8.11.12

'മാതൃ ഭാഷാസ്നേഹം'

കേരളപ്പിറവി ദിനത്തില്‍ ഓ എന്‍ വി സാര്‍ എഷ്യാ നെറ്റ് കാരോട് പറ ഞ്ഞ ത്‌  പോലെ.........മലയാളിക്കൊഴികെ മറ്റെല്ലാ ജനതക്കുമുള്ള  'മാതൃ ഭാഷാസ്നേഹം' നമ്മെ അമ്പരപ്പിക്കേണ്ടിയിരിക്കുന്നു.....ഭാഷ കൊണ്ടിരുന്നാല്‍ കാശ് കിട്ടുമോ എന്നാണ്  മലയാളിയുടെ ചോദ്യം ? കാശ് എല്ലാം കയ്യില്‍ എത്തിക്കഴിയുംപോള്‍  പിന്നെ തമ്മില്‍ പറയാന്‍ അമ്മ പഠിപ്പിച്ച ഭാഷ ഉണ്ടാവണമെന്നില്ല. നമ്മുടെ ഭാഷ പഠിച്ചാല്‍ കാശും കിട്ടും ജോലിയും കിട്ടും എന്നൊരു തോന്നല്‍ ഉണ്ടാക്കാതെ ...ചുമ്മാ മറു നാട്ടില്‍ എത്തിക്കഴിഞ്ഞു കാട്ടുന്ന മലയാള സ്നേഹം കപടമാണ് . ഭാഷാസ്നേഹം നിറഞ്ഞ വയറില്‍ നിന്നെ വരാന്‍ സാധ്യതയുള്ളൂ..അല്ലാതെ വരുത്താന്‍ നോക്ക്മ്പോള്‍ ആണ് നിലനില്പ്പില്ലാതെ വരുന്നത്..നമ്മുടേത്‌ അല്ലാതെ എത്ര രാജ്യങ്ങള്‍ ഉണ്ട്  മാതൃ ഭാഷ പഠിച്ച ത്തിന്റെ തെളിവുകള്‍ കാട്ടാതെ പണിക്കു ചെല്ലാന്‍ കഴിയുന്നത്‌ ? വളരെ ആഴത്തില്‍ ചിന്തിച്ചു പഠിക്കേണ്ട ഒരു .വിഷയം ആണ്. അല്ലാതെ ഇത് ഒരു ഗൃഹാതുരത്വം ഉണര്‍ത്താന്‍ ഉള്ള ഉപാധിയാണ് എങ്കില്‍ ഈ തലമുറയോടെ തീരും..ഈ മുടിഞ്ഞ സ്നേഹം..
അദേഹത്തെ പോലുള്ളവരുടെ ആത്മാര് ത് ഥ  ഭാഷാ സ്നേഹത്തെ ആദരിക്കുന്നു..ഇങ്ങനെ ചിലരെങ്കിലും ചങ്കുറപ്പോടെ പറയുന്നുണ്ടല്ലോ ..അദ്ധേഹത്തെ പോലുള്ളവരുടെ വാക്കുകള്‍ പ്രായോഗികം ആക്കാന്‍ എങ്ങനെ പറ്റും എന്നാണു രാഷ്ടീയക്കാരും ബിസിനെസ്സ്  കാരും അടക്കം കേരളത്തെ സ്നേഹിക്കുന്ന സകലരും   പ്രായോഗിക ബുദ്ധിയോടെ  ചിന്തിക്കേണ്ടത്.. ഇംഗ്ലീഷ്‌  വേണ്ടാ എന്ന് വയ്ക്കല്‍ അല്ല അത് ..നിര്‍ബന്ധ സാഹിത്യ വായനകള്‍, ചര്‍ച്ചകള്‍ സ്കൂളുകളില്‍  സില്ലബസിന്റെ ഭാഗമാകണം..കേരളത്തില്‍ കൂടുതല്‍ നാള ത്തേ ക്കുള്ള തങ്ങലിന്  ഭാഷാ പഠനത്തിന്റെ ആവശ്യം നിര്‍ബന്ധമാക്കണം..മലയാളം പഠിക്കുന്നവര്‍ക്കും ജോലി സാധ്യതകള്‍ ഉണ്ടാവണം..ഒത്തിരി ആഞ്ഞു ചിന്തിക്കേണ്ട ഒരു വിഷയം..

No comments:

Post a Comment