21.12.11

ഓര്‍മ്മകളില്‍ പൊന്നുണ്ണി....

 "

ഓര്‍മ്മകളില്‍
           സ്നേഹത്തിന്റെയും ആഹ്ലാദത്തിന്റെയും ക്രിസ്തുമസ് പാപ്പമാര്‍  ,
                                   പൂത്തിരി മത്താപ്പുകളുമായ്    ,
                         ഗ്ലോറിയ പാടുന്ന സ്വര്‍ഗീയഗായകവൃന്ദത്തോട്  ചേര്‍ന്ന്
                                                                        പടികയറി വരുമ്പോള്‍ 
കഴിഞ്ഞ നാളുകളിലെ ക്രിസ്തുമസ്സുകളില്  എന്ന പോലെ ഈ ക്രിസ്തുമസ്സിനും നിന്നെക്കുറിച്ചുള്ള വെണ്മയുള്ള  ഓര്‍മ്മകള്‍ എന്‍റെ പുല്‍കൂട്ടില്‍ മഞ്ഞു പെയ്യിക്കുന്നു.


ആ ഓര്‍മകളോടെയാണ് ഞാന്‍ നിനക്ക് ഈ കുറിപ്പ് അയക്കുന്നത്..

പ്രിയപ്പെട്ട ചങ്ങാതി  ,    നന്മയുടെ സദ്യ വിളമ്പിത്തരുന്ന  നല്ല ഓര്‍മ്മകള്‍ ഈ ക്രിസ്തുമസ് നിനക്ക് സമ്മാനിക്കട്ടെ..

ഈ  ക്രിസ്തുമസ്സിന്റെ എല്ലാ മംഗളങ്ങളും , വരാനിരിക്കുന്ന വര്‍ഷത്തിന്റെ ശുഭപ്രതീക്ഷകളോട്  ചേര്‍ത്ത് ഞാന്‍ സ്നേഹപൂര്‍വ്വം  ആശംസിക്കുന്നു!!!


പ്രിയമോടെ,

മിഖാസ്  കൂട്ടുങ്കല്‍

14.12.11

മുല്ല'പ്പെരിയോര്‍'


കയറിക്കിടക്കാന്‍  ഇടം കൊടുത്തവനെ ചവിട്ടിപ്പുറത്താക്കി തറവാട് കൈക്കലാക്കുന്ന തരത്തില്‍ - മലയാളിയെ  മണ്ടനാക്കുന്ന  പ്രക്ഷോഭ വിഷയങ്ങളും വിശേഷങ്ങളുമായി തമിഴ് ക്രിമിനല്‍ നേതാക്കന്മാര്‍  അക്രമങ്ങള്‍ക്ക് കോപ്പ് കൂട്ടുമ്പോള്‍ -ഇന്ത്യന്‍ വളര്‍ച്ചക്ക് തുരങ്കം  വയ്ക്കുന്ന എതിര്‍ ശക്തികള്‍ അട്ടഹസിക്കുന്നുണ്ടാവണം. ഇനി തമിഴ് നഗരങ്ങളില്‍ കേരളത്തിന്റെ പേരും പറഞ്ഞു ആരെങ്കിലും കൊണ്ട് വന്ന് ബോംബു വയ്ക്കില്ലെന്ന് ആര് കണ്ടു? പിന്നെ തമ്മില്‍ തല്ലിച്ച് കൊല്ലാന്‍ എളുപ്പമായിരിക്കുമല്ലോ? ഇനി തീവ്ര വാദികളുടെ ചാകരയാകും ഇരു നാടുകളിലും  എന്ന് ഊഹിക്കാന്‍ വല്യ ബുദ്ധിയൊന്നും വേണമെന്നു തോന്നുന്നില്ല. മന്‍മോഹന്‍ജിയും  കൂട്ടരും തടിച്ചി തള്ളയുടെ ഉടുപ്പിന്‍ കീഴിലങ്ങനെ ഇരിക്കട്ടെ ? രാഷ്ട്രീയ ക്കാരുടെ ഓരോ കഷ്ടപ്പാടുകള്‍? എന്തായാലും കോണകവാല്  പോലുള്ള  കേരളത്തിനും അവിടുത്തെ ആളുകള്‍ക്കും ആ പറഞ്ഞ സാധനത്തിന്റെ പോലും വിലയില്ല എന്ന്  പാണ്ടിപ്പട പഠിപ്പിച്ചു തന്നു. ഇനി രഹസ്യാന്വേഷകര്‍ വിദേശ ഫോണുകളും ചോര്ത്തിക്കൊണ്ട് ഇരിക്കട്ടെ!
ഇവിടെ ശ്രീലങ്കന്‍ ഗെയിം  എന്നൊരു ഗെയിം കണ്ടു പിടിച്ചു കളി തുടങ്ങി ക്കഴിഞ്ഞു അവന്മാര്‍! ..........

5.12.11

ബുദ്ധിജീവികളോട് ഒരു മണ്ടന്‍ പ്രജ



ലോക  രാഷ്ട്രങ്ങളെല്ലാം ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് വരുന്ന കാലം ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്ന കാലമാണെന്ന് മനുഷ്യന്‍ വിചാരിച്ചെങ്കില്‍ അവനു തെറ്റിയെന്നു ഭൌമ പ്രതിഭാസങ്ങള്‍ വിളിച്ചു പറയുന്നു. എല്ലാ കൃത്രിമങ്ങള്‍ക്കും പിമ്പില്‍ ഒരു തിരിച്ചടി ഒളിച്ചിരിക്കുന്നു; Every action has a reaction എന്ന് പറയുമ്പോലെ.

ഊര്‍ജ പ്രതിസന്ധിക്ക് ചെലവു കുറഞ്ഞ പരിഹാരമെന്നു ആണവ നിലയങ്ങള്‍ പുകഴ്തപ്പെടുംപോഴും പിന്ഗാമികള്‍ക്കായി കെട്ടിപ്പൊക്കുന്ന  ശവക്കുഴിയാണ് അവ എന്ന ആശങ്കയുടെ തീയ്ക്കു ആണവ നിലയങ്ങള്‍ക്കുള്ളിലെക്കാള്‍ ചൂടുണ്ടാവണം.

താരതമ്യേന പ്രത്യാഖാ(?)തങ്ങളില്ലെന്ന് കരുതിപ്പോന്നിരുന്ന ജലവൈദ്യുത  പദ്ധതികളും പരിസ്ഥിതിയുടെയും മനുഷ്യന്റെയും അന്തകനായെക്കുമെന്നും പ്രകൃതി ദുരന്തങ്ങള്‍ കാട്ടി തരുന്നു .

 ചെലവേറുമെങ്കിലും ചൂടന്‍ നാടുകള്‍ക്ക്  ഏറെ അനുയോജ്യമായ സോളാര്‍ പാടങ്ങള്‍  ,  തിരമാലകളില്‍ നിന്നും ഊര്‍ജം ശേഖരിക്കല്‍ പദ്ധതികള്‍  , കാറ്റാടി പദ്ധതികള്‍  (കാലാവസ്ഥ മാറ്റുമെന്ന ആക്ഷേപമുണ്ടെങ്കിലും) , ജിയോ  തെര്‍മല്‍ പദ്ധതികള്‍ (ഭൌമാന്തര്‍ ഭാഗത്തെ തിളച്ചു പൊങ്ങുന്ന  ഊര്‍ജം  ഉപയോഗപ്പെടുത്തുന്ന മാര്‍ഗം -ഭൂമിയുടെ എല്ലാ ഭാഗത്തും  സാധ്യമല്ല  ) ഇങ്ങനെ ഇതര ഊര്‍ജ സംഭരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതിന്റെ   സാധ്യതെയെപ്പറ്റി നമ്മുടെ ശാസ്ത്രഞ്ജന്മാര്‍  തലപുകയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
ഭാവിയിലേക്ക് ഒരു കെണിയല്ല നമുക്ക് ആവശ്യം. സമാധാനവും സുരക്ഷിതത്വവും  പ്രദാനം ചെയ്യുന്ന വികസനമാണ് ലോകരാഷ്ട്രങ്ങള്‍ കൊതിക്കുന്നത്.

ഇനി വന്‍കിട ജല പദ്ധതികളും ആണവ പദ്ധതികളും നമുക്ക് വേണോ..? കേരളത്തിന്റെ സാഹചര്യത്തില്‍ വെള്ളച്ചാട്ടങ്ങള് ഉള്ളിടങ്ങളില്‍ ചെറുകിട പദ്ധതികള്‍ മാത്രം(വൈദ്യുതിക്കും  വെള്ളത്തിനും) - അതും ഭാവിയില്‍ ആര്‍ക്കും ജീവന് ഭീഷണിയാവാതെ  ഉന്മൂലനം ചെയ്യാന്‍ സാധിക്കുന്നിടത്ത് മാത്രം -   ഓരോരോ ചെറു പ്രദേശങ്ങള്‍ക്ക് മാത്രമായി കണ്ടെത്തുകയല്ലേ അഭികാമ്യം.

നമുക്ക്  അത്തരത്തില്‍ ഉള്ള സ്ഥലങ്ങള്‍  നമ്മുടെ നാട്ടില്‍ ഒരു പക്ഷേ കാണില്ലേ?

പഞ്ചായത്തുകള്‍ മുതല്‍ അത്തരം കാര്യങ്ങളുടെ സാധ്യതക്കായി കണ്ണു തുറന്നു പരിശോധിക്കണം, പ്രയത്നിക്കണം   എന്ന് മാത്രം..

ഇത് പോലെ മറ്റു സംസ്ഥാനങ്ങള്‍ക്കും  ഉണ്ടാവും ഒരായിരം സാധ്യതകള്‍ ---!!

'പഠന സമിതികള്‍' സ്വന്തം തറവാട് വളര്‍ച്ചക്ക്  മാത്രം വേണ്ടിയുള്ള ഉപാധികളായി മാറുന്നതാണ് നമ്മുടെ ബുദ്ധിജീവികളുടെ കുഴപ്പം. മനുഷ്യന്റെ ആവശ്യങ്ങള്‍ അറിഞ്ഞു കണ്ടെത്തലുകള്‍ , പഠനങ്ങള്‍  ഉണ്ടാകുന്ന ഒരു സായിപ്പന്‍ ശൈലി നമ്മുടെ  നാടിനു എന്ന് കൈവരുമോ ദൈവമേ!!!
  .

4.12.11

എന്ത് പറയുന്നു ?



മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാക്ക് കേള്‍ക്കാന്‍ മടിക്കുന്ന തമിഴ് നേതൃത്ത്വത്തിനെതിരെ നടത്തപ്പെടുമെന്നു  കേള്‍ക്കുന്ന പ്രതിഷേധ നടപടികളുടെ പ്രാരംഭ മെന്ന വണ്ണം തമിഴ് സിനിമകള്‍ക്ക് കേരളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുക എന്ന നീക്കത്തെ നമ്മുടെ സിനിമാക്കാരും തിയറ്റര്‍കാരും അനുകൂലിക്കുമെന്ന് തോന്നുന്നുണ്ടോ? ഒപ്പം  മുല്ലപ്പെരിയാര്‍ ജലം തമിഴന്റെ താഴ്ന്ന പ്രദേശത്തേക്ക് ചാലുകീറി ഒഴുക്കാനുള്ള നീക്കം കലാപത്തിലേക്ക് നയിക്കുകയില്ല എന്നും തോന്നുന്നുണ്ടോ?

27.11.11

Is it true?

കേരള ജനതയുടെ ജീവന് വില കല്‍പ്പിക്കാതെ , മനപൂര്‍വമായ നരഹത്യക്ക് സാഹചര്യം അനുവദിക്കുന്ന  വ്യക്തികളെന്ന  നിലയില്‍ ജയലളിത മുതലുള്ള  തമിഴ്നെതാക്കള്‍ക്കെതിരെ കേസെടുത്തു തുറുങ്കിലടക്കണമെന്നാവശ്യപ്പെട്ടു    അഖിലേന്ത്യാതലത്തില്‍ ശക്തമായ ജനപ്രക്ഷോഭം തയ്യാറായി വരുന്നുവന്നു  എവിടെയോ വായിച്ചു ...ശരിയാണെങ്കില്‍ ഫലം ചെയ്യുമോ ?

25.11.11

അണ്ണന്‍ കുഞ്ഞിനു പോലും തന്നാലാവുന്നത് ചെയ്യാമല്ലോ!!

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശുഭാപ്തി ജനകമായ പരിണിത ഫലങ്ങളുണ്ടാക്കാവുന്ന രണ്ടു കാര്യങ്ങള്‍ക്കായി ആളുകള്‍ മുന്നോട്ടു വന്ന് തുടങ്ങി എന്നത് സന്തോഷകരമായ വാര്‍ത്തയാണ്.
1 .കേരളത്തിലെ ഏതാനും കത്തോലിക്കാ പുരോഹിതരുടെ നേതൃത്വത്തില്‍ വിശ്വാസികലോടൊപ്പം ഉപവസിച്ചു പ്രാര്ത്തിക്കാന്‍ തുടങ്ങുന്നു- മുല്ലപ്പെരിയാര്‍ അനുകൂല തീരുമാനം  തമിഴ് നേതാക്ക ളെ ട്ക്ക  ത്തക്ക വിധം അവരുടെ മനസ്സലിയുന്നതിനും , ആ തീരുമാനം ഉണ്ടാകും വരെ ഡാം പൊട്ടാതിരിക്കാന്‍ ദൈവ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയും സംസ്ഥാനങ്ങള്‍      തമ്മിലുള്ള ബഹുമാനം തകരാതിരിക്കുന്നതിനു വേണ്ടിയും .
2 . ഏതാനും മാധ്യമ സുഹൃത്തുക്കള്‍   തമിഴ് നാട്ടു കാരായ സുഹൃത്തുക്കള്‍  വഴിയും മറ്റും സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനായി , അറിവ് പകരുന്നതിനെക്കാളുപരിയായി...സാധാരണ തമിഴന്റെ അനുകമ്പ യും സഹതാപവും  സങ്കടവും കേരളത്തിനു നേര് ഉണര്ത്തക്ക വിധ ത്തിലുള്ള തിരക്കഥ തയ്യാറാക്കി തമിഴ് മക്കള്‍ ക്കിടയില്‍ തമിഴ്  നേതാകളുടെ കാപട്യത്തിനെതിരെ ഒരു ബോധ വല്‍ക്കരണം നടത്തുക.

 രണ്ടും ലക്‌ഷ്യം കാണട്ടെ..
അണ്ണന്‍ കുഞ്ഞിനു പോലും തന്നാലാവുന്നത് ചെയ്യാമല്ലോ!!  

24.11.11

... ഇട ത്തൂ ട്...




നാഴികയ്ക്ക്  നാല്‍പ്പതു വട്ടം ഇന്ത്യയിലെ പാവപ്പെട്ടവന്  വേണ്ടിയെന്നും പറഞ്ഞു ഇടതന്മാര്‍ 'കരോട്ടുള്ള' കേന്ദ്ര കമ്മറ്റിയില്‍  നിന്നു കേരളത്തിലേക്ക് പടച്ചുവിടുന്ന പണി മുടക്കാനും ഹര്‍ത്താല്‍ നടത്താനുമുള തീരുമാനങ്ങള്‍ ..തമിഴ്നാട് സര്‍ക്കാര്‍ പോക്രിത്തരമാണ് കാട്ടുന്നതെന്നും പറഞ്ഞു...ഇപ്പോള്‍  തമിള്‍നാട്ടില്‍ ഒന്ന് നടത്താന്‍ ചങ്കൂറ്റമുണ്ടോ അവര്‍ക്ക്...

ആരെയും നോവിക്കാനാഗ്രഹമില്ലെങ്കിലും...!!!



2008 ല്   പ്രസിദ്ധീകരിക്കപ്പെട്ട 'വെറുതെയാണെങ്കിലും'  എന്ന പുസ്തകത്തില്‍ 'ഒരു മുല്ലപ്പെരിയാര്‍ മോഷണകഥ' എന്ന പേരില്‍ പുറത്തിറങ്ങിയ കഥയില്‍ പറയുമ്പോലെ മുല്ലപ്പെരിയാര്‍ ഡാം പൊട്ടി മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ , തമിഴ്നാടും കേരളവും തമ്മിലുണ്ടാകാന്‍ ഇടയുള്ള കലാപത്തില്‍ കൊല്ലപ്പെടുമെന്ന പ്രവചനം പൂര്‍ത്തിയാകാന്‍ പോകുമ്പോലെ!! കരുണാനിധിയുടെ നാക്കുകൊണ്ടു ഉറപ്പിക്കാവുന്നതാണോ മുല്ലപ്പെരിയാറിന്റെ ബലം; അതോ ജയലളിതയുടെ പൊണ്ണ ത്തടിക്ക്  തടുക്കാവുന്നതാണോ മുല്ലപ്പെരിയാറിന്റെ  ബലക്ഷയം. കാര്യങ്ങള്‍ വാവിട്ടും കൈ വിട്ടും പോകുമോ ദൈവമേ? നീ തന്നെ ഈ പൊട്ടു  പിടിച്ച നേതാക്കന്മാര്‍ക്ക്  സത് ബുദ്ധി കൊടുക്കുക..!!! വേറെ ആര് നോക്കിയാലും അതിനു ഒരു പരിഹാരം കാണുമെന്നു തോന്നുന്നില്ല...!!  

ഓ എന്‍റെ ദൈവമേ!!!

22.11.11

സമൃദ്ധിയുണ്ടാകണമെങ്കില്‍


കുറെ മാസങ്ങളായി സൂര്യന്‍ കുറെ നേരം കൂടി തെളിഞ്ഞു നില്‍ക്കണമെന്നും ക്ലോക്കിന്റെ സൂചി അല്പം കൂടി സാവധാനം നീങ്ങണമെന്നും മനസ്സ് കൊതിക്കുന്നു, നടക്കില്ലാത്ത കാര്യമെന്നറിയാമെങ്കിലും! കാരണം മറ്റൊന്നുമല്ല. പണ്ട്  തലയ്ക്കു പിടിച്ച ഒരു ആഗ്രഹം ഇന്ന് എന്നെ കീഴ്പ്പെടുത്തി. വര്‍ഷങ്ങളായു തൂലിക എന്ന ബലഹീനത സമ്മാനിച്ച  വരികളില്‍ ചിലവയ്ക്ക്  അനുയോജ്യരായ സംഗീത സംവിധായകരെ കണ്ടെത്തി പോക്കെറ്റ് കീറാത്ത വിധം , കാതിനും ഹൃദയത്തിനും ഇമ്പകരമായ വിധം  ഈണം നല്‍കിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഞാന്‍..
പാട്ട് കേട്ടു കുറ്റം പറയുമ്പോഴും, അവനു വേറെ തൊഴിലൊന്നുമില്ലേ  എന്ന് മനസ്സില്‍ പറയുമ്പോഴും , യാതൊരു നാണവുമില്ലാതെ പാട്ട് പകര്ത്തുമ്പോഴും ഹൃദയത്തില്‍ തോന്നാത്ത വിഷമം ഇപ്പോള്‍ തോന്നുന്നു. ഒരു പാട്ട് ശ്രാവ്യ യോഗ്യമായി ത്തീരുമ്പോള്‍, അത് അനേകരെ ആശ്വസിപ്പിക്കുംപോള്‍ ,  അതിന്റെ  പിറവിക്കു പിന്നില്‍ ആകുലതകളുടെ അപ്പം മാത്രം കഴിച്ചു ദിവസം തള്ളി നീക്കിയ  പിന്നാമ്പുറ പ്രവര്‍ത്തകന്റെ നെഞ്ചിടിപ്പ് ആര് കേള്‍ക്കും..ഇപ്പോള്‍ അതെനിക്ക് കേള്‍ക്കാനാവുന്നു . മലയാള ക്രിസ്തീയ ഭക്തി ഗാന രംഗത്തെ പ്രഗല്‍ഭരെ   പങ്കെടുപ്പിച്ചുകൊണ്ട്  15 ലേറേ ഗാനങ്ങളുമായി തയ്യാറായി വരുന്ന എന്‍റെ ആദ്യ ഭക്തി ഗാന ശേഖരമാണ് എന്നെ ഈ കുറിപ്പിന് പ്രേരിപ്പിച്ചത്.  മുറിച്ചും ചേര്‍ത്തും, തേച്ചും മിനുക്കിയും  ഈണങ്ങള്‍ സുന്ദരമാക്കാന്‍  പതിവ് ജോലികള്‍ക്കിടയില്‍ കിട്ടുന്ന അല്‍പ സമയം മതിയാകുന്നില്ല എന്ന വിഷമമേയുള്ളൂ.. പ്രിയ സുഹൃത്തുക്കളുടെ പ്രാര്‍ഥനകളും  പ്രോത്സാഹനവും  ഗാനങ്ങള്‍ പുറത്തിറങ്ങിക്കഴിയുംപോള്‍ വാങ്ങി ക്കാനുള്ള സത്മനസ്സും  പ്രതീക്ഷിക്കുന്നു..        
--------------------Advt ------
മിഖാസ് കൂട്ടുങ്കല്‍ അവതരിപ്പിക്കുന്ന
           സമൃദ്ധി
 -ക്രിസ്തീയ ഭക്തി ഗാനങ്ങള്‍

-----------------------------------------
രചന : മിഖാസ് കൂട്ടുങ്കല്‍
സംഗീതം:സാംജി ആറാട്ടുപുഴ  (സിനിമ- നാടക ഗാനങ്ങള്‍ )
                    ജേക്കബ്  കൊരട്ടി (ഇത്ര ചെറുതാകാന്‍ ...തുടങ്ങിയവയുടെ ഈണം )
                    ഫാ: ഷാജി തുമ്പെ ചി റ യില്‍(അമ്മെ അമ്മെ തായേ..., ഓര്മ വച്ച നാല്‍ മുതല്‍..)
                     ഫാ. മാര്‍ട്ടിന്‍  വരിക്കാനിക്കല്‍..(  ഇടയനെശുവേ...ഈശോയെന്‍ കണ്ണീരൊപ്പാന്‍ വന്നീടണം..)
                     ശ്രീ.ജോഷി കുറ്റിപ്പാറ  (ഉണര്‍വിന്‍ കൊടുങ്കാറ്റെ      നീ വീശണമേ  വീണ്ടും..)
                   ശ്രീ തോമസ്‌ പൈനാടത്ത്
                ഒപ്പം സംഗീത ത്തില്‍ അക്കാടെമിക്     പഠനം നടത്തിയ  ഫാ.ടോമി പ്ലാത്തോട്ടം , ഫാ. വില്‍‌സണ്‍ മേച്ചെരില്‍
                              കൂടാതെ ഫാ. ടോം കൂട്ടുങ്കല്‍, ഫാ.മാത്യൂസ് പയ്യപ്പള്ളി, പ്രിന്‍സ് ജോസഫ്‌   
----------------------------------------------------------------           
ഭാഷാ പരിശോധന: ഫാ. തോമസ്‌ ഇടയാല്‍ , ഫാ. ജോയ് ചെഞ്ചെരില്‍   
--------------------------------------------------------------
കാര്യ നിര്‍വഹണം : ടിന്റു ദോര്‍
നിര്‍മ്മാണ നിയന്ത്രണം: ജോര്‍ജു  വര്‍ഗീസ്‌  , ജിബിന്‍ ജോണ്‍
വിതരണം:
-------------------------------------------------------------- ------------------------------------------------------------------------

വന നശീകരണം




 പുറത്തിറങ്ങാനിരിക്കുന്ന     കാവല്‍  എന്ന സാമൂഹിക പ്രബോധന ഗാനശേഖരത്തിനായി എഴുതിയത്..

---

10.11.11

ടിന്റുമോന്‍ എന്ന സന്തോഷ്‌ ഫാന്‍



ആരെങ്കിലും എതിര് പറഞ്ഞാല്‍ പെട്ടെന്ന് ദേഷ്യപ്പെടുകയും  സങ്കടപെടുകയും  ചെയ്യുമായിരുന്ന ടിന്റുമോനെ സഹായിച്ചിരുന്ന മനശാസ്ത്രന്ജനെ  ഏറെ നാളുകള്‍ക്കു ശേഷം  മാതാപിതാക്കള്‍  വീണ്ടും പോയി കണ്ടു.
ഡോക്ടര്‍    : ഇപ്പോള്‍ എങ്ങനെ യുണ്ട്?
മാതാപിതാക്കള്‍:   ..അന്നു ഡോക്ടര്‍ തന്ന ആ രൂപം വീടിന്റെ ഭിത്തിയില്‍ തൂക്കി ഡോക്ടര്‍ പറഞ്ഞതുപോലെയെല്ലാം ചെയ്തതില്‍പ്പിന്നെ അവന് സന്തോഷ്‌  പണ്ഡിറ്റ്‌ എന്ന ഒറ്റ വിചാരമേയുള്ളൂ. ഭയവും നാണവും മാറി  ഭയങ്കര ചങ്കൂറ്റവും തൊലിക്കട്ടിയുമാണ്. ഇപ്പോള്‍തന്നെ  പടം പിടിച്ചേ അടങ്ങൂ എന്ന ഒറ്റവാശിയിലാ......അവനെ ഇനി പഴയ പോലെ ആക്കാന്‍ പറ്റുമോ ഡോക്ടര്‍?
ഡോക്ടര്‍ മേശപ്പുറത്തിരുന്ന  ജെഗിലെ വെള്ളം ചുണ്ടോടടുപ്പിച്ചു..!!!

സന്തോഷ്‌ എന്ന പണ്ഡിതന്‍ ?




സന്തോഷ്‌ എന്ന വ്യക്തിയുടെ മനശാസ്ത്രം പഠിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല,
പക്ഷെ....
മലയാളിയുടെ പ്രതികരണ ശേഷി ഉയര്‍ത്തിയ വ്യക്തി എന്ന നിലയില്‍ ആ വ്യക്തിയോട്  എനിക്ക് ബഹുമാനം തോന്നുന്നു. 
എത്ര നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാനുണ്ടായിരുന്നാലും, എന്നും മറ്റു മനുഷ്യന്‍റെ തിന്മകള്‍ മാത്രം പ്രചരിപ്പിക്കുന്ന മലയാളികളായ കംപുട്ടെര്‍    നോക്കികള്‍   സന്തോഷിനെ താരമാക്കി.
പൊതുമുതല്‍ നശിപിച്ചും , ഹര്‍ത്താല്‍ നടത്തിയും ,
അപ്പന്‍ ചത്താലും കുടിച്ചും മദിച്ചും ,
ഏതു ഭാഷയിലെയും  സ്ഥിരം പൂട്ട്‌ കുറ്റി  സിനിമകളെ- കയ്യടിച്ചു പ്രോത്സാഹിപ്പിച്ചും,
പുറമേ പുണ്യം പറഞ്ഞു ആളില്ലാ നേരത്ത് കട്ട് തീറ്റ നടത്തിയും,  മറ്റും മറ്റും ....
സാമൂഹിക തിന്മയില്‍   ( social Evil ) മുന്‍പോട്ടു മാത്രം കുതിക്കുന്ന മലയാളിയുടെ ക്രിമിനല്‍ ഭൂപടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്താന്‍  സന്തോഷ്‌ നിമിത്തമാകുന്നു. 
സിനിമ എന്ന പേരിന്റെ അടുത്തുകൂടി എങ്ങാന്‍ പോയാല്‍ പിന്നെ സാധാരണ പൌരനല്ല എന്ന് ഗര്‍വു വിചാരിക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും മസ്സില്‍ അയക്കാന്‍ ഉള്ള ഒരു അവസരം സന്തോഷ്‌ തരുന്നു.....
നല്ലതിനെ വളര്ത്താത്തവന്‍    അല്ലാത്തതിനെ സഹിക്കേണ്ടി വരും..എന്നും ചരിത്രം അങ്ങനെ തന്നെയാണ്......
നമുക്ക് ഒരുമിച്ചു സഹിക്കാം.........ഒരോരുത്തന്റെയും മാന്യത കംപുട്ടെര്‍  സ്ക്രീനില്‍ തെളിയട്ടെ...  ശുഭാശംസകള്‍ ! 

20.10.11

അഡ്മിഷന്‍ തുടരുന്നു...(Advt.)

SFI -DYFI യുടെ ക്രിമിനല്‍ സ്കൂളിലേക്ക് അഡ്മിഷന്‍ തുടരുന്നു.
അടിസ്ഥാന യോഗ്യത:
തല്ലു കൊടുക്കാനും കൊള്ളാനും ഉള്ള ചങ്കൂറ്റം;
തെറി,ദ്വയാര്തപ്രയോഗങ്ങള്‍ ,തറ പ്രയോഗങ്ങള്‍ എന്നിവയിലുള്ള മികവു ;
പീഡന  നിപുണത
ഇപ്പോള്‍ ഭാവാഭിനയക്കാര്‍ക്ക് മുന്ഗണന .(കരച്ചില്‍, ആക്രോശം etc .)
Donation തുകയായി  ആദ്യം സ്വീകരിക്കുന്നില്ല ;തുകയായോ തല്ലായോ ആയുസ്സ് കൊണ്ട് അടച്ചുതീര്‍ക്കണമെന്നു മാത്രം.

ഞങ്ങളുടെ (ഈ ആഴ്ചയിലെ)  മികച്ച വിദ്യാര്‍ഥി :  ടി. വി .   രാജേഷ്‌
വേഗം അഡ്മിഷന്‍ നേടൂ. കേരളം നരകമാക്കാന്‍ വൈഭവം നേടൂ.

13.10.11

ടിന്റുമോന്‍ SFI യില്‍ ചേര്‍ന്നേയ് !!


ടിന്റു മോന്റെ ക്രിമിനല്‍ സ്വഭാവവും പോക്രിത്തരങ്ങളിലെ മികവും കാരണം പെട്ടെന്ന് തന്നെ ടിന്റു മോന് SFI യില്‍ അംഗത്വം ലഭിച്ചു.

രു ദിവസം പതിവില്ലാതെ ടിന്റു മോന്‍ നേരത്തെ എഴുന്നേറ്റു; എല്ലാ കൃത്യങ്ങള്‍ക്കും മുന്‍പേ പോയി താന്‍ പഠിക്കുന്ന സ്കൂള്‍ അടിച്ചു തകര്‍ത്തു.
തന്റെ പാര്ടിക്കാരെയെല്ലാം കൂട്ടി സ്കൂളില്‍ സമരത്തിനു
ആഹ്വാനം ചെയ്തിട്ട് വന്ന് മൂടി പ്പുതച്ചു കിടന്ന ടിന്റു  മോനോട് ഡാഡി :
"ഇന്നെന്തിനാടാ  സ്കൂളില്‍ സമരവും വെടിവയ്പും മറ്റും? "
പുതപ്പില്‍ നിന്നും തല പുറത്തേക്കിട്ടു ടിന്റു മോന്‍: "അതവള്‍ കാരണമാ. ആ ആണി ടീച്ചര്‍. ആ --------ന്റെ മോള്‍ രാവിലെ ഞാന്‍ കക്കൂസില്‍ പോയിട്ടല്ല ക്ലാസ്സില്‍ ചെല്ലുന്നതെന്നും പറഞ്ഞു വല്യ ഉപദേശമാ.
അവള്‍ക്കിട്ടു ഒരു പണി കൊടുത്തതാ. ആഹാ!! ഇതിന്റെ ബാക്കി നാളെ; നാളെ  കേരളം മുഴുവനാ പണിമുടക്ക്‌..""

ടിന്റു മോന്‍ വീണ്ടും പുതപ്പു വലിച്ചിട്ടു കിടന്നു.

17.9.11

ഇവിടെ ആരുമില്ലേ ?


പ്രതിഷേധത്തിന്റെയും സമരത്തിന്റെയും മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന നമ്മുടെ നാടിന്റെ പ്രവണതയ്ക്കെതിരെ പോരാടാന്‍ ഇവിടെ ആരുമില്ലേ ?
തല്ലിത്തകര്‍ക്കുന്നതും തീയിട്ടു തീര്‍ക്കുന്നതും നമ്മുടെയും കൂടെ പോക്കറ്റിലെ പണമാണെന്നും  ആരുടെയൊക്കെയോ അന്നമായി മാറേണ്ട പൊതുമുതലാണെന്നും എന്നാണു നാം തിരിച്ചറിയുന്നത്‌?  
നൂറു രൂപയുടെ വളര്‍ച്ച നാട്ടിലുണ്ടാകുമ്പോള്‍ ആയിരം രൂപയുടെ ചെലവു സര്‍ക്കാരിന്റെയും പൌരന്റെയും മേല്‍ വച്ച്ച്ചുതരുന്നതും ഒരു കുറ്റ കൃത്യമല്ലേ?
ഇത് ഏതു പാര്ടിക്കാരന്‍ ചെയ്താലും അതിന്റെ നഷ്ടം അവനില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ ഈടാക്കണം. അതിനായ്‌ പോരാടാന്‍ ആരാ തയാറാവുക ?

8.9.11

ഒരു ഓണക്കത്ത്-

ഒരു ഓണക്കത്ത്-
പ്രിയപ്പെട്ട ചങ്ങാതി,
ഇന്നാണല്ലേ തിരുവോണം ..!

എന്റെ വീട്ടുമുറ്റത്ത്പൂക്കളമിടുവാനുo  എന്റെ ഊട്ടുമുറിയില്ഓണസദ്യയോരുക്കുവാനും എന്റെ സമ്പാദ്യമായി സ്വന്തം  വീട്ടിലെയോ നാട്ടിലേയോ പൂവോ കായ്കനികലോ  ഉണ്ടാവുമെന്ന് ഞാന്കരുതുന്നില്ല .
ഒപ്പമിരുന്ന്  ഓണമുണ്ണാന്ഞാന്വിളിച്ചാല്ഓടിയെത്താവുന്നത്ര  ബന്ധത്തിലും ദൂരത്തിലുമാണ് മനുഷ്യരെല്ലാം എന്നും ഞാന്കരുതുന്നില്ല..


എങ്കിലും ഒന്ന് എനിക്കുറപ്പുണ്ട്.
ഓണനാളില്ഹൃദയ മുറ്റത്തു ഞാനിടുന്ന ഓര്മ്മപ്പൂക്കളത്തില്എന്റെ സകല സഹജരുടെയും നന്മയുടെ സുഗന്ധവും വര്ണവുമുണ്ട്..
ഓണനാളില്മനസിലെ ഓര്മയിലയില്ഓണമുണ്ണാന്എന്റെ ചങ്ങാതിയായ നീയും...... ഒപ്പം അസൂയയും ചവിട്ടിതാഴ്തലും കള്ളച്ചതി പൊളിവചനങ്ങളും കൊണ്ട്  സമ്പന്നരായ സകല കേരള പ്രജകളും ഉണ്ടാവും എന്നതും എനിക്കുറപ്പാണ്.
ഇത് ഒരുനാളില്മഹാബലിയായിരുന്ന എന്റെ ഒരു ആശംസാക്കുരിപ്പായി  സ്വീകരിക്കാനപേക്ഷ.
മിഖാസ് കൂട്ടുങ്കല്‍

16.8.11

On Mother's Day

..സന്ധ്യക്ക്‌ ദീപം കൊളുത്തി വച്ചു

ദീപനാളമായി എരിയുന്നുവമ്മ

പന്ത്രണ്ടാകിലും മക്കള്‍ക്ക്‌  ശീലങ്ങള്‍
പതമാണമ്മക്ക് പറയാതെ വയ്യ

8.8.11

-എന്റെ ഇന്ത്യ -


-എന്റെ  ഇന്ത്യ -  

ദാരിദ്ര്യം , അസമത്വം, നിരക്ഷരത, അസന്മാര്‍ഗികത,ചൂഷണം, അഴിമതി, രാഷ്ട്രീയ-മത തീവ്രവാദം,അന്ധവിശ്വാസങ്ങള്‍  തുടങ്ങിയ ചങ്ങലക്കെട്ടുകളാല്‍ നന്മയിലും അഭിവൃദ്ധിയിലും      'എന്നും പിന്നോട്ട് ' എന്ന 'ബഹുമതി'ക്ക്  അര്‍ഹത നേടിക്കൊണ്ടിരിക്കുന്ന അന്യ സംസ്ഥാനങ്ങളിലേക്ക്  വികസനത്തിന്റെ പങ്കാളികളാകാന്‍; പ്രബുദ്ധരും, രാജ്യ-മനുഷ്യ സ്നേഹികളുമായ സമ്പന്നര്‍-സ്വദേശികളൊ  ,വിദേശവാസികളൊ,തിരിച്ചെത്തിയ മറു നാടന്‍ മലയാളികളോ  ആയ      മലയാളികള്‍ - ഒരു കൈ കോര്ക്കലിനു തയ്യാറായിരുന്നെങ്കില്‍!!!!

'വികസിത സ്വപ്ന ഗ്രാമങ്ങള്‍ ' മന്സിലുള്ളവര്‍ ഒന്ന് ചേരൂ..
--------------------------------------------------------------------------------------------------

.'ഒരു  ഇടവകയ്ക്ക്  ഒരു  ഇടവക'  പദ്ധതി -സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു..

വെളിപാടുകള്‍ കിട്ടിയാല്‍ കുറിപ്പുകള്‍ പ്രതീക്ഷിക്കാം.

കരുതിയിരിക്കുക.

22.7.11

അവതാരകര്‍

വളരെ വിദ്യാസമ്പന്നരും പ്രഗല്‍ഭരുമാണ് നമ്മുടെ ചാനലുകളിലെ മിക്ക അവതാരകരും.

പക്ഷെ ,നമ്മുടെ മലയാള മാധ്യമങ്ങളിലെങ്കിലും

അവതാരകര്‍ മാതൃഭാഷയില്‍ അടിസ്ഥാന ആശയ വിനിമയം നടത്തിയിരുന്നെങ്കില്‍ !

അവതാരകര്‍ക്ക് മാധ്യമ ഭാഷാ പരിജ്ഞാനം

 അത്യാവശ്യമല്ലാത്തതും അത് അലങ്കാരമായിരിക്കുന്നതുമായ നാട് കേരളം മാത്രമേ ഉണ്ടാവൂ. 

"മലയാളത്തിലെ ചാനല്‍ പ്രമുഖര്‍ക്ക്  മാതൃഭാഷാ പരിജ്ഞാനം ഉള്ള  അവതാരകരെ കണ്ടുപിടിക്കാനുള്ള വരം കൊടുക്കണേ ഭാഷാദേവിയേ!"

നാടിന്റെ നന്മയ്ക്ക് ഒരു കൈത്തിരി >കേരള പോലീസ്

നാടിന്റെ നന്മയ്ക്ക്  ഒരു കൈത്തിരി >കേരള പോലീസ്

സാങ്കേതികവിദ്യയില്‍ യൂറോപിലെ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന നോര്‍ത്ത് ബവേറിയയിലെ പോലിസ് ആസ്ഥാനം എന്നെ അത്ഭുതപ്പെടുത്തി. പരിചിത പ്രമുഖരുടെ സാന്നിധ്യം മൂലം ലഭ്യമായ ആ സന്ദര്‍ശനത്തിനു എങ്ങനെ മൂല്യം കണക്കാക്കും? ഒരു സംസ്ഥാനത്തിന്റെ മൂന്നിലൊരു മേഖലയോളം തങ്ങളുടെ നാല്‍ചുവരിനുള്ളില്‍  അല്ല കണ്മണിക്കുള്ളില്‍  ഒതുക്കി നിര്‍ത്തുന്ന മഹാത്ഭുതം, എന്ന് കേരള  പോലീസിനു സാധ്യമാകും? വര്‍ഗ വാസനയായ ക്രിമിനല്‍ വക്രതയുടെ വളയം കൂടാതെ , എന്ന് കേരള പോലീസ്  ഏറ്റവും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുറ്റം തെളിയിക്കുന്ന 'മനുഷ്യനായി'മാറും? 

മേല്‍ത്തട്ടില്‍ നിന്നും താഴേക്കും, തിരിച്ചും  -സ്പോട്ട് പിന്തുടരലിലും, ലോക്കല്‍ പട്രോളിംഗ് ഗ്രൂപുമായുള്ള നേരില്‍ കണ്ടുള്ള  ആശയ വിനിമയത്തിലും പുലര്‍ത്തുന്ന കൃത്യതയും സുതാര്യതയും , നമ്മുടെ നാട്ടില്‍ മറച്ചു വയ്ക്കലുകളിലും ,കൃത്രിമങ്ങളിലും വിളിച്ചുവരുത്തുന്ന ധന -സമയ -പ്രയത്ന  പാഴാക്കലുകളെ  വെല്ലുവിളിക്കുന്നു?

ജാതി - വര്‍ഗ - സംവരണങ്ങളെന്ന   മാനദണ്‍ടങ്ങള്‍ക്കപ്പുറം   ആവശ്യാനുസൃത മേഖലകളിലെ പ്രഗല്‍ഭരെത്തന്നെ മാന്യമായ വേതനത്തില്‍ വകുപ്പ് കസേരകള്‍ നല്‍കി ജോലി ചെയ്യിക്കാന്‍ ഏതു തലവനു ചങ്കൂറ്റമുണ്ടാകും  ?

ഒരിക്കലെങ്കിലും വികസിത രാജ്യങ്ങളുടെ പ്രവര്ത്തനമാതൃകകള്‍ പഠന വിഷയമാക്കാന്‍, അല്ലെങ്കില്‍ പരിശീലന കാലത്ത് ഒന്ന് കണ്ടു പോകാന്‍ എങ്കിലും ഏതു രാഷ്ട്ര കാര്യ പ്രവര്ത്തകന് എന്ന് സാധിക്കും?


15.7.11

അറം


അറം പറ്റുന്നതാണോ അദ്ഭുതമാണോ..എനിക്ക് എന്നെക്കുറിച്ച് തന്നെ പോലും എന്തെങ്കിലും പറയാനും എഴുതാനും പേടി തോന്നുന്നു. പലരും പറയുമ്പോഴും അത്ര വിശ്വാസം ഇല്ലായിരുന്നു...ഇക്കണക്കിനു പോയാല്‍ ഞാന്‍ മുനിയാകേണ്ടി വരും; ആളുകളുടെ മുന്‍പിലും പേപ്പറിന്റെ  മുന്‍പിലും!

ഒരു വര്ഷം മുന്‍പ്..പുതിയ സ്ഥലത്ത് എത്തി, മുറി മോടിപിടിപ്പിക്കലും നവീകരിക്കലും  കഴിഞ്ഞു  താമസിക്കേണ്ട പുതിയ താമസ സ്ഥലത്തെ  പഞ്ചായത്തില്‍  രെജിസ്റ്റെര്‍    ചെയ്തു ,2 മാസത്തേക്ക് എന്നും പറഞ്ഞു 13 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍(മറ്റൊരു പഞ്ചായത്തിലെ) താമസിപ്പിച്ചപ്പോള്‍ അറിയാതെ ഒച്ചുകളെപ്പറ്റി കുറിച്ചതാണ് ഏറ്റവും പുതിയ 'അറ'വാള്‍. ...ഒച്ച്‌ എന്ന സാര്‍വത്രിക ജീവി..എന്ന തലക്കെട്ടില്‍ എന്‍റെ മലയാളം സാംസ്കാരിക ബ്ലോഗില്‍ കുറിച്ചത് പോലെ എന്‍റെ സ്ഥലംമാറ്റവും സംഭവിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്ത പഞ്ചായത്തിലെ കെട്ടിടം  പണി തീരുകയോ അതില്‍ ഒന്ന് കാലെടുത്തു വയ്ക്കാന്‍ കഴിയുകയോ ചെയ്തിട്ടുമില്ല.
http ://mkoottumkal .blogspot .com ,http ://michaelkgeorge .blogspot .com

30.6.11

'കലാപകേരളം'

 കലാകേരളം 

ഏറെ നാളുകള്‍ക്കു ശേഷം പത്രങ്ങളും ചാനലുകളും അല്പം ചൂടായി. 

ചോര തിളച്ച പിള്ളേര്‍ക്ക് അല്പം ചാന്‍സ് കിട്ടി തുടങ്ങി-എറിയാനും ഏറു കൊള്ളാനും.

പക്ഷെ..

കല്ലെറിയുമ്പോള്‍ അഭിനന്ദിക്കാനും
ബോംബെറിയുമ്പോള്‍  ഷേക്ക്‌  ഹാന്‍ഡ് നല്‍കാനും
കേരള പോലീസെന്താ SFI യുടെയും DYFI യുടെയും സ്കൂളില്‍ ട്രെയിനിംഗ് നേടിയവരോ?

ഭ്രാന്തു പിടിച്ച പിള്ളേര്‍ക്കും , ഭ്രാന്തു കേറ്റുന്ന  ഇടതന്മാര്‍ക്കും
തല്ലാനും കൊല്ലാനും തകര്‍ക്കാനും അല്ലാതെ വേറെ ഒരു പണിയും അറിയില്ലേ?

നഷ്ടപ്പെടുത്തുന്നതും നശിപ്പിക്കുന്നതും തിരിച്ചു കൊടുക്കാന്‍ കഴിവില്ലാത്തവന്‍ നശിപ്പിക്കലിനു  തുനിഞ്ഞാല്‍ ആര് അതിനു  പരിഹാരം  നല്‍കും ?
പാവം പൊട്ടന്‍ പയ്യനോ? പാര്‍ട്ടിക്കാരനോ? അതോ  മണ്ടന്‍ പ്രജയോ?

ഇങ്ങനെ പോയാല്‍ ആഴ്ചയുടെ ഏഴു ദിവസവും  
സമരക്കാരുടെ ആക്രമണം ,
 പോലീസിന്റെ പ്രത്യാക്രമണം,
വെടിവെയ്പ് , മരണം
 അനുശോചന സമ്മേളനങ്ങള്‍ ,
 പ്രതിഷേധമാര്ച്ചുകള്‍
വീണ്ടും പ്രതിഷേധക്കാരുടെ ആക്രമണം
ഇവയാല്‍ നിറയുന്നതിനാല്‍
ഇങ്ങനെ അഞ്ചു വര്ഷം നല്ല 'പ്രതിപക്ഷ 'വളര്‍ച്ച നാടിനു ഉണ്ടാകും !

...ഇനി മുതല്‍ പന്ത്രണ്ടു മാസവും 'മാര്ച്' മാസം ആവട്ടെ എന്നാണ് എന്‍റെ ആശംസ.

22.5.11

പത്താം ക്ലാസ്സിലെ പുതിയ സാമൂഹികപാഠപ്പുസ്തകം.

പുതിയ പാഠ പുസ്തകം കണ്ടു, വായിച്ചു.
"അതിഭയങ്കരം"!
വിഷം പുരട്ടിയ ഉറക്ക ഗുളികയെന്നു തോന്നുന്നു.
 ചരിത്രം പഠിക്കാന്‍ ഉള്ള എന്‍റെ ആഗ്രഹം പോലും ഇനി ഒരിക്കലും ഉണരില്ല.

ഇത് കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകമോ, അതോ കമ്മുണിസ്റ്റു ശിശുക്കള്‍ക്ക്‌ വേണ്ടി തയ്യാറാക്കിയ "വിദ്വേഷപ്പുസ്തകമോ "?.
പാലും പലഹാരങ്ങളും രുചിക്കേണ്ട പ്രായത്തില്‍ ഫുരുടാന്‍ കൊടുത്തു ശീലിപ്പിക്കുന്ന തന്ത്രം കൊള്ളാം.
പഠിച്ചതും പാടിയതും മുഴുവന്‍ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശീലുകളായിരുന്നതിനാല്‍ നമ്മുടെ ചുവപ്പന്‍ ഗവേഷകര്‍ക്ക്‌ "ചരിത്രം = ആധിപത്യങ്ങള്‍ക്കെതിരെയുള്ള വര്‍ഗസമരം" എന്നതായിരിക്കും. ഇനി അത് മാറ്റണമെങ്കില്‍ സാഹിത്യസമിതികളിലും കലാസമിതികളിലും വിദ്യാഭ്യാസ സമിതികളിലും കടന്നു കൂടിയിരിക്കുന്ന രാഷ്ട്രീയ കീടങ്ങളെ ,തുരത്തുക തന്നെ.

മറ്റൊന്ന്
കുട്ടികള്‍ക്കുമുന്നില്‍ പഠനത്തിനു ഉത്സാഹം വരുത്തുന്ന രീതിയില്‍ ചരിത്ര പുസ്തകത്തിന്റെ അവതരണം നിര്‍വഹിക്കെണ്ടതിനു പകരം കമ്മുനിസ്റ്റ്‌  സ്റ്റഡി ക്ലാസുകളിലെ  കടുകട്ടി വാക്കുകള്‍ അച്ചിട്ടു നിരത്തി, പഠിക്കാന്‍ ആഗ്രഹിക്കുന്നവന്റെ കൂടി ആശ നശിപ്പിക്കുന്ന ഈ മുരടന്‍ ,ചരിത്ര പ്പുസ്തകത്ത്തിലെ പോലും ബുദ്ധി രാക്ഷസ സ്വഭാവം പണ്ടേ മാറ്റേണ്ടിയിരിക്കുന്നു.
ഇത്രയും കലാകാരന്മാരും സാഹിത്യകാരന്മാരും ചരിത്ര പണ്ഡിതരും ഉള്ള കേരളത്തില്‍ ഈ വിവരമില്ലാത്ത "ഫ്യൂടല്‍ സമിതിയങ്ങളെ" ഉള്ളോ?

മഹര്‍ഷി പാരമ്പര്യം പേറുന്ന ,ഒരു സെകുലര്‍ രാഷ്ടമായ ഭാരതത്തിലെ,(കേരളത്തിലെ) പാഠപുസ്തകനിര്‍മ്മാണ നിയന്ത്രണ സമിതികളില്‍ എല്ലാ സമൂഹത്തിന്റെയും പ്രതിനിധികള്‍ എന്നും ഉണ്ടായിരിക്കണം എന്ന നിയമം കര്‍ശനമായും നിര്‍മ്മിച്ച്‌ പാലിക്കപ്പെടണം.  അതിനായി ആര് പൊതു രംഗത്ത് ശക്തമായി ഒരു ഗ്രൂപ്പിനെ   സജ്ജമാകും? 

 ഇനി അടുത്ത തവണ എന്റെ ദേഹത്തുവരെ    പ്രശ്നത്തിന്റെ കൈ എത്തട്ടെ -അപ്പോള്‍ ഞാന്‍ കുരക്കാം- 
അല്ലാതെ  വിദ്യാഭ്യാസമിതികള്‍  എന്ന് പറയുന്നത് എന്നെ സ്പര്‍ശിക്കുന്നത് എങ്ങനെയ്യാണ് ? എനിക്ക് പത്ത് കാശ് കയ്യില്‍ കിട്ടാന്‍ വേണ്ടി മാത്രം ഉള്ളതല്ലേ വിദ്യാഭ്യാസം ? 

14.5.11

നാടിന്റെ നന്മയ്ക്ക്

<നാടിന്റെ നന്മയ്ക്ക് ഒരു കൈത്തിരി >

അഞ്ചു വര്‍ഷത്തേക്ക് ഉള്ള കസേരകള്‍ ഭരണമന്ദിരത്തിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു കഴിഞ്ഞു .

പുതിയ കസേരകളികള്‍ കാണുവാന്‍ പോകുന്ന നമുക്ക് ഒരു കാണി മാത്രമായാല്‍ മതിയോ?

പോരാ..
അങ്ങനെയെങ്കില്‍ എനിക്കും നിനക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകണം..


1 . ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റം.
ഹര്‍ത്താല്‍ ഉത്സവമായി ആഘോഷിക്കുന്ന  കേരളത്തില്‍ ഇനിയും ഹര്‍ത്താലുകളുടെ കൊടിയേറ്റമായിരിക്കും.

ചര്‍ച്ചകള്‍ക്കും ജനഹിതത്തിനും പുല്ലുവില കല്പിച്ചു രാഷ്ട്രീയ ഭീകരന്മാര്‍ നാട്ടില്‍ അക്രമം അഴിച്ചുവിടും. 

ഇനി അഭിപ്രായങ്ങളല്ല ആവശ്യം; നടപടികളാണ്.

>നിര്‍ബന്ധിത ഹര്ത്താലുകള്‍ക്കും ഹര്‍ത്താല്‍ കലാപകാരികള്‍ക്കും അതാഹ്വാനം ചെയുന്ന രാഷ്ട്രീയപ്പാര്ട്ടിക്കാര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുക.
> പൊതുമുതല്‍ നശിപ്പിക്കലിനും മറ്റുമുള്ള നഷ്ടപരിഹാരം അക്രമികളില്‍ നിന്നും വ്യക്തിപരമായോ, പാര്‍ട്ടിയില്‍  നിന്നുമായോ ഈടാക്കുക.
ജനസമാധാനത്തിന് ഭംഗം വരുത്തുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ക്കെതിരെ  അക്രമരഹിതമായി സംഘടിക്കുവാന്‍ ഇനി യുവസംഘടനകള്‍ തയ്യാറാകണം.
>അക്രമങ്ങള്‍ക്കെതിരെ നിലകൊല്ലാനും , അവ മാധ്യമങ്ങളുടെ മുന്‍പില്‍ എത്തിക്കാനും ധാര്‍മിക ബോധമുള്ള യുവാക്കള്‍  -സ്നേഹത്തിന്റെയും അക്രമരാഹിത്യതിന്റെയും സമാധാന നേതൃത്വത്തിന്റെയും കീഴിലുള്ള K.C .Y .M പോലുള്ള സംഘടനകള്‍ മുന്‍പോട്ടു വരണം.

അതിനായി ഒരു ആഹ്വാനത്തിന് ഏതെങ്കിലും ഒരു മതമേലധ്യക്ഷന്‍   ചങ്കൂറ്റം കാട്ടാതിരിക്കില്ല എന്നാണു എന്‍റെ വിശ്വാസം.

---------------------------------------------------------------------------------------------------
 ഭരണത്തെ അഗ്നിശുദ്ധി ചെയ്യാന്‍ പര്യാപ്തമായ ഒരു പ്രതിപക്ഷം നമുക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കര്‍മ്മം അവര്‍ നന്നായി ചെയ്യട്ടെ, ആയുധം എടുക്കരുതെന്ന് മാത്രം .അവര്‍ക്കും അഭിവാദനങ്ങള്‍ ! 

7.5.11

അമ്മയ്ക്ക് മാതൃദിനാശംസകള്‍ !

..സന്ധ്യക്ക്‌ ദീപം കൊളുത്തി വച്ചു 

ദീപനാളമായി എരിയുന്നുവമ്മ

പന്ത്രണ്ടാകിലും ശീലങ്ങള്‍
പതമാണമ്മക്ക് പറയാതെ വയ്യ.


മക്കള്‍ ഞങ്ങള്‍ പന്ത്രണ്ടിനും പെറ്റമ്മയെന്ന  നിലയിലും , അതിഥികളും  അഗതികളുമായ സകലര്‍ക്കും പോറ്റമ്മയെപ്പോലെയും സ്നേഹം വച്ച് വിളമ്പുന്ന  അമ്മയ്ക്ക് മാതൃദിനാശംസകള്‍  !

ഉരുകാന്‍ മാത്രം ഉഴിഞ്ഞു വയ്ക്കപ്പെട്ട ഒരു ജന്മത്തിന്റെ ജ്വാലയില്‍ മനം മിനുക്കുവാനാവുന്നതെന്റെ ഭാഗ്യം-

11.1.11

ഒരു നാടക ഗാനം

 (1 .theme song )
ഇവിടെ കനവുകള്‍ വിടരേണ്ട  കരയില്‍
വ്യഥകള്‍ കൊണ്ടൊരു  കുടുംബം 
കഥയിലല്ല നമുക്ക്ടയിലാണ്
ചതിയുടെ മുഖം കാണാപ്പടയൊരുക്കം

പരനന്മയാം ഔദാര്യമശിച്ചവന്‍ തന്നെ
ചതിക്കുഴിയവനെതിരായൊരുക്കുന്നു
(പടിവാതിലവനെതിരായടയ്ക്കുന്നു  ) 
പ്രത്യുപകാരം അര്‍ത്ഥരഹിതം
പരപീഡനത്വരയിഷ്ടവിനോദം .

പറക്കുവാനാകാപ്പറവകള്‍ തന്‍
ചെറു ചിറകില്‍ (കനത്ത) സ്വപ്ന ഭാരം 
ഒരു തട്ടിന്‍ കനം ധനമാകണം
കൂണ്‍ തണല്‍ പോലെ ശിഷ്ട ഭാഗ്യം
--------------------------------
മിഴിയടഞ്ഞ കിനാവുകള്‍ക്ക് പൊന്‍
പുലരി വിരിയുന്നുവോ?

കക്കയ്ക്കുള്ളിലിക്കാലമത്രയും
മുത്തായ്‌ മാറുവാന്‍  തേങ്ങിയിരുന്നുവോ?

കത്തുന്ന ചിത്തത്തിലൊരു  കണ്ണുനീര്‍
തുള്ളിക്കുള്‍കുളിരേകുവാനാകുമോ?
(നാടകം മുടങ്ങിപ്പോയി -2005 )

കിണറ്റില്‍ വീണ പാട്ടുകള്‍

 കോമ്പയാറ്റിലെ  എന്‍റെ ഒരു വര്‍ഷ ഹൈറേഞ്ച് വാസത്തിനിടയില്‍ ഒരു  രാത്രിയുറക്കത്തെ കീറി മുറിച്ചാണ്  ആ ചന്ദ്രബിംബം എന്‍റെ  ജനല്‍ പ്പാളികളിലൂടെ മുറിയിലെക്കെത്തിയത്. ചലച്ചിത്ര നാടക  നടനായ ശ്രീ. M. C. കട്ടപ്പന സംവിധാനവും ശ്രീ . ജോര്‍ജ്   കുമ്പുക്കല്‍ രചനയും നിര്‍വഹിച്ചുകൊണ്ടിരുന്ന ഒരു നാടകത്തിലെക്കുള്ള ഗാന സന്ദര്‍ഭങ്ങള്‍  തലേന്ന് സംവിധായകന്‍ വിവരിച്ചതിന്റെ ഓര്‍മ്മകള്‍  അപ്പോഴും ഉറക്കം  പിടിച്ചിട്ടുണ്ടായിരുന്നില്ല  .  പിന്നെ ഒട്ടും താമസിച്ചില്ല, മുറ്റത്തെ കിണറ്റിന്‍ കരയിലേക്ക് ഒരോട്ടം . തിരിച്ചെത്തി ; പിറന്ന പാട്ട് കുറിചിട്ടിട്ടായിരുന്നു ബാക്കി ഉറക്കം...
സാങ്കേതിക  കാരണങ്ങളാല്‍  ആ നാടകം മുടങ്ങിയെങ്കിലും രചയിതാവിനും  സംവിധായകനും  പിന്നീടങ്ങോട്ട് തിരക്കിന്റെ നാളുകളായിരുന്നു. 
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലവര്‍ സംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.
അവര്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് ...അവര്‍ക്കായി അന്നെഴുതിയ 4 ഗാനങ്ങളില്‍ 2 എണ്ണം. 
 
 
 


വഴി കാട്ടാമോ? -ഒരു കളി

വികസന ചര്‍ച്ചാ പ്രതിവിധികള്‍

10 പുതിയ കല്പനകള്‍ !