4.3.13

ഒരാള്‍ വലതു

ഒരു സുഹൃത്തിന്റെ നിരീക്ഷണം എനിക്ക് നന്നേ ബോധിച്ചു !

"വി. എസ് -സുധാകര - ജയരാജ -പിണറു കളുടെ സ്റ്റാന്റാര്‌ടിന് ചേര്‍ന്ന ഒരാള്‍ വലതു പക്ഷത് ഉള്ളത് നന്നായി . 
അദ്ധേഹത്തെ ഇനിയും പ്രോത്സാഹിപ്പിക്കുക 
അടുത്ത മഷി കുത്തലിനു പ്രതിപക്ഷത്തിന് കൊഴുപ്പ് കൂട്ടാന്‍ അയാള്‍ മാത്രമേ ഉണ്ടാവൂ . ബാക്കി ഒരാളും ഇടതന്മാരുടെ അത്രയ്ക്ക് പ്രതിപക്ഷത്തിന്റെ റോള്‍ ചെയ്യില്ല"

വായനകള്‍


 പുതിയ കാലത്തിന്റെ  വായനകള്‍   രോഗ ഗ്രസ്തമാണോ  ? 
ആണെന്ന്  പലരുടെയും  അനുഭവങ്ങള്‍ . 
അറിവിനോട് അവജ്ഞയും  ,ആദര്‍ശങ്ങളോട് അനാദരവും ,
പരിഹാസം,അവഹേളനം , അധാര്‍മ്മികതയുടെ പെരുന്നാളു കഴിക്കലുകള്‍  ഇവയോട്  പ്രതിപത്തിയും 
രോഗലക്ഷണങ്ങള്‍ ആയി ചൂണ്ടിക്കാണിക്കപ്പെടുന്നു 

കര്‍ഷക മിത്രം


ജെര്‍മ്മനിയിലെ കൃഷിയിടങ്ങളുടെയും കര്‍ഷകരുടെയും കൂട്ടുകാര്‍ ആണ് ഇവര്‍ !

കൃഷി ലാഭകരമാക്കാന്‍ , സമയം, അദ്ധ്വാനം ഇവയെയെല്ലാം കൂട്ടിക്കിഴിച്ച്‌ മുതലാക്കാന്‍ സായിപ്പുമാര്‍ യന്ത്രങ്ങളുടെ ചങ്ങാതിമാരായ് !
പല്ല് തേക്കുന്ന ബ്രഷ് പോലും 'യന്ത്രവല്‍ക്കരിച്ച' സായിപ്പ് കര്‍ഷകനന്മയുടെ വലത്തേ തലക്കലും
യന്ത്രം എന്ന് കേട്ടാല്‍ പോലും പണി പോകും എന്ന് പിരാന്തു പറയുന്ന പാര്‍ട്ടിപ്പിണിയാളുകള്‍ ഇടത്തേ തലക്കലും നില്‍ക്കുമ്പോള്‍ നിറനന്മയുടെ കര്‍ഷകനെ എവിടെ ചെന്നാല്‍ കാണും ?

കാര്‍ഷിക വകുപ്പുകള്‍ പോലും , ജാതി-മത സംവരണങ്ങള്‍ , പാര്‍ട്ടി പ്രീണനങ്ങള്‍ ഇവയുടെ ഇത്തിള്‍ക്കണ്ണി ഇരിപ്പിടങ്ങളാകുമ്പോള്‍,
നാണ്യവിളയും ധാന്യ വിളയും തമ്മില്‍ തിരിച്ചറിയാത്തവര്‍ കസേരകളില്‍ അള്ളിപ്പിടിക്കുമ്പോള്‍
-- നന്മയുള്ള കര്‍ഷകന് എവിടെ നിന്ന് കിട്ടാന്‍അദ്വാനതിനുള്ള മൂല്യം ?

കാര്‍ഷിക വകുപ്പില്‍ എന്ത് മാത്രം ഫണ്ട് വരുന്നു , ഏതൊക്കെ 'പാവപ്പെട്ട കര്‍ഷക'ന്റെ ദുരിതാശ്വാസത്തിലേക്ക്' പോകുന്നു എന്നൊക്കെ തിരഞ്ഞാല്‍ കാര്‍ഷിക വകുപ്പില്‍ തന്നെ വേറെയും വകുപ്പുകള്‍ ചേര്‍ക്കേണ്ടി വന്നേക്കും !


കാര്‍ഷിക വികസനത്തിന് വേണ്ട ഗവേഷണങ്ങള്‍ --(കാര്‍ഷിക വിളകള്‍ , കാര്‍ഷിക ഉപകരണങ്ങള്‍ ഇവയില്‍ മുതല്‍ )നടത്താന്‍ കഴിവുള്ളവരടക്കം ഒട്ടേറെ പേര്‍ക്ക് ജോലി പ്രദാനം ചെയ്യാന്‍ സാധ്യതയുള്ള വണ്ണം , കര്‍ഷകനെയും വിപണനമേഖലയെയും (വേണ്ട വിധം ഉപയോഗിക്കപ്പെടല്‍ ആവശ്യമാണ്‌ എതുല്‍പ്പന്നവും) പരസ്പര പൂരകങ്ങളായി ക്കാണുന്ന ഒരു കാര്‍ഷിക മുന്നേറ്റം തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു !
വിയര്‍പ്പു വീഴാതെ വിളഭൂമിയില്ല , വിയര്‍പ്പിനോളം പോഷണമുള്ള ഒരു നനയില്ല കര്‍ഷക വിയര്‍പ്പിന്റെ ഉപ്പു രസം ചേരാത്ത ഒരു അന്നവും ഇല്ല.

A Song for Rangapooja



A song for Rangapooja



http://youtu.be/8rxO6E7ZHQk




ലഹരിക്കുള്ളിലെ പാട്ട്

ലഹരി ക്കുള്ളിലെ പാട്ട് 
താളം തെറ്റിയ താരാട്ട് 
ആ താരാട്ടില്‍ അമരുമ്പോള്‍ 
അത് താന്‍ മരണപ്പാട്ട് മരണപ്പാട്ട് 

പുകഞ്ഞു പൊങ്ങും പതഞ്ഞു പൊന്തും 
ആകാശവോളം ജീവന്റെ താളം
പൊട്ടും പട്ടം താഴെ വീഴും ; ശോഭ മാഞ്ഞിടും
മണ്ണ തി ന്റെ മാറിലായിടും !

സ്ഥാന മാനം സമ്പത്തുകാലം
കൂട്ടുകാരേറെ കൂ ണുപോലെത്തും .
രോഗം പെരുകും സ്വത്തും തീരും കൂട്ട് മാറിടും
മ്ര്യുത്യുവിന്റെ മാ റി ലായിടും!

http://youtu.be/BGyT9TsNkS8


രചന : മിഖാസ് കൂട്ടുങ്കല്‍
സംഗീതം :ജേക്ക ബ് കൊരട്ടി
ആലാപനം : Biju Narayanan
ആല്‍ബം : സമൃദ്ധി

സുന്ദരകേരളം








Song Credit: Mudra Arts , UK

Theme Song of Mudra Arts, UK


Lyrics: MICHAS KOOTTUMKAL

Music: K.J JOMON

Singer: SHERDIN THOMAS

മാധ്യമപ്രവര്‍ത്തനം

മാധ്യമപ്രവര്‍ത്തനം / പത്ര പ്രവര്‍ത്തനം എന്നാല്‍ വെറും പ്രതിപക്ഷം ചമയല്‍ അല്ലെങ്കില്‍ പൊതുവികാരത്തിന്റെ ചൂഷണം തുടങ്ങിയവ എന്ന് ഏതെങ്കിലും 'ജീര്‍ണ്ണളിസം ' അദ്ധ്യാപകന്‍ പഠിപ്പിക്കുന്നുണ്ടോ ?
ജീവിതം മടുത്തു എന്ന് ഒരു മനുഷ്യന് തോന്നാന്‍ ഒരു മാധ്യമക്കാഴ്ച മതി.. !
മാധ്യമപ്രവര്‍ത്തകന്റെ (New Generation ) വീട്ടില്‍ നിന്നും ,പോലീസുകാരന്റെ വീട്ടില്‍ നിന്നും അരയടി അകലം നന്ന് ; രണ്ട് കൂട്ടരും സംശയ രോഗികള്‍ ആണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ സമ്മതിക്കണോ വേണ്ടയോ ?

ഞാന്‍ പണ്ട് വളരെ ബഹുമാനിച്ചിരുന്ന ഒരു പണ്ഡിത പത്രപ്രവര്‍ത്തകനെ അന്നത്തെ താല്പര്യം വച്ച് .... ഇന്നും വായനക്ക് വിധേയനാക്കി ! വിഷമം തോന്നരുത് ;
സത്യം പറയാമല്ലോ - രാജ്യത്ത് നക്സലൈറ്റുകളെയും തീവ്രവാദികളെയും മത ഭ്രാന്തന്മാരെയും ഇളക്കി വിടുന്നു എന്ന ക്ഷമിക്കാനാവാത്ത്ത കുറ്റമാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. .....
അദ്ദേഹം പത്ര പ്രവര്‍ത്തകന്‍ അല്ലായിരുന്നെങ്കില്‍ ഞാന്‍ നേരിട്ട് പോയി എന്നാലാവുന്നത് പറഞ്ഞേനെ ? ഇപ്പോള്‍ പറ്റില്ലല്ലോ വല്ലതും എഴുതിപ്പിടുപ്പിച്ചാല്‍ തീര്‍ന്നില്ലേ !
പ്രിയ മാധ്യമ പ്രവര്‌ത്തകരെ... മനുഷ്യത്വത്തെ പ്രോത്സാഹിപ്പിക്കുന്ന വീക്ഷണകോണ്‍ (ആംഗിള്‍)) ) )) നിങ്ങള്‍ ഇനിയും സ്വീകരിക്കാത്തതെന്തു?



----------------------------------------------------------------------------------------------
നാടിന്റെ വികസനത്തിന്‌ ഉപയോഗിക്കപെടെണ്ട സമയം വെറുതെ കുറെ രാഷ്ട്രീയ ക്കാരുടെ വായില്‍ കോലിട്ടിളക്കി കിട്ടുന്ന ഉഷിച്ടം പായസമാനെന്നു പറഞ്ഞു വിളമ്പുന്ന പത്ര പ്രവര്‍ത്തനത്തോട് പുശ്ചം തൊന്നുന്നുണ്ട് .. ആഗ്രഹിച്ച ഒരു ഫീല്‍ഡ് ആയിരുന്നു..ഇപ്പോള്‍ വെറുത്തു പോയ്‌ അതു..
നാട്ടില്‍ രാഷ്രീയക്കാരറെയും സിനിമാക്കാരന്റെയും ഡയറി ക്കുറിപ്പുകള്‍ വര്‍ണ്ണിക്കുന്നത് നിര്‌ത്തി.. പഠനങ്ങളും നിരീക്ഷണങ്ങളും പൊതു ജനതിലേക്കും.. ജനപ്രതിനിധികളിലേക്കും എത്തിക്കുന്ന ഒന്നായി കൂടി മാധ്യമം മാറേണ്ടിയിരിക്കുന്നു ..
അനാശാസ്യം റിപ്പോര്‍ട്ട് ചെയ്യാനും ഇമോഷണല്‍ വിഷയങ്ങള്‍ ഊതിപ്പെരുപ്പിക്കാനും മാത്രം കഴിവുള്ളവരെ വല്ല നോടിസ് പ്രിന്റിംഗ് പ്രസ്സിലും നിര്‍ത്തി അത് ചെയ്യിപ്പിക്കുന്നതാവും നന്ന്. .. വെറുതെ എന്തിനു പത്രത്തിന്റെ വിലപ്പെട്ട താളുകള്‍ കളയണം . അത് വായിച്ചിട്ട് സദാചാരം ആര്‍ക്കും സ്വജീവിതത്തില്‍ കൂട്ടാന്‍ തോന്നാറില്ലല്ലൊ..എഴുത്തിന്റെ ഭാഷ ശ്രദ്ധിച്ചാല്‍ !! ! ഇക്കിളി വര്‍ണ്ണനക്കാണല്ലോ ഡിമാന്റു , അപ്പോള്‍ നാട് നന്നാക്കാനല്ല..പത്രം ചിലവാക്കാനാണ് അതെല്ലാം.. .ഒരു വശത്ത് ഹൈഡ്രജന്‍ നിറചു കൊണ്ടിരിക്കുന്നു -ഇക്കിളിക്കാറ്റു കൊണ്ട് ..മറു വശത്ത് പിടിവിട്ടുപോകുന്നല്ലോ ദൈവമേ എന്നോര്‍ത്ത് വ്യസനിക്കുന്നു..

മാതൃ ഭാഷാ സ്നേഹം'


മലയാള ഭാഷ ,ശ്രേഷ്ഠ പദവി തുടങ്ങിയ വിഷയങ്ങളില്‍ ഇന്നലത്തെ(27 . 0 2. 2 0 1 3) ദീപികയുടെ എഡിറ്റോറിയല്‍ 

നന്നായി -



'മാതൃ ഭാഷാ സ്നേഹം' കാശുള്ള സാംസ്കാരിക നായകന്മാര്‍ക്ക് കാശും കാര്യ വിവരവും ഇല്ലാത്ത പട്ടിണി പ്രജകളുടെ മുന്‍പില്‍ പ്രസംഗ മത്സരം നടത്താനുള്ള തീപ്പൊരിയന്‍ ഉച്ചഭാഷിണിവിഷയമായി അധ:പതിക്കാതിരുന്നാല്‍ മതിയായിരുന്നു!
പഴയ ഒരു കുറിപ്പ് ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നു: കേരളപ്പിറവി ദിനത്തില്‍ ഓ എന്‍ വി സാര്‍ എഷ്യാ നെറ്റ് കാരോട് പറ ഞ്ഞ ത്‌ പോലെ.........മലയാളിക്കൊഴികെ മറ്റെല്ലാ ജനതക്കുമുള്ള 'മാതൃ ഭാഷാസ്നേഹം' നമ്മെ അമ്പരപ്പിക്കേണ്ടിയിരിക്കുന്നു.....ഭാഷ കൊണ്ടിരുന്നാല്‍ കാശ് കിട്ടുമോ എന്നാണ് മലയാളിയുടെ ചോദ്യം ? കാശ് എല്ലാം കയ്യില്‍ എത്തിക്കഴിയുംപോള്‍ പിന്നെ തമ്മില്‍ പറയാന്‍ അമ്മ പഠിപ്പിച്ച ഭാഷ ഉണ്ടാവണമെന്നില്ല. നമ്മുടെ ഭാഷ പഠിച്ചാല്‍ കാശും കിട്ടും ജോലിയും കിട്ടും എന്നൊരു തോന്നല്‍ ഉണ്ടാക്കാതെ ...ചുമ്മാ മറു നാട്ടില്‍ എത്തിക്കഴിഞ്ഞു കാട്ടുന്ന മലയാള സ്നേഹം കപടമാണ് . ഭാഷാസ്നേഹം നിറഞ്ഞ വയറില്‍ നിന്നെ വരാന്‍ സാധ്യതയുള്ളൂ..അല്ലാതെ വരുത്താന്‍ നോക്ക്മ്പോള്‍ ആണ് നിലനില്പ്പില്ലാതെ വരുന്നത്..നമ്മുടേത്‌ അല്ലാതെ എത്ര രാജ്യങ്ങള്‍ il ഉണ്ട് മാതൃ ഭാഷ പഠിച്ചതിന്റെ തെളിവുകള്‍ കാട്ടാതെ പണിക്കു ചെല്ലാന്‍ കഴിയുന്നത്‌ ? വളരെ ആഴത്തില്‍ ചിന്തിച്ചു പഠിക്കേണ്ട ഒരു വിഷയം ആണ്. അല്ലാതെ ഇത് ഒരു ഗൃഹാതുരത്വം ഉണര്‍ത്താന്‍ ഉള്ള ഒരു ഉപാധിയാണ് എങ്കില്‍ ഈ തലമുറയോടെ തീരും ഈ സ്നേഹം..
അദേഹത്തെ പോലുള്ളവരുടെ ആത്മാര് ത് ഥ ഭാഷാ സ്നേഹത്തെ ആദരിക്കുന്നു..ഇങ്ങനെ ചിലരെങ്കിലും ചങ്കുറപ്പോടെ പറയുന്നുണ്ടല്ലോ ..അദ്ധേഹത്തെ പോലുള്ളവരുടെ വാക്കുകള്‍ പ്രായോഗികം ആക്കാന്‍ എങ്ങനെ പറ്റും എന്നാണു രാഷ്ടീയക്കാരും ബിസിനെസ്സ് കാരും അടക്കം കേരളത്തെ സ്നേഹിക്കുന്ന സകലരും പ്രായോഗിക ബുദ്ധിയോടെ ചിന്തിക്കേണ്ടത്.. ഇംഗ്ലീഷ്‌ വേണ്ടാ എന്ന് വയ്ക്കല്‍ അല്ല അത് ..നിര്‍ബന്ധ സാഹിത്യ വായനകള്‍, ചര്‍ച്ചകള്‍ സ്കൂളുകളില്‍ സില്ലബസിന്റെ ഭാഗമാകണം..കേരളത്തില്‍ കൂടുതല്‍ നാള ത്തേ ക്കുള്ള തങ്ങലിന് ഭാഷാ പഠനത്തിന്റെ ആവശ്യം നിര്‍ബന്ധമാക്കണം..മലയാളം പഠിക്കുന്നവര്‍ക്കും ജോലി സാധ്യതകള്‍ ഉണ്ടാവണം..ഒത്തിരി ആഞ്ഞു ചിന്തിക്കേണ്ട ഒരു വിഷയം..
 

FACEbook



തേജോവധത്തിനായി ഏറ്റവുമധികം വ്യഭിചരിക്കപ്പെടുന്ന നവ സാമൂഹ്യ മാധ്യമം .




 'തേജോ വധ'ത്തിന്
 'വധ ശിക്ഷ' പോലും
 പരിഹാരമാവുമോ ?