കുറെ മാസങ്ങളായി സൂര്യന്‍ കുറെ നേരം കൂടി തെളിഞ്ഞു നില്‍ക്കണമെന്നും ക്ലോക്കിന്റെ സൂചി അല്പം കൂടി സാവധാനം നീങ്ങണമെന്നും മനസ്സ് കൊതിക്കുന്നു, നടക്കില്ലാത്ത കാര്യമെന്നറിയാമെങ്കിലും! കാരണം മറ്റൊന്നുമല്ല. പണ്ട് തലയ്ക്കു പിടിച്ച ഒരു ആഗ്രഹം ഇന്ന് എന്നെ കീഴ്പ്പെടുത്തി. വര്‍ഷങ്ങളായു തൂലിക എന്ന ബലഹീനത സമ്മാനിച്ച വരികളില്‍ ചിലവയ്ക്ക് അനുയോജ്യരായ സംഗീത സംവിധായകരെ കണ്ടെത്തി പോക്കെറ്റ് കീറാത്ത വിധം , കാതിനും ഹൃദയത്തിനും ഇമ്പകരമായ വിധം ഈണം നല്‍കിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഞാന്‍..
പാട്ട് കേട്ടു കുറ്റം പറയുമ്പോഴും, അവനു വേറെ തൊഴിലൊന്നുമില്ലേ എന്ന് മനസ്സില്‍ പറയുമ്പോഴും , യാതൊരു നാണവുമില്ലാതെ പാട്ട് പകര്ത്തുമ്പോഴും ഹൃദയത്തില്‍ തോന്നാത്ത വിഷമം ഇപ്പോള്‍ തോന്നുന്നു. ഒരു പാട്ട് ശ്രാവ്യ യോഗ്യമായി ത്തീരുമ്പോള്‍, അത് അനേകരെ ആശ്വസിപ്പിക്കുംപോള്‍ , അതിന്റെ പിറവിക്കു പിന്നില്‍ ആകുലതകളുടെ അപ്പം മാത്രം കഴിച്ചു ദിവസം തള്ളി നീക്കിയ പിന്നാമ്പുറ പ്രവര്‍ത്തകന്റെ നെഞ്ചിടിപ്പ് ആര് കേള്‍ക്കും..ഇപ്പോള്‍ അതെനിക്ക് കേള്‍ക്കാനാവുന്നു . മലയാള ക്രിസ്തീയ ഭക്തി ഗാന രംഗത്തെ പ്രഗല്‍ഭരെ പങ്കെടുപ്പിച്ചുകൊണ്ട് 15 ലേറേ ഗാനങ്ങളുമായി തയ്യാറായി വരുന്ന എന്‍റെ ആദ്യ ഭക്തി ഗാന ശേഖരമാണ് എന്നെ ഈ കുറിപ്പിന് പ്രേരിപ്പിച്ചത്. മുറിച്ചും ചേര്‍ത്തും, തേച്ചും മിനുക്കിയും ഈണങ്ങള്‍ സുന്ദരമാക്കാന്‍ പതിവ് ജോലികള്‍ക്കിടയില്‍ കിട്ടുന്ന അല്‍പ സമയം മതിയാകുന്നില്ല എന്ന വിഷമമേയുള്ളൂ.. പ്രിയ സുഹൃത്തുക്കളുടെ പ്രാര്‍ഥനകളും പ്രോത്സാഹനവും ഗാനങ്ങള്‍ പുറത്തിറങ്ങിക്കഴിയുംപോള്‍ വാങ്ങി ക്കാനുള്ള സത്മനസ്സും പ്രതീക്ഷിക്കുന്നു..
--------------------Advt ------
മിഖാസ് കൂട്ടുങ്കല്‍ അവതരിപ്പിക്കുന്ന
സമൃദ്ധി
-ക്രിസ്തീയ ഭക്തി ഗാനങ്ങള്‍
-----------------------------------------
രചന : മിഖാസ് കൂട്ടുങ്കല്‍
സംഗീതം:സാംജി ആറാട്ടുപുഴ (സിനിമ- നാടക ഗാനങ്ങള്‍ )
ജേക്കബ് കൊരട്ടി (ഇത്ര ചെറുതാകാന്‍ ...തുടങ്ങിയവയുടെ ഈണം )
ഫാ: ഷാജി തുമ്പെ ചി റ യില്‍(അമ്മെ അമ്മെ തായേ..., ഓര്മ വച്ച നാല്‍ മുതല്‍..)
ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍..( ഇടയനെശുവേ...ഈശോയെന്‍ കണ്ണീരൊപ്പാന്‍ വന്നീടണം..)
ശ്രീ.ജോഷി കുറ്റിപ്പാറ (ഉണര്‍വിന്‍ കൊടുങ്കാറ്റെ നീ വീശണമേ വീണ്ടും..)
ശ്രീ തോമസ് പൈനാടത്ത്
ഒപ്പം സംഗീത ത്തില്‍ അക്കാടെമിക് പഠനം നടത്തിയ ഫാ.ടോമി പ്ലാത്തോട്ടം , ഫാ. വില്‍സണ്‍ മേച്ചെരില്‍
കൂടാതെ ഫാ. ടോം കൂട്ടുങ്കല്‍, ഫാ.മാത്യൂസ് പയ്യപ്പള്ളി, പ്രിന്‍സ് ജോസഫ്
----------------------------------------------------------------
ഭാഷാ പരിശോധന: ഫാ. തോമസ് ഇടയാല്‍ , ഫാ. ജോയ് ചെഞ്ചെരില്‍
--------------------------------------------------------------
കാര്യ നിര്‍വഹണം : ടിന്റു ദോര്‍
നിര്‍മ്മാണ നിയന്ത്രണം: ജോര്‍ജു വര്‍ഗീസ് , ജിബിന്‍ ജോണ്‍
വിതരണം:
-------------------------------------------------------------- ------------------------------------------------------------------------
No comments:
Post a Comment