21.11.12

ഭയം


ഓരോ ഭാഷക്കാരനും സംസ്ഥാനക്കാരനും സ്വതന്ത്ര രാജ്യമായി വാദിക്കാന്‍ തുടങ്ങുന്ന വിഷവിത്ത് ..എവിടെയെങ്കിലും പാകപ്പെടുന്നുണ്ടോ എന്ന് ഭയക്കുകയാണ്..അത് വളര്‍ന്നാല്‍ മാത്രം മതി..സ്വഭാവത്തില്‍ എങ്കിലും ..ഇവിടെയും മറ്റൊരു  'ഇസ്രേല്‍ -പാലസ്തീന്‍  സ്നേഹബന്ധം' ഉണ്ടാവാന്‍ !

ജാഗ്രത

രണ്ടു ഭീകരരെ ഒരേ മാസം പറഞ്ഞയച്ചു..
പക്ഷെ വൈരുധ്യങ്ങള്‍ പലത്  ..ഒരാള്‍ കഴിവ് കൂടിയവന്‍..കാശുള്ളവന്‍..ബഹു ജനപ്രതീകം ..രാജ്യ സ്നേഹം പ്രകടിപ്പിച്ചവന്‍..ഒരാള്‍ കാര്യസ്ഥന്‍ .മറ്റെയാള്‍ വേല/കൂലി  ക്കാരന്‍

ഒരാളെ പതാക പുതപ്പിച്ചും..മറ്റേയാളെ കയറിലും ....
ഒരാളെ പറഞ്ഞയച്ചു..മറ്റെയാള്‍  താനേ പൊഴിഞ്ഞു..
 അങ്ങനെ പരസ്പര വിപരീതമായ കുറെ കാര്യങ്ങള്‍ ..!
എന്തായാലും ദരിദ്രര്‍ ക്ക് മുന്‍പില്‍ വിതക്കപ്പെടുന്ന സമ്പന്നതയുടെയും സ്വര്‍ഗ്ഗ സൌഭാഗ്യത്തിന്റെയും പുതിയ മുഖങ്ങളിലൊന്ന് ആണ്  ഭീകര ---പ്രവര്‍ത്തനം..അതിന്റെ  കാര്യസ്ഥന്മാര്‍ രാജ്യ വിസ്തൃതിയുടെ വലയെറിയുന്ന 'കപട രാജ്യ സ്നേഹ'  മുക്കുവന്മാരാകാം ..'കപട സ്വര്‍ഗ്ഗ സ്നേഹികളാകാം '.. സമത്വം എന്ന ആശയത്തിന്റെ 'കപട മൊത്ത വിതരണ' ക്കാരായിരിക്കാം(ഇടതന്മാരെ യും ബഹുമാനിക്കണമല്ലോ)..ആരായാലും ദരിദ്രരെ നിങ്ങളുടെ നേര്‍ക്കാണ് എല്ലാവരുടെയും കഴുക കണ്ണ് . ജാഗ്രതൈ ! അല്ല അത് ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം നിങ്ങള്‍ക്ക് ഇവിടെ വരാന്‍ പറ്റുന്ന സ്ഥിതിയുണ്ടായിരുന്നെങ്കില്‍  നിങ്ങള്‍ക്ക് പൈശാചികതകളുടെ ഈ കെണി വരില്ലായിരുന്നല്ലോ!

വരാന്‍ പറ്റി യിട്ടുള്ളവര്‍ പോലും പൈശാചികതയുടെ പ്രചാരകരായി പണിയെടുക്കുമ്പോള്‍ ആരോട് പറയാന്‍!
 വൈദേശിക പൈശാചികത നുള്ളുന്ന തീക്ഷ്ണത തന്നെ തദ്ദേശിയ പൈശാചികത നുള്ളാനും പാവപ്പെട്ട നമ്മള്‍ കാട്ടണം...അതിനെ പതാക പുതപ്പിച്ചു  പുണ്യ വാനാ ക്കിയിട്ടു കാര്യമില്ല..
ബുദ്ധിമാന്മാര്‍  ജാഗ്രതൈ !
പൈശാചികതയുടെ കാര്യസ്തന്മാര്‍ പിന്‍ഗാമികളെ തേടുന്നുണ്ട് ...

20.11.12

പങ്കുവയ്ക്കല്‍ മാത്രം

 
 സിനിമകള്‍ -- a reply to-

by Michas Koottumkal on Friday, 16 November 2012 at 07:17 ·
സിനിമകള്‍  പോലുള്ള കലാ രൂപങ്ങള്‍ അതാതു സമൂഹത്തിന്റെ കണ്ണാടി ആണ്.. ചിലപ്പോഴെങ്കിലും അത്തരം കണ്ണാടികള്‍ക്ക് പോറല്‍ എല്ക്കപ്പെടുന്നുണ്ട്‌  ..!
സിനിമകള്‍  സമൂഹത്തിന്റെ മൂല്യ ശ്രേണിയെ തന്നെ നിയന്ത്രിക്കുന്നതില്‍ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്...സമൂഹത്തിന്റെ സൌന്ദര്യ മുഖം   വര്‍ദ്ധി പ്പിക്കുവാന്‍  അവയ്ക്ക് കൂടുതല്‍ ആവട്ടെ..നല്ല പ്രവണതകള്‍ നിര്‍മ്മാതാക്കള്‍  ഏറ്റെടുക്കാന്‍ സത്മനസ്സു കാട്ടുകയും..ജനങ്ങള്‍  നല്ല സൃഷ്ടികളെങ്കില്‍ അവയെ ഏറ്റെടുക്കാന്‍ തയ്യാറാകുകയും ചെയ്യട്ടെ .------------------നെ  പോലുള്ളവര്‍ ഇനിയും ഇത്തരം സത് കര്‍മ ങ്ങള്‍ക്ക് മുന്‍പോട്ടു നില്‍ക്കണം  ..തകര്‍ച്ചകള്‍ , തകര്‍ക്കലുകള്‍ -അവ ഏതായാലും സ്വപ്നം കാണാന്‍ ഒരു നന്മ മുന്‍പില്‍ ഉള്ളപ്പോള്‍ ഒറ്റപ്പെടുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവയെക്കാള്‍ കരുത്തില്ലല്ലോ സാര്‍!
'പാഴ് മുളം തണ്ടും സ്തുതി ഗീതം പാടും ചങ്ക് തുളയും ത്യാഗ മേറ്റാലും
നോവ്‌ നല്‍കിയ നന്മക ളോ ര്‍ക്കവേ നോവിച്ച മനുഷ്യരെ നമിചീടാം..

മാനം പോയ ബഹുമാനങ്ങള്‍

by Michas Koottumkal on Monday, 19 November 2012 at 05:09 ·
തലക്കെട്ടും വിശദാംശങ്ങളും  (യോഗ്യതാ വാലുകളും)  പോലും നോക്കാതെ ഏതൊരു വ്യക്തിയെയും ബഹുമാനിക്കുന്നവനെ ഇപ്പോള്‍ കുറച്ചൊക്കെ തിരിച്ചറിയാന്‍ പറ്റുന്നുണ്ട് .
ആരോടായാലും  'മനുഷ്യ' ബഹുമാനവും സ്നേഹവും ഉള്ളില്‍ ഉള്ളവനാണോ എന്ന് അറിയുക തന്നെ..അത്തരക്കാരാണ്  എനിക്ക് ചേരുന്ന കൂട്ടുകാര്‍ !  ജര്‍മന്‍കാര്‍ക്ക് ഉള്ള ഗുണങ്ങളില്‍ ഒന്ന് അതാണ്‌..
നിറം നോക്കിയും തൊഴില്‍ നോക്കിയും മുഖ ഭാവവും മാറ്റുന്ന മനുഷ്യരാണ് നമ്മുടെ നാട്ടിലെ മനുഷ്യത്വങ്ങള്‍ക്ക് മങ്ങലെല്‍പ്പിക്കുന്നത്..വ്യക്തിത്വ ബഹുമാനം അത് കുട്ടിക്കാലം മുതലേ  അടിസ്ഥാന ഗുണങ്ങളിലൊന്നായി ഭാരത പൌരന്മാരിലും  വളര്‍ന്നു വന്നെങ്കിലേ .......വികസിതം എന്ന വാക്ക് എന്നെങ്കിലും ഒരിക്കല്‍ വിശേഷണമായി ചേര്‍ക്കാന്‍ നമുക്ക് യോഗ്യത ലഭിക്കൂ..
വെള്ള ധാരികളെ കാണുമ്പോള്‍  പ്രത്യേകമായി  വിരിയുന്ന മേയ്ക്ക് അപ്പ്‌ ചിരി , പ്രയ്സ് ദ ലോര്‍ഡ്‌ .. കാണുമ്പോള്‍ ...തത്വശാസ്ത്രവും ദൈവ ശാസ്ത്രവും ആത്മീയതയും  ഒന്നും അല്ല കായു തന്നെയാണ്  (അല്ലെങ്കില്‍ ഒരു ശുപാര്‍ശ -അത് തന്നെയാണ് )പലരുടെയും കണ്‍ കോണില്‍  എന്ന് തിരിച്ചറിയാന്‍ അനുഭവം മാത്രമേ  അധ്യാപകനാകൂ..
ചൂഷണ സംസ്കാരം അത് ആരെയും അല്പമൊക്കെ ഇടത്തൂടനാക്കിക്കും ! ഒന്ന് പുഞ്ചിരിക്കുന്നവന്‍ പോലും 'എന്തെങ്കിലും കണ്ടു ' കൊണ്ടായിരിക്കും എന്ന അവസ്ഥ വന്നാല്‍ !

Abt Writers and..

by Michas Koottumkal on Friday, 16 November 2012 at 15:16 ·
കലാകാരന്മാരെയും കഥാകാരന്മാരെയും ളോഹയിടുവിക്കാനും കാവി പുതപ്പിക്കാനുമൊക്കെ യുള്ള ഒരു ജീര്‍ണ്ണ പ്രവണത സാധാരണക്കാരന്റെ കൂടപ്പിറപ്പാണ്..നന്ദനം എഴുതിയ രഞ്ജിത്തിനെ ഷാജി കൈലാസ് സ്റ്റൈലില്‍ ശൂലം പിടിപ്പിക്കാനായിരുന്നു ജന സ ഞ്ച യത്തിനാഗ്രഹം..കാഴ്ച മുതല്‍ ബ്ലെസി യെയും പച്ചമരത്ത ണ ല്‍ മുതല്‍ ലിയോ തടെവൂസിനെയും  ഫ്രാഞ്ചി ഏട്ടന്‍ മുതല്‍ രഞ്ഞ്തിനെയും ഒക്കെ ളോഹ ഇടുവിക്കാനായിരുന്നു ശ്രമം ..അതില്‍ വീഴാത്തകൊണ്ട് രഞ്ജിത്തിനെ പോലുള്ളവര്‍  കാണുന്നത് എഴുതുന്നു..മതത്തിന്റെ കുപ്പായം ചാര്ത്തിക്കിട്ടിയവരുടെയൊക്കെ (പ്രതിഭ അല്പം കുറഞ്ഞ  വെള്ള ധാരിയെങ്കില്‍ പിന്നെ പറയണോ ) കലാഭാവി യില്‍ ഇരുള് പടരു കയും ചെയ്യുന്നു...ഏതു  മത മേലങ്കിയും  ഊരിയെറിയാന്‍ ധൈര്യം കാണിക്കുന്നവനും ..ഇടത്തോട്ടു ചാഞ്ഞു പോകുന്ന ആ കെണിയില്‍ നിന്നു ഊരി  പ്പോരാന്‍ ശ്രമിക്കാറുമില്ല ...അത്രയ്ക്ക് വീട്ടില്‍ കാശും പിടിപാടും ,ചങ്കുറപ്പും വലത്തേക്ക് തോളിനു ചായ്യ്വും  ചേര്‍ന്ന പ്രതിഭയുന്ടെങ്കില്‍ ചിലര്‍ ഇതില്‍പ്പെടാതെ ഫീല്‍ഡില്‍ തുടരും ..കാരണം...കിട്ടാനുള്ളതെല്ലാം കിട്ടണമെങ്കില്‍ ആ സംഖടനകള്‍ കനിയണ്ടേ... 'ആ   വാര്‍ഡിലേക്ക്' കണ്ണും നട്ടിരിക്കുന്നവര്‍ പ്രത്യേകിച്ചും .

എഴുത്തുകാരനെയും കലാകാരനെയും പറഞ്ഞു എഴുതിക്കാന്‍ വലിയ പാടാ..അനുഭവിപ്പിക്കണം..അല്ലാത്തതു വീര്യമില്ലാ വീഞ്ഞു പോലെയാ..ജസ്റ്റ്‌ വേസ്റ്റ് ...

SAAHITHYA VICHAARAM

by Michas Koottumkal on Thursday, 15 November 2012 at 11:58 ·
'ഓര്‍ക്കുന്തോറും വാര്‍ന്നോഴുകുന്നു  കണ്ണനീരെന്‍ കവിള്‍  തടമാകെ....'
ജീവിതത്തില്‍ നിന്ന് പ റി ചെടുത്ത  വരികള്‍
കേള്‍ക്കുന്തോറും അങ്ങനെ  സംഭവിക്കുന്നു..
 ..ഒരു കാര്യം ഞാന്‍ പഠിച്ചു വരുന്നു..emotional ആയി provoked  ആകുന്ന അനുഭവങ്ങളില്‍ , എഴുതാതെ പറ്റില്ല എന്ന ശക്തമായ പ്രചോദനം ഉള്ള പ്പോള്‍ മാത്രം എഴുതുക...അത് നല്ല സംഗീതജ്ഞനു , ആസ്വാദകന്  കിട്ടിയാല്‍ ..അത് ജന ഹൃദയത്തെ സ്പര്‍ശിക്കും എന്നത് തീര്‍ച്ച.. ഈ emotions നെ ലഹരി കൊണ്ട് നേരിടാന്‍ നോക്കിയാല്‍ വെറുതെ ആയുസ്സ് കളയും .. 'വെള്ളമടിച്ചാല്‍ വെള്ളം പോലെ വരും കവിത'  എന്ന് വിശ്വസിപ്പിച്ച ചില കലാകാരനമാരല്ല നമുക്ക് മാതൃകയാകേണ്ടത് . കലാകാരന്‍ അവന്‍ വിശ്വസിക്കുന്ന ദൈവത്തില്‍ ലഹരിയോടെ അനുരക്തനാകൂ ..അപ്പോള്‍ അവന്റെ ദൈവം അവന്റെ  പ്രതിഭയില്‍ അവനു തരും വാക്കുകളില്‍ വരേണ്ട വിവേചനവും അളന്നു തൂക്കല്‍ അവബോധവും മറ്റും മറ്റും..പേര് ,പണം, പ്രശസ്തി ഇവ ദൈവ നിവേശിത പ്രതിഭയില്ലാതെ ഒരാളെ എഴുത്തിനു പ്രലോഭിപ്പിക്കുമ്പോള്‍ അവ അവനവനെ തന്നെയും അപരരെയും  സകല സൃഷ്ടികളേയും ലജ്ജിപ്പിക്കുന്ന തരം  ഉല്പന്നങ്ങളുടെ ഉത്പാദനത്തി ലേക്ക്  ഒരുവനെ  അധപതിപ്പിക്കുന്നു..
  'പറയാന്‍ പറ്റാത്ത വാക്കാണ്‌ സാഹിത്യം' എന്ന് എനിക്ക്  നിര്‍വചിക്കാന്‍  തോന്നുന്നു.. 'നേതി നേതി' പോലെ യാണ്  വിവരണങ്ങളില്‍ ഒതുക്കപ്പെടാനാവാത്ത അത്..(ഇത് എഴുത്തില്‍ സംശയം ചോദി ച്ചവരോടുള്ള ഒരു പങ്കു വയ്ക്കല്‍ മാത്രം...)

വാര്‍ക്ക പ്പ ണി

by Michas Koottumkal on Tuesday, 13 November 2012 at 06:31 ·
വാര്‍ക്ക പ്പ ണി ക്കാരനെ ആരാ സ്റ്റുഡിയോയില്‍  ഇരുത്തി യത് എന്ന് എഴുതി ക്കണ്ടപ്പോള്‍ തോന്നിയത്..
Dear Friend,  അത് തമാശു പറഞ്ഞതാണെങ്കിലും..അല്ല വാര്‍ക്ക പ്പണി  അത്ര മോശമാണോ ? നമ്മുടെ യുവാക്കള്‍ (കെ സി വൈ എം പോലുള്ള സംഖടനകളിലൂടെ) , കാശുള്ള വീട്ടിലെ കുട്ടികളും കൂടി ചേര്‍ന്ന്..വാര്‍ക്കപ്പണി, അടിച്ചു വാരല്‍ അടക്കമുള്ള എല്ലാ ജോലികളും ചെയ്തു സ്വതമായി കാശുണ്ടാക്കി കാണിച്ചു കൊടുത്താല്‍ (കാര്‍ന്നോന്മാരുടെ മുന്‍പില്‍ നിന്ന് ഇരക്കല്‍ നിര്‍ത്തി)..ഇവിടുത്തെ ഒത്തിരി ചെറുപ്പക്കാര്‍ അത് ചെയ്യാന്‍ തയ്യാറായി വരും.പതിയെ നമ്മുടെ നാട്ടിലെ ജാതി സംസ്കാരം അവശേഷിപ്പിച്ചത് മാറും...നമ്മുക്കി   ജാതി തിരിവിന്റെ 'തിരുശേഷിപ്പും' ചുമന്നോണ്ടിരുന്നാല്‍ മതിയോ ...

യുദ്ധാനന്തര സത്യ ങ്ങള്‍ - ഇന്നലത്തെ ചിന്ത..



യുദ്ധവും സമാധാനവും പിറക്കുന്നത്‌ ഹൃദയങ്ങളിലാണെന്ന് ആര്‍ക്കും അറിയത്തില്ലാഞ്ഞിട്ടല്ല ..മൂക്ക് മുട്ടെ തിന്നു കഴിയുമ്പോള്‍ കാട്ടുന്ന തീന്‍ കുത്തലുകള്‍ ആണ് അവ പലപ്പോഴും..സിംഹാസനങ്ങ്ളുടെ ധാര്‍ഷ്ട്യങ്ങള്‍ക്ക്  രാജ്യസ്നേഹമെന്നോ പൌര ധര്‍മ്മ മെന്നോ  എന്ന മുഖം മൂടി നല്‍കി  സകല രാജ്യ  രാജ വീഥികള്‍ തോറും അവയെ എഴുന്നള്ളിക്കുകയാണ് ദൈവത്തെ പ്പോലെ..(തുടരും..സമയം പോലെ)

ജംഗ്ഷന്‍സ്




ഭര്‍ത്താവിനും മകനും ഭക്ഷണം വിളമ്പിയപ്പോള്‍ അവള്‍ അന്നും ഒന്നും മിണ്ടിയില്ല .

കിട്ടിയത് വെട്ടി വിഴുങ്ങിയിട്ട് ഭര്‍ത്താവ്: " ഞാന്‍ കവല വരെ ഒന്ന് പോയിട്ട് വരാമെടീ"

പാത്രത്തിലെ തീരാത്ത ഭക്ഷണവുമായി കമ്പ്യൂട്ടര്‍ മുന്‍പിലേക്ക് ചേക്കേറിയ മകന്‍ : " ഹോ , ഇന്ന് എത്ര പേരാ ഫെയിസ് ബുക്കിന്റെ പീടികത്തിണ്ണയില്‍ !"
അപ്പോഴും അവള്‍ ഒന്നും മിണ്ടിയില്ല, കാരണം ടി വി സീരിയലിന്റെ ഇടവേള അവസാനിക്കുവാന്‍ അധിക സമയം ബാക്കി ഉണ്ടായിരുന്നില്ല.
2013 ല്‍ പ്രതീക്ഷിക്കുക - 'വലര്‍ക്ക' - മിഖാസ് കൂട്ടുങ്കല്‍

11.11.12

കനകം 'മൂലം'.


അരിക്കും പച്ചക്കറിക്കും വില കയറുമ്പോള്‍ പരിതപിക്കുന്ന എന്റെ പ്രിയ സുഹൃത് പൌരന്‍
സ്വര്‍ണ വില കയറുമ്പോള്‍ ആരോടും പരിഭവം പറയുന്നില്ല...പിച്ച തെണ്ടുന്നവന്റെ കയ്യില്‍ നിന്നും 'നാശം' പറഞ്ഞു പിശുക്കി പിടിചുവച്ച
 ജൂവലറി ക്കാരന്റെയും തുണിക്കട ക്കാരന്റെയും ഒക്കെ തേച്ചു മിനുക്കിയ ചിരിക്കു മുന്‍പില്‍ പേശലുകളും പരിഭവങ്ങളു മില്ലാതെ 
വച്ച്   'എന്തായാലെന്താ ഞാനും നാലാളുടെ മുന്‍പില്‍ തിളങ്ങുകയല്ലേ ' എന്ന് ഉള്ളിലൊരു വിചാരവുമായി മടങ്ങി വരുമ്പോള്‍
കണ്ടു നില്‍ക്കുന്ന പിച്ചക്കാരനും ഒന്ന് തിളങ്ങ ണ  മെന്ന് തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ?  
നസ്രാണിയും മുസല്‍മാനും ഉള്ളിടത്ത്  ഉടയ  തമ്പുരാന്‍ നിക്ഷേപം തേടുന്നത് ഉടലിലാണെന്ന് ആരോ പറഞ്ഞ പോലെ !
അല്ലാത്തിടത്ത്  'ദൈവ ദൈവങ്ങളു'ടെ സന്നിധിയിലും!!
എവിടെയായാലും കനകം മൂലം..കനകം 'മൂലം' തന്നെ !

കൈ നോട്ട പരിശീലകര്‍ക്കുള്ള   പാഠങ്ങളില്‍ ഒന്ന്‍ :
സ്വര്‍ണ്ണക്കട നടത്തുന്നവനാണോ വച്ച് കാച്ചി ക്കൊ ള്ളൂ ക വെ ച്ചടി വെ ച്ചടി മുന്പോട്ടെ ന്ന് ! ..

ഒരു പരസ്യം: നിങ്ങളുടെ ഗ്രാമത്തില്‍ സ്ഥലം ഏതെങ്കിലും വില്പനയ്ക്കു ണ്ടെ ങ്കില്‍ അറിയിക്കുക ..നാളെയും മറ്റന്നാളും ഞങ്ങള്‍ക്ക് പുതിയ ഷോ റൂമുകള്‍ അവിടെ തുറക്കാനാവും..

സ്വര്‍ണ്ണം അതല്ലേ എല്ലാം..!

10.11.12

മതവിദ്വേഷവിഷം കഴിച്ചു ജീവിക്കുന്നവര്‍

മനുഷ്യ സമൂഹത്തിന്റെ സമാധാന പരമായ നില നില്‍പ്പിനു വേണ്ടി  എല്ലാ മതസ്ഥര്‍ക്കും വേണ്ടി ഒരു മനുഷ്യസ്നേഹി എന്ന നിലയില്‍ മാത്രം കുറിക്കുന്നത്.....
അവരവരുടെ സ്വന്തം വിശ്വാസങ്ങളില്‍ ഓരോ മതസ്ഥനും ബോധ്യമുണ്ടാവും..ഇത്  അവന്റെ സഹവിശ്വാസിയോടു സ്നേഹപൂര്‍വ്വം പറയുന്നത് നല്ലത് തന്നെ....കൂടെയുള്ള   'ഇതരമതസ്ത'നോട് പറയുന്നതിലും തെറ്റ് ഉണ്ടാവില്ലായിരിക്കാം..അദ്ദേഹവുമായി  നല്ല ബന്ധത്തിലാണെങ്കില്‍ ! 
പക്ഷെ ,  പറയുന്ന ആളുടെ ബോധ്യം കേള്‍ക്കുന്ന ആളുടെ സഹിഷ്ണതയെ  പരിഹസിക്കുമ്പോഴാണ്‌  മനുഷ്യര്‍ക്കിടയില്‍  മതങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത്‌..! ഓരോരുത്തരും അവനവന്റെ സഹ മതക്കാരനോട്  ബോധ്യമുള്ള കാര്യങ്ങള്‍  പറഞ്ഞോട്ടെ അവന്‍ കേള്‍ക്കുന്നുവെങ്കില്‍ ! മറ്റു മതസ്തനെയും കൂടി ഇത് പഠിപ്പിച്ചേ അടങ്ങൂ എന്ന് വാശി പിടിക്കരുത്..! ദൈവമെന്ന സത്യം ഓരോരുത്തരുടെയും ജീവിതത്തിലേക്ക് അനുഭവങ്ങളിലൂടെ ഊറി എത്തേണ്ടതല്ലേ..
മനുഷ്യന്റെ വലിയ ഒരു പ്രശ്നമാണല്ലോ ഇനി പറയുന്ന കാര്യം.. "വല്ലതും തരണേ എന്ന് പറഞ്ഞ്  മറ്റുള്ളവന്റെ മുന്‍പില്‍ പോയി  മനുഷ്യന്‍ കൈ നീട്ടും..അവന്‍ സഹതാപം കൊണ്ട് വല്ലതും കൊടുക്കും..അങ്ങനെ കുറെ കിട്ടി ക്കഴിയുംപോള്‍ അവന്‍ വിചാരിക്കും വല്ലതും  ഉണ്ടെങ്കില്‍ ഇപ്പോള്‍ സ്വന്തം  കയ്യില്‍ മാത്രമാണ് ഉള്ളത് എന്ന്..എന്നിട്ട്  മറ്റുള്ളവരുടെ എല്ലാം  നേര്‍ക്ക്‌ ...(ആ പിച്ച തന്നവരുടെ അടക്കം നേര്‍ക്ക്‌) അവന്‍ കൊഞ്ഞനം കുത്തും..
ഇങ്ങനെ  പരസ്പരം ചൊറിയുന്നവര്‍ ആണ് ഇപ്പോള്‍ ഒന്നും രണ്ടും പറഞ്ഞ്  അപ്പം കഴിക്കുന്നതിനു പകരം മതവിദ്വേഷവിഷം കഴിച്ചു ജീവിക്കുന്നത്‌ ..
അവര്‍ അറിയുന്നില്ല..സ്വന്തം ആയുസ്സും സഹജരുടെ ആയുസ്സും ആണ് അവര്‍  ശവക്കുഴിയിലേക്ക് പറിച്ചു നടുന്നത് എന്ന്..നന്ദി..മിഖാസ്

9.11.12

പ്രണയം 'അപരാധവും' പ്രകടനം അഭിനയവും ആകുമ്പോള്‍ !!(ഒരു പ്ര ണ യന്‍ നുറുങ്ങു വിചാരം)

പ്രണയം 'അപരാധവും' പ്രകടനം അഭിനയവും ആകുമ്പോള്‍ !!(ഒരു പ്ര ണ യന്‍ നുറുങ്ങു വിചാരം)


-പ്രണയത്തിന്റെ അഭിനേതാക്കള്‍ പെരുകുന്നോരിടത്തു  പിറന്നുവെന്നതിന്റെ   പേരില്‍ മനസ്സ് ദുഖിതമാകുന്നു !
എന്താവാം കാരണം ? സദാചാരപോലീ സുകാരുടെയോ മതാചാര പോലീസുകാരുടെയോ കുറവല്ല  ..
 ജാതി തിരിവുകളുടെയും മത വൈവിധ്യങ്ങളുടെയും  ജാതിബന്ധിതതൊഴില്‍ സംസ്കാരത്തിന്റെയും  സാമ്പത്തിക തരം തിരിവുകളുടെയും  മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍
ഭാവി  അസുരക്ഷിതത്വങ്ങളും അനാവശ്യ പ്രശ്നങ്ങളും ഭയന്ന്
ഒരാണിനും  പെണ്ണിനും പ്രായമറിയിക്കുന്ന കാലത്ത് പ്രുകൃതി സമ്മാനിക്കുന്ന  കിനാക്കള്‍ ഓര്‍മ്മകളില്‍ പോലും  അപരാധമാക്കി ,
അതിനെതിരായതിനെല്ലാം  ആത്മീയ വസ്ത്രമണിയിച്ചു കൊടുത്ത്
 വളര്‍ത്തുമ്പോഴും..... എതിര്‍ വര്‍ഗത്തില്‍  പെടുന്നവരോട് കാട്ടേണ്ട പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആദ്യാക്ഷരങ്ങള്‍ പോലും വീട്ടില്‍ നല്‍കാതെ , ചിരിക്കുന്നവരേതും വ്യഭിചാരികളും, പരസ്യമായി സ്നേഹം  പ്രകടിപ്പിക്കുന്നവരാരും 'പൊതു സ്വത്തും' ആണെന്ന കാമത്തിന്റെ കണ്ണട വച്ച് കൊടുക്കുന്നത്  ആര് ?


-'പ്രണയ രാഹിത്യം' ദാമ്പത്യത്തിന്റെ ദീര്‍ഖ (?)കാലം പിന്നിട്ടവര്‍ക്കിടയിലും കടന്നു വരുന്നുവോ?
അത് ഉണ്ടെങ്കില്‍ ..കാരണമെന്ത്? അനാവശ്യ ആത്മീയ ഉപദേശം തേടലും(എല്ലാ മതങ്ങളിലെയും) ഇടപെടലുകളും  മൂലം   ഏറെ 'സന്ന്യ സ്ത  വല്ക്കരി'ക്കപ്പെട്ടുപോയ സ്വ കുടുമ്പത്തിലെ  റൊമാന്റിക്‌ ജീവിത ങ്ങളുടെ അഭാവമാണോ ?
അതു കൊണ്ടാണോ സിനിമാക്കാരന്‍  അനൂപ്‌ മേനോന്റെ കഥയ്ക്ക്‌ ജനശ്രദ്ധ ലഭിക്കുന്നത്?

ആരാണ് യഥാര്‍ത്ഥ പ്രണയത്തെ ഇത്ര മാത്രം പുശ്ചിക്കുന്നത്..കവികളുടെ കുത്തകയെന്നു കളിയാക്കുന്നത്!
ഈശ്വരന്‍ സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ നല്‍കിയ ആ വലിയ ഭാവത്തെ(ഭാവം എന്ന് പറയാനാവില്ല,അതിനു ചേരുന്ന ഒരു വാക്ക് എന്താണ് എന്ന് എനിക്ക് അറിയില്ല) ഇനിയെങ്കിലും നമ്മള്‍ ആദരിക്കാന്‍ പഠിക്കണം ..അത് പരസ്യമായി ഒരു പാതിരി പറഞ്ഞാലും ഒരുത്തനും നെറ്റി ചുളിക്കേണ്ട കാര്യമില്ല.. അങ്ങനെ ചെയ്യുന്നവനെ നാം ഭയക്കണം..അവനില്‍ , അവന്റെ മൂല്യ ശ്രേണിയില്‍   സ്ത്രീത്വത്തെ അനാദ രിക്കുന്ന  എന്തോ ഒന്ന് നമുക്ക് കണ്ടെത്താനാകും..
എവിടെ യാഥാര്‍ത്ഥ പ്രണയം ശിഥിലമാകുന്നുവോ  അവിടെ കാമം വ്യവസായത്തിനെത്തും..
'ആദ്യ പ്രണയങ്ങളെ'   സുരക്ഷിതത്വമായ  ദിശയിലേക്ക്  മാത്രമേ കണ്‍ തുറക്കാന്‍  അനുവദിക്കാവൂ എന്ന സന്ദേശം ...കൌമാരത്തിന്റെ കുപ്പിച്ചില്‍ വഴിയിലൂടെ കടന്നുപോകുന്ന പുതിയ കാലത്തിലെ സ്വന്തം കുട്ടികളോട് ...ജീവിതത്തിലൂടെ 'പറയാതെ പറയാന്‍'.. പ്രായോഗികമായി എങ്ങനെ മാതാപിതാക്കന്മാര്‍ക്കാകും..അതിനായാല്‍  മാതാപിതാകന്മാര്‍ തീ തലയില്‍ കൊണ്ട് നടക്കുന്ന ഈ കാലത്തെ ഓര്‍ത്തു  പിന്നീട് സന്തോഷിക്കുവാനാകും..

പ്രണയങ്ങള്‍ ആരും പറഞ്ഞു ചെന്ന് വാങ്ങുന്നതല്ല..അത് വന്നു ചേരുന്നതാവണം ..വാങ്ങാന്‍ ചെല്ലുമ്പോള്‍ അതു മലീമസമായിരിക്കാം ..ഇങ്ങനെ കയ്യില്‍ പൂവും കരുതി നടക്കുന്നവരെ സൂക്ഷിക്കുക..ഇത്തരം അഭിനേതാക്കള്‍ക്ക് പോലീസിന്റെ വക 'ബെസ്റ്റ് അവാര്‍ഡ് ' യഥാസമയം നല്‍കേണ്ടതാണ്..

പ്രിയ സഹോദരിമാരെ , ഒരു ചിരിയില്‍ , ഒരു വാഗ്ദാനത്തില്‍ അഴിച്ചു കൊടുക്കാന്‍ മാത്രം അധപതിക്കുന്നതാണോ യഥാര്‍ത്ഥ   സ്നേഹം !
പ്രണയം സുരക്ഷിതത്വങ്ങളും കരുതലുകളും ബഹുമാനവും എല്ലാം ചേര്‍ത്ത് വയ്ക്കുന്ന ഒരു ആജീവനാന്തഭാവമല്ലെ (നിലപാട്) ?

ഇത്തരം കാര്യങ്ങളുടെ/ വരും വരായ്കകളുടെ  ഇരു വശവും  പച്ചയ്ക്ക്  പറഞ്ഞു കൊടുക്കാന്‍ മാത്രം സൗഹൃദം ഉള്ള എത്ര അപ്പനും അമ്മയും നമ്മുടെ കുട്ടികള്‍ക്ക് ഉണ്ട്?
അതില്ലാത്തിടത്താണ് കഴുകമുക്കുവന്മാര്‍ പുഞ്ചിരിയുടെ ചൂണ്ടയുമായി ഒളിച്ചിരിക്കുന്നത്!

Ps : സ്നേഹം എന്തെന്ന് അറിയാന്‍ ..ചേര്‍ത്ത് വായിക്കാന്‍..ബൈബിളില്‍ എനിക്കിഷ്ടപ്പെട്ട ഒരു ഭാഗം..വിശുദ്ധ പൌലോസ് കൊറി ന്തോസിലെ സഭക്കായി എഴുതിയ ഒന്നാം ലേഖനം പതിമൂന്നാമത്തെ അദ്ധ്യായം

8.11.12

'മാതൃ ഭാഷാസ്നേഹം'

കേരളപ്പിറവി ദിനത്തില്‍ ഓ എന്‍ വി സാര്‍ എഷ്യാ നെറ്റ് കാരോട് പറ ഞ്ഞ ത്‌  പോലെ.........മലയാളിക്കൊഴികെ മറ്റെല്ലാ ജനതക്കുമുള്ള  'മാതൃ ഭാഷാസ്നേഹം' നമ്മെ അമ്പരപ്പിക്കേണ്ടിയിരിക്കുന്നു.....ഭാഷ കൊണ്ടിരുന്നാല്‍ കാശ് കിട്ടുമോ എന്നാണ്  മലയാളിയുടെ ചോദ്യം ? കാശ് എല്ലാം കയ്യില്‍ എത്തിക്കഴിയുംപോള്‍  പിന്നെ തമ്മില്‍ പറയാന്‍ അമ്മ പഠിപ്പിച്ച ഭാഷ ഉണ്ടാവണമെന്നില്ല. നമ്മുടെ ഭാഷ പഠിച്ചാല്‍ കാശും കിട്ടും ജോലിയും കിട്ടും എന്നൊരു തോന്നല്‍ ഉണ്ടാക്കാതെ ...ചുമ്മാ മറു നാട്ടില്‍ എത്തിക്കഴിഞ്ഞു കാട്ടുന്ന മലയാള സ്നേഹം കപടമാണ് . ഭാഷാസ്നേഹം നിറഞ്ഞ വയറില്‍ നിന്നെ വരാന്‍ സാധ്യതയുള്ളൂ..അല്ലാതെ വരുത്താന്‍ നോക്ക്മ്പോള്‍ ആണ് നിലനില്പ്പില്ലാതെ വരുന്നത്..നമ്മുടേത്‌ അല്ലാതെ എത്ര രാജ്യങ്ങള്‍ ഉണ്ട്  മാതൃ ഭാഷ പഠിച്ച ത്തിന്റെ തെളിവുകള്‍ കാട്ടാതെ പണിക്കു ചെല്ലാന്‍ കഴിയുന്നത്‌ ? വളരെ ആഴത്തില്‍ ചിന്തിച്ചു പഠിക്കേണ്ട ഒരു .വിഷയം ആണ്. അല്ലാതെ ഇത് ഒരു ഗൃഹാതുരത്വം ഉണര്‍ത്താന്‍ ഉള്ള ഉപാധിയാണ് എങ്കില്‍ ഈ തലമുറയോടെ തീരും..ഈ മുടിഞ്ഞ സ്നേഹം..
അദേഹത്തെ പോലുള്ളവരുടെ ആത്മാര് ത് ഥ  ഭാഷാ സ്നേഹത്തെ ആദരിക്കുന്നു..ഇങ്ങനെ ചിലരെങ്കിലും ചങ്കുറപ്പോടെ പറയുന്നുണ്ടല്ലോ ..അദ്ധേഹത്തെ പോലുള്ളവരുടെ വാക്കുകള്‍ പ്രായോഗികം ആക്കാന്‍ എങ്ങനെ പറ്റും എന്നാണു രാഷ്ടീയക്കാരും ബിസിനെസ്സ്  കാരും അടക്കം കേരളത്തെ സ്നേഹിക്കുന്ന സകലരും   പ്രായോഗിക ബുദ്ധിയോടെ  ചിന്തിക്കേണ്ടത്.. ഇംഗ്ലീഷ്‌  വേണ്ടാ എന്ന് വയ്ക്കല്‍ അല്ല അത് ..നിര്‍ബന്ധ സാഹിത്യ വായനകള്‍, ചര്‍ച്ചകള്‍ സ്കൂളുകളില്‍  സില്ലബസിന്റെ ഭാഗമാകണം..കേരളത്തില്‍ കൂടുതല്‍ നാള ത്തേ ക്കുള്ള തങ്ങലിന്  ഭാഷാ പഠനത്തിന്റെ ആവശ്യം നിര്‍ബന്ധമാക്കണം..മലയാളം പഠിക്കുന്നവര്‍ക്കും ജോലി സാധ്യതകള്‍ ഉണ്ടാവണം..ഒത്തിരി ആഞ്ഞു ചിന്തിക്കേണ്ട ഒരു വിഷയം..

7.11.12

സംഗീതം , സിനിമ- രണ്ടു മൂന്നു നിരീക്ഷണ ശകലങ്ങള്‍


വര്‍ഷങ്ങളായി കടന്നു ചെല്ലണമെന്ന് മനസ്സില്‍ വിചാരിച്ചിരുന്ന ആ  ഒരു 'ശുദ്ധീകരണ സ്ഥലത്തെ' ക്കുറിച്ച് ഓര്‍മിപ്പിച്ചത് ..ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നടത്തിയ ആ ഫോണ്‍ വിളിയാണ്.. മനസ്സില്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ഒരു പാട് ജന പ്രിയ ഗാനങ്ങള്‍ സൃഷ്ടിച്ച  ആ ചലച്ചിത്ര സംഗീത സംവിധായകനെ കൊണ്ട് ക്രിസ്തീയ ഭക്തരുടെ മനസ്സില്‍ നില്‍ക്കുന്ന ഒരു ഭക്തി ഗാനം സൃഷ്ടിപ്പി ച്ചെ ടുക്ക ണ മെന്ന ഒരാഗ്രഹത്തില്‍  നിന്നുമാണ് അദേഹത്തെ വിളിച്ചത് . "കലാകാരന്മാരാ സൂക്ഷിച്ചില്ലെങ്കില്‍ കാലന്മാരായി മാറും, കുപ്പിക്ക്‌ വേണ്ടി കീശ കുത്തിക്കീറുവോം  ചെയ്യും, കാര്യം നടക്കുവോം ഇല്ല"..   എന്ന് ഒരു സുഹൃത്ത് ഉപദേശിച്ചത്‌ സംഭാഷണം കുറെ ഒക്കെ ശരി വയ്ക്കുന്ന പോലെ തോന്നി. കഷ്ടപ്പെട്ടെന്ന പോലെ വര്‍ഷങ്ങള്‍ക്ക്  മുന്‍പെന്നു ഓര്‍ത്തെടുത്തു  ലക്ഷങ്ങളില്‍ ആരംഭിച്ച ലേലം ഒരു രസത്തിനു ഞാനും ഒന്ന് മൂപ്പിച്ചു കൊടുത്തു....അ ദേ ഹത്തിന്റെ 'വിലപ്പെട്ട ആ സമയം' അല്പം കൊന്നപ്പോള്‍ എന്നിലെ ധാര്‍മിക മനസ്സിന് അല്‍പം സമാധാനം  . പിന്നെ കാര്യങ്ങളുടെ നിജ സ്ഥിതികള്‍ പലരോടും ചോദിച്ച റി ഞ്ഞപ്പോള്‍ സങ്കടം തോന്നി..ക്രിസ്തുവിന്റെ പടവുമായി വരുന്ന ഗാനശേഖര ങ്ങളില്‍  പോലും രചനാ മോഹം മൂത്ത് നിര്‍മ്മാതാവാകേണ്ടി വരുന്നവന്റെ നേര്‍ക്ക്‌  'സമസ്ത കലാകാരന്മാരും' കൂടി ചേര്‍ന്ന് ഇരയോടെന്നപോലെ കാട്ടുന്ന 'എലിയും പൂച്ചയും കളിപ്പിക്കലുകള്‍ ' ! അത്  ഒരു ഓര്‍ഗന്‍ കയ്യില്‍ എടുക്കാന്‍ അറിഞ്ഞാല്‍ ഉടന്‍ ആരംഭിക്കുകയായി.. സിനിമാ ലോകങ്ങളില്‍  സംഗീത സംവിധായകന്‍ രാജാവാകണമെന്ന ആഗ്രഹം മൂത്ത്  അര്‍ത്ഥമില്ലാത്ത അഭിസാരികകള്‍ക്ക് ഈണത്തെ വിവാഹം ചെയ്തു കൊടുക്കുന്ന പരിപാടി മലയാള  ഗാന മേഖലയില്‍ മുഴുവന്‍ മേല്‍ക്കോയ്മ കാട്ടുന്നു.  കവിയും സംഗീതജ്ഞനും ..ഒരാള്‍ ഒരു സ്റ്റെപ്പ്  ,അടുത്തയാള്‍ ഒരു സ്റ്റെപ്പ്  ,വീണ്ടും അടുത്തയാള്‍...ഇങ്ങനെ ഒരുമിച്ചു  മെനഞ്ഞെടുക്കുന്ന ഗാനങ്ങള്‍ വന്നില്ലെങ്കില്‍ ചുമ്മാ കുറെ വൈദേശിക അനുകരണങ്ങളുടെ വിക്രിയയായി ഇത്  അധപതിക്കും ..നമ്മുടെ പ്രഗല്‍ ഭരായ പല കവികളെയും രഞ്ജിത്തിന്റെ ഭാഷയില്‍ 'ആഭിചാര'ത്തിനു പ്രേരിപ്പിക്കുന്ന സംവിധായകര്‍ നിത്യ ഹരിത ഗാനങ്ങളുടെ ഒരു കാലമുണ്ടായിരുന്നു എന്ന് ചാനലുകള്‍ തോറും കയറി ഇറങ്ങി വിള മ്പി യിട്ട്  കാര്യമില്ല..പ്രതിഭയുള്ള എഴുത്തുകാര്‍ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചു കൊടുക്കണം  അവര്‍ക്ക്..

-അതവിടെ നില്‍ക്കട്ടെ..ഞാന്‍ പറയാന്‍ വന്ന കാര്യം അതൊന്നുമല്ല..ലക്ഷങ്ങളും മറ്റും മറ്റും ഈ കേരളത്തിന്റെ ഇട്ടാവട്ടത്തില്‍ 'ഇവര്‍ക്ക്' കിട്ടപ്പോരുണ്ടെങ്കില്‍ ....രചയിതാവ്  മാത്രം എന്താ വില ഇല്ലാത്തവനാണോ ? തലയില്‍ ആള്‍ താമസം ഇല്ലെങ്കിലും സാരമില്ല ..മൂളാന്‍ അറിഞ്ഞാല്‍ മതി എന്നാണോ?
പലപ്പോഴും ഒരു പൂജ പോലെ ദൈവികമാക്കേണ്ട സംഗീത പ്പിറവി ....കാട്ടാളന്മാരുടെ പീഡനത്തിനിടയില്‍  മാസം തികയാതെ പിറക്കാന്‍ കാരണമാക്കുന്നു...പിന്നെ ചാനലുകള്‍ ചൂട് കൊടുത്തു ഒരു വിധം ആ പാട്ടുകളെ ജീവനിലേക്കു വളര്‍ത്തുന്നു..കൊള്ളാം..കലക്കന്‍ കാലം !
-ഇനി വന്‍തുക കൈപ്പറ്റുന്ന നടന്മാരുടെയും കലാകാരന്മാരുടെയും 'റെയിറ്റ്‌'  എന്ന നിശ്ചി ത  പരിപാടി ഉണ്ട് എങ്കില്‍ അവ എത്ര?  അതിനു സര്കാരിലേക്ക് എത്ര നികുതി നല്‍കുന്നു ?, അത് കൃത്യമായി നല്‍കുന്നുണ്ടോ ?എന്നിവയും    ഒരു പ്രേക്ഷകന് അറിയാന്‍ ആവില്ലേ..ഇതിനു ഏതു  വിവരാവകാശ നിയമം മതിയാകും !....
വീടിന്റെ ആധാരം പണയം വച്ച്  ആജീവനാന്ത സ്വപ്നപൂര്ത്തീകരണമെന്ന വണ്ണം വല്ലപ്പോഴും ഒരു പ്രണയ ഗാനം പുറത്തിറക്കു ന്നവരുടെ മേത്ത് എല്ലാവരും കൂടി കുതിര കയ റിയിട്ടെന്തു കാര്യം..
ഇന്ത്യയില്‍ സിനിമാ മേഖലയില്‍ അനധികൃതമായി വന്നു പോകുന്ന വന്‍ സ്വത്തിന്റെ ഒരംശമെങ്കിലും സര്‍ക്കാരിലെത്തി (അതിലൊരംശം പോക്കറ്റിലേക്കു ?) സാധാരണ ക്കാരന്റെ കയ്യില്‍ കൂടി എത്തെണ്ടതല്ലേ..
നികുതി; അത്  ഓട്ടോ റിക്ഷാ  ഡ്രൈവര്‍ മാത്രം അടക്കേണ്ട ഒന്നല്ലല്ലോ, ആണോ?

ആര്‍ക്ക്  എങ്ങനെ, ഏതു 'വുഡില്‍'  ആയാലും  ഈ 'ഡോണ്‍' കള്‍ ക്കുള്ള ഉത്തരവാദി ത്വങ്ങളെ പ്പറ്റി  അറിയാനും പറയാനും പറ്റും..? അന്ധമായ താരാരാധനകള്‍ അല്ല നമുക്കാവശ്യം..
അറിയാവുന്നവര്‍ക്ക് കുറിക്കാം..ഞാന്‍ ഇടപെടില്ല..വിഷയം ഇട്ടു തരുന്നു..എല്ല് കടി ആര്‍ക്കും നടത്താം..

<photo id="1" />