(1 .theme song )
ഇവിടെ കനവുകള്‍ വിടരേണ്ട കരയില്‍
വ്യഥകള്‍ കൊണ്ടൊരു കുടുംബം
കഥയിലല്ല നമുക്ക്ടയിലാണ്
ചതിയുടെ മുഖം കാണാപ്പടയൊരുക്കം
പരനന്മയാം ഔദാര്യമശിച്ചവന്‍ തന്നെ
ചതിക്കുഴിയവനെതിരായൊരുക്കുന്നു
(പടിവാതിലവനെതിരായടയ്ക്കുന്നു )
പ്രത്യുപകാരം അര്‍ത്ഥരഹിതം
പരപീഡനത്വരയിഷ്ടവിനോദം .
പറക്കുവാനാകാപ്പറവകള്‍ തന്‍
ചെറു ചിറകില്‍ (കനത്ത) സ്വപ്ന ഭാരം
ഒരു തട്ടിന്‍ കനം ധനമാകണം
കൂണ്‍ തണല്‍ പോലെ ശിഷ്ട ഭാഗ്യം
--------------------------------
മിഴിയടഞ്ഞ കിനാവുകള്‍ക്ക് പൊന്‍
പുലരി വിരിയുന്നുവോ?
കക്കയ്ക്കുള്ളിലിക്കാലമത്രയും
മുത്തായ് മാറുവാന്‍ തേങ്ങിയിരുന്നുവോ?
കത്തുന്ന ചിത്തത്തിലൊരു കണ്ണുനീര്‍
തുള്ളിക്കുള്‍കുളിരേകുവാനാകുമോ?
(നാടകം മുടങ്ങിപ്പോയി -2005 )
11.1.11
കിണറ്റില്‍ വീണ പാട്ടുകള്‍
കോമ്പയാറ്റിലെ എന്‍റെ ഒരു വര്‍ഷ ഹൈറേഞ്ച് വാസത്തിനിടയില്‍ ഒരു രാത്രിയുറക്കത്തെ കീറി മുറിച്ചാണ് ആ ചന്ദ്രബിംബം എന്‍റെ ജനല്‍ പ്പാളികളിലൂടെ മുറിയിലെക്കെത്തിയത്. ചലച്ചിത്ര നാടക നടനായ ശ്രീ. M. C. കട്ടപ്പന സംവിധാനവും ശ്രീ . ജോര്‍ജ് കുമ്പുക്കല്‍ രചനയും നിര്‍വഹിച്ചുകൊണ്ടിരുന്ന ഒരു നാടകത്തിലെക്കുള്ള ഗാന സന്ദര്‍ഭങ്ങള്‍ തലേന്ന് സംവിധായകന്‍ വിവരിച്ചതിന്റെ ഓര്‍മ്മകള്‍ അപ്പോഴും ഉറക്കം പിടിച്ചിട്ടുണ്ടായിരുന്നില്ല . പിന്നെ ഒട്ടും താമസിച്ചില്ല, മുറ്റത്തെ കിണറ്റിന്‍ കരയിലേക്ക് ഒരോട്ടം . തിരിച്ചെത്തി ; പിറന്ന പാട്ട് കുറിചിട്ടിട്ടായിരുന്നു ബാക്കി ഉറക്കം...
സാങ്കേതിക കാരണങ്ങളാല്‍ ആ നാടകം മുടങ്ങിയെങ്കിലും രചയിതാവിനും സംവിധായകനും പിന്നീടങ്ങോട്ട് തിരക്കിന്റെ നാളുകളായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലവര്‍ സംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.
അവര്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് ...അവര്‍ക്കായി അന്നെഴുതിയ 4 ഗാനങ്ങളില്‍ 2 എണ്ണം.
31.12.10
മരമൊന്ന് ; ഫലങ്ങള്‍ പലതരം
ഒരേ ഫലം കായ്ക്കാത്ത മരങ്ങള്‍
മക്കു മോന്‍ തുള്ളിച്ചാടി അടുത്ത മരത്തിന്റെ ചുവട്ടിലെത്തി.
അവനിത് മുപ്പത്തി നാലാമത്തെ പന്ത്രണ്ടു ശിഖരമരമാണ്.
കളിക്കൂട്ടുകാരില്‍ ചിലര്‍ പറഞ്ഞു :
ഇതില്‍ നിറയെ മധുരിമയുടെ മാമ്പഴക്കാലമാണെന്ന്!
അല്ലായിരിക്കുമെന്നു അല്പം അറിവുള്ളവര്‍ :
ഒറ്റഫലം വിളയുന്ന മരങ്ങളിലൊന്നും മക്കുമോനെന്നല്ല
ഒരുത്തനും ഇതുവരെ കയറാന്‍ പറ്റിയിട്ടില്ലല്ലോ എന്നാണവര്‍ പറയുന്നത്.
എന്തായാലും ഏതെങ്കിലും ചില്ലകളില്‍
പുഴുക്കാലത്തിനിടയിലും പൂക്കാലവും
മുള്‍ക്കാലത്തിനിടയിലും മാമ്പഴക്കാലവും കണ്ടേക്കും
എന്ന പ്രതീക്ഷയില്‍ മക്കുമോന്‍ ആദ്യം കണ്ണും പിന്നെ കാലും എറിഞ്ഞു....
മക്കുമോനോപ്പം എന്‍റെ പ്രിയപ്പെട്ട ..
എല്ലാവര്ക്കും, സുഖ ദുഃഖ സമ്മിശ്രമായിരിക്കാമെന്കിലും
പ്രതീക്ഷാനിര്‍ഭരമായ ഒരു പുതുവര്‍ഷം -2012 - നേരുന്നു..

30.12.10
പഴയ ഒരു ഓഗസ്റ്റ് മാസത്തിന്റെ ഓര്‍മയ്ക്ക്
ഓഗസ്റ്റ് 13 ന് വൈകിട്ടാണ് ഒരു ബോധോദയം പോലെ എല്ലാം സംഭവിച്ചത് .
പിന്നെ രാത്രിമുഴുക്കെ നീണ്ട ഒരു തട്ടിക്കൂട്ടല്‍ യജ്ഞം.
"പ്രതിജ്ഞ" മുഴുമിപ്പിക്കാന്‍ മാലാഖയെപ്പോലെ കടന്നെത്തിയ കൊച്ചുബാലിക .
പിന്നെ പുലര്‍ച്ച മുതല്‍ പൂരിപ്പിക്കേണ്ട ദൃശ്യങ്ങള്‍ക്കായി
അന്നു പെയ്തൊരു മഴയൊഴിയുന്നതും കാത്തോരിരിപ്പ്.
...ഒടുക്കം അത് സംഭവിച്ചു. ഏതു ? മഴയൊഴിഞ്ഞു. എത്ര നേരത്തേക്ക്?
ആകെ 1 മണിക്കൂറത്തേക്കാവും
ഞങ്ങളുടെ "നല്ല നടപ്പിനോ" "നടനത്തിനോ"?.....
രണ്ടും കല്പിച്ചു എല്ലാവരും കൂടി കളത്തിലിറങ്ങി.
പിന്നെ പറയേണ്ടതില്ലല്ലോ അത് സംഭവിച്ചു... അതാണിത്..
ദേശഭക്തിഗാനം -
ഓഗസ്റ്റ് മാസത്തില്‍ ഓര്‍മയിലെത്തുന്നു
ഭാരതസ്വാതന്ത്ര്യദിനം-ഭാരതസ്വാതന്ത്ര്യദിനം
വീറും വിയര്‍പ്പുമൊഴുക്കിയെന്‍
പൂര്‍വികര്‍ വാങ്ങിച്ചു നല്‍കിയെന്‍ ഇന്ത്യ -3
പല ജാതി, പല വര്‍ണം, പല ഭാഷയെങ്കിലും
ഒരു ചിന്ത എല്ലാര്ക്കുമൊന്നാകണം -നമ്മളൊന്നാകണം
പല വേഷം, പല രൂപം, പല ദൈവമെങ്കിലും
ഒരു ചിന്ത എല്ലാര്ക്കുമൊന്നാകണം -നമ്മളൊന്നാകണം
..ഭാരത് ഹമാരാ ദേശ് ഹേ....കഭി ഭാരതീയോം ...
സ്വാര്‍ത്ഥ പീടങ്ങള്‍ തകര്‍ന്നു വീഴേണം
ജാതി തിരിവുകള്‍ അന്യമായി തീരേണം
നാടും നന്മയും കാത്തു സൂക്ഷിക്കേണം
നാളേക്ക് ഭാരതം സ്വന്തമായുണ്ടാവണം(2 )

(സാക്ഷാല്‍ക്കാരം -മിഖാസ് കൂട്ടുങ്കല്‍)
Subscribe to:
Posts (Atom)