ലോക രാഷ്ട്രങ്ങളെല്ലാം ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് വരുന്ന കാലം ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്ന കാലമാണെന്ന് മനുഷ്യന്‍ വിചാരിച്ചെങ്കില്‍ അവനു തെറ്റിയെന്നു ഭൌമ പ്രതിഭാസങ്ങള്‍ വിളിച്ചു പറയുന്നു. എല്ലാ കൃത്രിമങ്ങള്‍ക്കും പിമ്പില്‍ ഒരു തിരിച്ചടി ഒളിച്ചിരിക്കുന്നു; Every action has a reaction എന്ന് പറയുമ്പോലെ.
ഊര്‍ജ പ്രതിസന്ധിക്ക് ചെലവു കുറഞ്ഞ പരിഹാരമെന്നു ആണവ നിലയങ്ങള്‍ പുകഴ്തപ്പെടുംപോഴും പിന്ഗാമികള്‍ക്കായി കെട്ടിപ്പൊക്കുന്ന ശവക്കുഴിയാണ് അവ എന്ന ആശങ്കയുടെ തീയ്ക്കു ആണവ നിലയങ്ങള്‍ക്കുള്ളിലെക്കാള്‍ ചൂടുണ്ടാവണം.
താരതമ്യേന പ്രത്യാഖാ(?)തങ്ങളില്ലെന്ന് കരുതിപ്പോന്നിരുന്ന ജലവൈദ്യുത പദ്ധതികളും പരിസ്ഥിതിയുടെയും മനുഷ്യന്റെയും അന്തകനായെക്കുമെന്നും പ്രകൃതി ദുരന്തങ്ങള്‍ കാട്ടി തരുന്നു .
ചെലവേറുമെങ്കിലും ചൂടന്‍ നാടുകള്‍ക്ക് ഏറെ അനുയോജ്യമായ സോളാര്‍ പാടങ്ങള്‍ , തിരമാലകളില്‍ നിന്നും ഊര്‍ജം ശേഖരിക്കല്‍ പദ്ധതികള്‍ , കാറ്റാടി പദ്ധതികള്‍ (കാലാവസ്ഥ മാറ്റുമെന്ന ആക്ഷേപമുണ്ടെങ്കിലും) , ജിയോ തെര്‍മല്‍ പദ്ധതികള്‍ (ഭൌമാന്തര്‍ ഭാഗത്തെ തിളച്ചു പൊങ്ങുന്ന ഊര്‍ജം ഉപയോഗപ്പെടുത്തുന്ന മാര്‍ഗം -ഭൂമിയുടെ എല്ലാ ഭാഗത്തും സാധ്യമല്ല ) ഇങ്ങനെ ഇതര ഊര്‍ജ സംഭരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതിന്റെ സാധ്യതെയെപ്പറ്റി നമ്മുടെ ശാസ്ത്രഞ്ജന്മാര്‍ തലപുകയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഭാവിയിലേക്ക് ഒരു കെണിയല്ല നമുക്ക് ആവശ്യം. സമാധാനവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന വികസനമാണ് ലോകരാഷ്ട്രങ്ങള്‍ കൊതിക്കുന്നത്.
ഇനി വന്‍കിട ജല പദ്ധതികളും ആണവ പദ്ധതികളും നമുക്ക് വേണോ..? കേരളത്തിന്റെ സാഹചര്യത്തില്‍ വെള്ളച്ചാട്ടങ്ങള് ഉള്ളിടങ്ങളില്‍ ചെറുകിട പദ്ധതികള്‍ മാത്രം(വൈദ്യുതിക്കും വെള്ളത്തിനും) - അതും ഭാവിയില്‍ ആര്‍ക്കും ജീവന് ഭീഷണിയാവാതെ ഉന്മൂലനം ചെയ്യാന്‍ സാധിക്കുന്നിടത്ത് മാത്രം - ഓരോരോ ചെറു പ്രദേശങ്ങള്‍ക്ക് മാത്രമായി കണ്ടെത്തുകയല്ലേ അഭികാമ്യം.
നമുക്ക് അത്തരത്തില്‍ ഉള്ള സ്ഥലങ്ങള്‍ നമ്മുടെ നാട്ടില്‍ ഒരു പക്ഷേ കാണില്ലേ?
പഞ്ചായത്തുകള്‍ മുതല്‍ അത്തരം കാര്യങ്ങളുടെ സാധ്യതക്കായി കണ്ണു തുറന്നു പരിശോധിക്കണം, പ്രയത്നിക്കണം എന്ന് മാത്രം..
ഇത് പോലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഉണ്ടാവും ഒരായിരം സാധ്യതകള്‍ ---!!
'പഠന സമിതികള്‍' സ്വന്തം തറവാട് വളര്‍ച്ചക്ക് മാത്രം വേണ്ടിയുള്ള ഉപാധികളായി മാറുന്നതാണ് നമ്മുടെ ബുദ്ധിജീവികളുടെ കുഴപ്പം. മനുഷ്യന്റെ ആവശ്യങ്ങള്‍ അറിഞ്ഞു കണ്ടെത്തലുകള്‍ , പഠനങ്ങള്‍ ഉണ്ടാകുന്ന ഒരു സായിപ്പന്‍ ശൈലി നമ്മുടെ നാടിനു എന്ന് കൈവരുമോ ദൈവമേ!!!
.
No comments:
Post a Comment