20.10.10

അടുക്കളപ്പുണ്യങ്ങള്‍

എന്നത്തേയും പോലെ ഇന്നും ചോറ് പായസമാക്കി  കുടിക്കാന്‍ ആയിരുന്നു എന്‍റെ  യോഗം.
അടുപ്പിനോ, അടുപ്പിനു മുകളില്‍   ഇരിക്കുന്ന    ചോറിനോ    അറിയില്ലായിരുന്നല്ലോ എന്‍റെ കമ്പ്യൂട്ടര്‍ ജോലികള്‍  ഏറെ  നീണ്ടു പോകുന്നത് ആയിരുന്നു എന്നും ഞാന്‍ ജോലിചെയ്യുന്ന തിരക്കില്‍ അടുപ്പ് മറന്നതായിരുന്നു  എന്നും .
സമയ നിഷ്ഠ പഠിക്കാന്‍ ഇതിലും നല്ല  ഒരു  സ്കൂള്‍ ഉണ്ടോ?,
 എരിവും പുളിയും, ഉപ്പും മുളകും,മഞ്ഞളും മസാലയും  ആവശ്യത്തില്‍ കൂടാതെയും കുറയാതെയും ചേര്‍ക്കേണ്ട  ഇടത്തു ചേര്‍ക്കാന്‍ ആര് എന്നെ പഠിപ്പിക്കും ഞാന്‍ വീണ്ടും   തോറ്റു കിടക്കുന്ന അടുക്കള സ്കൂള്‍ തന്നെ അല്ലാതെ.
ചൂട്, കരി, പുക,പൊടി,ചാരം   ഇവ എല്ലാം നിറഞ്ഞ അടുക്കള സ്കൂളില്‍  പ്രഭാതം മുതല്‍ പ്രദോഷം വരെ നിന്ന് എരിഞ്ഞു പഠിച്ചതുകൊണ്ടാണോ   ക്ഷമ,  പാത്രമറിഞ്ഞു വിളമ്പാനുള്ള വിവേക ബുദ്ധി ,
ത്യാഗം സ്നേഹം സങ്കടം ദേഷ്യം പിണക്കം എല്ലാം  ചേരും പടി ചേര്‍ത്ത് ജീവിതത്തെ സൌന്ദര്യമുള്ളത് ആക്കാന്‍ നമ്മുടെ അമ്മമാര്‍ക്ക് കഴിഞ്ഞത്.
മലയാളി മങ്കമാരെ, കൂപ്പുകൈ !

4 comments:

  1. adhe.enikku nerathe manasilay. sonthamayi cheyyan thudangiyapol...!!!!!!!!!!!!

    ReplyDelete
  2. adhe. enikku kurachunal munpu manasilayi. sonthamayi cheyyan thudangiyapoll...!!!!!!!!!!!

    ReplyDelete
  3. മേഴ്സി27 August 2011 at 09:04

    ഇപ്പോഴെങ്കിലും ഒരു കൂപ്പുകൈ തന്നല്ലോ നന്ദി ....
    വല്ലപ്പോഴും ചോറ് ചോറായി രുചിയോടെ കഴിക്കണേ ..

    ReplyDelete
  4. മേഴ്സി27 August 2011 at 09:06

    ഇപ്പോഴെങ്കിലും ഒരു കൂപ്പുകൈ തന്നല്ലോ നന്ദി.......

    ReplyDelete