മനുഷ്യപുത്രന്‍ വീണ്ടുമുപമകളിലൂടെ സംസാരിക്കാന്‍ തുടങ്ങി.
ഒരുനാള്‍ ഒരു ദരിദ്രന്‍ ഇങ്ങനെ സ്വപ്നം കണ്ടു.
ഞാന്‍ ഒരു ആണായതിനാല്‍ എന്ത് കൊണ്ട് വിഷമിക്കണം?
ഞാന്‍ ഇങ്ങനെ ചെയ്യും : കൂടുതല്‍ തരുണീമണികളെ താലിചാര്ത്താവുന്ന മതത്തില്‍ ചേരും.
എന്നിട്ട് മേനി മൂടെ പട്ടും പൊന്നും പകിട്ടുമുള്ള പെണ്‍കിടാങ്ങളെ വര്‍ഷത്തില്‍ ഒന്ന് വെച്ചു സ്വന്തമാക്കും.
ഒരുവളുടെ പട്ടും പൊന്നും പകിട്ടും കയ്യില്‍ കിട്ടുവോളം അവളെ സ്നേഹിച്ചു സംരക്ഷിക്കും .
കിട്ടിയില്ലെങ്കില്‍ ചോദിച്ചുനോക്കും, എന്നിട്ടും ഇല്ലെങ്കില്‍ പിടിച്ചുവാങ്ങും. എന്നിട്ടും സമ്മതിച്ചില്ലെങ്കില്‍ തട്ടും അല്ലെങ്കില്‍ തളളും.( ഉപേക്ഷിക്കും).
എന്നിട്ട് അടുത്തവളെ. ഇങ്ങനെ സാധ്യമാകുന്നിടത്തോളം പേരെ. അങ്ങനെ ഞാന്‍ സകല അര്‍ത്ഥതിലും ധനികനാവും.
ഒരു സ്വര്‍ണക്കടയും തുണിക്കടയും കൂടെ കിട്ടുന്ന മഹാ ഭാഗ്യക്കുരിയായി ഈ പ്രസ്ഥാനം നിലനില്‍ക്കണമെങ്കില്‍ പെന്കിടാങ്ങളില്‍ നിന്നും ഒരു എതിര്‍വാ ഉണ്ടാവാന്‍ പാടില്ല. അതിനുവേണ്ടി ലഭ്യമായ എല്ലാ മതസംഹിതകളും കണ്ടു പിടിച്ചു അവള്‍ക്കെതിരെ ഞാന്‍ പ്രയോഗിക്കും.
അയാള്‍ ഉറക്കത്തില്‍ കിടന്നു ഉച്ചത്തില്‍ ആഹ്ലാദിക്കാനും അട്ടഹസിക്കാനും തുടങ്ങി..
No comments:
Post a Comment