23.12.12

ഈ വര്‍ഷത്തെ ക്രിസ്തുമസ് പ്രാര്‍ത്ഥന

ദൈവമേ, സ്ത്രീയില്‍ നിന്ന് പിറവിയെടുത്തു  എന്നതൊഴികെ , സര്‍വശക്തനാണെങ്കില്‍ പോലും സ്ത്രീയായി ജനിക്കാന്‍ നീ അന്നും ഇന്നും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല .
അങ്ങനെ വന്നിരുന്നെങ്കില്‍ അപമാനങ്ങളുടെ മാത്രം കുരിശുമരങ്ങള്‍ യുഗ യുഗാന്തരങ്ങളോളം നീ ചുമക്കുകയും നിന്റെ കുരിശു മരണം പോലും നാണം കെട്ട ഒന്നാക്കി കാലങ്ങള്‍ തമസ്കരിക്കുകയും ചെയ്തേനെ..

അതെ നീ തന്നെ പുരുഷമേല്‍ക്കൊയ്മയുടെ  പഴഞ്ചന്‍ സംസ്കാരമവസാനിക്കാത്ത ദേശങ്ങളിലും ഓരോ സ്ത്രീയിലും നിന്റെ രൂപവും  ഉണ്ട് എന്ന് കൂടി ധ്യാനിക്കണമെന്നുള്ള വെല്ലുവിളി ഉയര്‍ത്തുന്നു..

പുല്‍ക്കുടിലില്‍ മനുഷ്യനായി പിറന്ന നിന്നെ ബഹുമാനിക്കുന്ന ഞാന്‍ മനുഷ്യനായി പിറക്കുന്ന ഓരോ വ്യക്തിയെയും , പുരുഷനായാലും സ്ത്രീയായാലും ,അതെ ബഹുമാനത്തോടെ കാണട്ടെ !
ഇതാണ് ദൈവമേ എന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പ്രാര്‍ത്ഥന !

ഈ പ്രാര്‍ത്ഥന എന്റെ ഉടലിന്റെയും ഉയിരിന്റെയും    ഭാഗമായാല്‍ 2013 എനിക്ക് നല്ലൊരു വര്ഷമാകും എന്ന് എനിക്കുറപ്പുണ്ട് :::::
പ്രിയ സുഹൃത്തെ നിങ്ങള്‍ക്കും അങ്ങനെയൊക്കെ തന്നെയായിരിക്കട്ടെ.!!!

സ്നേഹപൂര്‍വ്വം
മിഖാസ്  കൂട്ടുങ്കല്‍

8.12.12

സിനിമാ പാട്ടുകള്‍


നിങ്ങളുടെ നാട്ടിലെ സിനിമാ പാട്ടുകളും മറ്റും എങ്ങനെ ആണെന്ന് കേള്‍പ്പിക്കാമോ എന്ന് ഒരു ജര്‍മന്‍ സുഹൃത്ത് നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെടട്ടെ എന്ന് കരുതി യുവതലമുറയ്ക്ക് ഇഷ്ടപ്പെട്ട ഒരു സംഗീതജ്ഞന്റെ ഒരു പ്രശസ്ത ഗാനരംഗം യു ട്യൂബില്‍ ഉള്ളത് കാണിച്ചു.(പേര് പറയില്ല നെഗറ്റീവ് കമ്മന്റ് ആര്‍ക്കും പോസിടീവ് എനെര്‍ജി കൊടുക്കാന്‍ സഹായിക്കില്ലാത്തതിനാല്‍ !)
"ഇതെന്താ സുഹൃത്തെ നിങ്ങള്‍ക്ക് സ്വന്തമായി പാട്ടുകള്‍ ഒന്നും ഇല്ലേ "എന്നായി അദ്ദേഹം..
"അതെന്താ അങ്ങനെ" എന്ന് ഞാന്‍..
"ഇത് ഇംഗ്ലീഷ് കാരന്‍ നിങ്ങളെ കോളനി ആക്കി വച്ചപ്പോള്‍ നിങ്ങള്‍ അവരെ പ്രസാദിപ്പിക്കാന്‍ പഠിച്ച ഈണ രീതിയല്ലേ ഇത് എന്ന് "അദ്ദേഹം . "ഇപ്പോഴും നിങ്ങള്‍ അത് നിങ്ങളുടെ സ്വന്തം ആണെന്നും വിചാരിച്ചു നടക്കുകയാണോ കഷ്ടം.." (ഇംഗ്ലണ്ട് കാരനോട് ജര്‍മന്‍കാരനുള്ള ഇഷ്ടക്കേട് ആര്‍ക്കും അറിവില്ലാത്തതല്ലലോ -അതിനാലാവാം ഇത് എന്ന് ഞാന്‍ കരുതി..)
അതറിഞ്ഞിട്ടെന്നവണ്ണം അദ്ദേഹം.."ഞങ്ങള്‍ക്ക് ആരോടും ഇഷ്ടക്കേട് ഉണ്ടായിട്ടല്ല കേട്ടോ...ഓരോ രാജ്യങ്ങളും അവരവരുടെ തനിമ
കാത്തു സൂക്ഷിക്കണം ..എന്ത് വികസനം വന്നാലും..ഞങ്ങള്‍ ആ കാര്യത്തില്‍ ഇത്തിരി നിര്‍ബന്ധ ബുദ്ധിക്കാരാണ്..കല, സംസ്കാരം അവ നില നിര്‍ത്താന്‍ പ്രത്യേക ഫെറയിനുകള്‍ (സംഖടനകള്‍)ഞങ്ങള്‍ക്കുണ്ട്‌..അ
വര്‍ അത് കൃത്യമായി അവരുടെ ജോലി ചെയ്യും..കാശിന്റെ പിറകെ ഓടി സ്വന്തമായത് എല്ലാം കളഞ്ഞു കുളിച്ചിട്ടു എന്ത് കാര്യം!"
ഞാന്‍ ചൂളിപ്പോയി..
അദ്ദേഹം എന്നെ വിട്ടില്ല..ആ പാട്ടിലെ വരികളുടെ അര്‍ത്ഥം അറിയണമെന്നായി അദ്ദേഹം..ഞാന്‍ കഷ്ടപ്പെട്ട് അര്‍ഥം തിരഞ്ഞപ്പോള്‍ ..അത് ഒരു കാര്യത്തിന്റെ തന്നെ പൊന്‍, മിന്‍ ചേര്‍ത്ത് ഉള്ള ആവര്‍ത്തനങ്ങളും താളത്തിനൊപ്പിച്ചുള്ള കുറെ വാക്കുകളുടെ പെറുക്കി വയ്ക്കലുകളും ആയിരുന്നു... അപ്പോള്‍ ഞാന്‍ പറഞ്ഞു.. "ഞങ്ങളുടെ ചെറുപ്പക്കാര്‍ക്ക് കൂടുതലും ഇപ്പോള്‍ തുള്ളുന്ന താളം ഉണ്ടായാല്‍ മതി ..അത് കൊണ്ട് സംഗീതം ചെയ്യുന്ന ആള്‍ക്കാണ് മുന്‍ഗണന ..അവര്‍ ആദ്യം ഈണം ഇട്ട ശേഷം അതില്‍ ഒതുങ്ങുന്ന കുറെ വാക്കുകള്‍ മാര്‍ക്കെറ്റ് ഉള്ള ഒരു രചയിതാവിനെ കൊണ്ട് പെറുക്കി വയ്പിക്കുകയാണ് ചെയ്യുന്നത് "എന്ന്..
എന്നോട് ഇനി അതെക്കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന പോലെ അദ്ദേഹം പിന്നീട് ദൃശ്യത്തെ പറ്റി പരാമര്‍ശിച്ചു .

ഫ്രെയിമുകളിലടക്കം ഒക്കെ അമേരിക്കന്‍ അല്ലെങ്കില്‍ യൂറോപ്പ്യന്‍ രീതികളുടെ ഒരു അനുകരണം ഉള്ളതായിട്ടു അദ്ദേഹം സൂചിപ്പിച്ചു..( ജെര്‍മ്മന്‍കാര്‍ സിനിമാക്കാര്യങ്ങളില്‍ അത്ര പെരെടുത്തവര്‍ അല്ലാത്തത് നമ്മുടെ ഭാഗ്യം !)
ഒപ്പം അദ്ദേഹം ഒരു തവണ കണ്ട 'ഡാം 999' എന്ന ചിത്രത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്കാരം അവതരിപ്പിക്കാനുള്ള ഒരു നല്ല ശ്രമം എന്ന നിലയില്‍ അദ്ദേഹം അതിനെ പുകഴ്ത്തുകയും ചെയ്തു..
ഇതെല്ലാം കഴിഞ്ഞു മലയാളത്തിനു പിറന്ന ജാരസന്തതിയല്ലാത്ത ഒരു സംഗീത രൂപം അദേഹത്തെ കാട്ടാനായി ഞാന്‍ തിരയുന്നു ..ഓ എന്‍ വി/യൂസഫലി,ബോംബെ രവി കൂട്ട് കെട്ടില്‍ പിറന്ന ഏതെങ്കിലും ഗാനങ്ങള്‍ അദേഹത്തെ കേള്‍പ്പികാം എന്ന് വിചാരിക്കുന്നു....അതല്ലെങ്കില്‍ മനസ്സില്‍ ഓടിയെത്തുന്നത്.. എന്തെ കണ്ണനിത്ര കറുപ്പ് നിറം എന്ന ജോണ്‍സന്‍ മാഷ്‌ ഗാനം ..എന്നെ നാണം കെടുത്തില്ലായിരിക്കും അല്ലെ..

6.12.12

ചുവര്‍ ചിത്രങ്ങള്‍



ആകൃതിയില്‍ ഭൂമിയെന്ന് തോന്നിപ്പിച്ച അവിടം ഞാന്‍ നിന്നിടമുള്‍പ്പെടെ നാല് ചുവരുകള്‍  വേലി തീര്ത്തിടമായിരുന്നു.
അര്‍ഥം തെറ്റിയ നാല്  നിഗമനങ്ങള്‍ അവയില്‍ ഓരോന്നിലും കാണപ്പെട്ടു :
1. ദൈവത്തിന്റെ മേല്‍വിലാസമുണ്ടോ എന്തുമാവട്ടെ ! ഒരു യു ദ്ധത്തിന്റെയോ കലാപത്തിന്റെയോ പശ്ചാത്തല സംഗീതം അടുത്തെത്തിയ പോലെ..
2.പരിഗണനാര്‍ഹനായ സൃഷ്ടി മനുഷ്യന്‍ മാത്രം.അവന്റെ സുഖത്തിനു ആവട്ടെ എന്തും..കേള്‍ക്കുന്നു അവിടെ ഒരു പ്രുകൃതി ദുരന്തത്തിന്റെ താണ്ഡവ സ്വരം
3.പ്രസാദിപ്പിക്കപ്പെടട്ടെ പ്രുകൃതിയും ദൈവങ്ങളും ..നരജന്മത്തില്‍ ഇനിയും നീളമാവാം .അന്ധവിശ്വാസങ്ങളുടെയും ചൂഷണങ്ങളുടെയും മൃദു സംഗീതം കണ്ണുകളിലേക്ക് ഇരുട്ടിനെ കൈ കാട്ടി വിളിക്കുമ്പോലെ..

നാലാമത്തേത്- എന്റെ ചുവരില്‍  എന്ത് എഴുതിയിട്ടുണ്ടാവുമെന്നറിയാന്‍ ഞാന്‍ എന്റെ കണ്ണുകളിലേക്ക് കടന്നു നോക്കാന്‍ ഒരുങ്ങി..

3.12.12

നിരൂപണത്തിന്റെ 'പേനാക്കത്തി' പിടിക്കുന്നവരോട് !


ശരാശരിയിലും താഴെ അല്ലാത്ത ഏത്  സൃഷ്ടിയോടും വലിയ ബുദ്ധി ജീവി  ചമഞ്ഞു  ..പേനാ ക്കത്തി കൊണ്ട് നിങ്ങള്‍ നടത്തുന്ന ഈ കൊലപാതകം തൊലിക്കട്ടി കൂടിയ  ചുരുക്കം ചില കലാകാരന്മാര്‍ക്ക്  മെച്ചപ്പെടുത്തലിന്റെ ഉയിര്‍പ്പ് സമ്മാനിച്ചേക്കാം എന്നതൊഴികെ  നിര്‍മ്മാതാവിന് അഞ്ചു പൈസയുടെ ഉപകാരം വരുത്തുന്നില്ല ..എഴുതി ആള്‍ക്കാരെ തീയറ്ററില്‍ നിന്ന് അകറ്റുന്നവന്‍ കൊള്ള  പലിശക്ക്  കടമെടുത്ത് പടം പിടിക്കുന്നവന്  പണം തിരിച്ചു കൊടുക്കുമോ? പണം മാത്രമല്ല....ഒരു നഷ്ടം സമ്മാനിക്കുന്ന അനുബന്ധ ദുരിതങ്ങള്‍ മുഴുവനും .! ..ഈ എഴുതുന്നവന്‍ മലയാള സിനിമയെ ഉദ്ധരിക്കുന്ന പുണ്യമാണ് ചെയ്തതെന്ന് കരുതിയ  ക്രിസ്ത്യാനി ആണെങ്കില്‍ പറഞ്ഞു കുമ്പസാരിക്കട്ടെ ..അല്ലാത്തവന്‍  അവന്‍ ചെയ്യേണ്ട പരിഹാരം ചെയ്യട്ടെ..അല്ലെങ്കില്‍ മറക്കണ്ട..  ആത്മഹത്യാ പ്രേരണ ക്കുറ്റ മാ ണ്  നീ ചെയ്തിരിക്കുന്നത്..!

21.11.12

ഭയം


ഓരോ ഭാഷക്കാരനും സംസ്ഥാനക്കാരനും സ്വതന്ത്ര രാജ്യമായി വാദിക്കാന്‍ തുടങ്ങുന്ന വിഷവിത്ത് ..എവിടെയെങ്കിലും പാകപ്പെടുന്നുണ്ടോ എന്ന് ഭയക്കുകയാണ്..അത് വളര്‍ന്നാല്‍ മാത്രം മതി..സ്വഭാവത്തില്‍ എങ്കിലും ..ഇവിടെയും മറ്റൊരു  'ഇസ്രേല്‍ -പാലസ്തീന്‍  സ്നേഹബന്ധം' ഉണ്ടാവാന്‍ !

ജാഗ്രത

രണ്ടു ഭീകരരെ ഒരേ മാസം പറഞ്ഞയച്ചു..
പക്ഷെ വൈരുധ്യങ്ങള്‍ പലത്  ..ഒരാള്‍ കഴിവ് കൂടിയവന്‍..കാശുള്ളവന്‍..ബഹു ജനപ്രതീകം ..രാജ്യ സ്നേഹം പ്രകടിപ്പിച്ചവന്‍..ഒരാള്‍ കാര്യസ്ഥന്‍ .മറ്റെയാള്‍ വേല/കൂലി  ക്കാരന്‍

ഒരാളെ പതാക പുതപ്പിച്ചും..മറ്റേയാളെ കയറിലും ....
ഒരാളെ പറഞ്ഞയച്ചു..മറ്റെയാള്‍  താനേ പൊഴിഞ്ഞു..
 അങ്ങനെ പരസ്പര വിപരീതമായ കുറെ കാര്യങ്ങള്‍ ..!
എന്തായാലും ദരിദ്രര്‍ ക്ക് മുന്‍പില്‍ വിതക്കപ്പെടുന്ന സമ്പന്നതയുടെയും സ്വര്‍ഗ്ഗ സൌഭാഗ്യത്തിന്റെയും പുതിയ മുഖങ്ങളിലൊന്ന് ആണ്  ഭീകര ---പ്രവര്‍ത്തനം..അതിന്റെ  കാര്യസ്ഥന്മാര്‍ രാജ്യ വിസ്തൃതിയുടെ വലയെറിയുന്ന 'കപട രാജ്യ സ്നേഹ'  മുക്കുവന്മാരാകാം ..'കപട സ്വര്‍ഗ്ഗ സ്നേഹികളാകാം '.. സമത്വം എന്ന ആശയത്തിന്റെ 'കപട മൊത്ത വിതരണ' ക്കാരായിരിക്കാം(ഇടതന്മാരെ യും ബഹുമാനിക്കണമല്ലോ)..ആരായാലും ദരിദ്രരെ നിങ്ങളുടെ നേര്‍ക്കാണ് എല്ലാവരുടെയും കഴുക കണ്ണ് . ജാഗ്രതൈ ! അല്ല അത് ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം നിങ്ങള്‍ക്ക് ഇവിടെ വരാന്‍ പറ്റുന്ന സ്ഥിതിയുണ്ടായിരുന്നെങ്കില്‍  നിങ്ങള്‍ക്ക് പൈശാചികതകളുടെ ഈ കെണി വരില്ലായിരുന്നല്ലോ!

വരാന്‍ പറ്റി യിട്ടുള്ളവര്‍ പോലും പൈശാചികതയുടെ പ്രചാരകരായി പണിയെടുക്കുമ്പോള്‍ ആരോട് പറയാന്‍!
 വൈദേശിക പൈശാചികത നുള്ളുന്ന തീക്ഷ്ണത തന്നെ തദ്ദേശിയ പൈശാചികത നുള്ളാനും പാവപ്പെട്ട നമ്മള്‍ കാട്ടണം...അതിനെ പതാക പുതപ്പിച്ചു  പുണ്യ വാനാ ക്കിയിട്ടു കാര്യമില്ല..
ബുദ്ധിമാന്മാര്‍  ജാഗ്രതൈ !
പൈശാചികതയുടെ കാര്യസ്തന്മാര്‍ പിന്‍ഗാമികളെ തേടുന്നുണ്ട് ...