മറ്റെവിടെയും എന്ന പോലെ, ഹൈറേഞ്ച് മേഖലയിലെയും അകാലമരണകാരണപ്പട്ടികയില്‍ മാരകരോഗങ്ങളുടെ നേര്‍ക്ക് "എന്തുകൊണ്ട്" എന്ന ചോദ്യം 2 വര്‍ഷത്തെ ഹൈറേഞ്ച് വാസത്തിനിടയില്‍ പല തവണ ഞാനും എറിഞ്ഞപ്പോള്‍ ആരുടെയൊക്കെയോ ഉത്തരങ്ങളില്‍ എന്ടോസല്ഫാന്‍ അടക്കമുള്ള കീടനാശിനികളുടെ രൂക്ഷ ഗന്ധവുമുണ്ടായിരുന്നു. ചില്ലടവുള്ള വാഹനയാത്രക്കിടയിലെ തേയില തോട്ടങ്ങളുടെ മനോഹരദൃശ്യങ്ങള്‍ മൂക്ക് പൊത്തേണ്ടതില്ല എന്ന കാരണത്താല്‍ ആസ്വാദ്യകരങ്ങളായിരുന്നു.പക്ഷെ മൂത്രശങ്ക അകറ്റാനുള്ള വഴിത്താവളങ്ങളായി തേയിലച്ചെടികളുടെ മറവു മാറിയപ്പോള്‍ ലഭിച്ച കീടനാശിനികളുടെ 'ആസ്വാദ്യഗന്ധം' ഇപ്പോഴും നാസാരന്ധ്രങ്ങളില്‍ അവശേഷിക്കുംപോലെ...
നമുക്കിനി കസേരയില്‍ ചാരിക്കിടന്നു ഹൈറേഞ്ചിന്റെ മനോഹാരിത ടി വി സ്ക്രീനില്‍ ആസ്വദിക്കാം , വിഷഗന്ധമില്ല എന്ന സമാധാനത്തോടെ...
പക്ഷെ, നില്‍ക്ക്! നിന്റെ അടുക്കള വിഭവങ്ങളിലും ആ ഗന്ധമല്ലേ?
ഇതിനെല്ലാം പാവം ഹൈറേഞ്ച് നിവാസികളും നമ്മളും എന്തുപിഴച്ചു? വിഷ ദൂഷ്യങ്ങള്‍ പണമണത്തില്‍ മറക്കുന്ന രാഷ്ട്രീയകീടങ്ങള്‍ അല്ലാതെ..
ദിവസവും ചായക്കോപ്പയിലൂടെ വിഷം ആസ്വദിച്ചിറക്കുന്ന നമുക്ക് വിഷ മുതലാളിമാര്‍ക്ക് കാശ് കൊടുത്തു വിഷം നേരിട്ട് വാങ്ങിക്കുടിച്ചാല്‍ പോരെ... ...
എന്തിനു നാളേക്ക് കരുതേണ്ട ഭൂമിയെക്കൂടി വിഷം കൊടുത്തു കൊല്ലുന്നു?
ദേ..പുകയിലക്കഷായവും കുടുംബാംഗങ്ങളും വ്യാവസായികാനുമതിയും കാത്തു വാതില്‍പ്പടിക്കല്‍ മുട്ടുന്നു..ആര് വാതില്‍ തുറക്കാന്‍?
നമുക്ക് വിഷമണമല്ലേ പ്രിയം!
No comments:
Post a Comment