14.5.11

നാടിന്റെ നന്മയ്ക്ക്

<നാടിന്റെ നന്മയ്ക്ക് ഒരു കൈത്തിരി >

അഞ്ചു വര്‍ഷത്തേക്ക് ഉള്ള കസേരകള്‍ ഭരണമന്ദിരത്തിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു കഴിഞ്ഞു .

പുതിയ കസേരകളികള്‍ കാണുവാന്‍ പോകുന്ന നമുക്ക് ഒരു കാണി മാത്രമായാല്‍ മതിയോ?

പോരാ..
അങ്ങനെയെങ്കില്‍ എനിക്കും നിനക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകണം..


1 . ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റം.
ഹര്‍ത്താല്‍ ഉത്സവമായി ആഘോഷിക്കുന്ന  കേരളത്തില്‍ ഇനിയും ഹര്‍ത്താലുകളുടെ കൊടിയേറ്റമായിരിക്കും.

ചര്‍ച്ചകള്‍ക്കും ജനഹിതത്തിനും പുല്ലുവില കല്പിച്ചു രാഷ്ട്രീയ ഭീകരന്മാര്‍ നാട്ടില്‍ അക്രമം അഴിച്ചുവിടും. 

ഇനി അഭിപ്രായങ്ങളല്ല ആവശ്യം; നടപടികളാണ്.

>നിര്‍ബന്ധിത ഹര്ത്താലുകള്‍ക്കും ഹര്‍ത്താല്‍ കലാപകാരികള്‍ക്കും അതാഹ്വാനം ചെയുന്ന രാഷ്ട്രീയപ്പാര്ട്ടിക്കാര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുക.
> പൊതുമുതല്‍ നശിപ്പിക്കലിനും മറ്റുമുള്ള നഷ്ടപരിഹാരം അക്രമികളില്‍ നിന്നും വ്യക്തിപരമായോ, പാര്‍ട്ടിയില്‍  നിന്നുമായോ ഈടാക്കുക.
ജനസമാധാനത്തിന് ഭംഗം വരുത്തുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ക്കെതിരെ  അക്രമരഹിതമായി സംഘടിക്കുവാന്‍ ഇനി യുവസംഘടനകള്‍ തയ്യാറാകണം.
>അക്രമങ്ങള്‍ക്കെതിരെ നിലകൊല്ലാനും , അവ മാധ്യമങ്ങളുടെ മുന്‍പില്‍ എത്തിക്കാനും ധാര്‍മിക ബോധമുള്ള യുവാക്കള്‍  -സ്നേഹത്തിന്റെയും അക്രമരാഹിത്യതിന്റെയും സമാധാന നേതൃത്വത്തിന്റെയും കീഴിലുള്ള K.C .Y .M പോലുള്ള സംഘടനകള്‍ മുന്‍പോട്ടു വരണം.

അതിനായി ഒരു ആഹ്വാനത്തിന് ഏതെങ്കിലും ഒരു മതമേലധ്യക്ഷന്‍   ചങ്കൂറ്റം കാട്ടാതിരിക്കില്ല എന്നാണു എന്‍റെ വിശ്വാസം.

---------------------------------------------------------------------------------------------------
 ഭരണത്തെ അഗ്നിശുദ്ധി ചെയ്യാന്‍ പര്യാപ്തമായ ഒരു പ്രതിപക്ഷം നമുക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കര്‍മ്മം അവര്‍ നന്നായി ചെയ്യട്ടെ, ആയുധം എടുക്കരുതെന്ന് മാത്രം .അവര്‍ക്കും അഭിവാദനങ്ങള്‍ ! 

No comments:

Post a Comment