ആകൃതിയില്‍ ഭൂമിയെന്ന് തോന്നിപ്പിച്ച അവിടം ഞാന്‍ നിന്നിടമുള്‍പ്പെടെ നാല് ചുവരുകള്‍ വേലി തീര്ത്തിടമായിരുന്നു.
അര്‍ഥം തെറ്റിയ നാല് നിഗമനങ്ങള്‍ അവയില്‍ ഓരോന്നിലും കാണപ്പെട്ടു :
1. ദൈവത്തിന്റെ മേല്‍വിലാസമുണ്ടോ എന്തുമാവട്ടെ ! ഒരു യു ദ്ധത്തിന്റെയോ കലാപത്തിന്റെയോ പശ്ചാത്തല സംഗീതം അടുത്തെത്തിയ പോലെ..
2.പരിഗണനാര്‍ഹനായ സൃഷ്ടി മനുഷ്യന്‍ മാത്രം.അവന്റെ സുഖത്തിനു ആവട്ടെ എന്തും..കേള്‍ക്കുന്നു അവിടെ ഒരു പ്രുകൃതി ദുരന്തത്തിന്റെ താണ്ഡവ സ്വരം
3.പ്രസാദിപ്പിക്കപ്പെടട്ടെ പ്രുകൃതിയും ദൈവങ്ങളും ..നരജന്മത്തില്‍ ഇനിയും നീളമാവാം .അന്ധവിശ്വാസങ്ങളുടെയും ചൂഷണങ്ങളുടെയും മൃദു സംഗീതം കണ്ണുകളിലേക്ക് ഇരുട്ടിനെ കൈ കാട്ടി വിളിക്കുമ്പോലെ..
നാലാമത്തേത്- എന്റെ ചുവരില്‍ എന്ത് എഴുതിയിട്ടുണ്ടാവുമെന്നറിയാന്‍ ഞാന്‍ എന്റെ കണ്ണുകളിലേക്ക് കടന്നു നോക്കാന്‍ ഒരുങ്ങി..
No comments:
Post a Comment