22.5.11

പത്താം ക്ലാസ്സിലെ പുതിയ സാമൂഹികപാഠപ്പുസ്തകം.

പുതിയ പാഠ പുസ്തകം കണ്ടു, വായിച്ചു.
"അതിഭയങ്കരം"!
വിഷം പുരട്ടിയ ഉറക്ക ഗുളികയെന്നു തോന്നുന്നു.
 ചരിത്രം പഠിക്കാന്‍ ഉള്ള എന്‍റെ ആഗ്രഹം പോലും ഇനി ഒരിക്കലും ഉണരില്ല.

ഇത് കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകമോ, അതോ കമ്മുണിസ്റ്റു ശിശുക്കള്‍ക്ക്‌ വേണ്ടി തയ്യാറാക്കിയ "വിദ്വേഷപ്പുസ്തകമോ "?.
പാലും പലഹാരങ്ങളും രുചിക്കേണ്ട പ്രായത്തില്‍ ഫുരുടാന്‍ കൊടുത്തു ശീലിപ്പിക്കുന്ന തന്ത്രം കൊള്ളാം.
പഠിച്ചതും പാടിയതും മുഴുവന്‍ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശീലുകളായിരുന്നതിനാല്‍ നമ്മുടെ ചുവപ്പന്‍ ഗവേഷകര്‍ക്ക്‌ "ചരിത്രം = ആധിപത്യങ്ങള്‍ക്കെതിരെയുള്ള വര്‍ഗസമരം" എന്നതായിരിക്കും. ഇനി അത് മാറ്റണമെങ്കില്‍ സാഹിത്യസമിതികളിലും കലാസമിതികളിലും വിദ്യാഭ്യാസ സമിതികളിലും കടന്നു കൂടിയിരിക്കുന്ന രാഷ്ട്രീയ കീടങ്ങളെ ,തുരത്തുക തന്നെ.

മറ്റൊന്ന്
കുട്ടികള്‍ക്കുമുന്നില്‍ പഠനത്തിനു ഉത്സാഹം വരുത്തുന്ന രീതിയില്‍ ചരിത്ര പുസ്തകത്തിന്റെ അവതരണം നിര്‍വഹിക്കെണ്ടതിനു പകരം കമ്മുനിസ്റ്റ്‌  സ്റ്റഡി ക്ലാസുകളിലെ  കടുകട്ടി വാക്കുകള്‍ അച്ചിട്ടു നിരത്തി, പഠിക്കാന്‍ ആഗ്രഹിക്കുന്നവന്റെ കൂടി ആശ നശിപ്പിക്കുന്ന ഈ മുരടന്‍ ,ചരിത്ര പ്പുസ്തകത്ത്തിലെ പോലും ബുദ്ധി രാക്ഷസ സ്വഭാവം പണ്ടേ മാറ്റേണ്ടിയിരിക്കുന്നു.
ഇത്രയും കലാകാരന്മാരും സാഹിത്യകാരന്മാരും ചരിത്ര പണ്ഡിതരും ഉള്ള കേരളത്തില്‍ ഈ വിവരമില്ലാത്ത "ഫ്യൂടല്‍ സമിതിയങ്ങളെ" ഉള്ളോ?

മഹര്‍ഷി പാരമ്പര്യം പേറുന്ന ,ഒരു സെകുലര്‍ രാഷ്ടമായ ഭാരതത്തിലെ,(കേരളത്തിലെ) പാഠപുസ്തകനിര്‍മ്മാണ നിയന്ത്രണ സമിതികളില്‍ എല്ലാ സമൂഹത്തിന്റെയും പ്രതിനിധികള്‍ എന്നും ഉണ്ടായിരിക്കണം എന്ന നിയമം കര്‍ശനമായും നിര്‍മ്മിച്ച്‌ പാലിക്കപ്പെടണം.  അതിനായി ആര് പൊതു രംഗത്ത് ശക്തമായി ഒരു ഗ്രൂപ്പിനെ   സജ്ജമാകും? 

 ഇനി അടുത്ത തവണ എന്റെ ദേഹത്തുവരെ    പ്രശ്നത്തിന്റെ കൈ എത്തട്ടെ -അപ്പോള്‍ ഞാന്‍ കുരക്കാം- 
അല്ലാതെ  വിദ്യാഭ്യാസമിതികള്‍  എന്ന് പറയുന്നത് എന്നെ സ്പര്‍ശിക്കുന്നത് എങ്ങനെയ്യാണ് ? എനിക്ക് പത്ത് കാശ് കയ്യില്‍ കിട്ടാന്‍ വേണ്ടി മാത്രം ഉള്ളതല്ലേ വിദ്യാഭ്യാസം ? 

14.5.11

നാടിന്റെ നന്മയ്ക്ക്

<നാടിന്റെ നന്മയ്ക്ക് ഒരു കൈത്തിരി >

അഞ്ചു വര്‍ഷത്തേക്ക് ഉള്ള കസേരകള്‍ ഭരണമന്ദിരത്തിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു കഴിഞ്ഞു .

പുതിയ കസേരകളികള്‍ കാണുവാന്‍ പോകുന്ന നമുക്ക് ഒരു കാണി മാത്രമായാല്‍ മതിയോ?

പോരാ..
അങ്ങനെയെങ്കില്‍ എനിക്കും നിനക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകണം..


1 . ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റം.
ഹര്‍ത്താല്‍ ഉത്സവമായി ആഘോഷിക്കുന്ന  കേരളത്തില്‍ ഇനിയും ഹര്‍ത്താലുകളുടെ കൊടിയേറ്റമായിരിക്കും.

ചര്‍ച്ചകള്‍ക്കും ജനഹിതത്തിനും പുല്ലുവില കല്പിച്ചു രാഷ്ട്രീയ ഭീകരന്മാര്‍ നാട്ടില്‍ അക്രമം അഴിച്ചുവിടും. 

ഇനി അഭിപ്രായങ്ങളല്ല ആവശ്യം; നടപടികളാണ്.

>നിര്‍ബന്ധിത ഹര്ത്താലുകള്‍ക്കും ഹര്‍ത്താല്‍ കലാപകാരികള്‍ക്കും അതാഹ്വാനം ചെയുന്ന രാഷ്ട്രീയപ്പാര്ട്ടിക്കാര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുക.
> പൊതുമുതല്‍ നശിപ്പിക്കലിനും മറ്റുമുള്ള നഷ്ടപരിഹാരം അക്രമികളില്‍ നിന്നും വ്യക്തിപരമായോ, പാര്‍ട്ടിയില്‍  നിന്നുമായോ ഈടാക്കുക.
ജനസമാധാനത്തിന് ഭംഗം വരുത്തുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ക്കെതിരെ  അക്രമരഹിതമായി സംഘടിക്കുവാന്‍ ഇനി യുവസംഘടനകള്‍ തയ്യാറാകണം.
>അക്രമങ്ങള്‍ക്കെതിരെ നിലകൊല്ലാനും , അവ മാധ്യമങ്ങളുടെ മുന്‍പില്‍ എത്തിക്കാനും ധാര്‍മിക ബോധമുള്ള യുവാക്കള്‍  -സ്നേഹത്തിന്റെയും അക്രമരാഹിത്യതിന്റെയും സമാധാന നേതൃത്വത്തിന്റെയും കീഴിലുള്ള K.C .Y .M പോലുള്ള സംഘടനകള്‍ മുന്‍പോട്ടു വരണം.

അതിനായി ഒരു ആഹ്വാനത്തിന് ഏതെങ്കിലും ഒരു മതമേലധ്യക്ഷന്‍   ചങ്കൂറ്റം കാട്ടാതിരിക്കില്ല എന്നാണു എന്‍റെ വിശ്വാസം.

---------------------------------------------------------------------------------------------------
 ഭരണത്തെ അഗ്നിശുദ്ധി ചെയ്യാന്‍ പര്യാപ്തമായ ഒരു പ്രതിപക്ഷം നമുക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കര്‍മ്മം അവര്‍ നന്നായി ചെയ്യട്ടെ, ആയുധം എടുക്കരുതെന്ന് മാത്രം .അവര്‍ക്കും അഭിവാദനങ്ങള്‍ ! 

7.5.11

അമ്മയ്ക്ക് മാതൃദിനാശംസകള്‍ !

..സന്ധ്യക്ക്‌ ദീപം കൊളുത്തി വച്ചു 

ദീപനാളമായി എരിയുന്നുവമ്മ

പന്ത്രണ്ടാകിലും ശീലങ്ങള്‍
പതമാണമ്മക്ക് പറയാതെ വയ്യ.


മക്കള്‍ ഞങ്ങള്‍ പന്ത്രണ്ടിനും പെറ്റമ്മയെന്ന  നിലയിലും , അതിഥികളും  അഗതികളുമായ സകലര്‍ക്കും പോറ്റമ്മയെപ്പോലെയും സ്നേഹം വച്ച് വിളമ്പുന്ന  അമ്മയ്ക്ക് മാതൃദിനാശംസകള്‍  !

ഉരുകാന്‍ മാത്രം ഉഴിഞ്ഞു വയ്ക്കപ്പെട്ട ഒരു ജന്മത്തിന്റെ ജ്വാലയില്‍ മനം മിനുക്കുവാനാവുന്നതെന്റെ ഭാഗ്യം-