19.9.12

എപ്പോഴാണ് നാം പഠിച്ചുപോകുന്നത്


 ജോര്‍ദാന്റെയും  ഇസ്രയേലിന്റെയും  ഒക്കെ  ഭൂമിശാസ്ത്രം, സാമൂഹിക  ശാസ്ത്രം തുടങ്ങിയവ പണ്ട് പഠിക്കാന്‍ ഉത്സാഹമില്ലാത്ത  വിഷയങ്ങളായിരുന്നെങ്കിലും ഇപ്പോള്‍ ഉത്സാഹത്തോടെ    വായിച്ചു പഠിക്കുന്നു  ..അവിടെ  ചെല്ലുമ്പോള്‍  ശരിക്ക്  ഫീല്‍  ചെയ്യാന്‍ ! ഒന്നുമല്ലെങ്കിലും നമ്മുടെ നേതാവ് മുങ്ങിപ്പൊങ്ങിയ ഇടമൊക്കെയല്ലേ!

13.9.12

സ്വദേശം..വിദേശം


സാങ്കേതിക മികവും.. ആത്മാര്‍ഥത  നിറഞ്ഞ അധ്വാനവും ..സമയ നിഷ്ഠയും ചേര്‍ത്ത്  വിദേശ നാടുകള്‍   പുരോഗതിയുടെ വഴിയെ പായുമ്പോള്‍ ..കയ്യിട്ടു വാരലും , പൊതുമുതല്‍ നശിപ്പിക്കലും , കപടമായ തൊഴിലാളി സ്നേഹത്തിന്റെ പേരിലുള്ള      സാങ്കേതിക -പുരോഗമന വിരുദ്ധതയും ചേര്‍ത്ത് ..നാം ഉള്ള വഴികള്‍ കൂടി കുളമാക്കി ആ കുളത്തില്‍ പരസ്പരം ചേറുവാരി എറിഞ്ഞു കളിക്കുന്നു..

ബുദ്ധിജീവികളോട് ഒരു മണ്ടന്‍ പ്രജ


ലോക രാഷ്ട്രങ്ങളെല്ലാം ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് വരുന്ന കാലം ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്ന കാലമാണെന്ന് മനുഷ്യന്‍ വിചാരിച്ചെങ്കില്‍ അവനു തെറ്റിയെന്നു ഭൌമ പ്രതിഭാസങ്ങള്‍ വിളിച്ചു പറയുന്നു. എല്ലാ കൃത്രിമങ്ങള്‍ക്കും പിമ്പില്‍ ഒരു തിരിച്ചടി ഒളിച്ചിരിക്കുന്നു; Every action has a reaction എന്ന് പറയുമ്പോലെ. ഊര്‍ജ പ്രതിസന്ധിക്ക് ചെലവു കുറഞ്ഞ പരിഹാരമെന്നു ആണവ നിലയങ്ങള്‍ പുകഴ്തപ്പെടുംപോഴും പിന്ഗാമികള്‍ക്കായി കെട്ടിപ്പൊക്കുന്ന ശവക്കുഴിയാണ് അവ എന്ന ആശങ്കയുടെ തീയ്ക്കു ആണവ നിലയങ്ങള്‍ക്കുള്ളിലെക്കാള്‍ ചൂടുണ്ടാവണം. താരതമ്യേന പ്രത്യാഖാ(?)തങ്ങളില്ലെന്ന് കരുതിപ്പോന്നിരുന്ന ജലവൈദ്യുത പദ്ധതികളും പരിസ്ഥിതിയുടെയും മനുഷ്യന്റെയും അന്തകനായെക്കുമെന്നും പ്രകൃതി ദുരന്തങ്ങള്‍ കാട്ടി തരുന്നു . ചെലവേറുമെങ്കിലും ചൂടന്‍ നാടുകള്‍ക്ക് ഏറെ അനുയോജ്യമായ സോളാര്‍ പാടങ്ങള്‍ , തിരമാലകളില്‍ നിന്നും ഊര്‍ജം ശേഖരിക്കല്‍ പദ്ധതികള്‍ , കാറ്റാടി പദ്ധതികള്‍ (കാലാവസ്ഥ മാറ്റുമെന്ന ആക്ഷേപമുണ്ടെങ്കിലും) , ജിയോ തെര്‍മല്‍ പദ്ധതികള്‍ (ഭൌമാന്തര്‍ ഭാഗത്തെ തിളച്ചു പൊങ്ങുന്ന ഊര്‍ജം ഉപയോഗപ്പെടുത്തുന്ന മാര്‍ഗം -ഭൂമിയുടെ എല്ലാ ഭാഗത്തും സാധ്യമല്ല ) ഇങ്ങനെ ഇതര ഊര്‍ജ സംഭരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതിന്റെ സാധ്യതെയെപ്പറ്റി നമ്മുടെ ശാസ്ത്രഞ്ജന്മാര്‍ തലപുകയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭാവിയിലേക്ക് ഒരു കെണിയല്ല നമുക്ക് ആവശ്യം. സമാധാനവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന വികസനമാണ് ലോകരാഷ്ട്രങ്ങള്‍ കൊതിക്കുന്നത്. ഇനി വന്‍കിട ജല പദ്ധതികളും ആണവ പദ്ധതികളും നമുക്ക് വേണോ..? കേരളത്തിന്റെ സാഹചര്യത്തില്‍ വെള്ളച്ചാട്ടങ്ങള് ഉള്ളിടങ്ങളില്‍ ചെറുകിട പദ്ധതികള്‍ മാത്രം(വൈദ്യുതിക്കും വെള്ളത്തിനും) - അതും ഭാവിയില്‍ ആര്‍ക്കും ജീവന് ഭീഷണിയാവാതെ ഉന്മൂലനം ചെയ്യാന്‍ സാധിക്കുന്നിടത്ത് മാത്രം - ഓരോരോ ചെറു പ്രദേശങ്ങള്‍ക്ക് മാത്രമായി കണ്ടെത്തുകയല്ലേ അഭികാമ്യം. നമുക്ക് അത്തരത്തില്‍ ഉള്ള സ്ഥലങ്ങള്‍ നമ്മുടെ നാട്ടില്‍ ഒരു പക്ഷേ കാണില്ലേ? പഞ്ചായത്തുകള്‍ മുതല്‍ അത്തരം കാര്യങ്ങളുടെ സാധ്യതക്കായി കണ്ണു തുറന്നു പരിശോധിക്കണം, പ്രയത്നിക്കണം എന്ന് മാത്രം.. ഇത് പോലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഉണ്ടാവും ഒരായിരം സാധ്യതകള്‍ ---!! 'പഠന സമിതികള്‍' സ്വന്തം തറവാട് വളര്‍ച്ചക്ക് മാത്രം വേണ്ടിയുള്ള ഉപാധികളായി മാറുന്നതാണ് നമ്മുടെ ബുദ്ധിജീവികളുടെ കുഴപ്പം. മനുഷ്യന്റെ ആവശ്യങ്ങള്‍ അറിഞ്ഞു കണ്ടെത്തലുകള്‍ , പഠനങ്ങള്‍ ഉണ്ടാകുന്ന ഒരു സായിപ്പന്‍ ശൈലി നമ്മുടെ നാടിനു എന്ന് കൈവരുമോ ദൈവമേ!!! .

ചുമ്മാ ഒരു വര്‍ത്തമാനം


വായിക്കാനും..എഴുതാനും .. മടി കൂടി വരുകയാണെന്നു തോന്നുന്നു എനിക്കു കുറേ നാളുകളായിട്ട്. വളരെ അറിവും അനുഭവവും ആത്മീയകെട്ടുറപ്പും ഉള്ള നല്ല എഴുത്തുകാരെയും ചിന്തകരെയും പ്രസംഗകരെയും കലാകാരന്മാരെയും കൊണ്ട് നമ്മുടെ ഭൂമിമലയാളംനിറഞ്ഞിരിക്കുകയാണ്. അവസരങ്ങളുടെ പെരുമഴയാണ് കലയുടെ ചെറുതരിയെങ്കിലും ഉള്ളിലുള്ളോര്‍ക്ക്. ഒപ്പം കഴിവു തെളിയിക്കാനുള്ള വെല്ലുവിളി മുന്‍പത്തേക്കാളേറെയും.. പറയുന്നവര്‍ കൂടുകയും കേള്‍ക്കുന്നവര്‍ കുറയുകയും ചെയ്ത ഒരു കാലം! പക്ഷേ സംത്രുപ്തിയും അംഗീകാരങ്ങളും താലന്തുകളെ ഇരട്ടിപ്പിക്കാന്‍ ദൈവം വാരിവിതറുന്ന സമ്മാനങ്ങളായി മാത്രം കാണാനായില്ലെങ്കില്‍ ആ മിഠായി ക്കടലാസ്സുകള്‍ക്കു പിന്നാലെ നാം കൊച്ചു കുട്ടികളെപ്പൊലെ ജീവിതകാലം മുഴുവന്‍ ഓടിക്കൊണ്ടിരിക്കുകയും അതിനായി പോരു കൂടുകയും തട്ടിപ്പറി നടത്തുകയും ചെയ്യും .. കലാകാരന്മാര്‍ കല്ലേറു വിദഗ്ദന്മാരാകുന്നതു അവര്‍ മറ്റുള്ളവരേക്കാള്‍ മോശക്കാരായതു കൊണ്ടല്ല.. ആത്മീയ ദ്രുഷ്ടിയില്ലാത്ത എന്റെയും നിന്റെയും അടുക്കളയില്‍ നമ്മള്‍ പറയുന്ന പരദൂഷണങ്ങള്‍ അവര്‍ റെയിഞ്ച് കൂടിയവരായതുകൊണ്ട് ടെലെകാസ്റ്റ് ചെയ്യുന്നു എന്നു മാത്രം! ഇത്രയും കുറിച്ചതു കലയൊ സാഹിത്യമൊ മോശമാണെന്ന തോന്നല്‍ കൊണ്ടല്ല, മറിച്ച് അതു മാത്രമല്ല മനുഷ്യജീവിതം എന്ന്‍ എനിക്കു തോന്നലുള്ളതുകൊണ്ടാണ്‍. കേരളത്തിലെ 100 ല്‍ 90 പേരും സിനിമാ നടന്മാരും നടിമാരും ആകാന്‍ വെപ്രാളപ്പെട്ടു നടക്കുകയാണ് എന്നു എവിടെയൊ ഈയിടെ വായിച്ചത് കേരളത്തിന്റെ സുഖകരമല്ലാത്ത ഒരു പ്രവണതയുടെ സൂചികയാണ്‍. സ്നേഹത്തിന്റെ അര്‍ത്ഥങ്ങള്‍ ഒക്കെ മാറിപ്പോയി. സിനിമാപോസ്റ്ററുകളിലും മറ്റും നിറയുന്ന ആകര്‍ഷകഭാവം ഉപഭോഗവസ്തുവിനോടു ഉപഭോക്താവിനു തോന്നാവുന്ന ഒരു കാമ മാനസ്സിക ഭാവം സ്ത്രീ പുരുഷന്മാരില്‍ ഉണര്‍ത്തലായി മാറിപ്പോയി. രക്തച്ചൊരിച്ചിലുകളും രതിയും പ്രായ-സമയ-സന്ദര്‍ഭ ഭേദങ്ങളില്ലാതെ ചുവരുകളിലും ടി വി സ്ക്രീനിലും പ്രത്യക്ഷമാകുന്നു..ആരു ആരോടു പറയാന്‍..? അതുകൊണ്ട് തന്നെ ഈ മേഖലകളില്‍ ശക്തമായ ആത്മീയ അടിത്തറയുള്ള കലാകാരന്മാര്‍ എതിര്‍ മൂല്യങ്ങള്‍ കൊണ്ട് വിജയങ്ങള്‍ സ്രുഷ്ടിച്ചു പുതിയ പ്രവണതകള്‍ സ്രുഷ്ടിക്കണം...മോശം മേഖലയെന്ന്‍ പറഞ്ഞു നാം മാറി നിന്നാല്‍ അത് നമ്മുടെ കയ്യെത്തും ദൂരത്തിനപ്പുറം നമ്മുടെ വരും തലമുറയെ ഭയാനകപ്രവണതകളിലേക്ക് തള്ളി വിടും. എല്ലാ മേഖലകളിലും നമുക്കു സാക്ഷ്യമേകാന്‍ കടമയുണ്ട്.നമുക്കു നേര്‍സുമാര്‍ മാത്രം പോരല്ലോ! മൂല്യ ബോധമുള്ള, പഠനത്തില്‍ സമര്‍ത്ഥരായ ഒത്തിരി കുട്ടികള്‍ അവരുടെ താലന്തു തിരിച്ചറിയാതെ രാഷ്ട്രീയ-ഭരണ നിര്‍വഹണ മേഖലകളിലേക്കോ ഒന്നും പോകാതെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം കുടുംബകാര്യം മാത്രം നോക്കി എളുപ്പ വഴി മാത്രം തെരഞ്ഞെടുത്താല്‍ നമ്മുടെ രാഷ്ട്രത്തിനും ലക്ഷോപലക്ഷം പാവപ്പെട്ടവര്‍ക്കുമായി ദൈവം നിന്നില്‍ ഏല്‍പിച്ച താലന്ത് നീ പൂഴ്ത്തിവച്ചതിനു ദൈവ സന്നിധിയില്‍ നീ കണക്കു പറയേണ്ടി വരും. സ്വാര്‍ത്ഥതയുടെ വളര്‍ച്ചയുള്ളിടത്തു ആത്മീയ വളര്‍ച്ചയും വ്യക്തിത്വ വളര്‍ച്ചയും രാജ്യ വളര്‍ച്ചയും മുരടിക്കുന്നു!

2.9.12

വൈദ്യന്‍ - Lyrics (Malayalam)

ഫാ. മൈക്കിള്‍ കൂട്ടുങ്കല്‍ MCBS അവതരിപ്പിക്കുന്ന  
വൈദ്യന്‍ 
രചന :   മിഖാസ് കൂട്ടുങ്കല്‍ സംഗീതം :നെല്‍സന്‍ പീറ്റര്‍
ദിവ്യകാരുന്ന്യം  (Lk.24,13)
കൂടെ   നടന്നവന്‍   കുര്ബാനയാണെന്ന്
കണ്ടറിയാന്‍   എന്തെ   വൈകിയിത്ര ?
കുപ്പയില്‍   കണ്ടത്   മാണിക്യം ആണെന്ന് 
മനസ്സിലാക്കാന്‍   എന്തെ   മടിച്ചതിത്ര ?
                  (കൂടെ  നടന്നവന്‍ ..കോറസ് )
ഗോതമ്പുമണികള്‍ക്കാനന്ദനിര്‍വൃതി
തിരുവോസ്തിയാകാന്‍  പൊടിഞ്ഞിടുമ്പോള്‍ !
ഗോതമ്പ്  തുണ്ടും   ആരാധ്യപാത്രം
കുര്ബാനയായി   വാഴ്ത്തപ്പെടുമ്പോള്‍  !
ദൈവം  ഒരുക്കിയ  സ്നേഹം  വിളമ്പിടുന്നേരം 
കുര്ബാനയായിടും  മനുഷ്യനെ  കാണും .
                         (കൂടെ  നടന്നവന്‍ …)
പാഴ്മുളം  തണ്ടും   സ്തുതിഗീതം  പാടും
ചങ്ക്   തുളയും   ത്യാഗമേറ്റാലും  !
നോവ്‌   നല്‍കിയ   നന്മകളോര്‍ക്കവേ 
നോവിച്ച  മനുഷ്യനെ  നമിചീടാം !
ദൈവം  ഒരുക്കിയ  സ്നേഹം  വിളമ്പിടുന്നേരം  കുര്ബാനയായിടും  ജീവിതം  കാണും .
                         (കൂടെ  നടന്നവന്‍ …)
ദൈവം  ഒരുക്കിയ  സ്നേഹം  വിളമ്പിടും  നേരം
കുര്ബാനയായിടും  സൃഷ്ടിയെ    കാണും .
ദൈവം  ഒരുക്കിയ  സ്നേഹം  വിളമ്പിയ  സ്നേഹം 
കുര്ബാനയായിതാ  ദൈവത്തിന്‍  സ്നേഹം !

Theme of the CD

-------------------------------------- 
 2  Kommunion
Eeshoye ente eeshoye
Ninne sweekaricheedaan  vannidunnu njaan
Thaanirangi varename..
Jeevante  jeevane  praana naadhane
Hrudayam thurannu njaan vilikkunnu..
Jeevante appame divyakaarunyame
Hrudayam thurannu njaan vilikkunnu
Hrudayaadhinaadhanaay vaazhename..
                               .Chorus..
Thaanu vannavane thaazhmayaakkenamenne
Virunnu tharunnavane snehaththin virunnaakkane.

Manassu pankuvacheedaan maarodu cherkkename
Maaraaththa dukhangal maaycheedane
Murivetta manassil marunnaakane
Porukkaan marannathil kshamayaayu nirayename.
                                     .chorus..
Sneham  pakarnnu  nalkaan  sneham  niraykkename
Kaanaaththa nin mukham  kaatti ththarane
Dairaraam/Sahacharaam  manushyaril  ninroopam kaanave ..
cheyyuvaan  marannava  njaan  manassode cheythidaam.


ഈശോയെ എന്‍റെ ഈശോയെ
നിന്നെ സ്വീകരിചീടാന്‍
വന്നിടുന്നു ഞാന്‍
താണിറങ്ങി വരണമേ ...
ജീവന്റെ ജീവനേ, പ്രാണനാഥനെ
ഹൃദയം തുറന്നു ഞാന്‍ വിളിക്കുന്നു

ജീവന്റെ അപ്പമേ/
ദിവ്യകാരുണ്യ മേ.
ഹൃദയം തുറന്നു ഞാന്‍ വിളിക്കുന്നു ഹൃദയാധി നാഥനായ്  വാഴേണ മേ
കോറസ് :
താണു വന്നവനെ താഴ്മയാക്കേ  ണ മെ ന്നെ
വിരുന്നു തരുന്നവനെ
സ്നേഹത്തിന്‍ വിരുന്നാക്കണെ മനസ്സ് പങ്കു വചീടാന്‍  മാറോട്‌ ചേര്‍ക്കേണമേ
മാറാത്ത ദുഃഖങ്ങള്‍ മായ്‌ ചീടണമേ .
മുറിവേറ്റ മനസ്സില്‍ മരുന്നാകണെ
പൊറുക്കാന്‍   മറന്നതില്‍   ക്ഷമയായ്‌  നിറയേണമേ
സ്നേഹം പകര്‍ന്ന് നല്‍കാന്‍  സ്നേഹം നിറക്കണ മേ
കാണാത്ത നിന്‍ മുഖം  കാട്ടി ത്തരണെ
സഹജരാം /ദരിദ്രരാം  മനുജരില്‍  നിന്‍ രൂപം കാണവേ
ചെയ്യുവാന്‍ മറന്നവ ഞാന്‍ മനസ്സോടെ   ചെയ്തിടാം
 
-----------------------------------------------------


Manassil  madhurima  pakarum
Thirumozhikal kelkkuvaan
Manassile maalinyamellaam
 maaykkuvaan manassaaku naadhaa..
                 krupayekidu varamekidu
                 thavadaana maari choriyu
                 hallelluya.. Halleluya
vachanamen thamoveedhikalil
aathmaavin divya jyothissaakaan
vachanathilennum thiruhitham kaanaan
thiruhithathinoppam charicheeduvaan
                    Krupayekidu…..
Thinmakal  nirayumen  maanassathil
Shudhi  varuthum theekkanalupole
Vachanamaay  vannu vaasamaakku
Vachanaprakaashamekuken  naadhaa..
മനസ്സില്‍  മധുരിമ  പകരും
തിരു മൊഴികള്‍ കേള്‍ക്കുവാന്‍
മനസ്സിലെ മാലിന്യ മെല്ലാം
മായ്ക്കുവാന്‍ മനസാകു നാഥാ
കൃപയെകിടൂ  വരമെകിടൂ
തവ ദാന മാരി ചൊരിയൂ.
വചനമെന്‍   തമോ വീഥികളില്‍
ആത്മാവിന്‍ ദിവ്യ ജ്യോതിസ്സാകാന്‍
വചനത്തിലെന്നും തിരുഹിതം കാണാന്‍
തിരു ഹിതത്തിനോപ്പം ചരിചിടുവാന്‍
കൃപയെകിടൂ  വരമെകിടൂ
തവ ദാന മാരി ചൊരിയൂ.

തിന്മകള്‍ നിറയുമെന്‍ മാനസത്തില്‍
ശുദ്ധി വരുത്തും തീക്കനല്‍ പോല്‍
വചനമായു വന്ന് വാസമാക്കൂ
വചനപ്രകാശമെകു കെന്‍ നാഥാ.
--------------------------------------

 4    

Appathin roopamaay, aliyum orosthiyaay
Adiyangal munpil anayuvone
Paapikal njangal parishudhan munpil
Aaraadhanakkaay anicherrnu nilppoo
     Daivathin snehame divyakaarunyame
    Nine pukazhtheedunnu.
    Snehathin nirave swargeeya appame
    Sthothrangalekidunnu.
   Aaraadhana  aaraadhana
   Aathmaavin niravileeeyaaraadhana..

Mathivaruvolam  ninne pukazhthaan
Marthyaayussin maathrakal pora
Saadhyamaakunnolam sthuthi paaduvaan aaraadhanakkaay nin munpilethi..
                       Chorus
Anthyam vareyum koode nadannu
Marthyaayussin maalukalakatti
Lokaanthyatholavum koodeyaakuvaan
Kurbaanayaay nee kanmunpileththi.

അപ്പത്തിന്‍ രൂപമായ്    അലിയു മൊരോസ്തിയായ്   
അ ടി യങ്ങള്‍   മുന്‍പില്‍  അണയുവോനെ
പാപികള്‍ ഞങ്ങള്‍ പരിശുന്ധന്‍  മുന്‍പില്‍
ആരാധന ക്കായി അണിചേര്‍ന്നു നില്‍പ്പൂ.

കോറസ്:
ദൈവത്തിന്‍ സ്നേഹമേ ദിവ്യകാരുണ്യ മേ
നിന്നെ പുകഴ്ത്തീടുന്നു
സ്നേഹത്തിന്‍ നിറവേ , സ്വര്‍ഗീയ അപ്പമേ
സ്തോത്രങ്ങളേകീടുന്നു
ആരാധന ആരാധന
ആത്മാവിന്‍ നിറവിലീയാരാധന
മതി വരുവോളം നിന്നെ പുകഴ്ത്താന്‍
മര്ത്ത്യായുസ്സിന്‍ മാത്രകള്‍ പോര.
സാധ്യമാകുന്നോളം സ്തുതി പാടിടാന്‍
ആരാധനക്കായ്    നിന്‍ മുന്‍പിലെത്തി
അന്ത്യം  വരെയും കൂടെ നടന്നു
മര്ത്ത്യായുസ്സിന്‍  മാലുകലകറ്റി
ലോകാന്ത്യ ത്തോളവും കൂടെ ആകുവാന്‍
കുര്ബാനയായി  നീ കണ്മുന്പിലെത്തി

----------------------------------------------------- 
5  

 Hrudayamaam thalikayil
Jeevitha kanikalumaay
Arppanam cheyyaananayave
Abel muthalakhilarum
Arppicha balikalormmayil
Daivame sweekarikkename
Kara theer nna kaazhchayaay mattane

Ettam  nallathu thannu
Anugraha varsham niracha
Poorvika maathruka pole
Njaanuminnekaam ninakkaay
Enne muzhuvan ninakkaay

Swantham jeevan thane
Thaathante pakkal thanna
Yeshuvin maathruka pole
Njaanuminnekaam ninakkaay
Enne muzhuvan ninakkaay

ഹൃദയമാം തളികയില്‍  ‍
ജീവിത കനികളുമായ്  
അര്‍പ്പണം ചെയ്യാനണയവെ
ആബേല്‍  മുതലഖിലരും
അര്‍‍പ്പിച്ച ബലികളോര്‍മയില്‍ ‍  !
ദൈവമേ സ്വീകരിക്കേണമേ
കറ തീര്‍ന്ന കാഴ്ചയായ് 
മാറ്റണെ   .
ഏറ്റം  നല്ലത്  തന്ന്‌
അനുഗ്രഹ  വര്‍ഷം  നിറച്ച 
പൂര്‍വിക  മാതൃക പോലെ
ഞാനുമിന്നേകാം  നിനക്കായ്
എന്നെ മുഴുവന്‍ നിനക്കായ്

സ്വന്തം ജീവന്‍ ‍ തന്നെ
താതന്റെ പക്കല്‍ ‍ തന്ന
യേശുവിന്‍ ‍ മാതൃക പോലെ
ഞാനുമിന്നേകാം നിനക്കായ്
എന്നെ മുഴുവന്‍  നിനക്കായ് -------------------------------
 6 

Daivam vaazhthiyone
Enthinu njaan pazhi parayenam?
Daivam pukazhthiyone
Enthinu njaan ikazhtheedanam?
Daivam kanakamaakkiyone
Enthinu njaan kalankithanaakkenam?
Daivam tholilettunnavane
Enthinu njaan nilamparishaakkanam?
Aparante valarchayil manassu nirayanam
Aathmeeya valarchayathaakanam
            Daivam karuthunnathalle
           Kaaval vilakkaavunnathalle?
           Athu kaanaathenthe njaan
           pathivaayaparante vidhiyaalanaakunnu?
Daivam thiranjeduththavane
Enthinu njaan thiraskarikkenam?
Daivam omanikkunnavanil
Enthinu njaan vishamithanaakanam?
          Aparante valarchayil ….
Daivam karunayekunnavane
Enthinu njaan kalleriyenam?
Daivam vazhi nadathuvonil
enthinu njaan thadassamekenam?.Aparante…..


ദൈവം  വാഴ്ത്തിയോനെ
 എന്തിനു  ഞാന്‍  പഴി പറയേണം ?
ദൈവം പുകഴ്ത്തിയോനെ
എന്തിനു ഞാന്‍ ഇകഴ്ത്തീടണം   ?
ദൈവം കനകമാക്കിയോനെ
എന്തിനു ഞാന്‍  കളങ്കിതനാക്കണം 
ദൈവം തോളിലേറ്റുന്നവനെ
എന്തിനു ഞാന്‍  നിലം പരിശാക്കണം ?

അപരന്റെ വളര്ച്ചയില്‍  മനസ്സ് നിറയണം;
ആത്മീയ വളര്‍ച്ചയതാവണം   

ദൈവം കരുതുന്നതല്ലേ കാവല്‍ വിളക്കാവുന്നതല്ലേ?
അതുകാണാതെന്തേ  ഞാന്‍  
പതിവായപരന്റെ  വിധിയാളനാവുന്നു  ?

ദൈവം തിരഞ്ഞെടുത്തവനെ
എന്തിനു ഞാന്‍  തിരസ്കരിക്കേണം?
ദൈവം ഓമനിക്കുന്നവനില്‍
എന്തിനു ഞാന്‍ അസ്വസ്തനാകണം ?
അപരന്റെ വളര്ച്ചയില്‍  മനസ്സ് നിറയണം;
ആത്മീയ വളര്ച്ചയതാവണം   

ദൈവം കരുണയെകുന്നവനെ 
എന്തിനു ഞാന്‍  കല്ലെറിയേണം?
ദൈവം വഴി നടത്തുന്നവനില്‍ 
എന്തിനു ഞാന്‍ തടസമാകണം?
അപരന്റെ വളര്ച്ചയില്‍  മനസ്സ് നിറയണം;
ആത്മീയ വളര്ച്ചയതാവണം   

--------------------------------------


Kunnolam saubhaagyam
 Innennil thannaalum
Ponnolam priyamode
 Karutheedaam eeshoye
Pala naalaay parayanamennu njaan
 Karuthiyathaam kaaryangal
 Priyamode ullu thurannu njaan
Paranjeedunnen Priyamullen eeshomishihaaye(2)

Sampaththin meshakkarike
Laasar mukhamevide kaanaan?
Kalleriyum janamadhyathil
 Kshamayenthennengane ariyaan?
Annennil thannu nee
 Kashtathayude varuthikkaalam
Aathmeeeyathayude pillathottil
Annangane karagathamaay
Vidhivaakkil muriyum manassil
Kshamayude paadam priyamaay! 
Karththave kanivaay kelkkaname
Aathmeeya sthithiyonnaraiyaname

Mohangal meychoru vazhiyil
Athmeeyamoolyangal chornnu
Nettathin eeyal prabhayil
Praarthanakal adhika ppattaay
Annennil thannu nee
Shoonyathayude venalkkaalam
Aathmeeyathayude srothass thudaraan
Annennil preranayundaay
Van nilayil chennaal polum
 maruvazhiyilloru naalum! 
Karththaave piriyaan idayaakkaruthe
Aathmeeya santhathiyaakkaname!
----------------------------------------
കുന്നോളം    സൌഭാഗ്യം
ഇന്നെന്നില്‍  തന്നാലും
പോന്നോളം  പ്രിയമോടെ
കരുതീടാം  ഈശോയെ
പല  നാളായ്‌  പറയണമെന്ന്  ഞാന്‍
കരുതിയതാം   കാര്യങ്ങള്‍
പ്രിയമോടെ  ഉള്ളു  തുറന്നു  ഞാന്‍
പറഞ്ജീടുന്നേന്‍
പ്രിയമുല്ളെന്‍     ഈശോമിശിഹായെ (2)

സമ്പത്തിന്‍   മേശക്കരികെ
ലാസര്‍  മുഖമെവിടെ  കാണാന്‍ ?
കല്ലെറിയും  ജനമധ്യത്തില്‍
ക്ഷമയെന്തെ ന്നെങ്ങനെ  അറിയാന്‍ ?
അന്നെന്നില്‍  തന്നു   നീ
കഷ്ടതയുടെ  വറുതിക്കാലം
ആത്മീയതയുടെ  പിള്ള തൊട്ടില്‍
അന്നങ്ങനെ  കരഗതമായ്
വിധിവാക്കില്‍  മുറിയും  മനസ്സില്‍
ക്ഷമയുടെ  പാഠം  പ്രിയമായ്‌ !
         കര്‍ത്താവേ  കനിവായ്  കേള്‍ക്കണമേ
         ആത്മീയ  സ്ഥിതിയൊന്നറിയണമേ   
മോഹങ്ങള്‍  മേയ്ച്ചൊരു  വഴിയില്‍
അത്മീയമൂല്യങ്ങള്‍  ചോര്‍ന്നു
നേട്ടത്തിന്‍  ഈയല്‍  പ്രഭയില്‍
പ്രാര്‍ഥനകള്‍  അധികപ്പറ്റായ്
അന്നെന്നില്‍  തന്നു  നീ
ശൂന്യതയുടെ  വേനല്‍ക്കാലം
ആത്മീയതയുടെ  സ്രോതസ്സ്  തുടരാന്‍
അന്നെന്നില്‍  പ്രേരണയുണ്ടായ്‌
വന്‍  നിലയില്‍  ചെന്നാല്‍  പോലും  മറുവഴിയില്ലൊരു  നാളും !
              കര്‍ത്താവേ  പിരിയാന്‍  ഇടയാക്കരുതെ

              ആത്മീയ  സന്തതിയാക്കണമേ !
Number    8  (Trailor)
-----------------------------------
 9 

Kanthurakkumpol kani kandidaan
Karththaave kanmunpil venam.
Kanthurakkumpol  kanikandidaan
Karthaave nee munpil venam
Kadanam  chollumpol  kaathorthirikkaan
Karthaave nee arikil venam
Kaalidarumpol  karangalilenthaan
Karthaave  nee koode venam.

Chumadeduthu thalarunna tholinu
Oru kaithaangaay varenam
Vazhi nadannalayumpol vazhiyampalamaay
Vishramam nee enikkekeedanam
Thunayaarumillenna thonnal thirakalil
Shaanthamaakkaan nee kaniyenam(2)

Oru kochu kaiththiri koodeyullorkkaay
Koluththaanaay kazhivu tharenam
Thoolika thumpaal korunna vaakkukal
Sankeerththanaglaakkenam
Kazhivukalaay  cheyyunna kaaryangal
Varangalaay karuthaan manassarulenam.

കണ്‍ തുറക്കുമ്പോള്‍  കണികണ്ടിടാന്‍
കര്‍ത്താവേ  കണ്മുന്‍പില്‍ വേണം
കണ്‍ തുറക്കുമ്പോള്‍  കണികണ്ടിടാന്‍
കര്‍ത്താവേ നീ മുന്‍പില്‍ വേണം
  കദനം ചൊല്ലുമ്പോള്‍ കാതോര്ത്തിരിക്കാന്‍
കര്‍ത്താവേ നീ അരികില്‍ വേണം
കാലിടറുമ്പോള്‍ കരങ്ങളിലെന്താന്‍
കര്‍ത്താവേ നീ കൂടെ വേണം .

ചുമടെടുത്തെടുത്തു തളര്‍ന്ന തോളിനു
ഒരു കൈത്താങ്ങായ്    വരേണം .
വഴിനടന്നലയുമ്പോള്‍ വഴിയമ്പലമായ്
വിശ്രമം നീയെനിക്കെകീടണം 
തുണ യാരുമില്ലെന്ന തോന്നല്‍ തിരകളെ
ശാന്തമാക്കാന്‍ നീ കനിയേണം

ഒരു കൊച്ചു കൈത്തിരി കൂടെയു ള്ളോര്ക്കായു
കൊളുത്താനായു കഴിവ് തരേണം
തൂലിക ത്തു മ്പാല്‍  കോറുന്ന വാക്കുകള്‍
സങ്കീര് ത്തന ങ്ങളാ ക്കേണം   
കഴിവുകളായ് ചെയ്യുന്ന    കാര്യങ്ങള്‍
വരങ്ങളായ് കരുതാന്‍  മനസ്സരുളേണം


-----------------------------------
  10   - Bibel  Text
Jerusalem nerkkulla yaathrayil
Swargeeya jerusalem jeevitha yaathrayil
Tharkkangalkkilla sthaanam
Purappurathadiyinmel thee padarumpol
Vaachakakkasarthukalkkilla neram

Aaraanu valiyavan ennulla chodyangal
Aathmeeya vazhikalil shathru sharangal
Thaalanthu thannavan thaangiyillenkil
Thakarnnu veezhum swapnappaalkkudam.

Neram pularilla ennulla vaakkukal
Kurudamanassin jalpanangal
Adhipanaay annyare  thaazhthuvone
Daivam thakarkkum ; pulari varum!

ജെറുസലേം നേര്‍ക്കുള്ള യാത്രയില്‍
സ്വര്‍ഗീയ  ജെറുസലേം നേര്‍ക്കുള്ള യാത്രയില്‍
തര്‍ക്കങ്ങള്‍ക്കില്ല സ്ഥാനം .
പുര പ്പുറ ത്തടിയിന്മേല്‍ തീ പടരുമ്പോള്‍
വാചക ക്കസര്ത്തുകള്‍ ക്കില്ല  നേരം .

ആരാണ്  വലിയവന്‍ എന്നുള്ള ചോദ്യങ്ങള്‍
ആത്മീയ വഴികളില്‍ ശത്രു ശരങ്ങള്‍ .
താലന്തു തന്നവന്‍ താങ്ങിയില്ലേല്‍
താഴെ തകര്‍ന്നു വീഴും സ്വപ്ന പ്പാല്‍ ക്കുടം, !...

നേരം പുലരി ല്ല എന്നുള്ള    വാക്കുകള്‍
കുരുട മനസ്സിന്‍ ജല്പനങ്ങള്‍
അധിപനായു അന്യനെ തകര്‍ക്കുവോനെ
ദൈവം തകര്‍ക്കും ;പുലരി  വരും!
-------------------------------------
 11 

Ere pratheekshakalode njaan nattu nanacha poovanikal
Oru kochu veyilil karinjunangunnathin vyasanam
Thaanguvaanullil karuththinnu nalkane naadhaa

Kazhinju poyathaam kaalam
Oru kozhinjathaam poovu pole
Jeevitha thadaththiladiyum
Pathiye kaala pravaahaththil cherum.

Maunaththin muriyilirunnu
Manassin bhaaramirakki  njaan
Vedana maattunna vaidyan
Neeyoruvan ente naadhan

ഏറെ പ്രതീക്ഷകളോടെ
ഞാന്‍ നട്ടു നനച്ച  പൂവനികള്‍
ഒരു കൊച്ചു വെയിലില്‍
കരിഞ്ഞുണങ്ങുന്നതിന്‍  വ്യസനം
താങ്ങുവാനെന്‍   ഹൃത്തില്‍
കരുത്തിനു നല്‍കണേ നാഥാ.
കഴിഞ്ഞുപോയതാം    കാലം
ഒരു കൊഴിഞ്ഞതാം   പൂവു പോലെ
ജീവിത തടത്തിലടിയും ..
പതിയെ കാലപ്രവാഹത്തില്‍ ചേരും..
മൌനത്തിന്‍ മുറിയിലിരുന്നു
 മനസ്സിന്‍ ഭാരമിറക്കി ഞാന്‍.
വേദന മാറ്റുന്ന വൈദ്യന്‍..
നീയോരുവനെന്‍ എന്‍റെ  നാഥന്‍
-------------------------------------- 
12 

Thirikal eriyum thiru althaarayil
Theeraasnehaththin thirikal ethra
Pookkal alankarikkum ponvediyil
Punyathin pookkal ethra?
Swayamorukki ani cheru janame
Baliyanakkaanani cheru

Poovinte parimalam paraisarvyaapakam
Poopol nammalum sannidhe nilkkanam
Punnyathin pookkalaal parimalam  thoovanam
Balivedi alankaricheedenam
Jeevitham baliyaanennorma venam.

Thiriyude jeevitham thapaguna shobhitham
Thiripol nammalum erinjangu theeranam
Snehathin thirikalaal velicham parathanam
Balivedi alankaricheedenam
Jeevitham baliyaanennormma venam.

തിരികള്‍ എരിയും    തിരുവള്‍ത്താരയില്‍
തീരാസ്നേഹത്തിന്‍ ‍ തിരികളെത്ര!
പൂക്കളലങ്കരിക്കുംപൊന്‍ വേദിയില്‍
പുണ്യത്തിന്‍ 
പൂക്കളെത്ര?
സ്വയമൊരുക്കിയണി   ചേരു ജനമേ.. ബലിയണയ്ക്കാനണി   ചേരു


പൂവിന്റെ    പരിമളം
പരിസര  വ്യാപകം
പൂപോല്‍ നമ്മളും
സന്നിധെ  നില്‍ക്കണം
പുണ്യ ത്തിന്‍ പൂക്കളാല്‍
പരിമളം തൂവണം
ബലിവേദി അലങ്കരിചീടണം
ജീവിതം ബലിയാണെന്നോര്‍മ്മ   വേണം .

തിരിയുടെ ജീവിതം
തപ ഗുണ ശോഭിതം
തിരി പോല്‍ നമ്മളും
എരിഞ്ഞങ്ങു തീരണം
സ്നേഹത്തിന്‍ തിരികളാല്‍
വെളിച്ചം പരത്തണം
ബലിവേദി യലങ്കരിചീട ണം
ജീവിതം ബലിയാണെന്നോര്‍മ്മ   വേണം .
--------------------------------------
13  

Punchirippookkalaal sodarahruththathil
Poomazhapozhikkunna punnyam
Sankadam thingiya kannukal kaanumpol
Kanmani pol karuthunna punnyam
Kaavalillaaththorkku maalaakhayaakumpol
Punchirikkunnathu swargadoothar
 Swargam ividekku thaanirangum
Nee nirvahikkum daiveeka dauthyam!

Pookkal viriyum nimishangalil
Poompaattakal poovileththum
Sneham nirayum hrudayangalil
Poompaattapol manujareththum
Sneham thenkanamaay nukarum
Punnyaththin poompodikal paraththum
Swargeeyavaadiyil paaripparakum maalaakhamaar!
   Swargam ividekku thaanirangum
   Nee nirvahikkum daiveeka dauthyam!

Daivam vaazhum hrudayangalil
Maarivillaay punnyam theliyum
Daivam vaazhum hruyangalil
Sapthapunnyangal theliyum
Nanmakal vinprabha chaarththum
Punnyaththin ponkanam  perum
Bhoomiyil saundaryamengum nirakkum mazhavillukal!
Swargam ividekku thaanirangum
Nee nirvahikkum daiveeka dauthyam!
-----------------------------------------------------

പുഞ്ചിരിപ്പൂക്കളാല്‍ സോദരഹൃത്തില്‍
 പൂമഴ പൊഴിക്കുന്ന പുണ്യം
സങ്കടം തിങ്ങിയ കണ്ണുകള്‍ കാണുമ്പോള്‍
കണ്മണി പോല്‍  കരുതുന്ന പുണ്യം
കാവലില്ലാത്തവര്‍ക്ക്  മാലാഖയാകുമ്പോള്‍ 
പുഞ്ചിരിക്കുന്നത് സ്വര്‍ഗ്ഗ ദൂതര്‍
സ്വര്‍ഗം ഇവിടേയ്ക്ക് താണിറങ്ങുന്നു 
നീ നിര്‍വഹിക്കുന്നു ദൈവീക  ദൌത്യം !

പൂക്കള്‍  വിരിയും  നിമിഷങ്ങളില്‍
പൂമ്പാറ്റകള്‍ പൂവിലെത്തും
സ്നേഹം നിറയും  ഹൃദയങ്ങളില്‍
പൂമ്പാറ്റപോല്‍   മനുജരെത്തും.
സ്നേഹം  തേന്‍ കണമായ്  നുകരും
പുണ്യത്തിന്‍ പൂമ്പൊ ടികള്‍   പരത്തും
സ്വര്‍ഗീയ വാടിയില്‍ പാറിപ്പറക്കും മാലാഖമാര്‍ !
 സ്വര്‍ഗം ഇവിടേയ്ക്ക് താണിറങ്ങുന്നു 
നീ നിര്‍വഹിക്കുന്നു ദൈവീക  ദൌത്യം !


ദൈവം   വാഴും  ഹൃദയങ്ങളില്‍
മാരിവില്ലായ്  പുണ്യം  തെളിയും
ദൈവം  വാഴും  ഹൃയങ്ങളില്‍
സപ്ത പുണ്ണ്യ ങ്ങള്‍    തെളിയും
നന്മകള്‍  വിണ്പ്രഭ  ചാര്‍ത്തും
പുണ്ണ്യത്തിന്‍    പൊന്‍കണം    പേറും
ഭൂമിയില്‍  സൌന്ദര്യമെങ്ങും  നിറയ്ക്കും  മഴവില്ലുകള്‍ !
സ്വര്‍ഗം  ഇവിടേയ്ക്ക്  താണിറങ്ങും
നീ  നിര്‍വഹിക്കും  ദൈവീക  ദൌത്യം !









തമ്മില്‍ ഭേദം !


ജാതി -മത -സാംസ്കാരിക - സാമ്പത്തിക ഭേദങ്ങളുടെയും- അരക്ഷിത ഭാവി ഭയന്നു
"ഒരാളെയും    ചിരിച്ചു പോലും കാണിചേക്കരുത്"  എന്ന  കര്‍ശന നിര്‍ബന്ധങ്ങളില്‍
  മാതാപിതാക്കള്‍ പടുത്തുയര്‍ത്തുന്ന  കുടുംബ സ്റ്റാറ്റസിന്റെയും സല്‍പ്പേരിന്റെയും  സുരക്ഷാവലയങ്ങള്‍
... ഒരു നോക്കു കൊണ്ട് പോലും
സ്കൂള്‍ കാല ജീവിതത്തില്‍  ഭേദിക്കാത്ത  സുന്ദരന്മാരും സുന്ദരികളും

മുന്നോട്ടുള്ള ജീവിതത്തില്‍ എന്നെങ്കിലും എവിടെയെങ്കിലും വച്ച് ഇതിലും ഭയാനകമായ കെണികളില്‍ (?) യാതൊരു ആധിയുമില്ലാതെ  അകപ്പെടുമ്പോള്‍
കണ്ടു നില്‍ക്കുന്നവര്‍ ആശ്ചര്യപ്പെടുന്നു....
പരിചിതരും സംസ്കാര സമ്പന്നരും  മനസ്സിലാക്കാന്‍ കഴിയുന്നവരുമായ കൂട്ടുകാരുടെ    ബാല്യകാല പ്രണയ മല്ലായിരുന്നോ  ..ഇരു കുടുമ്പങ്ങളും തമ്മില്‍ ജാതിയിലും മതത്തിലും  സംസ്കാരത്തിലും ഒരിക്കലും അംഗീകരിക്കാനും  പൊരുത്തപ്പെടാനും പറ്റാത്ത  ഈ കെണിയെക്കാള്‍  നല്ലത്..!

ശരിയാണോ ?


"സ്വന്തക്കാരെയും ബന്ധുക്കാരെയും കൂട്ടുകാരെയും നമ്മുടെ വളര്‍ച്ചയുടെ ഒരു കാര്യവും അറിയിക്കരുത്, അവര്‍ക്ക് പരിചിതരല്ലാത്ത മുഖങ്ങളെയാണ് അവര്‍  പ്രോത്സാഹിപ്പിക്കാനും ഇഷ്ടപ്പെടാനും ആഗ്രഹിക്കുന്നത് " ഒരു കൂട്ടുകാരന്‍  പറഞ്ഞ വാക്കുകള്‍ ശരിയാണെന്ന് തോന്നുന്നു..ആണോ ആവോ?

°രണ്ടു സംഭാഷണങ്ങള്‍

°രണ്ടു സംഭാഷണങ്ങള്‍ 

1.
പണക്കാരനെ  നോക്കി പണിക്കാരന്‍ പറയുന്നു: "ഇയാള്‍ക്ക് പണത്തിന്റെ കുത്തായിട്ടല്ലേ ഈ സ്ഥലമെല്ലാം പിന്നെയും പിന്നെയും വാങ്ങിക്കൂട്ടുന്നതും മറ്റും മറ്റും... "
പണിക്കാരനെ നോക്കി പണക്കാരന്‍: "ഇയാള്‍ക്ക് കാശ് ഇല്ലാഞ്ഞിട്ടാ..മൂക്ക് മുട്ടെ വെള്ളമടിച്ചു നടക്കുന്നത് ! .ഇയാള്‍ക്ക് തീറ്റക്കും  കുടിക്കും തുണിത്തരങ്ങളുടെയും  ആഡംബര സാധനങ്ങളുടെയും   കടകള്‍ തന്നെ വാങ്ങിക്കൂട്ടാനും കാശ് ഉണ്ടല്ലോ. അത് സൂക്ഷിച്ചു വച്ച് പഠിക്കട്ടെ ".

2.
അച്ചന്‍ അല്മായനെ നോക്കി പറയുന്നു : "എന്നാ കാശുള്ള ആളാ .എന്നാലും പള്ളിക്കും ആത്മീയ കാര്യത്തിനും വല്ലതും  കൊടുക്കാന്‍ പറഞ്ഞാല്‍ അപ്പോള്‍ വിധം മാറും. ഇതെല്ലാം കൂടി കെട്ടിപ്പിടിച്ചു ഇരുന്നാല്‍ പോകുമ്പോള്‍  കൊണ്ടുപോകാനാണോ?" .
അല്മായന്‍ അച്ഛനെ നോക്കി പറയുന്നു: " അച്ഛന് അത് പറയാം. പിള്ളേര്  പെര നിറഞ്ഞു വരുന്നതിന്റെ വെഷമം അച്ഛന് മനസ്സിലാകേല. അതിനു കെട്ടിയോളും കുട്ടികളും വേണം.. പുലര്‍ച്ചെ മുതല്‍ അന്തി വരെ മണ്ണില്‍ വിയര്‍ പ്പൊഴുക്കിയിട്ടാ  ഈ കാണുന്നതൊക്കെ ഉണ്ടായത്..വല്ലോരേം   പറ്റിച്ചുണ്ടാക്കിയ  കാശല്ല പുതുപ്പണക്കാരായ ബിസിനസ്സുകാര് തരുന്നപോലെ വാരിക്കോരിത്തരാന്‍."    
അച്ചന്‍: "നിങ്ങള്‍ വല്ല കാശും തന്നു വല്ല കെട്ടിടവും കെട്ടിപ്പൊക്കിയാലെ ഈ നാടിനു വല്ല വളര്‍ച്ചയും നിങ്ങളുടെ കുട്ടികള്‍ക്ക് വല്ല പുരോഗതിയും കിട്ടൂ"
അല്മായന്‍: "നിങ്ങളുടെ കറങ്ങുന്ന കസേരയിലെയും പായുന്ന വണ്ടിയിലേയും  ഇരുപ്പും, കാശ് മുടക്കിയ സാധാരണക്കാരനെ കാണുമ്പോള്‍  മാറുന്ന മുഖവും  കണ്ടാല്‍ കാശ്  തന്നു എന്ന    അപരാധം ഞങ്ങള്‍ ചെയ്തു എന്ന് നിങ്ങള്‍ ഓര്‍മ്മിക്കുമെന്നല്ലാതെന്താ ? പിന്നെ  ഞങ്ങള്‍ തരുന്ന കാശിന്റെ പത്രാസു ഞങ്ങള്‍ക്ക് കാട്ടാന്‍ പറ്റുകേലല്ലോ?  "
അച്ചന്‍ : എന്നാല്‍ ഇനി ഒന്നും ചെയ്യണ്ടാ..ഓരോരുത്തരും ചോട്ടാ ചോട്ടാ  മുതലാളിമാരാകാന്‍ നോക്കിയാല്‍ മതി..അത് സര്‍ക്കാരിന് കിട്ടണ്ട tax വെട്ടിച്ചായാലും അല്ലെങ്കിലും സാരമില്ല.എന്നിട്ട് നാട് വികസിക്കുന്നില്ല എന്ന് പഴി പറയുകയും ചെയ്യാം..
അല്മായന്‍ : "അത് ആ ഇടതന്മാരുടെ  കുറ്റമാ..ചുവപ്പന്മാര്‍ ! നാട് കുട്ടിചോറാക്കിയില്ലേ  ? എന്തെങ്കിലും ലോകവിവരമുണ്ടോ അവന്മാര്‍ക്ക്..? ആകെ അറിയാവുന്നത് എന്ത് കണ്ടാലും സമരം ചെയ്യാനും തല്ലാനും കൊല്ലാനും നശിപ്പിക്കാനും  മാത്രം.! അത് കൊണ്ട് കുറച്ചു " മത ഭ്രാന്തന്‍"  പാര്‍ട്ടികളുടെ ശല്യം  കുറവുണ്ട് എന്ന് മാത്രം ! എതവന്റെയെങ്കിലും കയ്യില്‍ കാശ് വരുന്നതും വളരുന്നതും കണ്ടാല്‍ മലയാളിയുടെ മനസ്സില്‍ മുതലാളിത്വതിനെതിരെയുള്ള ധര്‍മ്മയുദ്ധം ഉയരും- ഇടതന്റെ ബ്രെയിന്‍ വാഷിംഗ്  . ഇതൊക്കെ മാറാതെ നിങ്ങള്‍ കത്തനാര്‍മ്മാര്‍ എന്ത് ചെയ്താലും ഈ നാട് നന്നാകില്ല..സര്‍ക്കാര്‍ ചെയ്യേണ്ട പണികള്‍ എല്ലാം കൂടി എന്തിനാ നിങ്ങള്‍ ഏറ്റെടുക്കുന്നത് "
അച്ചന്‍: "എങ്കില്‍ പിന്നെ ഒറ്റ വഴിയെ ഉള്ളൂ..ഞങ്ങള്‍ പോയി പ്രാര്‍ഥിക്കാം..സകലരും മാനസാന്തരപ്പെടാന്‍ !  ...നിങ്ങള്‍ക്ക് ഒന്നും വേണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക്  എന്തിന്‌ ? ഇനി സ്വര്‍ഗത്തില്‍ നിന്നു എന്തെങ്കിലും അനുഗ്രഹം വേണമെന്നും പറഞ്ഞു വരുപോള്‍ ഞങ്ങള്‍ വരാം..!"
 (അച്ഛന്‍ പത്തി മടക്കി മടങ്ങി, അല്മായന്‍ മുണ്ട് മടക്കിയും ...)
(ബാക്കി നിങ്ങള്‍ക്ക് സ്വയം പൂരിപ്പിക്കാം)

copied from a story told by a friend