ഇന്നലെ മനസ്സ് ഒന്ന് ഭയന്നു.
ദിനപ്പുലര്ച്ചയിലെക്കുള്ള അകലം തീരെ കുറഞ്ഞപ്പോഴും
മേശപ്പുറത്തെ ജോലിബാദ്ധ്യതാലിസ്റ്റിന്റെ നീളം ഇനിയും കുറഞ്ഞിട്ടില്ല എങ്കിലും
മനസ്സാഗ്രഹിച്ചിട്ടും ശിരസ്സും ശരീരവും ഒരു നിമിഷവും മുന്പോട്ടാവില്ല എന്ന മട്ടില്‍ പ്രതിഷേധത്തിലായി .
ഭക്ഷണക്കുറവാകാം കാരണം എന്ന ചിന്തയില്‍ വായില്‍ വച്ച ഭക്ഷണത്തോട് ഒക്കെയും കൊതിക്കെറുവ്-കൊടുത്തത് എല്ലാം തിരിച്ചു തന്നു മ്ലേച്ചമായി.
ഒറ്റയാന്മാര്‍ അവരവര്‍ക്ക് സംരക്ഷണം നല്‍കണമല്ലോ.
മരണം ആണോ വാതില്‍ക്കലേക്ക് വന്നു മുട്ടുന്നത് എന്ന് പോലും ഒരു ഭയം.
ഒരു പകലധ്വാനതിനു ഒരു രാത്രി വിശ്രമം എന്ന പ്രകൃതിപാഠം കുറെ ദിവസങ്ങളായി തെറ്റിക്കുന്നത് ആവാം കാരണം.
നാല് ചുവരുകള്‍ക്ക് അപ്പുറത്തുള്ള ശുദ്ധ വായു ഭക്ഷിക്കുന്നതില്‍ വരുത്തിയ വീഴ്ചയും
ഇരുനൂറു മീറ്റര്‍ എങ്കിലും ദിവസവും കാലു നിവര്‍ത്തി നടക്കുന്ന ശീലത്തില്‍ വരുത്തിയ വീഴ്ചയും ഇക്കൂടെ എനിക്കെതിരെ സമ്ക്ഗടിച്ചതാവാം. അധ്വാനത്തിന് വിശ്രമത്തിന്റെ ഇടവേളകള്‍ ഇല്ലാത്തിടത്ത് ഫലസംപുഷ്ട്ടിയുടെ സാധ്യത കുറയുന്നു എന്ന് തന്നെയാണ് എന്‍റെയും കണ്ടെത്തല്‍ .
ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി(മത്താ.6 .34 ) എന്ന ബൈബിളിലെ യേശു വാക്കിന്റെ പൊരുളും അതാകാം.
വന്‍ തുക പ്രതിഫലത്തില്‍ സ്വന്തം ആരോഗ്യവും വ്യക്തിബന്ധങ്ങളും ബലികഴിച്ചു രാപകലുകള്‍ നാല്‍ചുവര്‍ ലോകത്തില്‍ വിസ്മയവിദ്യാ സൃഷ്ടികളില്‍ വ്യാപ്രുതരാകുന്ന ചില കമ്പ്യൂട്ടര്‍ വിദഗ്ദര്‍ക്കിടയിലെ മാനസികപ്പിരിമുറുക്കങ്ങളും ആരോഗ്യ പ്രശ്നങ്ങളും കുടുംബ സ്ഫോടനങ്ങളും എന്‍റെ ഓര്മചിത്രശേഖരത്തിലെ ചില പരിചിത മുഖങ്ങളില്‍ ഞാന്‍ കാണുന്നു.
അവര്‍ക്ക് വേണ്ടിയാണ് ഈ വാക്യം.
വര്‍ക്ക് വിത്ത് വിശ്രമം = വിജയം
No comments:
Post a Comment