വര്‍ഷങ്ങളായി കടന്നു ചെല്ലണമെന്ന് മനസ്സില്‍ വിചാരിച്ചിരുന്ന ആ ഒരു 'ശുദ്ധീകരണ സ്ഥലത്തെ' ക്കുറിച്ച് ഓര്‍മിപ്പിച്ചത് ..ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നടത്തിയ ആ ഫോണ്‍ വിളിയാണ്.. മനസ്സില്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ഒരു പാട് ജന പ്രിയ ഗാനങ്ങള്‍ സൃഷ്ടിച്ച ആ ചലച്ചിത്ര സംഗീത സംവിധായകനെ കൊണ്ട് ക്രിസ്തീയ ഭക്തരുടെ മനസ്സില്‍ നില്‍ക്കുന്ന ഒരു ഭക്തി ഗാനം സൃഷ്ടിപ്പി ച്ചെ ടുക്ക ണ മെന്ന ഒരാഗ്രഹത്തില്‍ നിന്നുമാണ് അദേഹത്തെ വിളിച്ചത് . "കലാകാരന്മാരാ സൂക്ഷിച്ചില്ലെങ്കില്‍ കാലന്മാരായി മാറും, കുപ്പിക്ക് വേണ്ടി കീശ കുത്തിക്കീറുവോം ചെയ്യും, കാര്യം നടക്കുവോം ഇല്ല".. എന്ന് ഒരു സുഹൃത്ത് ഉപദേശിച്ചത് സംഭാഷണം കുറെ ഒക്കെ ശരി വയ്ക്കുന്ന പോലെ തോന്നി. കഷ്ടപ്പെട്ടെന്ന പോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പെന്നു ഓര്‍ത്തെടുത്തു ലക്ഷങ്ങളില്‍ ആരംഭിച്ച ലേലം ഒരു രസത്തിനു ഞാനും ഒന്ന് മൂപ്പിച്ചു കൊടുത്തു....അ ദേ ഹത്തിന്റെ 'വിലപ്പെട്ട ആ സമയം' അല്പം കൊന്നപ്പോള്‍ എന്നിലെ ധാര്‍മിക മനസ്സിന് അല്‍പം സമാധാനം . പിന്നെ കാര്യങ്ങളുടെ നിജ സ്ഥിതികള്‍ പലരോടും ചോദിച്ച റി ഞ്ഞപ്പോള്‍ സങ്കടം തോന്നി..ക്രിസ്തുവിന്റെ പടവുമായി വരുന്ന ഗാനശേഖര ങ്ങളില്‍ പോലും രചനാ മോഹം മൂത്ത് നിര്‍മ്മാതാവാകേണ്ടി വരുന്നവന്റെ നേര്‍ക്ക് 'സമസ്ത കലാകാരന്മാരും' കൂടി ചേര്‍ന്ന് ഇരയോടെന്നപോലെ കാട്ടുന്ന 'എലിയും പൂച്ചയും കളിപ്പിക്കലുകള്‍ ' ! അത് ഒരു ഓര്‍ഗന്‍ കയ്യില്‍ എടുക്കാന്‍ അറിഞ്ഞാല്‍ ഉടന്‍ ആരംഭിക്കുകയായി.. സിനിമാ ലോകങ്ങളില്‍ സംഗീത സംവിധായകന്‍ രാജാവാകണമെന്ന ആഗ്രഹം മൂത്ത് അര്‍ത്ഥമില്ലാത്ത അഭിസാരികകള്‍ക്ക് ഈണത്തെ വിവാഹം ചെയ്തു കൊടുക്കുന്ന പരിപാടി മലയാള ഗാന മേഖലയില്‍ മുഴുവന്‍ മേല്‍ക്കോയ്മ കാട്ടുന്നു. കവിയും സംഗീതജ്ഞനും ..ഒരാള്‍ ഒരു സ്റ്റെപ്പ് ,അടുത്തയാള്‍ ഒരു സ്റ്റെപ്പ് ,വീണ്ടും അടുത്തയാള്‍...ഇങ്ങനെ ഒരുമിച്ചു മെനഞ്ഞെടുക്കുന്ന ഗാനങ്ങള്‍ വന്നില്ലെങ്കില്‍ ചുമ്മാ കുറെ വൈദേശിക അനുകരണങ്ങളുടെ വിക്രിയയായി ഇത് അധപതിക്കും ..നമ്മുടെ പ്രഗല്‍ ഭരായ പല കവികളെയും രഞ്ജിത്തിന്റെ ഭാഷയില്‍ 'ആഭിചാര'ത്തിനു പ്രേരിപ്പിക്കുന്ന സംവിധായകര്‍ നിത്യ ഹരിത ഗാനങ്ങളുടെ ഒരു കാലമുണ്ടായിരുന്നു എന്ന് ചാനലുകള്‍ തോറും കയറി ഇറങ്ങി വിള മ്പി യിട്ട് കാര്യമില്ല..പ്രതിഭയുള്ള എഴുത്തുകാര്‍ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചു കൊടുക്കണം അവര്‍ക്ക്..
-അതവിടെ നില്‍ക്കട്ടെ..ഞാന്‍ പറയാന്‍ വന്ന കാര്യം അതൊന്നുമല്ല..ലക്ഷങ്ങളും മറ്റും മറ്റും ഈ കേരളത്തിന്റെ ഇട്ടാവട്ടത്തില്‍ 'ഇവര്‍ക്ക്' കിട്ടപ്പോരുണ്ടെങ്കില്‍ ....രചയിതാവ് മാത്രം എന്താ വില ഇല്ലാത്തവനാണോ ? തലയില്‍ ആള്‍ താമസം ഇല്ലെങ്കിലും സാരമില്ല ..മൂളാന്‍ അറിഞ്ഞാല്‍ മതി എന്നാണോ?
പലപ്പോഴും ഒരു പൂജ പോലെ ദൈവികമാക്കേണ്ട സംഗീത പ്പിറവി ....കാട്ടാളന്മാരുടെ പീഡനത്തിനിടയില്‍ മാസം തികയാതെ പിറക്കാന്‍ കാരണമാക്കുന്നു...പിന്നെ ചാനലുകള്‍ ചൂട് കൊടുത്തു ഒരു വിധം ആ പാട്ടുകളെ ജീവനിലേക്കു വളര്‍ത്തുന്നു..കൊള്ളാം..കലക്കന്‍ കാലം !
-ഇനി വന്‍തുക കൈപ്പറ്റുന്ന നടന്മാരുടെയും കലാകാരന്മാരുടെയും 'റെയിറ്റ്' എന്ന നിശ്ചി ത പരിപാടി ഉണ്ട് എങ്കില്‍ അവ എത്ര? അതിനു സര്കാരിലേക്ക് എത്ര നികുതി നല്‍കുന്നു ?, അത് കൃത്യമായി നല്‍കുന്നുണ്ടോ ?എന്നിവയും ഒരു പ്രേക്ഷകന് അറിയാന്‍ ആവില്ലേ..ഇതിനു ഏതു വിവരാവകാശ നിയമം മതിയാകും !....
വീടിന്റെ ആധാരം പണയം വച്ച് ആജീവനാന്ത സ്വപ്നപൂര്ത്തീകരണമെന്ന വണ്ണം വല്ലപ്പോഴും ഒരു പ്രണയ ഗാനം പുറത്തിറക്കു ന്നവരുടെ മേത്ത് എല്ലാവരും കൂടി കുതിര കയ റിയിട്ടെന്തു കാര്യം..
ഇന്ത്യയില്‍ സിനിമാ മേഖലയില്‍ അനധികൃതമായി വന്നു പോകുന്ന വന്‍ സ്വത്തിന്റെ ഒരംശമെങ്കിലും സര്‍ക്കാരിലെത്തി (അതിലൊരംശം പോക്കറ്റിലേക്കു ?) സാധാരണ ക്കാരന്റെ കയ്യില്‍ കൂടി എത്തെണ്ടതല്ലേ..
നികുതി; അത് ഓട്ടോ റിക്ഷാ ഡ്രൈവര്‍ മാത്രം അടക്കേണ്ട ഒന്നല്ലല്ലോ, ആണോ?
ആര്‍ക്ക് എങ്ങനെ, ഏതു 'വുഡില്‍' ആയാലും ഈ 'ഡോണ്‍' കള്‍ ക്കുള്ള ഉത്തരവാദി ത്വങ്ങളെ പ്പറ്റി അറിയാനും പറയാനും പറ്റും..? അന്ധമായ താരാരാധനകള്‍ അല്ല നമുക്കാവശ്യം..
അറിയാവുന്നവര്‍ക്ക് കുറിക്കാം..ഞാന്‍ ഇടപെടില്ല..വിഷയം ഇട്ടു തരുന്നു..എല്ല് കടി ആര്‍ക്കും നടത്താം..
<photo id="1" />
No comments:
Post a Comment