സന്തോഷ് എന്ന വ്യക്തിയുടെ മനശാസ്ത്രം പഠിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല,
പക്ഷെ....
മലയാളിയുടെ പ്രതികരണ ശേഷി ഉയര്‍ത്തിയ വ്യക്തി എന്ന നിലയില്‍ ആ വ്യക്തിയോട് എനിക്ക് ബഹുമാനം തോന്നുന്നു.
എത്ര നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാനുണ്ടായിരുന്നാലും, എന്നും മറ്റു മനുഷ്യന്‍റെ തിന്മകള്‍ മാത്രം പ്രചരിപ്പിക്കുന്ന മലയാളികളായ കംപുട്ടെര്‍ നോക്കികള്‍ സന്തോഷിനെ താരമാക്കി.
പൊതുമുതല്‍ നശിപിച്ചും , ഹര്‍ത്താല്‍ നടത്തിയും ,
അപ്പന്‍ ചത്താലും കുടിച്ചും മദിച്ചും ,
ഏതു ഭാഷയിലെയും സ്ഥിരം പൂട്ട് കുറ്റി സിനിമകളെ- കയ്യടിച്ചു പ്രോത്സാഹിപ്പിച്ചും,
പുറമേ പുണ്യം പറഞ്ഞു ആളില്ലാ നേരത്ത് കട്ട് തീറ്റ നടത്തിയും, മറ്റും മറ്റും ....
സാമൂഹിക തിന്മയില്‍ ( social Evil ) മുന്‍പോട്ടു മാത്രം കുതിക്കുന്ന മലയാളിയുടെ ക്രിമിനല്‍ ഭൂപടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്താന്‍ സന്തോഷ് നിമിത്തമാകുന്നു.
സിനിമ എന്ന പേരിന്റെ അടുത്തുകൂടി എങ്ങാന്‍ പോയാല്‍ പിന്നെ സാധാരണ പൌരനല്ല എന്ന് ഗര്‍വു വിചാരിക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും മസ്സില്‍ അയക്കാന്‍ ഉള്ള ഒരു അവസരം സന്തോഷ് തരുന്നു.....
നല്ലതിനെ വളര്ത്താത്തവന്‍ അല്ലാത്തതിനെ സഹിക്കേണ്ടി വരും..എന്നും ചരിത്രം അങ്ങനെ തന്നെയാണ്......
നമുക്ക് ഒരുമിച്ചു സഹിക്കാം.........ഒരോരുത്തന്റെയും മാന്യത കംപുട്ടെര്‍ സ്ക്രീനില്‍ തെളിയട്ടെ... ശുഭാശംസകള്‍ !
No comments:
Post a Comment