക്കെയോ ഉത്തരങ്ങളില്‍ എന്ടോസല്ഫാന്‍ അടക്കമുള്ള കീടനാശിനികളുടെ രൂക്ഷ ഗന്ധവുമുണ്ടായിരുന്നു.  ചില്ലടവുള്ള വാഹനയാത്രക്കിടയിലെ തേയില തോട്ടങ്ങളുടെ മനോഹരദൃശ്യങ്ങള്‍ മൂക്ക് പൊത്തേണ്ടതില്ല  എന്ന കാരണത്താല്‍ ആസ്വാദ്യകരങ്ങളായിരുന്നു.പക്ഷെ മൂത്രശങ്ക അകറ്റാനുള്ള വഴിത്താവളങ്ങളായി തേയിലച്ചെടികളുടെ  മറവു മാറിയപ്പോള്‍ ലഭിച്ച കീടനാശിനികളുടെ 'ആസ്വാദ്യഗന്ധം' ഇപ്പോഴും നാസാരന്ധ്രങ്ങളില്‍   അവശേഷിക്കുംപോലെ...
നമുക്കിനി കസേരയില്‍ ചാരിക്കിടന്നു  ഹൈറേഞ്ചിന്റെ മനോഹാരിത ടി വി  സ്ക്രീനില്‍ ആസ്വദിക്കാം , വിഷഗന്ധമില്ല  എന്ന സമാധാനത്തോടെ...
പക്ഷെ, നില്‍ക്ക്! നിന്റെ അടുക്കള  വിഭവങ്ങളിലും ആ ഗന്ധമല്ലേ?
ഇതിനെല്ലാം പാവം ഹൈറേഞ്ച് നിവാസികളും നമ്മളും    എന്തുപിഴച്ചു?  വിഷ ദൂഷ്യങ്ങള്‍ പണമണത്തില്‍ മറക്കുന്ന രാഷ്ട്രീയകീടങ്ങള്‍ അല്ലാതെ..
ദിവസവും  ചായക്കോപ്പയിലൂടെ വിഷം   ആസ്വദിച്ചിറക്കുന്ന നമുക്ക് വിഷ മുതലാളിമാര്‍ക്ക് കാശ് കൊടുത്തു വിഷം നേരിട്ട് വാങ്ങിക്കുടിച്ചാല്‍  പോരെ...  ...
എന്തിനു   നാളേക്ക് കരുതേണ്ട  ഭൂമിയെക്കൂടി വിഷം കൊടുത്തു കൊല്ലുന്നു?
ദേ..പുകയിലക്കഷായവും കുടുംബാംഗങ്ങളും  വ്യാവസായികാനുമതിയും കാത്തു വാതില്‍പ്പടിക്കല്‍ മുട്ടുന്നു..ആര് വാതില്‍ തുറക്കാന്‍?
നമുക്ക് വിഷമണമല്ലേ  പ്രിയം!

9.11.10

ഒച്ച്‌ ഒരു സാര്‍വത്രിക ജീവിയാണ്!

ഞാന്‍ താമസിക്കുന്ന ഗ്രാമത്തില്‍ , വേനലാരംഭത്തില്‍,  'ജന്തുജീവിസ്നേഹി(ത)'യായ എന്‍റെ ജര്‍മന്‍ വൃദ്ധയയല്‍ക്കാരി പോലും പൂന്തോട്ടപ്പുല്ത്തകിടിയിലെ  ഒച്ച്‌ ശല്യം മൂലം പരിഭവപ്പെട്ടുവെങ്കിലും അവയില്‍ ഒന്നിനെപ്പോലും കൊല്ലാന്‍    അനുവദിച്ചില്ല.
ഈ ഗ്രാമക്കാര്‍ മുഴുവന്‍ ഒച്ച്‌  സ്നേഹികള്‍  ആയതുകൊണ്ടാവണം 2  മാസത്തിനുള്ളില്‍  എന്‍റെ ഔദ്യോഗികവസതി പരിഷ്കരണം നിര്‍വഹിച്ചു 
അതില്‍ കുടിയിരുത്തും എന്ന് വീരവാദം മുഴക്കിയിട്ടും ഞാന്‍ സ്ഥലം മാറ്റം കിട്ടിപ്പോയാലും പണി തുടങ്ങുക പോലുമില്ല എന്ന മട്ടില്‍  2 മാസം കഴിഞ്ഞിട്ടും ഒച്ചുകളെ ഏല്‍പ്പിച്ച  പ്ലാന്‍  ഗ്രാമത്തലവന്റെ വാതില്‍പ്പടിക്കല്‍   പോലും എത്തിചേരാത്തത്  . ഇന്ത്യന്‍ സര്‍ക്കാരോഫിസുകളുടെ ആരാധ്യജീവിയും ഔദ്യോഗിക  ജീവിയുമായ ആ ഒച്ച്‌ എനിക്ക് അരോചക ജീവിയായതുകൊണ്ടാകാം സായാഹ്ന ഭക്ഷണത്തിനിരുന്ന ഏഷ്യന്‍ ഹോട്ടലിലെ  A4 പേപ്പര്‍   ക്ഷാമത്തിനിടയിലും   പേപ്പര്‍ നാഫ്കിന്റെ ഒരു കഷണം തന്നെ  ഇത് കുറിക്കാന്‍ അധികമായിതോന്നിയത്. 
ഒച്ചുകളെ ,  ഒച്ചയനക്കമുണ്ടാക്കി  നിങ്ങളെ  ഭയപ്പെടുത്തുന്നില്ല ഞാന്‍!

6.11.10

2 വര്‍ഷത്തേക്ക് പിടി വിടില്ലാത്ത ചില ജര്‍മന്‍ പട്ടികള്‍

മുന്നേ  അറിയിപ്പ് നല്‍കിയില്ലെങ്കിലും വൃദ്ധയായ മദാമ്മയുടെ   ജന്മദിനമാശംസിക്കാന്‍ ഏതെങ്കിലും സമയത്ത് ചെന്നാല്‍ മതി  എന്ന സെക്രെട്ടറിയുടെ  വാക്ക് വിലക്കെടുത്തത്   ആണ് അന്നു  ചെന്ന് കയറിയതെ ജര്‍മന്‍ ഷെപ്പെര്ടിന്റെ  വക വിഷിംഗ് എനിക്ക് സ്വീകരിക്കാന്‍ ഭാഗ്യമുണ്ടാക്കിയത്.എങ്കിലും ജര്‍മന്‍  നായക്ക് പിന്നാലെ വാലാട്ടിയെത്തിയ യുവ യജമാനത്തിയുടെ  ഒരു കണ്ണേറിന്റെ  മുന്‍പില്‍ നായ മുനി തുല്യനായി. ആ ഭയം അസ്തമിച്ചു കഴിയും മുന്‍പാണ് മറ്റൊരു നായ എന്‍റെ മുറിയിലേക്ക് 'ലാന്‍ഡ്‌ ലൈന്‍ കണക്ട്   ചെയ്യാന്‍ വരുമെന്ന്' പറഞ്ഞ സമയത്തിന് മുന്‍പേ ചാടിക്കുരച്ചെത്തി ബഹളം വച്ചത്.  ഒരു ഇ-മെയില്‍ പരിശോധനക്ക് പോലുമുള്ള നെറ്റ് പരിധിയോ  കപ്പാസിറ്റിയോ   ഇല്ല എങ്കിലും, വ്യവസ്ഥകള്‍ മറച്ചു വെച്ച് പിന്തിരിയാനാവില്ല എന്ന് പറഞ്ഞു മാസം തോറും 40  യൂറോ    എന്നെക്കൊണ്ട് അടപ്പിക്കുന്ന  ആ അനുസരണ ശീലന്റെ യജമാനനായ    ജര്‍മന്‍ ടെലെകോം കമ്പനിയാണ്  എന്‍റെ കഴുത്തില്‍ നിന്ന് 2 വര്‍ഷത്തേക്ക് പിടിവിടില്ല എന്ന് വാശി പിടിച്ചു ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നത്‌.
നായ്ക്കളതിന്‍ യജമാനനോട് കൂറ്  കാട്ടും-
 "പരിചിതന് പരിചരണം , അല്ലാത്തവന് പരിഹാരം"
അല്ലാതെന്തു !     അല്ലെ?

1.11.10

മലയാളിയുടെ അന്നദാതാക്കള്‍

  ഏക്കറുകളോളം   വിസ്തൃതിയില്‍ ഇഞ്ചി, ചേന, ചേമ്പ്, കപ്പ, കാച്ചില്‍,പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വ്യാവസായിക ചിന്തയുടെ ആദ്യാക്ഷരം പോലും അറിയാതെ 'നട്ടെ മതിയാവൂ' എന്ന നിര്‍ബന്ധ ബുദ്ധിയോടെ പകലന്തിയോളം പണിസ്ഥലത്തു നിര്‍ത്തി പണിക്കു കൂട്ടുമ്പോള്‍ ഒരു കൌമാരക്കാരന്റെ കൌശലം ഇഞ്ചി, ചേന , ചേമ്പ് , കാച്ചില്‍ തുടങ്ങിയവ കുഴികളില്‍ ഒന്നിന് പകരം ഒമ്പതെണ്ണം നിറച്ചുമൂടി 'എന്തിനു ഈ പാഴ് വേല'   എന്ന യുക്തിചിന്തയെ ന്യായീകരിച്ചിരുന്നു.
ഇന്നതുമാറി ഒരു ഏക്കറില്‍ എങ്കിലും ഒരു  ചുവടു ഇഞ്ചിയും  ചേനയും ചേമ്പും എങ്കിലും നടാന്‍ എത്ര പേര്‍ക്കാവുന്നു?
എന്‍റെ പാടങ്ങളിലും റബ്ബര്‍   മരങ്ങള്‍ ചേക്കേറിയപ്പോള്‍ അരിയേക്കാള്‍ വയറിനു രുചി റബ്ബര്‍ പാലിനാണ് എന്ന് ഞാനും അറിയുന്നു.
 പക്ഷെ തമിഴ്നാടിന്റെയോ  ആന്ധ്രയുടെയോ അതിര്ത്തിയിലെങ്ങാനും അരി, പലചരക്ക്, പച്ചക്കറി ലോറികള്‍ ബ്രേയ്ക് ഡൌണ്‍  ആയാല്‍  മലയാളിയോടൊപ്പം ഞാനും വയറ്റത്തടിച്ചു   പാടും.. 
"...ഒരു വറ്റ് ചോറ് നീ നല്‍കുവാന്‍ കനിയണേ
എന്നുടലിന്നുടയവനാം എന്‍ അയല്‍ക്കാരനെ.."

സമയമെന്ന പിടികിട്ടാപ്പുള്ളി

ഒക്ടോബറിലെ അവസാന ഞായറും കഴിഞ്ഞു.
3 മണിയുടെ സമയക്കാഴ്ച്ചക്ക്  ഒരു മണിക്കൂര്‍ വിശ്രമം .
 രാത്രിജോലിക്കാര്‍ക്ക് 1 മണിക്കൂറിന്റെ   ജോലിക്കുറവു. ഉറക്കപ്രിയര്‍ക്കു ഒരു  മണിക്കൂറിന്റെ അധികയുറക്കം. .

31  വര്‍ഷങ്ങളായി ഒക്ടോബറിലെ    അവസാന ഞായറാഴ്ച പുലര്‍ച്ചെ 3  മണിക്ക്    1 മണിക്കൂര്‍ പിറകോട്ടും മാര്ച് മാസതിലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് 1 മണിക്കൂര്‍ മുന്പോട്ടുമായ്   വര്‍ഷത്തില്‍  2 തവണ  നടത്തുന്ന  സൂചി തിരിക്കല്‍  ഒരു വിവരണ വിഷയം തന്നെയായിരുന്നു പല ജര്‍മന്‍ പൌരര്‍ക്കും.
ഒരു മണിക്കൂര്‍  കൂട്ടിയും കുറച്ചും    സമയവും സായിപ്പ്    കൈപ്പിടിയില്‍ ഒതുക്കി.

എത്ര മണിക്കൂര്‍ കൂട്ടിയാലും എത്ര മണിക്കൂര്‍ കുറച്ചാലും 
ഒരായുസ്സ് മാത്രം ഒരു മനുഷ്യന്‍റെ അധ്വാനത്തിന്റെ കാലാവധി !

എങ്കിലും
സ്വപ്നങ്ങള്‍ ഉള്ള അധ്വാനശീലന്‍ അത് നടപ്പിലാക്കാന്‍   സമയം തികയാതെ   ദുഖിതനാകുന്നു.
സ്വപ്നങ്ങളില്ലാത്ത മടിയന്‍ അവന്റെ മിച്ചംസമയം മുഴുവന്‍ മറ്റുള്ളവരെ ദുഖിതനാക്കാന്‍ മാറ്റിവയ്ക്കുന്നു.
...അങ്ങനെ അങ്ങനെ ...
എല്ലാവരുടെയും തടവുപുള്ളിയാണ് എന്ന് ഓരോരുത്തരും വീരവാദം മുഴക്കുംപോളും സമയം പിടികിട്ടാപ്പുള്ളിയായി ഖ(?)ടികാരങ്ങളുടെ  ചില്ലുതടവറ ഭേദിക്കുന്നു.  
മനുഷ്യന്‍റെ   കാലാവസ്ഥയനുസരിച്ചു ജീവിതന്റിന്റെ  സൂചികകള്‍ ക്രമീകരിച്ചു പോരുന്ന ഉടയവന്റെ പാരമ്പര്യം 31 വര്ഷം അല്ലല്ലോ?

27.10.10

നമുക്ക് 'വെള്ളം കുടിച്ചു മരിക്കാന്‍' ഒരുങ്ങാം .

A View fom the Bridge at K.Chappath
'ഒരു  മുല്ലപ്പെരിയാര്‍ മോഷണ കഥ' എന്ന പേരില്‍ ഒരു നിരീക്ഷണം 'വെറുതെയാണെങ്കിലും' എന്ന പുസ്തകത്തില്‍  കുറിച്ചതിന് ശേഷം 'Dam  999' എന്നൊരു ഹോളിവൂഡ്‌  ചിത്രത്തില്‍ ഇത്തരം സംഭവങ്ങളുടെ ഒരു ആവിഷ്കാരമെങ്കിലും യാദൃശ്ചികം ആയിട്ടെങ്കിലും ഉണ്ടായേക്കാം   എന്നൊരു സിനിമാക്കാരന്‍ ചങ്ങാതി പറഞ്ഞപ്പോള്‍ , 
 'എല്ലാ  മുല്ലപ്പെരിയാര്‍ ഭീഷണി ബാധിത രോഗികളും ഇച് ചിക്കും    പോലെ രോഗിയും   ഇച്ചിച്ചത്  ഈ ചലച്ചിത്ര വൈദ്യന്മാര്‍  കല്പിച്ചു ചില ആഗോള നീതിപാലകരുടെ എങ്കിലും വിദഗ്ദ അഭിപ്രായത്തോടെ രോഗ കാരണമായ  അണുവിനെ പ്രതിരോധിക്കും!'
എന്ന് ഞാന്‍ പ്രത്യാശിച്ചു. 
അത്തരം ഒരു പ്രത്യാശ അസ്ഥാനത് ആകാതിരിക്കുവാന്‍ ഏതെങ്കിലും ഒരു ചലച്ചിത്ര മാധ്യമ വൈദ്യന്റെ ചികിത്സ ലഭിക്കുമോ ?
ലഭിച്ചാലും ഇല്ലെങ്കിലും ,  
മുല്ലപ്പെരിയാര്‍ ഡാമിന്റെ മുകളില്‍ ഇരുന്നുള്ള ,
മലയാളി മന്ത്രിമാരുടെയും   മലയാളിമാലോകരുടെയും നേര്‍ക്ക്‌ തുടരുന്ന, കൊഞ്ഞനം കുത്ത്  
'അവര്‍ പൊട്ടരാണ്' എന്ന കൂക്കുവിളിയോടെ ഇനിയും തുടരും...!  
അവര്‍ വെള്ളം കുടിച്ചു ജീവിക്കാന്‍ നോക്കട്ടെ.
നമുക്ക് 'വെള്ളം    കുടിച്ചു മരിക്കാന്‍'  ഒരുങ്ങാം .   

23.10.10

അഭ്യര്‍ത്ഥന

ചില  സാങ്കേതിക  കാര്യങ്ങളിലെ  അംജതയാല്‍  പ്രിയപ്പെട്ട സുഹൃത്തേ,
 ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതുമായ    വാക്കുകള്‍ ലഭിക്കാതെ    
 കുറിപ്പ് എഴുത്ത്   എനിക്കും 
  വായന നിനക്കും 
ചിലപ്പോള്‍  വിഷമകരവും ഒഴുക്കില്ലാത്തതും  ആയിത്തീരാറുണ്ട് 
എന്ന സത്യം ഞാന്‍ അറിയാഞ്ഞിട്ടല്ല. 
 ക്രമേണ പരിഹരിക്കപ്പെടേണ്ടവയ്ക്കായി കാത്തിരിക്കുവാന്‍ ക്ഷമയുണ്ടാകണം     എന്നതാണ്‌ എന്‍റെ  അഭ്യര്‍ത്ഥന.

വര്‍ക്ക് വിത്ത് വിശ്രമം = വിജയം

ഇന്നലെ മനസ്സ് ഒന്ന് ഭയന്നു.
ദിനപ്പുലര്ച്ചയിലെക്കുള്ള അകലം തീരെ  കുറഞ്ഞപ്പോഴും 
 മേശപ്പുറത്തെ ജോലിബാദ്ധ്യതാലിസ്റ്റിന്റെ നീളം ഇനിയും കുറഞ്ഞിട്ടില്ല എങ്കിലും
 മനസ്സാഗ്രഹിച്ചിട്ടും  ശിരസ്സും ശരീരവും ഒരു നിമിഷവും മുന്പോട്ടാവില്ല എന്ന മട്ടില്‍ പ്രതിഷേധത്തിലായി . 
ഭക്ഷണക്കുറവാകാം   കാരണം എന്ന ചിന്തയില്‍ വായില്‍ വച്ച ഭക്ഷണത്തോട് ഒക്കെയും കൊതിക്കെറുവ്-കൊടുത്തത് എല്ലാം തിരിച്ചു തന്നു മ്ലേച്ചമായി.
ഒറ്റയാന്മാര്‍ അവരവര്‍ക്ക് സംരക്ഷണം നല്‍കണമല്ലോ.
മരണം ആണോ വാതില്‍ക്കലേക്ക് വന്നു മുട്ടുന്നത് എന്ന് പോലും ഒരു   ഭയം.
ഒരു പകലധ്വാനതിനു  ഒരു രാത്രി വിശ്രമം എന്ന പ്രകൃതിപാഠം കുറെ ദിവസങ്ങളായി തെറ്റിക്കുന്നത് ആവാം കാരണം.
നാല് ചുവരുകള്‍ക്ക് അപ്പുറത്തുള്ള  ശുദ്ധ വായു ഭക്ഷിക്കുന്നതില്‍ വരുത്തിയ വീഴ്ചയും
ഇരുനൂറു മീറ്റര്‍ എങ്കിലും     ദിവസവും കാലു നിവര്‍ത്തി നടക്കുന്ന ശീലത്തില്‍ വരുത്തിയ വീഴ്ചയും ഇക്കൂടെ എനിക്കെതിരെ സമ്ക്ഗടിച്ചതാവാം.     അധ്വാനത്തിന് വിശ്രമത്തിന്റെ ഇടവേളകള്‍ ഇല്ലാത്തിടത്ത് ഫലസംപുഷ്ട്ടിയുടെ സാധ്യത കുറയുന്നു എന്ന് തന്നെയാണ് എന്‍റെയും  കണ്ടെത്തല്‍ .
 
ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി(മത്താ.6 .34 ) എന്ന ബൈബിളിലെ യേശു വാക്കിന്റെ പൊരുളും അതാകാം.
 
വന്‍ തുക പ്രതിഫലത്തില്‍ സ്വന്തം ആരോഗ്യവും വ്യക്തിബന്ധങ്ങളും ബലികഴിച്ചു രാപകലുകള്‍ നാല്‍ചുവര്‍   ലോകത്തില്‍ വിസ്മയവിദ്യാ സൃഷ്ടികളില്‍ വ്യാപ്രുതരാകുന്ന ചില കമ്പ്യൂട്ടര്‍ വിദഗ്ദര്‍ക്കിടയിലെ മാനസികപ്പിരിമുറുക്കങ്ങളും ആരോഗ്യ  പ്രശ്നങ്ങളും  കുടുംബ സ്ഫോടനങ്ങളും എന്‍റെ ഓര്മചിത്രശേഖരത്തിലെ    ചില പരിചിത മുഖങ്ങളില്‍ ഞാന്‍ കാണുന്നു.   
 
അവര്‍ക്ക് വേണ്ടിയാണ് ഈ വാക്യം.
 
വര്‍ക്ക് വിത്ത് വിശ്രമം = വിജയം
  
  
  
 
   

20.10.10

അടുക്കളപ്പുണ്യങ്ങള്‍

എന്നത്തേയും പോലെ ഇന്നും ചോറ് പായസമാക്കി  കുടിക്കാന്‍ ആയിരുന്നു എന്‍റെ  യോഗം.
അടുപ്പിനോ, അടുപ്പിനു മുകളില്‍   ഇരിക്കുന്ന    ചോറിനോ    അറിയില്ലായിരുന്നല്ലോ എന്‍റെ കമ്പ്യൂട്ടര്‍ ജോലികള്‍  ഏറെ  നീണ്ടു പോകുന്നത് ആയിരുന്നു എന്നും ഞാന്‍ ജോലിചെയ്യുന്ന തിരക്കില്‍ അടുപ്പ് മറന്നതായിരുന്നു  എന്നും .
സമയ നിഷ്ഠ പഠിക്കാന്‍ ഇതിലും നല്ല  ഒരു  സ്കൂള്‍ ഉണ്ടോ?,
 എരിവും പുളിയും, ഉപ്പും മുളകും,മഞ്ഞളും മസാലയും  ആവശ്യത്തില്‍ കൂടാതെയും കുറയാതെയും ചേര്‍ക്കേണ്ട  ഇടത്തു ചേര്‍ക്കാന്‍ ആര് എന്നെ പഠിപ്പിക്കും ഞാന്‍ വീണ്ടും   തോറ്റു കിടക്കുന്ന അടുക്കള സ്കൂള്‍ തന്നെ അല്ലാതെ.
ചൂട്, കരി, പുക,പൊടി,ചാരം   ഇവ എല്ലാം നിറഞ്ഞ അടുക്കള സ്കൂളില്‍  പ്രഭാതം മുതല്‍ പ്രദോഷം വരെ നിന്ന് എരിഞ്ഞു പഠിച്ചതുകൊണ്ടാണോ   ക്ഷമ,  പാത്രമറിഞ്ഞു വിളമ്പാനുള്ള വിവേക ബുദ്ധി ,
ത്യാഗം സ്നേഹം സങ്കടം ദേഷ്യം പിണക്കം എല്ലാം  ചേരും പടി ചേര്‍ത്ത് ജീവിതത്തെ സൌന്ദര്യമുള്ളത് ആക്കാന്‍ നമ്മുടെ അമ്മമാര്‍ക്ക് കഴിഞ്ഞത്.
മലയാളി മങ്കമാരെ, കൂപ്പുകൈ !

18.10.10

എരിതീയിലെ എണ്ണക്കിണര്‍ മനുഷ്യര്‍

കുറെ  ദിവസങ്ങളായി ചിലരുടെ  ഇമെയില്‍ എനിക്ക് തുടര്‍ച്ചയായി  കിട്ടുന്നു..
 അയോധ്യ വിധി അനീതിയുടെ ജയമാണ് ...അങ്ങനെയാണ് .....ഇങ്ങനെയാണ്.... എന്നും മറ്റുമുള്ള നീണ്ട   ഉപന്യാസങ്ങളാണ് ഉള്ളടക്കം.
സേഹം കൊണ്ട് അയക്കുന്നതല്ല കേട്ടോ.
ആരുടെയെങ്കിലും വായില്‍ കോലിട്ട് കുരപ്പിക്കണം എന്ന വിചാരം . അല്ലെങ്കില്‍    നീതി രൊക്കം നേടിഎടുക്കാം എന്ന      വ്യാമോഹം !
എന്തായാലും   നീതി കേടുകളുടെ  കഥ  ഇത്  ആദ്യമൊന്നുമല്ല  സംഭവിക്കുന്നത്‌ .
എന്റെയും   നിന്റെയും  വീട്ട്മുറ്റത്ത്   ,നാട്ടു മുറ്റത്ത്    ഇതിനോടകം  നീതികേടുകള്‍  സംഭവിച്ചിട്ടുണ്ടാകണം .
നീതി  കിട്ടണമെന്ന്  പറഞ്ഞു  അപ്പനെയും   അമ്മയെയും ഉറ്റവര്‍ഉടയവരെയും  കൊല്ലാന്‍   ശ്രമിച്ചാലോ ! നീതി  കിട്ടുമോ ?
ചിലയിടങ്ങളില്‍  നീതി  കൊടുക്കുവാനും  നീതി  അനുഭവിക്കുവാനുമുള്ളവര്‍  നിലനില്‍ക്കനമെങ്കില്‍   ചില നീതികള്‍  ചിലപ്പോള്‍  വച്ച്  താമസിപ്പിക്കേണ്ടി വരും,
ചില നീതികളില്‍ ചില ഏച്ചുകെട്ടലുകള്‍ നടത്തേണ്ടി വരും  .
അല്ലെങ്കില്‍ തന്നെ,
ഈ നീതിയെ ആര് നിര്‍വചിക്കും?
നിന്റെ നീതി അപരന്റെ കണ്ണില്‍  അനീതിയായിതോന്നില്ലന്നുണ്ടോ? അതിനാല്‍
ഇനിയും    നീതികള്‍  നേടിയെടുക്കുന്ന     പേരും  പറഞ്ഞു ഭ്രാന്ത്   പിടിച്ചവരുടെ  തീക്കനല്‍ മനസ്സില്‍  കലാപത്തിന്റെ എണ്ണ ഒഴിച്ച്  നാട്  നശിപ്പിച്ചാല്‍  നിന്റെ  അരിച്ചാക്കില്‍   നിറവും ,  ചോറിനു  വേവും   കറിക്ക് രുചിയും  കൂടുതലും  സംഭവിക്കുമോ  ?
അങ്ങനെയുണ്ടെങ്കില്‍ എനിക്ക് നിന്നെ ഭയമുണ്ട്.
നല്ല ഭാരതീയര്‍ക്കൊരോരുതര്‍ക്കും നിന്നെ ഭയമുണ്ട്.
അതുകൊണ്ട്
 മനുഷ്യന്‍  നന്നായി  ഭക്ഷണം  കഴിച്ചു സംതൃപ്തരായി  സ്നേഹത്തിലും  സാഹോദര്യതിലും    ജീവിക്കുന്ന  ഒരു     ഭാരതം   ഉണ്ടാക്കാന്‍  വേണ്ടി   നീ  ഇനി   നീതിപീഠം  കയറൂ , സഹോദരാ  , ഞാന്‍ നിനക്ക്  കൈ  തരാം    ...

14.10.10

അഭിനവ സുവിശേഷം-1

    
മനുഷ്യപുത്രന്‍ വീണ്ടുമുപമകളിലൂടെ സംസാരിക്കാന്‍  തുടങ്ങി.
ഒരുനാള്‍ ഒരു ദരിദ്രന്‍ ഇങ്ങനെ സ്വപ്നം കണ്ടു.
ഞാന്‍ ഒരു ആണായതിനാല്‍ എന്ത് കൊണ്ട്  വിഷമിക്കണം?
ഞാന്‍ ഇങ്ങനെ ചെയ്യും : കൂടുതല്‍ തരുണീമണികളെ താലിചാര്ത്താവുന്ന മതത്തില്‍  ചേരും.
എന്നിട്ട് മേനി മൂടെ പട്ടും പൊന്നും പകിട്ടുമുള്ള പെണ്‍കിടാങ്ങളെ  വര്‍ഷത്തില്‍  ഒന്ന് വെച്ചു സ്വന്തമാക്കും. 
ഒരുവളുടെ  പട്ടും പൊന്നും പകിട്ടും കയ്യില്‍ കിട്ടുവോളം അവളെ സ്നേഹിച്ചു സംരക്ഷിക്കും .
കിട്ടിയില്ലെങ്കില്‍  ചോദിച്ചുനോക്കും, എന്നിട്ടും ഇല്ലെങ്കില്‍ പിടിച്ചുവാങ്ങും. എന്നിട്ടും സമ്മതിച്ചില്ലെങ്കില്‍ തട്ടും അല്ലെങ്കില്‍    തളളും.( ഉപേക്ഷിക്കും).
എന്നിട്ട് അടുത്തവളെ. ഇങ്ങനെ സാധ്യമാകുന്നിടത്തോളം പേരെ. അങ്ങനെ ഞാന്‍ സകല  അര്‍ത്ഥതിലും ധനികനാവും.   
ഒരു  സ്വര്‍ണക്കടയും  തുണിക്കടയും  കൂടെ കിട്ടുന്ന മഹാ ഭാഗ്യക്കുരിയായി  ഈ പ്രസ്ഥാനം നിലനില്‍ക്കണമെങ്കില്‍ പെന്കിടാങ്ങളില്‍ നിന്നും ഒരു എതിര്‍വാ ഉണ്ടാവാന്‍  പാടില്ല. അതിനുവേണ്ടി ലഭ്യമായ എല്ലാ മതസംഹിതകളും കണ്ടു പിടിച്ചു അവള്‍‍ക്കെതിരെ ഞാന്‍  പ്രയോഗിക്കും.
അയാള്‍ ഉറക്കത്തില്‍ കിടന്നു ഉച്ചത്തില്‍ ആഹ്ലാദിക്കാനും അട്ടഹസിക്കാനും  തുടങ്ങി.. 
     

9.10.10

സമാഗമം

ഉച്ചക്കുള്ള ഭക്ഷണം മൈക്രോവേവിനകത്തു വച്ച് ബെല്ലടി കാത്തു നില്‍ക്കുമ്പോളാണ് രണ്ടു ബെല്‍ ഒരുമിച്ചടിക്കുന്നത്.
കോളിംഗ് ബെല്ലിന്റെ മുരടന്‍ ശബ്ദത്തോടുള്ള ദേഷ്യവുമായി "ആരെടാ ഈ നേരത്ത്" എന്ന മനചോദ്യവുമായി വാതില്‍ തുറന്നപ്പോള്‍ എന്നേക്കാള്‍ ഏറെമടങ്ങ്‌ കറുമ്പനായ ഒരു ഭീകര മനുഷ്യ രൂപം "ദൈവത്തിനു സ്തുതി" എന്ന അഭിവാദ്യവുമായി വാതില്‍ക്കല്‍ . ഒരു നിമിഷം മനസ്സ് പിടഞ്ഞു. പിടിച്ചു  പറിക്കാരായ കറുമ്പന്‍മാരെ ക്കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ദാ കണ്മുന്‍പില്‍..
എന്ത് ചെയ്യണമെന്നറിയാതെ രക്ഷാമാര്‍ഗങ്ങളിലേക്ക് ആലോചന കടക്കും മുന്‍പ്.. ..കറുത്ത മുഖത്തെ വെളുത്ത  പല്ല് കാട്ടി ... സന്ദര്‍ശകന്‍..ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്..സംസാരം ആരംഭിച്ചു..
അങ്ങ് നൈജീരിയയില്‍ നിന്നും ഇവിടെ എന്തോ കാര്യതിനെതിയതാണ് അയാള്‍  .പക്ഷെ തിരിച്ചു നാട്ടില്‍ പോകാനാഗ്രഹിക്കുമ്പോള്‍ ആണ് അവിടെ ഒരു ക്രൈസ്തവ - മുസ്ലിം ലഹള ഉണ്ടായതും  തന്റേതു അടക്കം പല വീടുകളും ഗ്രാമങ്ങളും തകര്‍ക്കപ്പെട്ടതും..
വളരെ ആകര്‍ഷകമായ ഒരു സഹായ നിര്‍ദേശ കുറിപ്പും അദ്ദേഹം എന്നെ കാണിച്ചു..
യാചനക്കും യാചനാശൈലിക്കും ഒരു  ജര്‍മന്‍ തനിമ വരുത്താന്‍ ആയിരുന്നു  അദേഹത്തിന്റെ  ശ്രമം .
എല്ലാം കണ്ടും കേട്ടും ഇതികര്‍ത്തവ്യതാമൂദനായ   ഞാന്‍ രണ്ടും കല്പിച്ചു പറഞ്ഞു, "ഇഷ്‌ കൊമ്മേ ഔസ് indien "(=ഞാന്‍ ഇന്ത്യയില്‍ നിന്നാണ് വരുന്നത്) ...
"enshuldigung" (=ക്ഷമിക്കണം)എന്നൊരു  വാക്ക് കേട്ടതും ആള്‍ ഞൊടിയിടയില്‍ അപ്രത്യക്ഷനായതും ഒരുമിച്ചായിരുന്നു...

കള്ളും കല്പക വൃക്ഷവും

വൈദ്യ കല്പനയും രോഗിയുടെ ഇച്ഛയും ഒന്നെന്നപോലെ ..ഒരു ദിനം ഒരു ഗ്ലാസ്‌ മധുരപ്പനങ്കള്ളു  സേവിച്ച  മുത്തച്ഛന്മാര്‍ക്ക്          " ആകാശത്തെ  മുത്തച്ഛന്മാര്‍ക്ക്  ഇഷ്ടം പോലെ കള്ളുകുടിക്കാം"  എന്ന സിനിമ പ്പാട്ട് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍!
ഇടിവെട്ട് ഭയന്നും കള്ളുകള്ളന്മാരെ ഭയന്നും മദ്യമാനഹാനി ഭയന്നും നീണ്ട കാലം കൊണ്ടുയര്‍ന്നു വന്ന പനമരത്തിന്റെ കടക്കല്‍ കോടാലി വച്ചവര്‍ക്ക് കള്ളപ്പം ചുടാന്‍ ഒരു തുടം കള്ളു കിട്ടാനാശയുണ്ടാകുംപോഴും ഞെട്ടല്‍  !
കള്ളു ഷാപിലെക്കാണോ മെഡിക്കല്‍ കോളേജിലെക്കാണോ ദൂരം കുറവ്?
ആശങ്കയിലായി അവര്‍!
ദാ.. കേരളനാടിന്റെ നാമകാരനക്കാരന്‍ കേരവൃക്ഷം ..കല്പകവൃക്ഷമെന്ന കല്പിതവൃക്ഷം ..ഓടിക്കയരാവുന്ന ഉയരത്തില്‍ മുറ്റത്തരികിലുന്ടെങ്കിലും മണ്ടരി പിടിച്ചും മണ്ടപോയും "അതിലൊരു തെങ്ങകുലയുമില്ല"!
അച്ഛന്‍, അമ്മ , കൊച്ചു പിച്ചയടക്കം എല്ലാവര്ക്കും നിരാശ ...!!!!!
അങ്ങനെയിരിക്കെ കള്ളന്മാര്‍ നാട് വാണീടുന്ന കാലത്ത് ....പാലക്കാട് നിന്ന് ഒരു കള്ളു വണ്ടി ചീറിപ്പാഞ്ഞു വന്നു..ഒപ്പം കള്ളന്മാരുടെ ഒരു കള്ളു സുവിശേഷവും ....
സങ്കടക്കാരുടെ എല്ലാം സങ്കടം തീര്‍ക്കുന്ന മാന്ത്രിക നീര്‍ ഇനി "നിങ്ങള്ക്ക് സ്വന്തം" !
ഇനി സങ്കടം "നിങ്ങള്ക്ക് വേണ്ട"!
നിങ്ങളുടെ ഭാര്യമാര്‍ക്ക് മതി...!
നിങ്ങളുടെ മക്കള്‍ക്ക്‌ മതി. ..!
ശവ പരിചാരകരില്‍ നിന്ന് പോലും ലഭിക്കാത്ത ...ആന്തരാവയവങ്ങളുടെ വൃത്തിയാക്കല്‍ (കുടല്‍, കരള്‍ വൃത്തിയാക്കല്‍)പോലും നിങ്ങള്ക്ക് നേരത്തെ ലഭിക്കുന്നു... 
...ഇതില്‍ കൂടുതല്‍ എന്താണ് സന്തോഷത്തിനു ഈ കൊച്ചു കേരളത്തില്‍ വകയുള്ളത്‌..
ഈ വിദ്യ യുടെ ആശയാവകാശം കേരമെന്ന കല്പക വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന കേരള നാട്ടില്‍ നിന്നും ആകാശത്തിലെ മുത്തച്ഛന്മാരീലെക്കും എത്തിക്കഴിഞ്ഞു കാണുമല്ലോ ..പിന്നെ എങ്ങനെ ഭൂമിയിലെയെന്നല്ല ,ആകാശത്തിലെ മുത്തച്ഛന്മാരും   ഞെട്ടാതിരിക്കും.....!!!!!!
     

കല്ലിട്ടു പോകുന്ന " വാഗ്ദാന" ലോട്ടറികള്‍

പാഠം 1 : ലോട്ടറി അഥവാ കേരള വികസനം എന്നാലെന്ത് ?
ദിനം തോറും ... മന്ത്രി  പുംഗവന്മാരുടെ  ദിനചര്യമുതല്‍ ...  നാലാണ്ടുകള്‍ക്ക് ശേഷം നാലാളെ കാപ്പിക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുന്നതിന്റെയും നാലാള്‍ക്കു കിടപ്പാട മുണ്ടാക്കി  കൊടുക്കാന്‍ പോകുന്നതിന്റെയും  നാലുനാള് നീണ്ടു നില്‍ക്കുന്ന മന്ത്രി സമാഗമങ്ങളുടെയും... എന്തിനു നാലാണ്ടുകളിലേക്ക് നല്ല കാലാവസ്ഥ യുണ്ടാകുമെന്ന  "നേട്ട"  പ്രവചനം വരെ സര്‍വമാനകാര്യങ്ങളും ..."നാളെയാണ് ഭാഗ്യം . നാളെയാണ്, നാളെയാണ്  ...നിങ്ങളാണ് ആ ഭാഗ്യവാന്‍.ഞങ്ങളിലാണ് ഭാഗ്യക്കുറി " എന്ന മട്ടില്‍ പത്രങ്ങളായ പത്രങ്ങളിലും മാധ്യമക്കോനുകളിലെങ്ങും മൈക്ക് വച്ച് കെട്ടി വിളിച്ചുപറഞ്ഞു പിരിച്ചെടുക്കുന്ന ഏതാനും ചില ഭാഗ്യ രാഷ്ട്രീയ ബുദ്ധിശാലികളുടെ  പൊതുജനസംമതിയുടെയും കീശ വളര്‍ച്ചയുടെയും ആകെത്തുക ഒരിക്കലും പ്രത്യക്ഷപ്പെടാതെ ഭൂട്ടനിലെക്കോ മറ്റോ വണ്ടി കയറുമ്പോള്‍ അതിനു പറയുന്ന പേരാണ് ലോട്ടറി അഥവാ കേരള വികസനം .

5.10.10

ലോകത്തിലെ നമ്പര്‍ 1 ഫെസ്റ്റ് .

 മുണിചിലെ ഒക്ടോബര്ഫെസ്റ്റ് കഴിഞ്ഞു.
അര്ദ്ധരാത്രിയില്ടാക്സി പിടിക്കാന്കയ്യും കാലും കുഴഞ്ഞു കേഴുന്നവരെ കണ്ടു .
"ഓട്ടമുണ്ട്‌, ഒഴിവില്ല" ...പതിവ് പല്ലവികള്‍ ....പറഞ്ഞു പടിച്ചത് പോലെ എല്ലാവരുടെയും വായില്‍..
ദൂരം കുറഞ്ഞ ഓട്ടം ആര്ക്കു വേണം ?
വഴിയും ദൂരവും ലഹരിയുടെ അടിയിലുരങ്ങുംപോള്ടാക്സിയുടെ മീറ്റര്കൂടുതല്കറങ്ങുന്നതും ഡ്രൈവറുടെ കീശ കൂടുതല്വീര്ക്കുന്നതും സ്വാഭാവികം...
തൊലി വെളുത്താലും  കരുത്താലും   പണത്തിന്റെ മുമ്പില്ലോകത്തെല്ലായിടത്തും  മനുഷ്യന്റെ മനസിന്ഒരേ  നിറമാണ്- ഞാന്വിചാരിക്കുന്നു .05.10.൨൦൧൦
 

കില്ലപ്പട്ടികള്‍

വര്ഷങ്ങള്ക്കു ശേഷം ഇന്ത്യ കാണാനെത്തിയ ഗാന്ധിയപ്പൂപ്പന്റെ കൈയിലെ വടി കണ്ട മക്കുമോന്‍ :
                                                                                                                                                                                                 "തെരുവ് പട്ടികളെ പേടിച്ചായിരിക്കും?"
 "അല്ല; അതുപോലെ നാലാള് കൂടുന്നിടത്ത് എന്ത്   കണ്ടാലും കുരയ്ക്കുകയും വിവാദങ്ങളുടെ എല്ലിങ്കഷനതിനായി മാത്രം കടിപിടി
   കൂടുകയും  ചെയ്യുന്ന ചില രാഷ്ട്രീയ സാംസ്കാരിക ചാവാലികളെ തല്ലാനാണ്."
മക്കു മോന്ചിരിച്ചു .
 "ഇത് വരെ കുരചു കൊണ്ടിരുന്നവരൊക്കെ ആരെങ്കിലും മനംമയക്കിച്ചാല്‍  അവരുടെ പിന്നാലെ വാലാട്ടിക്കൂടുക തന്നെ. പിന്നെ അടുത്ത എല്ലിന്കഷണം കിട്ടും വരെ കുരയുമില്ല, കടിയുമില്ല.."  
കേരലതെരുവിലും  സ്നേഹം കൂടുന്നവരുടെ പിന്നാലെ വാലാട്ടി നടക്കുന്ന കില്ലപ്പട്ടികളുടെ  വായില്ഇത്തവണ മുറിക്കപ്പെട്ട കൈയും ,ലോട്ടറിയും , അയ്യോധ്യയും ഒക്കെ മക്കുമോന്കണ്ടു...
ഇനി വരുമ്പോള്‍ കടിക്കുന്ന   ചുണക്കുട്ടന്നായ്ക്കളെ അപ്പൂപ്പന് കാട്ടിക്കൊടുക്കനമെന്നായി മക്കുമോന്റെ വലിയ വാശി.oct 5 2010.


ഗാസയിലെ പെണ്‍കുഞ്ഞുങ്ങള്‍

ആരാണ് യഥാര്ത്ഥത്തില്മുസ്ലിം..
 നല്ല മനുഷ്യന്തന്നെ.. 
ദൈവനാമത്തില്വരുന്ന ക്രിമിനലല്ല...
യഥാര്ത്ഥത്തില്അല്ലഹുവിനാണോ മുസ്ലിങ്ങല്ക്കാണോ പെണ്വര്ഗതോട്  ഇത്ര വെറുപ്പ്‌.
സോറി ,അല്ലാഹുവിനു ഒരിക്കലുമുണ്ടാവില്ല ..
കാരണം അവിടുന്നാണ് രണ്ടു കൂട്ടരുടെയും കാരണക്കാരന്‍ ..---
പിന്നാര്ക്കാന് : ഒറ്റ തുണ കൊണ്ട്  മാംസ ദാഹത്തെ ത്രുപ്തിപ്പെടുതാനാവാത്ത ചില ആണ്നേതാക്കന്മാര്ക്ക് ....
പെണ്ണ് എന്നും തങ്ങളുടെ കീഴില്മാത്രമായിരിക്കണമെന്നു വാശി പിടിക്കുന്നവര്ക്ക് ...
അവസാനം അല്ലാഹുവിന്റെ പേരും പറഞ്ഞു തോക്കും ചൂണ്ടി ...സ്വയം അള്ളാഹു ചമയുന്ന ...ചുരുക്കം ചില ക്രിമിനലുകള്ക്ക് ..
അവരെ ജാതിസ്നേഹത്തിന്റെ പേരില്അന്ധമായി അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന പാവം ഭൂരിപക്ഷ മുസ്ലിം സുഹൃത്തുക്കള്ക്ക്...03 .10 .2010