പ്രണയം 'അപരാധവും' പ്രകടനം അഭിനയവും ആകുമ്പോള്‍ !!(ഒരു പ്ര ണ യന്‍ നുറുങ്ങു വിചാരം)
-പ്രണയത്തിന്റെ അഭിനേതാക്കള്‍ പെരുകുന്നോരിടത്തു പിറന്നുവെന്നതിന്റെ പേരില്‍ മനസ്സ് ദുഖിതമാകുന്നു !
എന്താവാം കാരണം ? സദാചാരപോലീ സുകാരുടെയോ മതാചാര പോലീസുകാരുടെയോ കുറവല്ല ..
ജാതി തിരിവുകളുടെയും മത വൈവിധ്യങ്ങളുടെയും ജാതിബന്ധിതതൊഴില്‍ സംസ്കാരത്തിന്റെയും സാമ്പത്തിക തരം തിരിവുകളുടെയും മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍
ഭാവി അസുരക്ഷിതത്വങ്ങളും അനാവശ്യ പ്രശ്നങ്ങളും ഭയന്ന്
ഒരാണിനും പെണ്ണിനും പ്രായമറിയിക്കുന്ന കാലത്ത് പ്രുകൃതി സമ്മാനിക്കുന്ന കിനാക്കള്‍ ഓര്‍മ്മകളില്‍ പോലും അപരാധമാക്കി ,
അതിനെതിരായതിനെല്ലാം ആത്മീയ വസ്ത്രമണിയിച്ചു കൊടുത്ത്
വളര്‍ത്തുമ്പോഴും..... എതിര്‍ വര്‍ഗത്തില്‍ പെടുന്നവരോട് കാട്ടേണ്ട പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആദ്യാക്ഷരങ്ങള്‍ പോലും വീട്ടില്‍ നല്‍കാതെ , ചിരിക്കുന്നവരേതും വ്യഭിചാരികളും, പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നവരാരും 'പൊതു സ്വത്തും' ആണെന്ന കാമത്തിന്റെ കണ്ണട വച്ച് കൊടുക്കുന്നത് ആര് ?
-'പ്രണയ രാഹിത്യം' ദാമ്പത്യത്തിന്റെ ദീര്‍ഖ (?)കാലം പിന്നിട്ടവര്‍ക്കിടയിലും കടന്നു വരുന്നുവോ?
അത് ഉണ്ടെങ്കില്‍ ..കാരണമെന്ത്? അനാവശ്യ ആത്മീയ ഉപദേശം തേടലും(എല്ലാ മതങ്ങളിലെയും) ഇടപെടലുകളും മൂലം ഏറെ 'സന്ന്യ സ്ത വല്ക്കരി'ക്കപ്പെട്ടുപോയ സ്വ കുടുമ്പത്തിലെ റൊമാന്റിക് ജീവിത ങ്ങളുടെ അഭാവമാണോ ?
അതു കൊണ്ടാണോ സിനിമാക്കാരന്‍ അനൂപ് മേനോന്റെ കഥയ്ക്ക് ജനശ്രദ്ധ ലഭിക്കുന്നത്?
ആരാണ് യഥാര്‍ത്ഥ പ്രണയത്തെ ഇത്ര മാത്രം പുശ്ചിക്കുന്നത്..കവികളുടെ കുത്തകയെന്നു കളിയാക്കുന്നത്!
ഈശ്വരന്‍ സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ നല്‍കിയ ആ വലിയ ഭാവത്തെ(ഭാവം എന്ന് പറയാനാവില്ല,അതിനു ചേരുന്ന ഒരു വാക്ക് എന്താണ് എന്ന് എനിക്ക് അറിയില്ല) ഇനിയെങ്കിലും നമ്മള്‍ ആദരിക്കാന്‍ പഠിക്കണം ..അത് പരസ്യമായി ഒരു പാതിരി പറഞ്ഞാലും ഒരുത്തനും നെറ്റി ചുളിക്കേണ്ട കാര്യമില്ല.. അങ്ങനെ ചെയ്യുന്നവനെ നാം ഭയക്കണം..അവനില്‍ , അവന്റെ മൂല്യ ശ്രേണിയില്‍ സ്ത്രീത്വത്തെ അനാദ രിക്കുന്ന എന്തോ ഒന്ന് നമുക്ക് കണ്ടെത്താനാകും..
എവിടെ യാഥാര്‍ത്ഥ പ്രണയം ശിഥിലമാകുന്നുവോ അവിടെ കാമം വ്യവസായത്തിനെത്തും..
'ആദ്യ പ്രണയങ്ങളെ' സുരക്ഷിതത്വമായ ദിശയിലേക്ക് മാത്രമേ കണ്‍ തുറക്കാന്‍ അനുവദിക്കാവൂ എന്ന സന്ദേശം ...കൌമാരത്തിന്റെ കുപ്പിച്ചില്‍ വഴിയിലൂടെ കടന്നുപോകുന്ന പുതിയ കാലത്തിലെ സ്വന്തം കുട്ടികളോട് ...ജീവിതത്തിലൂടെ 'പറയാതെ പറയാന്‍'.. പ്രായോഗികമായി എങ്ങനെ മാതാപിതാക്കന്മാര്‍ക്കാകും..അതിനായാല്‍ മാതാപിതാകന്മാര്‍ തീ തലയില്‍ കൊണ്ട് നടക്കുന്ന ഈ കാലത്തെ ഓര്‍ത്തു പിന്നീട് സന്തോഷിക്കുവാനാകും..
പ്രണയങ്ങള്‍ ആരും പറഞ്ഞു ചെന്ന് വാങ്ങുന്നതല്ല..അത് വന്നു ചേരുന്നതാവണം ..വാങ്ങാന്‍ ചെല്ലുമ്പോള്‍ അതു മലീമസമായിരിക്കാം ..ഇങ്ങനെ കയ്യില്‍ പൂവും കരുതി നടക്കുന്നവരെ സൂക്ഷിക്കുക..ഇത്തരം അഭിനേതാക്കള്‍ക്ക് പോലീസിന്റെ വക 'ബെസ്റ്റ് അവാര്‍ഡ് ' യഥാസമയം നല്‍കേണ്ടതാണ്..
പ്രിയ സഹോദരിമാരെ , ഒരു ചിരിയില്‍ , ഒരു വാഗ്ദാനത്തില്‍ അഴിച്ചു കൊടുക്കാന്‍ മാത്രം അധപതിക്കുന്നതാണോ യഥാര്‍ത്ഥ സ്നേഹം !
പ്രണയം സുരക്ഷിതത്വങ്ങളും കരുതലുകളും ബഹുമാനവും എല്ലാം ചേര്‍ത്ത് വയ്ക്കുന്ന ഒരു ആജീവനാന്തഭാവമല്ലെ (നിലപാട്) ?
ഇത്തരം കാര്യങ്ങളുടെ/ വരും വരായ്കകളുടെ ഇരു വശവും പച്ചയ്ക്ക് പറഞ്ഞു കൊടുക്കാന്‍ മാത്രം സൗഹൃദം ഉള്ള എത്ര അപ്പനും അമ്മയും നമ്മുടെ കുട്ടികള്‍ക്ക് ഉണ്ട്?
അതില്ലാത്തിടത്താണ് കഴുകമുക്കുവന്മാര്‍ പുഞ്ചിരിയുടെ ചൂണ്ടയുമായി ഒളിച്ചിരിക്കുന്നത്!
Ps : സ്നേഹം എന്തെന്ന് അറിയാന്‍ ..ചേര്‍ത്ത് വായിക്കാന്‍..ബൈബിളില്‍ എനിക്കിഷ്ടപ്പെട്ട ഒരു ഭാഗം..വിശുദ്ധ പൌലോസ് കൊറി ന്തോസിലെ സഭക്കായി എഴുതിയ ഒന്നാം ലേഖനം പതിമൂന്നാമത്തെ അദ്ധ്യായം

No comments:
Post a Comment