28.8.12


ഓണ നിലാവേ ഓമല്‍ക്കിനാവേ
ഓര്മകളിത്തിരി കൊണ്ട് തായോ
മാവേലി നാടും (ആ) മന്നന്റെ നാളും
മലയാളി മക്കള്‍ കൊതിച്ചിരിക്കുന്നു



മുറ്റത്തെ പൂക്കളം
മനസ്സിന്‍ മായാക്കളം
ഊഞ്ഞാലാടി വരും
ഓര്‍മയായോടി വരും
തിരുവോണത്തിന്‍ സദ്യയൊരുക്കി
മനസും നിറയ്ക്കും ..


കള്ളങ്ങള്‍ അന്യമാം
കാലത്തിന്‍ വാതായനം
തുറന്നിങ്ങു തന്നിടൂ
ഓര്‍മയായോടി വരും
തിരുവോണ നാളു കളെ
നാടിന്നുല്സവമേ


രചന , സംഗീതം : മിഖാസ് കൂട്ടുങ്കല്‍
ഓര്‍ക്കസ്ട്രാ , ആലാപനം : തോമസ്‌ പൈനാടത്ത്

പ്രത്യേക നന്ദി: മാത്യൂസ് പയ്യപ്പള്ളി , ശ്രീ.സന്തോഷ്‌ കുമാര്‍


http://youtu.be/AIIFpKAxk2k

27.8.12

അങ്ങനെ ഹരിത വളര്‍ച്ചയില്‍ ഇന്ത്യ പിറകിലാണെന്ന് ഞാനും കണ്ടെത്തി!

അങ്ങനെ ഹരിത വളര്‍ച്ചയില്‍ ഇന്ത്യ പിറകിലാണെന്ന് ഞാനും കണ്ടെത്തി!
മേയ് മാസത്തില്‍ കേരള ത്തിലുള്ള സ്വന്തം വീട്ടില്‍ നിന്നു ഇറക്കുമതി ചെയ്ത്; കണ്ണിലെണ്ണയൊഴിച്ചിരുന്നു കിട്ടിയ  വേനല്‍ക്കാലം നോക്കി , സ്വന്തം പറമ്പിലെ  സ്ഥലപരിമതി പരിഗണിച്ചു  അയല്പക്ക ക്കാരനായ വൃദ്ധസായിപ്പിനെ  ഏല്‍പ്പിച്ച പയര്‍ മണികളെ കടത്തിവെട്ടിക്കൊണ്ട്  ജര്‍മ്മന്‍ കടയില്‍ നിന്നു വാങ്ങിയ ജര്‍മ്മന്‍ ബീന്‍സിന്റെ ചെടികള്‍ നിറഫലവുമായി അഹങ്കരിച്ചാടുകയായിരുന്നു ഞാന്‍ അവരുടെ പച്ചക്കറിത്തോട്ടം സന്ദര്‍ശിച്ചപ്പോള്‍ . അവറ്റയെ    മുറിച്ചെടുത്ത് കേരള സ്റൈലിലൊരു    ബീന്‍സ് തോരന്‍ വച്ച് അതും കൂട്ടി   വയറു നിറച്ചു ചോറുണ്ട് കഴിഞ്ഞപ്പോഴാണ് ഞാനും ആ കാര്യം കണ്ടെത്തി ഒരു ശാസ്ത്രഞ്ഞനായത് :
"താപനില അനുദിനവും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നത് മൂലമാണെങ്കിലും  അല്ലെങ്കിലും ഇന്ത്യക്ക് കൃഷി രംഗത്ത് വളര്‍ച്ച പോര..!"

18.8.12

-പണ്ഡിറ്റുമാര്‍ പിറക്കുന്നത്‌ -



ചലച്ചിത്ര ലോകത്ത് പേരിന്റെയും പ്രശസ്തിയുടെയും 'മീന്‍ കഷണം' കെട്ടിവച്ചു
പൂത്തതും കറുത്തതുമായ നോട്ടു വെളുപ്പിക്കുന്ന  നിര്‍മ്മാതാവിനെ പിടിക്കാന്‍
ഒരു കൂട്ടം കലാകാരന്മാര്‍ 'അടിച്ചില്‍ ' ഒരുക്കി കാത്തിരിക്കുമ്പോള്‍ ,

 'കലാസ്നേഹം' എന്ന 'മീന്‍ കഷണം' കണ്ടു സ്വമനസ്സോടെ അടിച്ചിലില്‍ ഇടിച്ചു കയറി
സാങ്കേതിക പ്രവര്‍ത്തകരും പൊതുജനങ്ങളും കൂടി ഉണ്ടാക്കി കൊടുത്ത സാമ്പത്തിക  ഞെരുക്കത്തില്‍
ഒരു കൂട്ടര്‍ ആയുസ്സ് നഷ്ടപ്പെടുത്തുമ്പോള്‍

ഈ കെണികളെയെല്ലാം പരിഹസിച്ചു കൊണ്ടാണ് ചില തുരപ്പന്മാര്‍
സിനിമാപ്രേക്ഷകരുടെ 'കപ്പക്കാലാ'യില്‍  കയറി ശല്യം ചെയ്യുന്നത്!!

ഇങ്ങനെ ആരുടേയും പിടിയില്‍ ഒതുങ്ങാത്ത ഈ പുതിയ ഇനത്തിന്
'പണ്ഡിറ്റ്‌'  എന്നല്ലാതെ എന്ത് പേരിട്ടു വിളിക്കാന്‍!
(ഇത് ശാസ്ത്രനാമം ആയി അംഗീകരിക്കപ്പെട്ടെന്നും      കേള്‍ക്കുന്നു..)

16.8.12

സ്നേഹം വാചാലമായാല്‍

കാര്ന്നോന്മാരോടുള്ള സ്നേഹം വാചാലമായാല്‍ ഫോണ്‍ ബില്‍ വരുമ്പോള്‍ ഞെട്ടെണ്ടിവരും .
മറ്റൊരു നിവൃത്തിയുമില്ലാതെ വന്നപ്പോള്‍ ആരോ പറഞ്ഞതിന്‍ പ്രകാരം നെറ്റില്‍ കണ്ട ഒരു കോഡ് നമ്പര്‍ അടിച്ചു
ലാന്ഡ് ലൈനില്‍ നിന്നു വിളിച്ചതിന്
ടെലെകോം കാര്‍ എന്നെ ശിക്ഷിച്ചത്  100 യൂറോയുടെ( around 6800 Rs ) ഒരു സിംഗിള്‍  കാള്‍ ബില്ല് തന്ന്‍  .
ജയ്‌ ജയ്‌ ടെലെകോം .
സ്നേഹവും പിശുക്കേണ്ടി വരും എന്ന് ഗുണപാഠം അല്ലാതെന്താ..!
 

13.8.12

സകല കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന

സകല കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന

 പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സുന്ദരമായ്‌ ചമച്ച സകല  ലോക നായകനായ  ദൈവമേ  ,

നിന്റെ കരവിരുതിനാല്‍ സുന്ദരവും ശ്രേഷ്ടവുമായി അലങ്കരിക്കപ്പെട്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍
 ഏറ്റവും മനോഹരവും അമൂല്യവുമായ സൃഷ്ടിയായ് മനുഷ്യനെ ഉയര്‍ത്തുകയും
ആ സൃഷ്ടസമൂഹത്തിലേക്ക്  എന്നെയും അംഗമാക്കുകയും ചെയ്ത വലിയ കൃപയെ ഞാന്‍ വാഴ്ത്തുന്നു.
ഈ പ്രപഞ്ചത്തിലെയും, സൃഷ്ടവസ്തുക്കളിലെയും  സൌന്ദര്യം ഒപ്പിയെടുത്തതും
അവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും
മനുഷ്യ ജീവിതത്തിനു ആനന്ദം പകരാനും ,
ഭൌമിക  ജീവിതം കൂടുതല്‍ സുന്ദരമാക്കുവാനും 
അങ്ങനെ നിത്യസൌന്ദര്യവും ജീവിതസംഗീതവുമായ അങ്ങയിലെ
സര്‍വ നന്മകളുടെയും ഒരംശമെങ്കിലും     
മനുഷ്യമനസ്സുകളില്‍ പകര്‍ന്നു ..
ഒടുവില്‍ വിലയം പ്രാപിക്കേണ്ട അങ്ങയിലേക്ക് ഒരു പടിയെങ്കിലും
മനുഷ്യ ഹൃദയത്തെ ഉയര്‍ത്തുകയും ഉണര്ത്തുകയും ചെയ്യുവാന്‍
പ്രത്യേകമായ അനുഗ്രഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി കലാ-സാഹിത്യ-സംഗീത വാസനകളുമായി  ഈ ഭൂമിയിലേക്കയച്ചിരിക്കുന്ന  
മനുഷ്യ വ്യക്തിത്വങ്ങളെ ഓര്‍ത്തു ഞങ്ങള്‍ നിനക്ക് സ്തുതിയര്‍പ്പിക്കുന്നു..അവര്‍ക്കായി പ്രാര്‍ഥിക്കുന്നു  .

അങ്ങയുടെ കൃപയില്‍ ആശ്രയം അര്‍പ്പിച്ചു ജീവിതം നയിക്കാന്‍ അവര്‍ക്കിടവരുത്തേണമേ.
 എല്ലാ  മനുഷ്യരെയും വലിയവരായി കാണുവാനും അംഗീകരിക്കുവാനും , പ്രശസ്തിയുടെ കൊടുമുടിയേറിയാലും  
ദൈവ സമക്ഷവും മനുഷ്യ സമക്ഷവും വിനയഭാവം നില നിര്‍ത്തുവാനും 
സമാന മേഖലകളില്‍ വ്യാപരിക്കുന്ന മറ്റു മനുഷ്യരുടെ വളര്‍ച്ചയില്‍ സന്തോഷിക്കാനാവുന്ന മാനസ്സിക വളര്‍ച്ചയിലേക്ക് ഉയരുവാനും അവര്‍ക്ക് നീ ഇടവരുത്തേണമേ.
അപരന്റെ വളര്‍ച്ചക്ക് ഉപയുക്തമായവയെ പ്രോത്സാഹിപ്പിക്കുന്ന ഗുണം അവരുടെ ഹൃദയങ്ങളില്‍ നിന്നും നഷ്ടമാകാന്‍ ഇടയാക്കരുതെ.
കൂടെയുള്ളവരെ ഉയര്‍ത്തുവാനും വളര്‍ത്താനും അവര്‍ക്ക് കൃപയേകണമേ.
സ്വന്തം ജീവിതത്തിലെയും അപരന്റെ ജീവിതത്തിലെയും , ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളെ ആത്മീയ വീക്ഷണത്തിനുള്ള ഇന്ധനമാക്കി മാറ്റുവാന്‍ അവര്‍ക്കിട വരുത്തേണമേ .
എല്ലാറ്റിനുമുപരിയായി മറ്റു മനുഷ്യരില്‍ ദൈവിക നന്മയുണര്ത്തുന്ന  സൃഷ്ടികളും    ജീവിതവും വഴി അവര്‍ മറ്റു മനുഷ്യരുടെ മുന്‍പില്‍ നന്മയുടെ നക്ഷത്രദീപങ്ങളായി ശോഭിക്കട്ടെ .. അമേന്‍.     

ഫാ.മൈക്കിള്‍ കൂട്ടുങ്കല്‍ MCBS

3.8.12

ടിന്റുമോന്‍ എന്ന സന്തോഷ്‌ ഫാന്‍

 



ആരെങ്കിലും എതിര് പറഞ്ഞാല്‍ പെട്ടെന്ന് ദേഷ്യപ്പെടുകയും  സങ്കടപെടുകയും  ചെയ്യുമായിരുന്ന ടിന്റുമോനെ സഹായിച്ചിരുന്ന മനശാസ്ത്രന്ജനെ  ഏറെ നാളുകള്‍ക്കു ശേഷം  മാതാപിതാക്കള്‍  വീണ്ടും പോയി കണ്ടു.
ഡോക്ടര്‍    : ഇപ്പോള്‍ എങ്ങനെ യുണ്ട്?
മാതാപിതാക്കള്‍:   ..അന്നു ഡോക്ടര്‍ തന്ന ആ രൂപം വീടിന്റെ ഭിത്തിയില്‍ തൂക്കി ഡോക്ടര്‍ പറഞ്ഞതുപോലെയെല്ലാം ചെയ്തതില്‍പ്പിന്നെ അവന് സന്തോഷ്‌  പണ്ഡിറ്റ്‌ എന്ന ഒറ്റ വിചാരമേയുള്ളൂ. ഭയവും നാണവും മാറി  ഭയങ്കര ചങ്കൂറ്റവും തൊലിക്കട്ടിയുമാണ്. ഇപ്പോള്‍തന്നെ  പടം പിടിച്ചേ അടങ്ങൂ എന്ന ഒറ്റവാശിയിലാ......അവനെ ഇനി പഴയ പോലെ ആക്കാന്‍ പറ്റുമോ ഡോക്ടര്‍?
ഡോക്ടര്‍ മേശപ്പുറത്തിരുന്ന  ജെഗിലെ വെള്ളം ചുണ്ടോടടുപ്പിച്ചു..!!!

Tintumon joined SFI

ടിന്റു മോന്റെ ക്രിമിനല്‍ സ്വഭാവവും പോക്രിത്തരങ്ങളിലെ മികവും കാരണം പെട്ടെന്ന് തന്നെ ടിന്റു മോന് SFI യില്‍ അംഗത്വം ലഭിച്ചു.

രു ദിവസം പതിവില്ലാതെ ടിന്റു മോന്‍ നേരത്തെ എഴുന്നേറ്റു; എല്ലാ കൃത്യങ്ങള്‍ക്കും മുന്‍പേ പോയി താന്‍ പഠിക്കുന്ന സ്കൂള്‍ അടിച്ചു തകര്‍ത്തു.
തന്റെ പാര്ടിക്കാരെയെല്ലാം കൂട്ടി സ്കൂളില്‍ സമരത്തിനു
ആഹ്വാനം ചെയ്തിട്ട് വന്ന് മൂടി പ്പുതച്ചു കിടന്ന ടിന്റു  മോനോട് ഡാഡി :
"ഇന്നെന്തിനാടാ  സ്കൂളില്‍ സമരവും വെടിവയ്പും മറ്റും? "
പുതപ്പില്‍ നിന്നും തല പുറത്തേക്കിട്ടു ടിന്റു മോന്‍:
"അതവള്‍ കാരണമാ. ആ ആനി   ടീച്ചര്‍. ആ --------ന്റെ മോള്‍ രാവിലെ ഞാന്‍ കക്കൂസില്‍ പോയിട്ടല്ല ക്ലാസ്സില്‍ ചെല്ലുന്നതെന്നും പറഞ്ഞു വല്യ ഉപദേശമാ.
അവള്‍ക്കിട്ടു ഒരു പണി കൊടുത്തതാ. ആഹാ!! ഇതിന്റെ ബാക്കി നാളെ; നാളെ  കേരളം മുഴുവനാ പണിമുടക്ക്‌..""
ടിന്റു മോന്‍ വീണ്ടും പുതപ്പു വലിച്ചിട്ടു കിടന്നു.

ഇടത്തൂടന്മാര്‍ .

Flash News .....ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: ഇന്ന് ഇന്ത്യയിലും ഇന്തോനേഷ്യയിലും ഭൂമി  കുലുങ്ങിയതിലും മറ്റും പ്രതിഷേധിച്ചു നാളെ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്നു ചില ഇടത്തൂടന്മാര്‍ .

Do or die

Try for a movement with legal proceedings against those who destroy public properties.....Such incidents must be visualized or photografed as evidence in the court. Once who does such things or his party must be compelled to pay the compensation. If you are
ready , take as many photos as you can from such events, depicting the clear picture of such criminals...
--------------------------------------------------------------------------------------------
പൊതുമുതല്‍ നശിപ്പിക്കുന്ന ക്രിമിനലുകള്‍ക്ക് നേരെ ജനമനസ്സ് ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

ഹര്ത്താലിന്റെ പേരിലായാലും എന്തിന്റെ പേരിലായാലും ,പൊതുമുതല്‍ നശിപ്പിച്ചു പൌരന്റെ നികുതിപ്പണവും, നാടിന്റെ പുരോഗതിയും കുട്ടിച്ചോറാക്കുന്ന ക്രിമി
നലുകളുടെ ഇത്തരം പ്രവര്‍ത്തികള്‍ ചിത്രീകരിച്ചു , തെളിവടക്കം നിരത്തി ശക്തമായ നിയമ നടപടികളിലേക്ക് ഇത്തരം ക്രിമിനലുകളെ വലിച്ചിഴക്കാന്‍ പ്രബുദ്ധരായ മലയാളി സമൂഹം മിനക്കെട്ടു ഇറങ്ങേണ്ട സമയം വൈകിപ്പോയിരിക്കുന്നു.. ഒരുത്തന്‍ നശിപ്പിക്കുന്നതിന്റെ നഷ്ട പരിഹാരം അവന്റെ കയ്യില്‍ നിന്നു തന്നെ/ അല്ലെങ്കില്‍ പാര്‍ടിയില്‍ നിന്നു തന്നെ ഈടാക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ നമ്മള്‍ എന്തിനാണ് നാടിന്റെ വികസനത്തെ കുറച്ചു സ്വപ്നം കണ്ടു നടക്കുന്നത്..