2.9.12

°രണ്ടു സംഭാഷണങ്ങള്‍

°രണ്ടു സംഭാഷണങ്ങള്‍ 

1.
പണക്കാരനെ  നോക്കി പണിക്കാരന്‍ പറയുന്നു: "ഇയാള്‍ക്ക് പണത്തിന്റെ കുത്തായിട്ടല്ലേ ഈ സ്ഥലമെല്ലാം പിന്നെയും പിന്നെയും വാങ്ങിക്കൂട്ടുന്നതും മറ്റും മറ്റും... "
പണിക്കാരനെ നോക്കി പണക്കാരന്‍: "ഇയാള്‍ക്ക് കാശ് ഇല്ലാഞ്ഞിട്ടാ..മൂക്ക് മുട്ടെ വെള്ളമടിച്ചു നടക്കുന്നത് ! .ഇയാള്‍ക്ക് തീറ്റക്കും  കുടിക്കും തുണിത്തരങ്ങളുടെയും  ആഡംബര സാധനങ്ങളുടെയും   കടകള്‍ തന്നെ വാങ്ങിക്കൂട്ടാനും കാശ് ഉണ്ടല്ലോ. അത് സൂക്ഷിച്ചു വച്ച് പഠിക്കട്ടെ ".

2.
അച്ചന്‍ അല്മായനെ നോക്കി പറയുന്നു : "എന്നാ കാശുള്ള ആളാ .എന്നാലും പള്ളിക്കും ആത്മീയ കാര്യത്തിനും വല്ലതും  കൊടുക്കാന്‍ പറഞ്ഞാല്‍ അപ്പോള്‍ വിധം മാറും. ഇതെല്ലാം കൂടി കെട്ടിപ്പിടിച്ചു ഇരുന്നാല്‍ പോകുമ്പോള്‍  കൊണ്ടുപോകാനാണോ?" .
അല്മായന്‍ അച്ഛനെ നോക്കി പറയുന്നു: " അച്ഛന് അത് പറയാം. പിള്ളേര്  പെര നിറഞ്ഞു വരുന്നതിന്റെ വെഷമം അച്ഛന് മനസ്സിലാകേല. അതിനു കെട്ടിയോളും കുട്ടികളും വേണം.. പുലര്‍ച്ചെ മുതല്‍ അന്തി വരെ മണ്ണില്‍ വിയര്‍ പ്പൊഴുക്കിയിട്ടാ  ഈ കാണുന്നതൊക്കെ ഉണ്ടായത്..വല്ലോരേം   പറ്റിച്ചുണ്ടാക്കിയ  കാശല്ല പുതുപ്പണക്കാരായ ബിസിനസ്സുകാര് തരുന്നപോലെ വാരിക്കോരിത്തരാന്‍."    
അച്ചന്‍: "നിങ്ങള്‍ വല്ല കാശും തന്നു വല്ല കെട്ടിടവും കെട്ടിപ്പൊക്കിയാലെ ഈ നാടിനു വല്ല വളര്‍ച്ചയും നിങ്ങളുടെ കുട്ടികള്‍ക്ക് വല്ല പുരോഗതിയും കിട്ടൂ"
അല്മായന്‍: "നിങ്ങളുടെ കറങ്ങുന്ന കസേരയിലെയും പായുന്ന വണ്ടിയിലേയും  ഇരുപ്പും, കാശ് മുടക്കിയ സാധാരണക്കാരനെ കാണുമ്പോള്‍  മാറുന്ന മുഖവും  കണ്ടാല്‍ കാശ്  തന്നു എന്ന    അപരാധം ഞങ്ങള്‍ ചെയ്തു എന്ന് നിങ്ങള്‍ ഓര്‍മ്മിക്കുമെന്നല്ലാതെന്താ ? പിന്നെ  ഞങ്ങള്‍ തരുന്ന കാശിന്റെ പത്രാസു ഞങ്ങള്‍ക്ക് കാട്ടാന്‍ പറ്റുകേലല്ലോ?  "
അച്ചന്‍ : എന്നാല്‍ ഇനി ഒന്നും ചെയ്യണ്ടാ..ഓരോരുത്തരും ചോട്ടാ ചോട്ടാ  മുതലാളിമാരാകാന്‍ നോക്കിയാല്‍ മതി..അത് സര്‍ക്കാരിന് കിട്ടണ്ട tax വെട്ടിച്ചായാലും അല്ലെങ്കിലും സാരമില്ല.എന്നിട്ട് നാട് വികസിക്കുന്നില്ല എന്ന് പഴി പറയുകയും ചെയ്യാം..
അല്മായന്‍ : "അത് ആ ഇടതന്മാരുടെ  കുറ്റമാ..ചുവപ്പന്മാര്‍ ! നാട് കുട്ടിചോറാക്കിയില്ലേ  ? എന്തെങ്കിലും ലോകവിവരമുണ്ടോ അവന്മാര്‍ക്ക്..? ആകെ അറിയാവുന്നത് എന്ത് കണ്ടാലും സമരം ചെയ്യാനും തല്ലാനും കൊല്ലാനും നശിപ്പിക്കാനും  മാത്രം.! അത് കൊണ്ട് കുറച്ചു " മത ഭ്രാന്തന്‍"  പാര്‍ട്ടികളുടെ ശല്യം  കുറവുണ്ട് എന്ന് മാത്രം ! എതവന്റെയെങ്കിലും കയ്യില്‍ കാശ് വരുന്നതും വളരുന്നതും കണ്ടാല്‍ മലയാളിയുടെ മനസ്സില്‍ മുതലാളിത്വതിനെതിരെയുള്ള ധര്‍മ്മയുദ്ധം ഉയരും- ഇടതന്റെ ബ്രെയിന്‍ വാഷിംഗ്  . ഇതൊക്കെ മാറാതെ നിങ്ങള്‍ കത്തനാര്‍മ്മാര്‍ എന്ത് ചെയ്താലും ഈ നാട് നന്നാകില്ല..സര്‍ക്കാര്‍ ചെയ്യേണ്ട പണികള്‍ എല്ലാം കൂടി എന്തിനാ നിങ്ങള്‍ ഏറ്റെടുക്കുന്നത് "
അച്ചന്‍: "എങ്കില്‍ പിന്നെ ഒറ്റ വഴിയെ ഉള്ളൂ..ഞങ്ങള്‍ പോയി പ്രാര്‍ഥിക്കാം..സകലരും മാനസാന്തരപ്പെടാന്‍ !  ...നിങ്ങള്‍ക്ക് ഒന്നും വേണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക്  എന്തിന്‌ ? ഇനി സ്വര്‍ഗത്തില്‍ നിന്നു എന്തെങ്കിലും അനുഗ്രഹം വേണമെന്നും പറഞ്ഞു വരുപോള്‍ ഞങ്ങള്‍ വരാം..!"
 (അച്ഛന്‍ പത്തി മടക്കി മടങ്ങി, അല്മായന്‍ മുണ്ട് മടക്കിയും ...)
(ബാക്കി നിങ്ങള്‍ക്ക് സ്വയം പൂരിപ്പിക്കാം)

copied from a story told by a friend

No comments:

Post a Comment