Depression എന്ന വാക്ക് മനശാസ്ത്രജ്ഞര്‍ മിനുക്കി എടുക്കുന്നതിനു മുന്‍പാണത്..
ഈ സമയം ..
നവംബര്‍ മുതല്‍ പ്രകൃതി പോലും ഒരു സങ്കട ഭാവത്തിലാണല്ലോ ഇവിടെ..
ആണ്‍ തരികളില്‍ അവസാനത്തവന്‍ .
അവന്റെ മേലാണ് എപ്പോഴും എന്റെ കണ്ണ്..
മഞ്ഞു വീണു തുടങ്ങി എങ്കിലും ഇടയ്ക്കു ഉരുകി അകലും..
അത്ര ശക്തമായിട്ടില്ല..
അങ്ങനെ തെളിഞ്ഞ ഒരു ദിവസം ..
പൂക്കളും ചെടികളും ഇല്ലെങ്കിലും പുല്ലു വളര്‍ന്ന് ഭംഗി പോയ ആ തകിടി ഒന്ന് വെട്ടി ഒരുക്കിയേക്കാം എന്ന് വിചാരിച്ചാണ് ഇളയവനോട് അകത്തേക്ക് കയറി പോയ്കോ എന്ന് പറഞ്ഞു ഞാന്‍ മുറ്റത്തേക്കിരങ്ങിയത്.
.ആ ഏകാഗ്രതയുടെ ഏകാന്തതയില്‍ സമയം പോയതറിഞ്ഞില്ല..
യന്ത്രത്തിന് നല്ല ശബ്ദം ഉണ്ടായിരുന്നതിനാല്‍ .ചുറ്റുവട്ടവും മറന്നിരുന്നു ഞാന്‍..
എല്ലാം കഴിഞ്ഞു ജോലി തീര്‍ന്ന സന്തോഷം പങ്കിടാന്‍ വീടിനു അകത്തേക്ക് കയറിയപ്പോഴാണ് കണ്ണ് തെറ്റിചു മകന്‍ മറ്റൊന്നും കാണാതെ സ്വന്തം തൂക്കുകയര്‍ തേടിപ്പോയ കാര്യം ഞാന്‍ അറിയുന്നത്..
അങ്ങനെ അവന്റെ നാല് ചേട്ടന്മാര്‍ പോയ വഴി തന്നെ അവനും തിരഞ്ഞെടുത്തു..
.................
തന്നോട് തന്റെ കൂട്ടുകാരി വിശദീകരിച്ചു എന്ന മട്ടില്‍ വര്‍ഷങ്ങളായി കിടക്കയെ ആശ്രയിച്ചു കഴിയുന്ന വൃദ്ധ എന്നോട് ഇത് പറഞ്ഞപ്പോള്‍ ഈ മഞ്ഞു കാലദിനങ്ങള്‍ക്ക് ഇരുളിന്‍റെ നീളവും കനവും കൂടിയ പോലെ..!