11.11.12

കനകം 'മൂലം'.


അരിക്കും പച്ചക്കറിക്കും വില കയറുമ്പോള്‍ പരിതപിക്കുന്ന എന്റെ പ്രിയ സുഹൃത് പൌരന്‍
സ്വര്‍ണ വില കയറുമ്പോള്‍ ആരോടും പരിഭവം പറയുന്നില്ല...പിച്ച തെണ്ടുന്നവന്റെ കയ്യില്‍ നിന്നും 'നാശം' പറഞ്ഞു പിശുക്കി പിടിചുവച്ച
 ജൂവലറി ക്കാരന്റെയും തുണിക്കട ക്കാരന്റെയും ഒക്കെ തേച്ചു മിനുക്കിയ ചിരിക്കു മുന്‍പില്‍ പേശലുകളും പരിഭവങ്ങളു മില്ലാതെ 
വച്ച്   'എന്തായാലെന്താ ഞാനും നാലാളുടെ മുന്‍പില്‍ തിളങ്ങുകയല്ലേ ' എന്ന് ഉള്ളിലൊരു വിചാരവുമായി മടങ്ങി വരുമ്പോള്‍
കണ്ടു നില്‍ക്കുന്ന പിച്ചക്കാരനും ഒന്ന് തിളങ്ങ ണ  മെന്ന് തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ?  
നസ്രാണിയും മുസല്‍മാനും ഉള്ളിടത്ത്  ഉടയ  തമ്പുരാന്‍ നിക്ഷേപം തേടുന്നത് ഉടലിലാണെന്ന് ആരോ പറഞ്ഞ പോലെ !
അല്ലാത്തിടത്ത്  'ദൈവ ദൈവങ്ങളു'ടെ സന്നിധിയിലും!!
എവിടെയായാലും കനകം മൂലം..കനകം 'മൂലം' തന്നെ !

കൈ നോട്ട പരിശീലകര്‍ക്കുള്ള   പാഠങ്ങളില്‍ ഒന്ന്‍ :
സ്വര്‍ണ്ണക്കട നടത്തുന്നവനാണോ വച്ച് കാച്ചി ക്കൊ ള്ളൂ ക വെ ച്ചടി വെ ച്ചടി മുന്പോട്ടെ ന്ന് ! ..

ഒരു പരസ്യം: നിങ്ങളുടെ ഗ്രാമത്തില്‍ സ്ഥലം ഏതെങ്കിലും വില്പനയ്ക്കു ണ്ടെ ങ്കില്‍ അറിയിക്കുക ..നാളെയും മറ്റന്നാളും ഞങ്ങള്‍ക്ക് പുതിയ ഷോ റൂമുകള്‍ അവിടെ തുറക്കാനാവും..

സ്വര്‍ണ്ണം അതല്ലേ എല്ലാം..!

No comments:

Post a Comment