20.11.12

ജംഗ്ഷന്‍സ്




ഭര്‍ത്താവിനും മകനും ഭക്ഷണം വിളമ്പിയപ്പോള്‍ അവള്‍ അന്നും ഒന്നും മിണ്ടിയില്ല .

കിട്ടിയത് വെട്ടി വിഴുങ്ങിയിട്ട് ഭര്‍ത്താവ്: " ഞാന്‍ കവല വരെ ഒന്ന് പോയിട്ട് വരാമെടീ"

പാത്രത്തിലെ തീരാത്ത ഭക്ഷണവുമായി കമ്പ്യൂട്ടര്‍ മുന്‍പിലേക്ക് ചേക്കേറിയ മകന്‍ : " ഹോ , ഇന്ന് എത്ര പേരാ ഫെയിസ് ബുക്കിന്റെ പീടികത്തിണ്ണയില്‍ !"
അപ്പോഴും അവള്‍ ഒന്നും മിണ്ടിയില്ല, കാരണം ടി വി സീരിയലിന്റെ ഇടവേള അവസാനിക്കുവാന്‍ അധിക സമയം ബാക്കി ഉണ്ടായിരുന്നില്ല.
2013 ല്‍ പ്രതീക്ഷിക്കുക - 'വലര്‍ക്ക' - മിഖാസ് കൂട്ടുങ്കല്‍

No comments:

Post a Comment