ഒരു ഓണക്കത്ത്-
പ്രിയപ്പെട്ട ചങ്ങാതി,
ഇന്നാണല്ലേ തിരുവോണം ..!
എന്റെ വീട്ടുമുറ്റത്ത് പൂക്കളമിടുവാനുo എന്റെ ഊട്ടുമുറിയില്‍ ഓണസദ്യയോരുക്കുവാനും എന്റെ സമ്പാദ്യമായി സ്വന്തം വീട്ടിലെയോ നാട്ടിലേയോ പൂവോ കായ്കനികലോ ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല .
ഒപ്പമിരുന്ന് ഓണമുണ്ണാന്‍ ഞാന്‍ വിളിച്ചാല്‍ ഓടിയെത്താവുന്നത്ര ബന്ധത്തിലും ദൂരത്തിലുമാണ് മനുഷ്യരെല്ലാം എന്നും ഞാന്‍ കരുതുന്നില്ല..
എങ്കിലും ഒന്ന് എനിക്കുറപ്പുണ്ട്.
ഓണനാളില്‍ ഹൃദയ മുറ്റത്തു ഞാനിടുന്ന ഓര്മ്മപ്പൂക്കളത്തില് എന്റെ സകല സഹജരുടെയും നന്മയുടെ സുഗന്ധവും വര്ണവുമുണ്ട്..
ഓണനാളില്‍ മനസിലെ ഓര്മയിലയില് ഓണമുണ്ണാന്‍ എന്റെ ചങ്ങാതിയായ നീയും...... ഒപ്പം അസൂയയും ചവിട്ടിതാഴ്തലും കള്ളച്ചതി പൊളിവചനങ്ങളും കൊണ്ട് സമ്പന്നരായ സകല കേരള പ്രജകളും ഉണ്ടാവും എന്നതും എനിക്കുറപ്പാണ്.
ഇത് ഒരുനാളില്‍ മഹാബലിയായിരുന്ന എന്റെ ഒരു ആശംസാക്കുരിപ്പായി സ്വീകരിക്കാനപേക്ഷ.
മിഖാസ് കൂട്ടുങ്കല്‍
No comments:
Post a Comment