1.11.10

മലയാളിയുടെ അന്നദാതാക്കള്‍

  ഏക്കറുകളോളം   വിസ്തൃതിയില്‍ ഇഞ്ചി, ചേന, ചേമ്പ്, കപ്പ, കാച്ചില്‍,പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വ്യാവസായിക ചിന്തയുടെ ആദ്യാക്ഷരം പോലും അറിയാതെ 'നട്ടെ മതിയാവൂ' എന്ന നിര്‍ബന്ധ ബുദ്ധിയോടെ പകലന്തിയോളം പണിസ്ഥലത്തു നിര്‍ത്തി പണിക്കു കൂട്ടുമ്പോള്‍ ഒരു കൌമാരക്കാരന്റെ കൌശലം ഇഞ്ചി, ചേന , ചേമ്പ് , കാച്ചില്‍ തുടങ്ങിയവ കുഴികളില്‍ ഒന്നിന് പകരം ഒമ്പതെണ്ണം നിറച്ചുമൂടി 'എന്തിനു ഈ പാഴ് വേല'   എന്ന യുക്തിചിന്തയെ ന്യായീകരിച്ചിരുന്നു.
ഇന്നതുമാറി ഒരു ഏക്കറില്‍ എങ്കിലും ഒരു  ചുവടു ഇഞ്ചിയും  ചേനയും ചേമ്പും എങ്കിലും നടാന്‍ എത്ര പേര്‍ക്കാവുന്നു?
എന്‍റെ പാടങ്ങളിലും റബ്ബര്‍   മരങ്ങള്‍ ചേക്കേറിയപ്പോള്‍ അരിയേക്കാള്‍ വയറിനു രുചി റബ്ബര്‍ പാലിനാണ് എന്ന് ഞാനും അറിയുന്നു.
 പക്ഷെ തമിഴ്നാടിന്റെയോ  ആന്ധ്രയുടെയോ അതിര്ത്തിയിലെങ്ങാനും അരി, പലചരക്ക്, പച്ചക്കറി ലോറികള്‍ ബ്രേയ്ക് ഡൌണ്‍  ആയാല്‍  മലയാളിയോടൊപ്പം ഞാനും വയറ്റത്തടിച്ചു   പാടും.. 
"...ഒരു വറ്റ് ചോറ് നീ നല്‍കുവാന്‍ കനിയണേ
എന്നുടലിന്നുടയവനാം എന്‍ അയല്‍ക്കാരനെ.."

No comments:

Post a Comment