22.7.11

അവതാരകര്‍

വളരെ വിദ്യാസമ്പന്നരും പ്രഗല്‍ഭരുമാണ് നമ്മുടെ ചാനലുകളിലെ മിക്ക അവതാരകരും.

പക്ഷെ ,നമ്മുടെ മലയാള മാധ്യമങ്ങളിലെങ്കിലും

അവതാരകര്‍ മാതൃഭാഷയില്‍ അടിസ്ഥാന ആശയ വിനിമയം നടത്തിയിരുന്നെങ്കില്‍ !

അവതാരകര്‍ക്ക് മാധ്യമ ഭാഷാ പരിജ്ഞാനം

 അത്യാവശ്യമല്ലാത്തതും അത് അലങ്കാരമായിരിക്കുന്നതുമായ നാട് കേരളം മാത്രമേ ഉണ്ടാവൂ. 

"മലയാളത്തിലെ ചാനല്‍ പ്രമുഖര്‍ക്ക്  മാതൃഭാഷാ പരിജ്ഞാനം ഉള്ള  അവതാരകരെ കണ്ടുപിടിക്കാനുള്ള വരം കൊടുക്കണേ ഭാഷാദേവിയേ!"

നാടിന്റെ നന്മയ്ക്ക് ഒരു കൈത്തിരി >കേരള പോലീസ്

നാടിന്റെ നന്മയ്ക്ക്  ഒരു കൈത്തിരി >കേരള പോലീസ്

സാങ്കേതികവിദ്യയില്‍ യൂറോപിലെ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന നോര്‍ത്ത് ബവേറിയയിലെ പോലിസ് ആസ്ഥാനം എന്നെ അത്ഭുതപ്പെടുത്തി. പരിചിത പ്രമുഖരുടെ സാന്നിധ്യം മൂലം ലഭ്യമായ ആ സന്ദര്‍ശനത്തിനു എങ്ങനെ മൂല്യം കണക്കാക്കും? ഒരു സംസ്ഥാനത്തിന്റെ മൂന്നിലൊരു മേഖലയോളം തങ്ങളുടെ നാല്‍ചുവരിനുള്ളില്‍  അല്ല കണ്മണിക്കുള്ളില്‍  ഒതുക്കി നിര്‍ത്തുന്ന മഹാത്ഭുതം, എന്ന് കേരള  പോലീസിനു സാധ്യമാകും? വര്‍ഗ വാസനയായ ക്രിമിനല്‍ വക്രതയുടെ വളയം കൂടാതെ , എന്ന് കേരള പോലീസ്  ഏറ്റവും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുറ്റം തെളിയിക്കുന്ന 'മനുഷ്യനായി'മാറും? 

മേല്‍ത്തട്ടില്‍ നിന്നും താഴേക്കും, തിരിച്ചും  -സ്പോട്ട് പിന്തുടരലിലും, ലോക്കല്‍ പട്രോളിംഗ് ഗ്രൂപുമായുള്ള നേരില്‍ കണ്ടുള്ള  ആശയ വിനിമയത്തിലും പുലര്‍ത്തുന്ന കൃത്യതയും സുതാര്യതയും , നമ്മുടെ നാട്ടില്‍ മറച്ചു വയ്ക്കലുകളിലും ,കൃത്രിമങ്ങളിലും വിളിച്ചുവരുത്തുന്ന ധന -സമയ -പ്രയത്ന  പാഴാക്കലുകളെ  വെല്ലുവിളിക്കുന്നു?

ജാതി - വര്‍ഗ - സംവരണങ്ങളെന്ന   മാനദണ്‍ടങ്ങള്‍ക്കപ്പുറം   ആവശ്യാനുസൃത മേഖലകളിലെ പ്രഗല്‍ഭരെത്തന്നെ മാന്യമായ വേതനത്തില്‍ വകുപ്പ് കസേരകള്‍ നല്‍കി ജോലി ചെയ്യിക്കാന്‍ ഏതു തലവനു ചങ്കൂറ്റമുണ്ടാകും  ?

ഒരിക്കലെങ്കിലും വികസിത രാജ്യങ്ങളുടെ പ്രവര്ത്തനമാതൃകകള്‍ പഠന വിഷയമാക്കാന്‍, അല്ലെങ്കില്‍ പരിശീലന കാലത്ത് ഒന്ന് കണ്ടു പോകാന്‍ എങ്കിലും ഏതു രാഷ്ട്ര കാര്യ പ്രവര്ത്തകന് എന്ന് സാധിക്കും?


15.7.11

അറം


അറം പറ്റുന്നതാണോ അദ്ഭുതമാണോ..എനിക്ക് എന്നെക്കുറിച്ച് തന്നെ പോലും എന്തെങ്കിലും പറയാനും എഴുതാനും പേടി തോന്നുന്നു. പലരും പറയുമ്പോഴും അത്ര വിശ്വാസം ഇല്ലായിരുന്നു...ഇക്കണക്കിനു പോയാല്‍ ഞാന്‍ മുനിയാകേണ്ടി വരും; ആളുകളുടെ മുന്‍പിലും പേപ്പറിന്റെ  മുന്‍പിലും!

ഒരു വര്ഷം മുന്‍പ്..പുതിയ സ്ഥലത്ത് എത്തി, മുറി മോടിപിടിപ്പിക്കലും നവീകരിക്കലും  കഴിഞ്ഞു  താമസിക്കേണ്ട പുതിയ താമസ സ്ഥലത്തെ  പഞ്ചായത്തില്‍  രെജിസ്റ്റെര്‍    ചെയ്തു ,2 മാസത്തേക്ക് എന്നും പറഞ്ഞു 13 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍(മറ്റൊരു പഞ്ചായത്തിലെ) താമസിപ്പിച്ചപ്പോള്‍ അറിയാതെ ഒച്ചുകളെപ്പറ്റി കുറിച്ചതാണ് ഏറ്റവും പുതിയ 'അറ'വാള്‍. ...ഒച്ച്‌ എന്ന സാര്‍വത്രിക ജീവി..എന്ന തലക്കെട്ടില്‍ എന്‍റെ മലയാളം സാംസ്കാരിക ബ്ലോഗില്‍ കുറിച്ചത് പോലെ എന്‍റെ സ്ഥലംമാറ്റവും സംഭവിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്ത പഞ്ചായത്തിലെ കെട്ടിടം  പണി തീരുകയോ അതില്‍ ഒന്ന് കാലെടുത്തു വയ്ക്കാന്‍ കഴിയുകയോ ചെയ്തിട്ടുമില്ല.
http ://mkoottumkal .blogspot .com ,http ://michaelkgeorge .blogspot .com