വൈദ്യ കല്പനയും രോഗിയുടെ ഇച്ഛയും ഒന്നെന്നപോലെ ..ഒരു ദിനം ഒരു ഗ്ലാസ് മധുരപ്പനങ്കള്ളു സേവിച്ച മുത്തച്ഛന്മാര്‍ക്ക് " ആകാശത്തെ മുത്തച്ഛന്മാര്‍ക്ക് ഇഷ്ടം പോലെ കള്ളുകുടിക്കാം" എന്ന സിനിമ പ്പാട്ട് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍!
ഇടിവെട്ട് ഭയന്നും കള്ളുകള്ളന്മാരെ ഭയന്നും മദ്യമാനഹാനി ഭയന്നും നീണ്ട കാലം കൊണ്ടുയര്‍ന്നു വന്ന പനമരത്തിന്റെ കടക്കല്‍ കോടാലി വച്ചവര്‍ക്ക് കള്ളപ്പം ചുടാന്‍ ഒരു തുടം കള്ളു കിട്ടാനാശയുണ്ടാകുംപോഴും ഞെട്ടല്‍ !
കള്ളു ഷാപിലെക്കാണോ മെഡിക്കല്‍ കോളേജിലെക്കാണോ ദൂരം കുറവ്?
ആശങ്കയിലായി അവര്‍!
ദാ.. കേരളനാടിന്റെ നാമകാരനക്കാരന്‍ കേരവൃക്ഷം ..കല്പകവൃക്ഷമെന്ന കല്പിതവൃക്ഷം ..ഓടിക്കയരാവുന്ന ഉയരത്തില്‍ മുറ്റത്തരികിലുന്ടെങ്കിലും മണ്ടരി പിടിച്ചും മണ്ടപോയും "അതിലൊരു തെങ്ങകുലയുമില്ല"!
അച്ഛന്‍, അമ്മ , കൊച്ചു പിച്ചയടക്കം എല്ലാവര്ക്കും നിരാശ ...!!!!!
അങ്ങനെയിരിക്കെ കള്ളന്മാര്‍ നാട് വാണീടുന്ന കാലത്ത് ....പാലക്കാട് നിന്ന് ഒരു കള്ളു വണ്ടി ചീറിപ്പാഞ്ഞു വന്നു..ഒപ്പം കള്ളന്മാരുടെ ഒരു കള്ളു സുവിശേഷവും ....
സങ്കടക്കാരുടെ എല്ലാം സങ്കടം തീര്‍ക്കുന്ന മാന്ത്രിക നീര്‍ ഇനി "നിങ്ങള്ക്ക് സ്വന്തം" !
ഇനി സങ്കടം "നിങ്ങള്ക്ക് വേണ്ട"!
നിങ്ങളുടെ ഭാര്യമാര്‍ക്ക് മതി...!
നിങ്ങളുടെ മക്കള്‍ക്ക് മതി. ..!
ശവ പരിചാരകരില്‍ നിന്ന് പോലും ലഭിക്കാത്ത ...ആന്തരാവയവങ്ങളുടെ വൃത്തിയാക്കല്‍ (കുടല്‍, കരള്‍ വൃത്തിയാക്കല്‍)പോലും നിങ്ങള്ക്ക് നേരത്തെ ലഭിക്കുന്നു...
...ഇതില്‍ കൂടുതല്‍ എന്താണ് സന്തോഷത്തിനു ഈ കൊച്ചു കേരളത്തില്‍ വകയുള്ളത്..
ഈ വിദ്യ യുടെ ആശയാവകാശം കേരമെന്ന കല്പക വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന കേരള നാട്ടില്‍ നിന്നും ആകാശത്തിലെ മുത്തച്ഛന്മാരീലെക്കും എത്തിക്കഴിഞ്ഞു കാണുമല്ലോ ..പിന്നെ എങ്ങനെ ഭൂമിയിലെയെന്നല്ല ,ആകാശത്തിലെ മുത്തച്ഛന്മാരും ഞെട്ടാതിരിക്കും.....!!!!!!