9.11.10

ഒച്ച്‌ ഒരു സാര്‍വത്രിക ജീവിയാണ്!

ഞാന്‍ താമസിക്കുന്ന ഗ്രാമത്തില്‍ , വേനലാരംഭത്തില്‍,  'ജന്തുജീവിസ്നേഹി(ത)'യായ എന്‍റെ ജര്‍മന്‍ വൃദ്ധയയല്‍ക്കാരി പോലും പൂന്തോട്ടപ്പുല്ത്തകിടിയിലെ  ഒച്ച്‌ ശല്യം മൂലം പരിഭവപ്പെട്ടുവെങ്കിലും അവയില്‍ ഒന്നിനെപ്പോലും കൊല്ലാന്‍    അനുവദിച്ചില്ല.
ഈ ഗ്രാമക്കാര്‍ മുഴുവന്‍ ഒച്ച്‌  സ്നേഹികള്‍  ആയതുകൊണ്ടാവണം 2  മാസത്തിനുള്ളില്‍  എന്‍റെ ഔദ്യോഗികവസതി പരിഷ്കരണം നിര്‍വഹിച്ചു 
അതില്‍ കുടിയിരുത്തും എന്ന് വീരവാദം മുഴക്കിയിട്ടും ഞാന്‍ സ്ഥലം മാറ്റം കിട്ടിപ്പോയാലും പണി തുടങ്ങുക പോലുമില്ല എന്ന മട്ടില്‍  2 മാസം കഴിഞ്ഞിട്ടും ഒച്ചുകളെ ഏല്‍പ്പിച്ച  പ്ലാന്‍  ഗ്രാമത്തലവന്റെ വാതില്‍പ്പടിക്കല്‍   പോലും എത്തിചേരാത്തത്  . ഇന്ത്യന്‍ സര്‍ക്കാരോഫിസുകളുടെ ആരാധ്യജീവിയും ഔദ്യോഗിക  ജീവിയുമായ ആ ഒച്ച്‌ എനിക്ക് അരോചക ജീവിയായതുകൊണ്ടാകാം സായാഹ്ന ഭക്ഷണത്തിനിരുന്ന ഏഷ്യന്‍ ഹോട്ടലിലെ  A4 പേപ്പര്‍   ക്ഷാമത്തിനിടയിലും   പേപ്പര്‍ നാഫ്കിന്റെ ഒരു കഷണം തന്നെ  ഇത് കുറിക്കാന്‍ അധികമായിതോന്നിയത്. 
ഒച്ചുകളെ ,  ഒച്ചയനക്കമുണ്ടാക്കി  നിങ്ങളെ  ഭയപ്പെടുത്തുന്നില്ല ഞാന്‍!

No comments:

Post a Comment