4.3.13

കര്‍ഷക മിത്രം


ജെര്‍മ്മനിയിലെ കൃഷിയിടങ്ങളുടെയും കര്‍ഷകരുടെയും കൂട്ടുകാര്‍ ആണ് ഇവര്‍ !

കൃഷി ലാഭകരമാക്കാന്‍ , സമയം, അദ്ധ്വാനം ഇവയെയെല്ലാം കൂട്ടിക്കിഴിച്ച്‌ മുതലാക്കാന്‍ സായിപ്പുമാര്‍ യന്ത്രങ്ങളുടെ ചങ്ങാതിമാരായ് !
പല്ല് തേക്കുന്ന ബ്രഷ് പോലും 'യന്ത്രവല്‍ക്കരിച്ച' സായിപ്പ് കര്‍ഷകനന്മയുടെ വലത്തേ തലക്കലും
യന്ത്രം എന്ന് കേട്ടാല്‍ പോലും പണി പോകും എന്ന് പിരാന്തു പറയുന്ന പാര്‍ട്ടിപ്പിണിയാളുകള്‍ ഇടത്തേ തലക്കലും നില്‍ക്കുമ്പോള്‍ നിറനന്മയുടെ കര്‍ഷകനെ എവിടെ ചെന്നാല്‍ കാണും ?

കാര്‍ഷിക വകുപ്പുകള്‍ പോലും , ജാതി-മത സംവരണങ്ങള്‍ , പാര്‍ട്ടി പ്രീണനങ്ങള്‍ ഇവയുടെ ഇത്തിള്‍ക്കണ്ണി ഇരിപ്പിടങ്ങളാകുമ്പോള്‍,
നാണ്യവിളയും ധാന്യ വിളയും തമ്മില്‍ തിരിച്ചറിയാത്തവര്‍ കസേരകളില്‍ അള്ളിപ്പിടിക്കുമ്പോള്‍
-- നന്മയുള്ള കര്‍ഷകന് എവിടെ നിന്ന് കിട്ടാന്‍അദ്വാനതിനുള്ള മൂല്യം ?

കാര്‍ഷിക വകുപ്പില്‍ എന്ത് മാത്രം ഫണ്ട് വരുന്നു , ഏതൊക്കെ 'പാവപ്പെട്ട കര്‍ഷക'ന്റെ ദുരിതാശ്വാസത്തിലേക്ക്' പോകുന്നു എന്നൊക്കെ തിരഞ്ഞാല്‍ കാര്‍ഷിക വകുപ്പില്‍ തന്നെ വേറെയും വകുപ്പുകള്‍ ചേര്‍ക്കേണ്ടി വന്നേക്കും !


കാര്‍ഷിക വികസനത്തിന് വേണ്ട ഗവേഷണങ്ങള്‍ --(കാര്‍ഷിക വിളകള്‍ , കാര്‍ഷിക ഉപകരണങ്ങള്‍ ഇവയില്‍ മുതല്‍ )നടത്താന്‍ കഴിവുള്ളവരടക്കം ഒട്ടേറെ പേര്‍ക്ക് ജോലി പ്രദാനം ചെയ്യാന്‍ സാധ്യതയുള്ള വണ്ണം , കര്‍ഷകനെയും വിപണനമേഖലയെയും (വേണ്ട വിധം ഉപയോഗിക്കപ്പെടല്‍ ആവശ്യമാണ്‌ എതുല്‍പ്പന്നവും) പരസ്പര പൂരകങ്ങളായി ക്കാണുന്ന ഒരു കാര്‍ഷിക മുന്നേറ്റം തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു !
വിയര്‍പ്പു വീഴാതെ വിളഭൂമിയില്ല , വിയര്‍പ്പിനോളം പോഷണമുള്ള ഒരു നനയില്ല കര്‍ഷക വിയര്‍പ്പിന്റെ ഉപ്പു രസം ചേരാത്ത ഒരു അന്നവും ഇല്ല.

No comments:

Post a Comment