കേരളത്തിലെ എയര്‍ പോര്ട്ടുകള്‍ ..യാത്രക്കാരെ എന്തോ അപരാധിക ളായി കാണുന്ന എയര്‍ പോര്‍ട്ടുകള്‍ !
മറ്റു പല രാജ്യങ്ങളിലും പക്വമായ പെരുമാറ്റ ത്തോടെയും ആവശ്യത്തിനു ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെയും പരിശോധന കൃത്യമായി നടത്തുമ്പോള്‍ ..ഇവിടുത്തെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പരുക്കന്‍ രീതികൊണ്ടാണ് പരിശോധന ഭംഗിയാകുന്നതെന്ന് വൃഥാ വിചാരിക്കുന്നു..! യാത്രക്കാരുടെ മുഖവും വസ്ത്രവും നോക്കി പരിശോധന ഭംഗിയാക്കുന്ന ഈ 'മനശാസ്ത്ര വിദഗ്ദര്‍' ..സ്രാവുകളെ ചാലുകീറി ഒഴുക്കുകയും പരലുകളെ വലയിട്ടു പിടിക്കുകയും ചെയ്യുന്നു..!
അങ്ങനെയാണല്ലോ 'ഇന്ത്യ തിളങ്ങുന്നു' അല്ല 'കേരളം തിളങ്ങുന്നു ' എന്ന പ്രയോഗം ഉണ്ടായത് ! അത് വെറും സ്വര്‍ണ്ണത്തിളക്കവും ഇലക്ട്രോണിക് തിളക്കവും മാത്രമല്ലേ ആവുന്നുള്ളൂ..
ഇനി വലിയവര്‍ വളരട്ടെ ! നമുക്ക് 'വരളുകയും' ചെയ്യാം !
No comments:
Post a Comment