പ്രിയപ്പെട്ട സുഹൃത്തേ , കേരളത്തില് ഇന്നും ഹര്താലായിരുന്നു അല്ലെ ....
ഇനി മുതല് സാധനങ്ങളുടെ വില കുറയാന് പോകുന്നു ! .......
പണിയെടുക്കാതെ പണിമുടക്കുന്ന പാര്ട്ടിക്കാരുടെ ഏറ്റവും ബുദ്ധിമുട്ട് പിടിച്ച പണി വിലക്കയറ്റം നിയന്ത്രിക്കുക എന്നതാണ് . അതുകൊണ്ട് പ്രിയസുഹൃത്തെ താങ്കളും കൂടി എല്ലാദിവസവും പാര്ട്ടി ആഫീസില് പോയി... കയറിപ്പോയ വിലയെ പിടിച്ചു താഴെ ഇറക്ക്. വേഗം വരണേ. നാളത്തെ പണിമുടക്ക് പ്ലാന് ചെയ്യാനു ള്ളതാണ് ..
ഒരു കാര്യം കൂടി - മരിക്കാനോ ജനിക്കാനോ ആരെങ്കിലും തയ്യാര് എടുക്കുന്നുണ്ടെങ്കില് പ്ലീസ്..ഏതെങ്കിലും സഖാവിനെ കണ്ടു ഒഴിവുള്ള ദിവസം ഉണ്ടോ എന്ന് ചോദിച്ചു അനുവാദം വാങ്ങണം ..
ഇത് ഞാന് സ്നേഹം കൊണ്ട് പറയുന്നതാ . ഞാന് പറഞ്ഞില്ലായിരുന്നു എന്ന് പിന്നെ പറയരുത് .
സഖാക്കള്‍ പറഞ്ഞു പഴകിയ ആ വാക്ക് -സാമ്രാജ്യത്വം-ഇല്ലായിരുന്നെങ്കില് കുറെ കവല പ്രസംഗങ്ങള് കുറഞ്ഞേനെ.ഞാനും പോകുന്നു നാളെ മുതല് പ്രതിഷേധം പഠിക്കാന് .....എളുപ്പമുള്ള പണിയാണ്.മനുഷ്യന്റെ ബേസിക് ആയ മൃഗ വാസന മതി അതിനു. അത് വളര്ത്തിയാല് മതി ...പാര്ടി വളരാന് .നാട് വളര്ന്നാല് പാര്ടി വളരുമോ ? 28.04.2010
തന്റെയും മറ്റുള്ളവന്റെയും പണി മുടക്കിയല്ല നാടിനെയും നാട്ടാരെയും വളര്‍ത്തുന്നത് എന്ന് കരുതുന്നവര്‍ക്ക് കുറിക്കാം
ReplyDelete