5.10.10

മസ്സില്‍ വഴികള്‍




 വഴി എന്നാലെന്ത് എന്നതിന് ഉത്തരം തേടി ഞാന്കേരലത്തിലങ്ങോലമിങ്ങോളം നടന്നു ..

പുറമ്പോക്കുവീട്ടില്‍ വളര്ന്ന  കുട്ടി പറഞ്ഞു:
                                       വളയം കയ്യില്ഉള്ളവന്റെ അഹങ്കാരവും  അക്രമണവാസനയും  പുറത്തു കാട്ടാനുള്ള സ്ഥലം .
അവന്റെ അമ്മ:
                                         തുണിയും മറ്റു സാധനങ്ങളും ഉണക്കാന്‍ ഇടാനുള്ള  സ്ഥലം .
കര്ഷകശ്രീമാനായ സുഹൃത്ത്‌ :
                                          കാലിയെ മേയിക്കാനും കപ്പയുനക്കാനും പറ്റിയ സ്ഥലം...
പൊതു മരാമത്ത് വകുപ്പിലുള്ള  സുഹൃത്ത്‌:
                                           നാഴികയ്ക്ക് നാല്പ്പതുവട്ടവും നന്നാക്കാനുള്ള പണിയും പണവും പൊഴിക്കുന്ന രാഷ്ട്രീയ -കരാറുകാരുടെ അഴിമതി അക്ഷയപാത്രം.
വഴിയാത്രക്കാരനായ പൌരന്‍ :
                                           ആയുസെത്തും മുന്പ് മുകളിലേക് ടിക്കറ്റ്‌ തന്നു വിടുന്നിടം .
വഴിക്കവലയില്മുഴുനേരവും വായ്നോക്കു കൂലി പോലും വാങ്ങാതിരിക്കുന്ന തൊഴിലാളി സഖാവ് :
                                            നന്നായും വേഗത്തിലും പോകുന്നവനെതിരെ  കാഹളം മുഴക്കാനും കല്ലെറിയാനും വഴിതടഞ്ഞാല്ആളെ കിട്ടുന്നിടം .
ഇനിയും നിങ്ങളെപോലുള്ള ഒത്തിരി പേര്ഒത്തിരി കാര്യം പറഞ്ഞു....
 ....................
.....................

ഏറ്റവുമൊടുവില്മടുത്തു വീട്ടിലെത്തിയ ഞാന്അടുപ്പില്തീ പിടിപ്പിക്കാനെടുത്ത  പഴയ ഒരു വൈദേശിക സാമൂഹ്യ പാഠ പുസ്തകത്തില്
'വഴികള്നാടിന്റെ വികസന ഞരമ്പുകള്‍ '  എന്ന് ഞാന്വായിച്ചു...

......വഴിയുടെ അര്ത്ഥം  മറക്കാതിരിക്കാന്‍  ഞാനൊരു നിഖണ്ടു  വാങ്ങാന്‍ പോകുന്നു  .... ‍വഴിതടയല്ലേ പ്ലീസ് !!!!!!!!! 


           03.07.2010

No comments:

Post a Comment