ഉച്ചക്കുള്ള ഭക്ഷണം മൈക്രോവേവിനകത്തു വച്ച് ബെല്ലടി കാത്തു നില്‍ക്കുമ്പോളാണ് രണ്ടു ബെല്‍ ഒരുമിച്ചടിക്കുന്നത്.
കോളിംഗ് ബെല്ലിന്റെ മുരടന്‍ ശബ്ദത്തോടുള്ള ദേഷ്യവുമായി "ആരെടാ ഈ നേരത്ത്" എന്ന മനചോദ്യവുമായി വാതില്‍ തുറന്നപ്പോള്‍ എന്നേക്കാള്‍ ഏറെമടങ്ങ് കറുമ്പനായ ഒരു ഭീകര മനുഷ്യ രൂപം "ദൈവത്തിനു സ്തുതി" എന്ന അഭിവാദ്യവുമായി വാതില്‍ക്കല്‍ . ഒരു നിമിഷം മനസ്സ് പിടഞ്ഞു. പിടിച്ചു പറിക്കാരായ കറുമ്പന്‍മാരെ ക്കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ദാ കണ്മുന്‍പില്‍..
എന്ത് ചെയ്യണമെന്നറിയാതെ രക്ഷാമാര്‍ഗങ്ങളിലേക്ക് ആലോചന കടക്കും മുന്‍പ്.. ..കറുത്ത മുഖത്തെ വെളുത്ത പല്ല് കാട്ടി ... സന്ദര്‍ശകന്‍..ബ്ലാക്ക് ആന്‍ഡ് വൈറ്റ്..സംസാരം ആരംഭിച്ചു..
അങ്ങ് നൈജീരിയയില്‍ നിന്നും ഇവിടെ എന്തോ കാര്യതിനെതിയതാണ് അയാള്‍ .പക്ഷെ തിരിച്ചു നാട്ടില്‍ പോകാനാഗ്രഹിക്കുമ്പോള്‍ ആണ് അവിടെ ഒരു ക്രൈസ്തവ - മുസ്ലിം ലഹള ഉണ്ടായതും തന്റേതു അടക്കം പല വീടുകളും ഗ്രാമങ്ങളും തകര്‍ക്കപ്പെട്ടതും..
വളരെ ആകര്‍ഷകമായ ഒരു സഹായ നിര്‍ദേശ കുറിപ്പും അദ്ദേഹം എന്നെ കാണിച്ചു..
യാചനക്കും യാചനാശൈലിക്കും ഒരു ജര്‍മന്‍ തനിമ വരുത്താന്‍ ആയിരുന്നു അദേഹത്തിന്റെ ശ്രമം .
എല്ലാം കണ്ടും കേട്ടും ഇതികര്‍ത്തവ്യതാമൂദനായ ഞാന്‍ രണ്ടും കല്പിച്ചു പറഞ്ഞു, "ഇഷ് കൊമ്മേ ഔസ് indien "(=ഞാന്‍ ഇന്ത്യയില്‍ നിന്നാണ് വരുന്നത്) ...
"enshuldigung" (=ക്ഷമിക്കണം)എന്നൊരു വാക്ക് കേട്ടതും ആള്‍ ഞൊടിയിടയില്‍ അപ്രത്യക്ഷനായതും ഒരുമിച്ചായിരുന്നു...
No comments:
Post a Comment