18.10.10

എരിതീയിലെ എണ്ണക്കിണര്‍ മനുഷ്യര്‍

കുറെ  ദിവസങ്ങളായി ചിലരുടെ  ഇമെയില്‍ എനിക്ക് തുടര്‍ച്ചയായി  കിട്ടുന്നു..
 അയോധ്യ വിധി അനീതിയുടെ ജയമാണ് ...അങ്ങനെയാണ് .....ഇങ്ങനെയാണ്.... എന്നും മറ്റുമുള്ള നീണ്ട   ഉപന്യാസങ്ങളാണ് ഉള്ളടക്കം.
സേഹം കൊണ്ട് അയക്കുന്നതല്ല കേട്ടോ.
ആരുടെയെങ്കിലും വായില്‍ കോലിട്ട് കുരപ്പിക്കണം എന്ന വിചാരം . അല്ലെങ്കില്‍    നീതി രൊക്കം നേടിഎടുക്കാം എന്ന      വ്യാമോഹം !
എന്തായാലും   നീതി കേടുകളുടെ  കഥ  ഇത്  ആദ്യമൊന്നുമല്ല  സംഭവിക്കുന്നത്‌ .
എന്റെയും   നിന്റെയും  വീട്ട്മുറ്റത്ത്   ,നാട്ടു മുറ്റത്ത്    ഇതിനോടകം  നീതികേടുകള്‍  സംഭവിച്ചിട്ടുണ്ടാകണം .
നീതി  കിട്ടണമെന്ന്  പറഞ്ഞു  അപ്പനെയും   അമ്മയെയും ഉറ്റവര്‍ഉടയവരെയും  കൊല്ലാന്‍   ശ്രമിച്ചാലോ ! നീതി  കിട്ടുമോ ?
ചിലയിടങ്ങളില്‍  നീതി  കൊടുക്കുവാനും  നീതി  അനുഭവിക്കുവാനുമുള്ളവര്‍  നിലനില്‍ക്കനമെങ്കില്‍   ചില നീതികള്‍  ചിലപ്പോള്‍  വച്ച്  താമസിപ്പിക്കേണ്ടി വരും,
ചില നീതികളില്‍ ചില ഏച്ചുകെട്ടലുകള്‍ നടത്തേണ്ടി വരും  .
അല്ലെങ്കില്‍ തന്നെ,
ഈ നീതിയെ ആര് നിര്‍വചിക്കും?
നിന്റെ നീതി അപരന്റെ കണ്ണില്‍  അനീതിയായിതോന്നില്ലന്നുണ്ടോ? അതിനാല്‍
ഇനിയും    നീതികള്‍  നേടിയെടുക്കുന്ന     പേരും  പറഞ്ഞു ഭ്രാന്ത്   പിടിച്ചവരുടെ  തീക്കനല്‍ മനസ്സില്‍  കലാപത്തിന്റെ എണ്ണ ഒഴിച്ച്  നാട്  നശിപ്പിച്ചാല്‍  നിന്റെ  അരിച്ചാക്കില്‍   നിറവും ,  ചോറിനു  വേവും   കറിക്ക് രുചിയും  കൂടുതലും  സംഭവിക്കുമോ  ?
അങ്ങനെയുണ്ടെങ്കില്‍ എനിക്ക് നിന്നെ ഭയമുണ്ട്.
നല്ല ഭാരതീയര്‍ക്കൊരോരുതര്‍ക്കും നിന്നെ ഭയമുണ്ട്.
അതുകൊണ്ട്
 മനുഷ്യന്‍  നന്നായി  ഭക്ഷണം  കഴിച്ചു സംതൃപ്തരായി  സ്നേഹത്തിലും  സാഹോദര്യതിലും    ജീവിക്കുന്ന  ഒരു     ഭാരതം   ഉണ്ടാക്കാന്‍  വേണ്ടി   നീ  ഇനി   നീതിപീഠം  കയറൂ , സഹോദരാ  , ഞാന്‍ നിനക്ക്  കൈ  തരാം    ...

2 comments:

  1. മനസ്സില്‍ നന്മയുള്ളവര്‍ക്ക് അഭിപ്രായം എഴുതാം

    ReplyDelete
  2. angane nannai varatte. all the best.
    fr:justin

    ReplyDelete