20.11.12

പങ്കുവയ്ക്കല്‍ മാത്രം

 
 സിനിമകള്‍ -- a reply to-

by Michas Koottumkal on Friday, 16 November 2012 at 07:17 ·
സിനിമകള്‍  പോലുള്ള കലാ രൂപങ്ങള്‍ അതാതു സമൂഹത്തിന്റെ കണ്ണാടി ആണ്.. ചിലപ്പോഴെങ്കിലും അത്തരം കണ്ണാടികള്‍ക്ക് പോറല്‍ എല്ക്കപ്പെടുന്നുണ്ട്‌  ..!
സിനിമകള്‍  സമൂഹത്തിന്റെ മൂല്യ ശ്രേണിയെ തന്നെ നിയന്ത്രിക്കുന്നതില്‍ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്...സമൂഹത്തിന്റെ സൌന്ദര്യ മുഖം   വര്‍ദ്ധി പ്പിക്കുവാന്‍  അവയ്ക്ക് കൂടുതല്‍ ആവട്ടെ..നല്ല പ്രവണതകള്‍ നിര്‍മ്മാതാക്കള്‍  ഏറ്റെടുക്കാന്‍ സത്മനസ്സു കാട്ടുകയും..ജനങ്ങള്‍  നല്ല സൃഷ്ടികളെങ്കില്‍ അവയെ ഏറ്റെടുക്കാന്‍ തയ്യാറാകുകയും ചെയ്യട്ടെ .------------------നെ  പോലുള്ളവര്‍ ഇനിയും ഇത്തരം സത് കര്‍മ ങ്ങള്‍ക്ക് മുന്‍പോട്ടു നില്‍ക്കണം  ..തകര്‍ച്ചകള്‍ , തകര്‍ക്കലുകള്‍ -അവ ഏതായാലും സ്വപ്നം കാണാന്‍ ഒരു നന്മ മുന്‍പില്‍ ഉള്ളപ്പോള്‍ ഒറ്റപ്പെടുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവയെക്കാള്‍ കരുത്തില്ലല്ലോ സാര്‍!
'പാഴ് മുളം തണ്ടും സ്തുതി ഗീതം പാടും ചങ്ക് തുളയും ത്യാഗ മേറ്റാലും
നോവ്‌ നല്‍കിയ നന്മക ളോ ര്‍ക്കവേ നോവിച്ച മനുഷ്യരെ നമിചീടാം..

മാനം പോയ ബഹുമാനങ്ങള്‍

by Michas Koottumkal on Monday, 19 November 2012 at 05:09 ·
തലക്കെട്ടും വിശദാംശങ്ങളും  (യോഗ്യതാ വാലുകളും)  പോലും നോക്കാതെ ഏതൊരു വ്യക്തിയെയും ബഹുമാനിക്കുന്നവനെ ഇപ്പോള്‍ കുറച്ചൊക്കെ തിരിച്ചറിയാന്‍ പറ്റുന്നുണ്ട് .
ആരോടായാലും  'മനുഷ്യ' ബഹുമാനവും സ്നേഹവും ഉള്ളില്‍ ഉള്ളവനാണോ എന്ന് അറിയുക തന്നെ..അത്തരക്കാരാണ്  എനിക്ക് ചേരുന്ന കൂട്ടുകാര്‍ !  ജര്‍മന്‍കാര്‍ക്ക് ഉള്ള ഗുണങ്ങളില്‍ ഒന്ന് അതാണ്‌..
നിറം നോക്കിയും തൊഴില്‍ നോക്കിയും മുഖ ഭാവവും മാറ്റുന്ന മനുഷ്യരാണ് നമ്മുടെ നാട്ടിലെ മനുഷ്യത്വങ്ങള്‍ക്ക് മങ്ങലെല്‍പ്പിക്കുന്നത്..വ്യക്തിത്വ ബഹുമാനം അത് കുട്ടിക്കാലം മുതലേ  അടിസ്ഥാന ഗുണങ്ങളിലൊന്നായി ഭാരത പൌരന്മാരിലും  വളര്‍ന്നു വന്നെങ്കിലേ .......വികസിതം എന്ന വാക്ക് എന്നെങ്കിലും ഒരിക്കല്‍ വിശേഷണമായി ചേര്‍ക്കാന്‍ നമുക്ക് യോഗ്യത ലഭിക്കൂ..
വെള്ള ധാരികളെ കാണുമ്പോള്‍  പ്രത്യേകമായി  വിരിയുന്ന മേയ്ക്ക് അപ്പ്‌ ചിരി , പ്രയ്സ് ദ ലോര്‍ഡ്‌ .. കാണുമ്പോള്‍ ...തത്വശാസ്ത്രവും ദൈവ ശാസ്ത്രവും ആത്മീയതയും  ഒന്നും അല്ല കായു തന്നെയാണ്  (അല്ലെങ്കില്‍ ഒരു ശുപാര്‍ശ -അത് തന്നെയാണ് )പലരുടെയും കണ്‍ കോണില്‍  എന്ന് തിരിച്ചറിയാന്‍ അനുഭവം മാത്രമേ  അധ്യാപകനാകൂ..
ചൂഷണ സംസ്കാരം അത് ആരെയും അല്പമൊക്കെ ഇടത്തൂടനാക്കിക്കും ! ഒന്ന് പുഞ്ചിരിക്കുന്നവന്‍ പോലും 'എന്തെങ്കിലും കണ്ടു ' കൊണ്ടായിരിക്കും എന്ന അവസ്ഥ വന്നാല്‍ !

Abt Writers and..

by Michas Koottumkal on Friday, 16 November 2012 at 15:16 ·
കലാകാരന്മാരെയും കഥാകാരന്മാരെയും ളോഹയിടുവിക്കാനും കാവി പുതപ്പിക്കാനുമൊക്കെ യുള്ള ഒരു ജീര്‍ണ്ണ പ്രവണത സാധാരണക്കാരന്റെ കൂടപ്പിറപ്പാണ്..നന്ദനം എഴുതിയ രഞ്ജിത്തിനെ ഷാജി കൈലാസ് സ്റ്റൈലില്‍ ശൂലം പിടിപ്പിക്കാനായിരുന്നു ജന സ ഞ്ച യത്തിനാഗ്രഹം..കാഴ്ച മുതല്‍ ബ്ലെസി യെയും പച്ചമരത്ത ണ ല്‍ മുതല്‍ ലിയോ തടെവൂസിനെയും  ഫ്രാഞ്ചി ഏട്ടന്‍ മുതല്‍ രഞ്ഞ്തിനെയും ഒക്കെ ളോഹ ഇടുവിക്കാനായിരുന്നു ശ്രമം ..അതില്‍ വീഴാത്തകൊണ്ട് രഞ്ജിത്തിനെ പോലുള്ളവര്‍  കാണുന്നത് എഴുതുന്നു..മതത്തിന്റെ കുപ്പായം ചാര്ത്തിക്കിട്ടിയവരുടെയൊക്കെ (പ്രതിഭ അല്പം കുറഞ്ഞ  വെള്ള ധാരിയെങ്കില്‍ പിന്നെ പറയണോ ) കലാഭാവി യില്‍ ഇരുള് പടരു കയും ചെയ്യുന്നു...ഏതു  മത മേലങ്കിയും  ഊരിയെറിയാന്‍ ധൈര്യം കാണിക്കുന്നവനും ..ഇടത്തോട്ടു ചാഞ്ഞു പോകുന്ന ആ കെണിയില്‍ നിന്നു ഊരി  പ്പോരാന്‍ ശ്രമിക്കാറുമില്ല ...അത്രയ്ക്ക് വീട്ടില്‍ കാശും പിടിപാടും ,ചങ്കുറപ്പും വലത്തേക്ക് തോളിനു ചായ്യ്വും  ചേര്‍ന്ന പ്രതിഭയുന്ടെങ്കില്‍ ചിലര്‍ ഇതില്‍പ്പെടാതെ ഫീല്‍ഡില്‍ തുടരും ..കാരണം...കിട്ടാനുള്ളതെല്ലാം കിട്ടണമെങ്കില്‍ ആ സംഖടനകള്‍ കനിയണ്ടേ... 'ആ   വാര്‍ഡിലേക്ക്' കണ്ണും നട്ടിരിക്കുന്നവര്‍ പ്രത്യേകിച്ചും .

എഴുത്തുകാരനെയും കലാകാരനെയും പറഞ്ഞു എഴുതിക്കാന്‍ വലിയ പാടാ..അനുഭവിപ്പിക്കണം..അല്ലാത്തതു വീര്യമില്ലാ വീഞ്ഞു പോലെയാ..ജസ്റ്റ്‌ വേസ്റ്റ് ...

SAAHITHYA VICHAARAM

by Michas Koottumkal on Thursday, 15 November 2012 at 11:58 ·
'ഓര്‍ക്കുന്തോറും വാര്‍ന്നോഴുകുന്നു  കണ്ണനീരെന്‍ കവിള്‍  തടമാകെ....'
ജീവിതത്തില്‍ നിന്ന് പ റി ചെടുത്ത  വരികള്‍
കേള്‍ക്കുന്തോറും അങ്ങനെ  സംഭവിക്കുന്നു..
 ..ഒരു കാര്യം ഞാന്‍ പഠിച്ചു വരുന്നു..emotional ആയി provoked  ആകുന്ന അനുഭവങ്ങളില്‍ , എഴുതാതെ പറ്റില്ല എന്ന ശക്തമായ പ്രചോദനം ഉള്ള പ്പോള്‍ മാത്രം എഴുതുക...അത് നല്ല സംഗീതജ്ഞനു , ആസ്വാദകന്  കിട്ടിയാല്‍ ..അത് ജന ഹൃദയത്തെ സ്പര്‍ശിക്കും എന്നത് തീര്‍ച്ച.. ഈ emotions നെ ലഹരി കൊണ്ട് നേരിടാന്‍ നോക്കിയാല്‍ വെറുതെ ആയുസ്സ് കളയും .. 'വെള്ളമടിച്ചാല്‍ വെള്ളം പോലെ വരും കവിത'  എന്ന് വിശ്വസിപ്പിച്ച ചില കലാകാരനമാരല്ല നമുക്ക് മാതൃകയാകേണ്ടത് . കലാകാരന്‍ അവന്‍ വിശ്വസിക്കുന്ന ദൈവത്തില്‍ ലഹരിയോടെ അനുരക്തനാകൂ ..അപ്പോള്‍ അവന്റെ ദൈവം അവന്റെ  പ്രതിഭയില്‍ അവനു തരും വാക്കുകളില്‍ വരേണ്ട വിവേചനവും അളന്നു തൂക്കല്‍ അവബോധവും മറ്റും മറ്റും..പേര് ,പണം, പ്രശസ്തി ഇവ ദൈവ നിവേശിത പ്രതിഭയില്ലാതെ ഒരാളെ എഴുത്തിനു പ്രലോഭിപ്പിക്കുമ്പോള്‍ അവ അവനവനെ തന്നെയും അപരരെയും  സകല സൃഷ്ടികളേയും ലജ്ജിപ്പിക്കുന്ന തരം  ഉല്പന്നങ്ങളുടെ ഉത്പാദനത്തി ലേക്ക്  ഒരുവനെ  അധപതിപ്പിക്കുന്നു..
  'പറയാന്‍ പറ്റാത്ത വാക്കാണ്‌ സാഹിത്യം' എന്ന് എനിക്ക്  നിര്‍വചിക്കാന്‍  തോന്നുന്നു.. 'നേതി നേതി' പോലെ യാണ്  വിവരണങ്ങളില്‍ ഒതുക്കപ്പെടാനാവാത്ത അത്..(ഇത് എഴുത്തില്‍ സംശയം ചോദി ച്ചവരോടുള്ള ഒരു പങ്കു വയ്ക്കല്‍ മാത്രം...)

വാര്‍ക്ക പ്പ ണി

by Michas Koottumkal on Tuesday, 13 November 2012 at 06:31 ·
വാര്‍ക്ക പ്പ ണി ക്കാരനെ ആരാ സ്റ്റുഡിയോയില്‍  ഇരുത്തി യത് എന്ന് എഴുതി ക്കണ്ടപ്പോള്‍ തോന്നിയത്..
Dear Friend,  അത് തമാശു പറഞ്ഞതാണെങ്കിലും..അല്ല വാര്‍ക്ക പ്പണി  അത്ര മോശമാണോ ? നമ്മുടെ യുവാക്കള്‍ (കെ സി വൈ എം പോലുള്ള സംഖടനകളിലൂടെ) , കാശുള്ള വീട്ടിലെ കുട്ടികളും കൂടി ചേര്‍ന്ന്..വാര്‍ക്കപ്പണി, അടിച്ചു വാരല്‍ അടക്കമുള്ള എല്ലാ ജോലികളും ചെയ്തു സ്വതമായി കാശുണ്ടാക്കി കാണിച്ചു കൊടുത്താല്‍ (കാര്‍ന്നോന്മാരുടെ മുന്‍പില്‍ നിന്ന് ഇരക്കല്‍ നിര്‍ത്തി)..ഇവിടുത്തെ ഒത്തിരി ചെറുപ്പക്കാര്‍ അത് ചെയ്യാന്‍ തയ്യാറായി വരും.പതിയെ നമ്മുടെ നാട്ടിലെ ജാതി സംസ്കാരം അവശേഷിപ്പിച്ചത് മാറും...നമ്മുക്കി   ജാതി തിരിവിന്റെ 'തിരുശേഷിപ്പും' ചുമന്നോണ്ടിരുന്നാല്‍ മതിയോ ...

No comments:

Post a Comment