10.11.12

മതവിദ്വേഷവിഷം കഴിച്ചു ജീവിക്കുന്നവര്‍

മനുഷ്യ സമൂഹത്തിന്റെ സമാധാന പരമായ നില നില്‍പ്പിനു വേണ്ടി  എല്ലാ മതസ്ഥര്‍ക്കും വേണ്ടി ഒരു മനുഷ്യസ്നേഹി എന്ന നിലയില്‍ മാത്രം കുറിക്കുന്നത്.....
അവരവരുടെ സ്വന്തം വിശ്വാസങ്ങളില്‍ ഓരോ മതസ്ഥനും ബോധ്യമുണ്ടാവും..ഇത്  അവന്റെ സഹവിശ്വാസിയോടു സ്നേഹപൂര്‍വ്വം പറയുന്നത് നല്ലത് തന്നെ....കൂടെയുള്ള   'ഇതരമതസ്ത'നോട് പറയുന്നതിലും തെറ്റ് ഉണ്ടാവില്ലായിരിക്കാം..അദ്ദേഹവുമായി  നല്ല ബന്ധത്തിലാണെങ്കില്‍ ! 
പക്ഷെ ,  പറയുന്ന ആളുടെ ബോധ്യം കേള്‍ക്കുന്ന ആളുടെ സഹിഷ്ണതയെ  പരിഹസിക്കുമ്പോഴാണ്‌  മനുഷ്യര്‍ക്കിടയില്‍  മതങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത്‌..! ഓരോരുത്തരും അവനവന്റെ സഹ മതക്കാരനോട്  ബോധ്യമുള്ള കാര്യങ്ങള്‍  പറഞ്ഞോട്ടെ അവന്‍ കേള്‍ക്കുന്നുവെങ്കില്‍ ! മറ്റു മതസ്തനെയും കൂടി ഇത് പഠിപ്പിച്ചേ അടങ്ങൂ എന്ന് വാശി പിടിക്കരുത്..! ദൈവമെന്ന സത്യം ഓരോരുത്തരുടെയും ജീവിതത്തിലേക്ക് അനുഭവങ്ങളിലൂടെ ഊറി എത്തേണ്ടതല്ലേ..
മനുഷ്യന്റെ വലിയ ഒരു പ്രശ്നമാണല്ലോ ഇനി പറയുന്ന കാര്യം.. "വല്ലതും തരണേ എന്ന് പറഞ്ഞ്  മറ്റുള്ളവന്റെ മുന്‍പില്‍ പോയി  മനുഷ്യന്‍ കൈ നീട്ടും..അവന്‍ സഹതാപം കൊണ്ട് വല്ലതും കൊടുക്കും..അങ്ങനെ കുറെ കിട്ടി ക്കഴിയുംപോള്‍ അവന്‍ വിചാരിക്കും വല്ലതും  ഉണ്ടെങ്കില്‍ ഇപ്പോള്‍ സ്വന്തം  കയ്യില്‍ മാത്രമാണ് ഉള്ളത് എന്ന്..എന്നിട്ട്  മറ്റുള്ളവരുടെ എല്ലാം  നേര്‍ക്ക്‌ ...(ആ പിച്ച തന്നവരുടെ അടക്കം നേര്‍ക്ക്‌) അവന്‍ കൊഞ്ഞനം കുത്തും..
ഇങ്ങനെ  പരസ്പരം ചൊറിയുന്നവര്‍ ആണ് ഇപ്പോള്‍ ഒന്നും രണ്ടും പറഞ്ഞ്  അപ്പം കഴിക്കുന്നതിനു പകരം മതവിദ്വേഷവിഷം കഴിച്ചു ജീവിക്കുന്നത്‌ ..
അവര്‍ അറിയുന്നില്ല..സ്വന്തം ആയുസ്സും സഹജരുടെ ആയുസ്സും ആണ് അവര്‍  ശവക്കുഴിയിലേക്ക് പറിച്ചു നടുന്നത് എന്ന്..നന്ദി..മിഖാസ്

No comments:

Post a Comment