5.10.10

കൈ വെട്ടുന്ന കാലന്മാര്‍


ദൈവത്തിനു ഒരു കത്ത്
....അങ്ങ് മതഹിതാനുവര്തികളുടെ കുപ്പായമണിഞ്ഞു നടക്കുന്ന ക്രിമിനലുകളെ  കാണാതെ പോകുന്നുവോ .. ?
......അല്ലാഹുവിന്റെ അരുമയായാലും ശ്രീരാമവല്സലനായാലും യെശുശിഷ്യനായാലും തന്റെ വിശ്വാസങ്ങളുടെ ശരികളോട് യോജിക്കാത്ത - ശത്രുവെന്ന് പേരിട്ടു വിളിക്കുന്ന മനുഷ്യന്റെ -ചോര കൊണ്ട്  സംതൃപ്തിയടയുന്ന,   മനുഷ്യത്വതിലും താഴെനില്ക്കുന്ന ഒരുദൈവം ആണോ അങ്ങ് ? അങ്ങനെയല്ലെങ്കില്ആരാണ് അങ്ങനെയൊരു ദൈവമാണ് അങ്ങ് എന്ന് കണ്ടെത്തിയതും പഠിപ്പിച്ചതും..?
....മനുഷ്യരായ ഞങ്ങളുടെ തെറ്റുകള്ക്കും അക്രമങ്ങള്ക്കും അങ്ങ് യഥാസമയം ശിക്ഷ നടപ്പാക്കിയിരുന്നെങ്കില്ഇന്ന് ഞാനടക്കം ആരെങ്കിലും ഭൂമിയില്ഉണ്ടാകുമായിരുന്നോ...?
...സര്വതിന്റെയും ഉടയവനേ, ഓരോ മതത്തിന്റെയും കാതല്സ്നേഹമാണെന്ന് പഠിപ്പിക്കാനും പ്രവര്ത്തിപ്പിക്കാനും  ..സ്നേഹനിരാസങ്ങളുടെ വഴിയില്മനുഷ്യനിലെ മൃഗീയ വാസനകളുടെ ഉണര്വ് ആക്ഹോഷിക്കുന്നവരെ തിരിച്ചറിഞ്ഞു സത്യസന്ദേശത്തിലേക്ക് എത്തിക്കാനും പ്രാപ്തരായ മതനേതാക്കളെ ഞങ്ങളുടെ ലോകത്തിനു തരാത്തതെന്തേ?...
...ആയുധം കൊണ്ട്നേടുന്നത് ആയുധം മാത്രമാണെന്ന് മനുഷ്യന്‍ എന്നാണ് തിരിച്ചറിയുന്നത്‌...?
...ആര്ക്കാണ് മണ്ണില്തമ്മില്ലടിച്ചു  ചാകുന്നവരുടെ ചോര കൊണ്ട് ഇന്ത്യയുടെ ഭൂപടത്തില്‍ വികസനത്തിന്റെ ശവപ്പറമ്പ് വരച്ചുചെര്ക്കേണ്ടത്..?

...ഒന്നും  ദൈവമേ അങ്ങേയ്ക്കുവേണ്ടിയല്ലെന്നു അങ്ങേയ്ക്കര്യാമല്ലോ ....എങ്കില്പിന്നെ ആര്ക്കുവേണ്ടി...?    05.07.2010

1 comment:

  1. നീ ഒരു സമാധാനപ്രിയനാണോ ഇവിടെ എഴുതൂ

    ReplyDelete