കലാപകേരളം
ഏറെ നാളുകള്‍ക്കു ശേഷം പത്രങ്ങളും ചാനലുകളും അല്പം ചൂടായി.
ചോര തിളച്ച പിള്ളേര്‍ക്ക് അല്പം ചാന്‍സ് കിട്ടി തുടങ്ങി-എറിയാനും ഏറു കൊള്ളാനും.
പക്ഷെ..കല്ലെറിയുമ്പോള്‍ അഭിനന്ദിക്കാനും
ബോംബെറിയുമ്പോള്‍ ഷേക്ക് ഹാന്‍ഡ് നല്‍കാനും
കേരള പോലീസെന്താ SFI യുടെയും DYFI യുടെയും സ്കൂളില്‍ ട്രെയിനിംഗ് നേടിയവരോ?
ഭ്രാന്തു പിടിച്ച പിള്ളേര്‍ക്കും , ഭ്രാന്തു കേറ്റുന്ന ഇടതന്മാര്‍ക്കും
തല്ലാനും കൊല്ലാനും തകര്‍ക്കാനും അല്ലാതെ വേറെ ഒരു പണിയും അറിയില്ലേ?
നഷ്ടപ്പെടുത്തുന്നതും നശിപ്പിക്കുന്നതും തിരിച്ചു കൊടുക്കാന്‍ കഴിവില്ലാത്തവന്‍ നശിപ്പിക്കലിനു തുനിഞ്ഞാല്‍ ആര് അതിനു പരിഹാരം നല്‍കും ?
പാവം പൊട്ടന്‍ പയ്യനോ? പാര്‍ട്ടിക്കാരനോ? അതോ മണ്ടന്‍ പ്രജയോ?
ഇങ്ങനെ പോയാല്‍ ആഴ്ചയുടെ ഏഴു ദിവസവും
സമരക്കാരുടെ ആക്രമണം ,
പോലീസിന്റെ പ്രത്യാക്രമണം,
വെടിവെയ്പ് , മരണം
അനുശോചന സമ്മേളനങ്ങള്‍ ,
പ്രതിഷേധമാര്ച്ചുകള്‍
വീണ്ടും പ്രതിഷേധക്കാരുടെ ആക്രമണം
ഇവയാല്‍ നിറയുന്നതിനാല്‍
ഇങ്ങനെ അഞ്ചു വര്ഷം നല്ല 'പ്രതിപക്ഷ 'വളര്‍ച്ച നാടിനു ഉണ്ടാകും !
...ഇനി മുതല്‍ പന്ത്രണ്ടു മാസവും 'മാര്ച്' മാസം ആവട്ടെ എന്നാണ് എന്‍റെ ആശംസ.
No comments:
Post a Comment