പാഠം 1 : ലോട്ടറി അഥവാ കേരള വികസനം എന്നാലെന്ത് ?
ദിനം തോറും ... മന്ത്രി പുംഗവന്മാരുടെ ദിനചര്യമുതല്‍ ... നാലാണ്ടുകള്‍ക്ക് ശേഷം നാലാളെ കാപ്പിക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുന്നതിന്റെയും നാലാള്‍ക്കു കിടപ്പാട മുണ്ടാക്കി കൊടുക്കാന്‍ പോകുന്നതിന്റെയും നാലുനാള് നീണ്ടു നില്‍ക്കുന്ന മന്ത്രി സമാഗമങ്ങളുടെയും... എന്തിനു നാലാണ്ടുകളിലേക്ക് നല്ല കാലാവസ്ഥ യുണ്ടാകുമെന്ന "നേട്ട" പ്രവചനം വരെ സര്‍വമാനകാര്യങ്ങളും ..."നാളെയാണ് ഭാഗ്യം . നാളെയാണ്, നാളെയാണ് ...നിങ്ങളാണ് ആ ഭാഗ്യവാന്‍.ഞങ്ങളിലാണ് ഭാഗ്യക്കുറി " എന്ന മട്ടില്‍ പത്രങ്ങളായ പത്രങ്ങളിലും മാധ്യമക്കോനുകളിലെങ്ങും മൈക്ക് വച്ച് കെട്ടി വിളിച്ചുപറഞ്ഞു പിരിച്ചെടുക്കുന്ന ഏതാനും ചില ഭാഗ്യ രാഷ്ട്രീയ ബുദ്ധിശാലികളുടെ പൊതുജനസംമതിയുടെയും കീശ വളര്‍ച്ചയുടെയും ആകെത്തുക ഒരിക്കലും പ്രത്യക്ഷപ്പെടാതെ ഭൂട്ടനിലെക്കോ മറ്റോ വണ്ടി കയറുമ്പോള്‍ അതിനു പറയുന്ന പേരാണ് ലോട്ടറി അഥവാ കേരള വികസനം .
നാളെയാണ് നാളെയാണ് എന്ന് പറയുന്നതല്ലാതെ നാളെത്തന്നെ വികസനം നാട്ടില്‍ വരുമെന്ന് തോന്നുന്നുണ്ടോ?
ReplyDeleteനാടിനു വളര്ച്ചയുണ്ടാകണം എന്നാഗ്രഹം ഉള്ളവര്‍ ഇവിടെ എഴുതുക..