3.6.20

ഓസ്‌മോ പോക്കറ്റ് -പോക്കറ്റിൽ കൊണ്ടുപോയി പടം പിടിക്കാം

ഓസ്‌മോ പോക്കറ്റ് -പോക്കറ്റിൽ കൊണ്ടുപോയി പടം പിടിക്കാം
ബോക്സ് തുറന്ന് നോക്കാം വളരെ മനോഹരമായ് പായ്ക്ക് ചെയ്ത ഒരു പെട്ടി (വീഡിയോ ). അത് തുറക്കുമ്പോൾ അതിനുള്ളിൽ ക്യാമറ . അത് സൂക്ഷിക്കുവാനുള്ള ഒരു കെയ്‌സ് . ഐഫോണും ആൻഡ്രോയിഡ് ഫോണുകളും കണക്ട് ചെയ്യാനുള്ള ഓരോ കണക്ടര് , ചാർജിങ്ങിനുള്ള ഒരു കണക്റ്റിംഗ് കേബിൾ .ഒരു സ്ട്രാപ്പ് , പിന്നെ ഒരു ബുക്ക് ലെറ്റ് ഇത്രയും കാണാം .
  
ഇനി ചെയ്യേണ്ടത് .- ബുക്ക് ലെറ്റിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ക്യാമറയുടെ ഭാഗങ്ങൾ ഏതൊക്കെയെന്നു പരിചയപ്പെട്ട ശേഷം ക്യാമറയിൽ ഉള്ള മൊബൈൽ കണക്ട് ചെയ്യാനുള്ള slot മറച്ചു വച്ചിരിക്കുന്നതു മാറ്റി ഏതു ഫോൺ ആണോ ഉപയോഗിക്കുന്നത് അതിനു യോജിച്ച കണക്‌ടർ ചേർത്ത് ഇത് പോലെ(വീഡിയോ ) ഘടിപ്പിക്കുക . അടുത്തതായി നിങ്ങളുടെ കണക്ട് ചെയ്ത ഫോണിലെ അപ്ലിക്കേഷൻ സ്റ്റോറിൽ പോയി DJ I MIMO എന്ന ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക . കവറിലെ QR കോഡ് സ്കാൻ ചെയ്തും ആപ്പ്ളിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ് . ഇതോടൊപ്പം തന്നെ Micro SD Card അതിന്റെ slot ൽ ഘടിപ്പിക്കേണ്ടതാണ് . UHS -I speed grade 3 rating ഉള്ള കാർഡുകൾ ആണ് കമ്പനി suggest ചെയ്യുന്നത് . കാർഡ് ഫോർമാറ്റ് ചെയ്യുന്ന കാര്യം പറയേണ്ടതില്ലല്ലോ . ഇനി ചെയ്യേണ്ടത് കണക്ട് ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ഓസ്‌മോ പോക്കറ്റ് രെജിസ്റ്റർ ചെയ്തു മിമോ സ്‌ക്രീനിൽ കാണിക്കുന്ന firmware-update follow ചെയ്യുക (വീഡിയോ )എന്നതാണ്. ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ പിന്നെ ഒന്ന് ഫുൾ ചാർജ് ചെയ്തു ഉപയോഗിക്കാം .ചാർജിങ്ങിനായി ബോക്സിൽ ലഭിച്ച കണക്റ്റിംഗ് കേബിളാണ് ഉപയോഗിക്കേണ്ടത് ഫുൾ ചാർജിങ് നു 73 മിനിറ്റു സമയമേ എടുക്കു .എന്നാൽ ഇത് കൊണ്ട് 140 മിനിറ്റു ഷൂട്ട് ചെയ്യാനാവും .   ഇനി ഇതിന്റെ പ്രത്യേകതകൾ .- കമ്പനി അവകാശപ്പെടുന്നതുപോലെ ഇതിന്റെ compact ആയുള്ള 3 Axis gimpal നമുക്ക് smooth ആയ വീഡിയോസ് നൽകാൻ സഹായിക്കുന്നു .ഇത്രയും ചെറിയ ഒരു ക്യാമറ കൊണ്ട് സിനിമാറ്റിക് വീഡിയോ എങ്ങും എപ്പോഴും എടുക്കാം എന്നത് വലിയ ഒരു സാധ്യത തന്നെയാണ് vloggers നിടയിൽ കൊണ്ടുവന്നിരിക്കുന്നത് . (vlogging ന്റെ മേഖലയിൽ വലിയ സാധ്യതകളാണ് ഇനി മുന്നോട്ടു കാത്തിരിക്കുന്നത്) ഇതിലെ സെൽഫി മോഡ് നമ്മുടെ ഫെയിസ് ട്രാക്ക് ചെയ്തു അതിനനുസരിച്ച് മൂവ് ചെയ്യുന്നു .അത് പോലെ മറ്റൊരു object നെ tap ചെയ്‌താൽ കാമറ ആ object നെ follow ചെയ്തുകൊള്ളും . അതുപോലെ ഇതിലെ മറ്റു Intelligent functions ആയ motion lapse(നീണ്ട സമയത്തെ ദൃശ്യങ്ങൾ ചുരുങ്ങിയ ഷോട്സ് ലേക്ക് ചുരുക്കി എടുക്കൽ ) , panorama ,നൈറ്റ് shot ലെ വെളിച്ചം കുറഞ്ഞ സീനുകൾ ഡിറ്റക്ട് ചെയ്ത് brighter ഫോട്ടോസ് ആക്കുന്ന സംവിധാനം ഒക്കെ എടുത്ത് പറയേണ്ടവ തന്നെയാണ് . ഇതിലെ FFV (First Person View Mode ) thrilling ആക്ഷൻ shots പോലും smooth റിസൾട്ട് കിട്ടുന്ന രീതിയിൽ film ചെയ്യാൻ സഹായിക്കുന്നു . മൊബൈലിലെ മിമോ ആപ്പ്ളിക്കേഷനുമായി ബന്ധിപ്പിച്ച് നമ്മൾ എടുത്ത ദൃശ്യങ്ങൾ അപ്പപ്പോൾ തന്നെ മൈ story എന്നതിലൂടെ അപ്‌ലോഡ് ചെയ്തു സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനും പറ്റുന്നതാണ് . wifi തുടങ്ങിയ സൗകര്യങ്ങളോടെയും മറ്റു accessories നോടൊപ്പവും ഓസ്‌മോ പോക്കറ്റ് ഉപയോഗിക്കാവുന്നതാണ് .മറ്റു accessories സാമാന്യം വിലവരുന്നവ തന്നെയാണ് . Unterwater ഉപയോഗിക്കണമെങ്കിൽ വാട്ടർ പ്രൂഫ് case ഉം ഇതുപോലെ വാങ്ങിക്കേണ്ടതാണ് .
പ്രധാന പോരായ്മകൾ :- കയ്യിൽ ഒതുങ്ങുന്നതാണെങ്കിലും ഇതിലെ വളരെ ചെറിയ സ്ക്രീൻ നമ്മൾ പകർത്തുന്ന ദൃശ്യങ്ങൾ എത്ര മാത്രം മെച്ചപ്പെട്ടത് എന്നറിയാൻ ഒട്ടും തന്നെ സഹായിക്കുന്നില്ല എന്ന് വേണം പറയാൻ . മൊബൈലിലെ ചാർജിനെ കുറിച്ച് എപ്പോഴും അസ്വസ്ഥതയുള്ളവർക്ക് എപ്പോഴും ഇതു കൂടി കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുമെന്നു പറയേണ്ടതില്ലല്ലോ . ഒപ്പം ഇത് ഒരു എക്സ്ട്രാ ഫിറ്റിങ്‌ എന്നുള്ള ഫീലും ശക്തമായി നൽകുന്നുണ്ട് . എന്നാൽ ഇതിനെ മറികടക്കാൻ ചില accessories ചില ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ് . മറ്റൊരു പ്രധാന പോരായ്മ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോളും മറ്റും അതിന്റെ ഫോക്കസ് മാറ്റാനും മറ്റും മൊബൈൽ കൂടെ ഇല്ലാതെ സാധിക്കില്ല എന്നുള്ളതാണ് .അത് കൊണ്ട് തന്നെ ഇതിന്റെ ഷൂട്ടിങ് എളുപ്പമാണെങ്കിലും നല്ല വീഡിയോകൾ എടുക്കാൻ ഉപകരണവുമായി ഇണങ്ങുന്നത് നല്ലതാണ് . വെള്ളം , മഞ്ഞു , ചൂട് തുടങ്ങിയവയിൽ നിന്നൊക്കെ ശ്രദ്ധയോടെ സൂക്ഷിച്ചാൽ , കൊണ്ടുനടക്കാൻ വളരെ എളുപ്പമായതു കൊണ്ട് തന്നെ ഇത് വരും കാലങ്ങളിൽ വിപണി കീഴടക്കും എന്നതിൽ സംശയമില്ല . ആൾക്കൂട്ടത്തിൽ യാത്ര ചെയ്യുന്നവർക്കും , തിരക്കിട്ടു യാത്ര ചെയ്യുന്നതിനിടയിൽ അധികം കാര്യങ്ങൾ പകർത്താൻ സമയം അനുവദിക്കുന്നില്ല എന്ന് തോന്നുന്നവർക്കും തിരക്കിനിടയിലും ഒരു ക്ലിക്ക് എന്ന രീതിയിൽ ദൃശ്യങ്ങൾ ഒപ്പാൻ പറ്റിയ ഒന്നാണ് ഓസ്‌മോ പോക്കറ്റ്
ചുരുക്കിപ്പറഞ്ഞാൽ പോക്കറ്റിൽ ഒരു കണ്ണടക്കൂട്‌ പോലെ ഒതുക്കത്തിൽ കൊണ്ടുനടക്കാവുന്ന 4 K വീഡിയോ അടക്കം ഷെയ്ക് ഇല്ലാതെ ഷൂട്ട് ചെയ്യാൻ പറ്റുന്ന ഒരു സൂപ്പർ ക്യാമറ . weight -116 ഗ്രാം പൊക്കം -1 2 1 .9 mm മുൻ / പിൻ വശം -2 8 .6 mm വശങ്ങൾ .- 3 6 .9 mm www.dji.com M K G വാലി