5.10.10

ഒരു ചെക്ക് യാത്ര

ജെര്മനിയില്നിന്നു പ്രാഗിലേക്ക് പോകുമ്പോള്ഒരു പഴയ പട്ടണത്തിലേക്ക് പോകുന്ന പ്രതീതി തോന്നി.
എല്ലാം പഴഞ്ചന്‍.ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍. തേപ്പു പൊളിഞ്ഞു അടര്ന്നു വീഴുന്ന കാഴ്ചകള്‍..
പുതിയ പെണ്കുട്ടികള്എന്ന ബോര്ഡ് മിക്ക കെട്ടിടങ്ങള്ക്കും മുന്പില്തൂങ്ങിയാടുന്നു.
പഴമയുടെ പൈത്രുകമല്ലാതെ പുതുതായി എന്താണ് അവര്ക്ക് അവകാശപ്പെടാനുള്ളത്?
 ഇത്രയും കാലം ഇവിടുത്തെ സര്ക്കാര്എന്ത് ചെയ്യുകയായിരുന്നു?
കമ്മ്യൂണിസ്റ്റു ഭരണം പീഡിപ്പിച്ചു  നശിപ്പിച്ച ഒരു ലോകസുന്ദരിയുടെ മുഖം രാജ്യത്ത് ഞാന്കണ്ടു.
ഇന്ന് വിരൂപയും വികലാംഗയും ആയവള്‍. അവളുടെ മക്കളധികവും ക്രിമിനലുകളും വ്യഭിചാരികളും നന്മ തൊട്ടു തീണ്ടിയിട്ടില്ലാത്തവരും ..
 ഇവളെ കാണാന്പെരുന്നാള്സ്ഥലത്തെന്നപോലെ ആളുകള്‍..
ഇവര്‍ ഇവിടെ കൊടുത്തിട്ട് പോകുന്ന തുട്ടുകള്‍ കൊണ്ട് മാത്രം എന്താവാന്‍ ?
അധ്വാനം മറന്നു ആസ്വാദനം മാത്രമാവുന്നിടത് ഇതു തന്നെ അവസ്ഥ. 28.07.10

No comments:

Post a Comment