22.7.11

നാടിന്റെ നന്മയ്ക്ക് ഒരു കൈത്തിരി >കേരള പോലീസ്

നാടിന്റെ നന്മയ്ക്ക്  ഒരു കൈത്തിരി >കേരള പോലീസ്

സാങ്കേതികവിദ്യയില്‍ യൂറോപിലെ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന നോര്‍ത്ത് ബവേറിയയിലെ പോലിസ് ആസ്ഥാനം എന്നെ അത്ഭുതപ്പെടുത്തി. പരിചിത പ്രമുഖരുടെ സാന്നിധ്യം മൂലം ലഭ്യമായ ആ സന്ദര്‍ശനത്തിനു എങ്ങനെ മൂല്യം കണക്കാക്കും? ഒരു സംസ്ഥാനത്തിന്റെ മൂന്നിലൊരു മേഖലയോളം തങ്ങളുടെ നാല്‍ചുവരിനുള്ളില്‍  അല്ല കണ്മണിക്കുള്ളില്‍  ഒതുക്കി നിര്‍ത്തുന്ന മഹാത്ഭുതം, എന്ന് കേരള  പോലീസിനു സാധ്യമാകും? വര്‍ഗ വാസനയായ ക്രിമിനല്‍ വക്രതയുടെ വളയം കൂടാതെ , എന്ന് കേരള പോലീസ്  ഏറ്റവും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുറ്റം തെളിയിക്കുന്ന 'മനുഷ്യനായി'മാറും? 

മേല്‍ത്തട്ടില്‍ നിന്നും താഴേക്കും, തിരിച്ചും  -സ്പോട്ട് പിന്തുടരലിലും, ലോക്കല്‍ പട്രോളിംഗ് ഗ്രൂപുമായുള്ള നേരില്‍ കണ്ടുള്ള  ആശയ വിനിമയത്തിലും പുലര്‍ത്തുന്ന കൃത്യതയും സുതാര്യതയും , നമ്മുടെ നാട്ടില്‍ മറച്ചു വയ്ക്കലുകളിലും ,കൃത്രിമങ്ങളിലും വിളിച്ചുവരുത്തുന്ന ധന -സമയ -പ്രയത്ന  പാഴാക്കലുകളെ  വെല്ലുവിളിക്കുന്നു?

ജാതി - വര്‍ഗ - സംവരണങ്ങളെന്ന   മാനദണ്‍ടങ്ങള്‍ക്കപ്പുറം   ആവശ്യാനുസൃത മേഖലകളിലെ പ്രഗല്‍ഭരെത്തന്നെ മാന്യമായ വേതനത്തില്‍ വകുപ്പ് കസേരകള്‍ നല്‍കി ജോലി ചെയ്യിക്കാന്‍ ഏതു തലവനു ചങ്കൂറ്റമുണ്ടാകും  ?

ഒരിക്കലെങ്കിലും വികസിത രാജ്യങ്ങളുടെ പ്രവര്ത്തനമാതൃകകള്‍ പഠന വിഷയമാക്കാന്‍, അല്ലെങ്കില്‍ പരിശീലന കാലത്ത് ഒന്ന് കണ്ടു പോകാന്‍ എങ്കിലും ഏതു രാഷ്ട്ര കാര്യ പ്രവര്ത്തകന് എന്ന് സാധിക്കും?


No comments:

Post a Comment