27.11.10

ചില വെളുമ്പന്‍ തടിവെട്ടുകാര്‍

സായ്യിപ്പ് വന്നു തടിയെ തടവുകയും തലോടുകയും ചെയ്തപ്പോള്‍ മരമഹങ്കരിച്ചു; സായിപ്പിന് കുടുമ്പക്കാരെക്കാള്‍ സ്നേഹമെന്ന് മേനി പറഞ്ഞു;
സായിപ്പിനെ വാക്കില്‍ കൊള്ളിക്കാവുന്നതിലധികം  പ്രകീര്‍ത്തിച്ചു.

പിന്നെ കുറെ നാള് സായിപ്പിനെ കണ്ടതേയില്ല.
പിന്നീടൊരിക്കല് അവനെ കാണുമ്പോള്‍ അവന്റെ കൈയ്യില്‍ ഒരു അറവു യന്ത്രം ഉണ്ടായിരുന്നു.
അവന്റെ പുഞ്ചിരി ജീവന്റെ മുതലെടുപ്പിനുള്ളതും അവന്റെ തലോടല്‍ തൊലി പൊളിച്ചു  കാതല്‍ എടുക്കുന്നതിനുമുള്ളതായിരുന്നുവെന്നു അറിഞ്ഞെങ്കിലും തന്‍റെ വേരുറച്ച പറമ്പ്  ഇതിനോടകം  അവന്റെ കൈകളിലായിപ്പോയിരുന്നല്ലോ!

സായിപ്പിന്റെ നയതന്ത്രന്ജതയില്‍അറവുകാരന്റെ പുഞ്ചിരിയും
 വെളുത്ത ചിരിയിലും വാരി വിളമ്പുന്ന വാക് സമൃദ്ധിയിലും   വിശാലമായ ആലിംഗനത്തിലും ആത്മാഭിമാനവും അസ്തിത്വവും കടപുഴി വീഴ്ത്തുന്ന മലയാളിയിലും ഇന്ത്യാക്കാരനിലും വേര് നഷ്ടമാകാന്‍ വിധിക്കപ്പെടുന്ന മരങ്ങളെയും  ഞാന്‍ കാണുന്നു.

ആയുസും അസ്തിത്വവും അടിമപ്പെടുതിയാലും നമുക്കെന്തു?
 മേനിപ്പുറത്തു കിട്ടുന്ന തലോടലല്ലേ നമുക്ക് സുഖപ്രദം!

No comments:

Post a Comment