15.2.13

ഭൂമിയുടെ ഉദ്യാനം മണലാരണ്യമായതെപ്പോള്‍ ?
തോട്ടത്തിലെ പൂവും
ആള്‍ക്കൂട്ടത്തിലെ സ്ത്രീയും
ഒരു പോലെ മനോഹരം !
അവ രണ്ടിനെയും ആസ്വദിക്കാന്‍
ആര്‍ക്കുമുണ്ടിഷ്ടം .
എന്നാലവ രണ്ടിനെയും
ചുറ്റുപാടില്‍ നിന്നിറുത്ത്
ആടയ്ക്കലങ്കാരമാക്കുമ്പോള്‍
അവ വാടിത്തളരും.
 അപ്പോളവയ്ക്ക് ശോഭയില്ലെന്നും
 കരിഞ്ഞു പോയതാണെന്നും പറഞ്ഞ്
അവയെ
 കുപ്പച്ചട്ടിയിലേക്ക് വലിച്ചെറിയും.

പിന്നെ പൂന്തോട്ടത്തില്‍ നില്‍ക്കുന്ന
മറ്റു പൂക്കളെ നോക്കി കൊതിയൂറി
ഇറുക്കാന്‍ ശ്രമിക്കും
ഇറുക്കാനാവാതെ വരുമ്പോള്‍
ചവിട്ടി മെതിക്കും .
അങ്ങനെയാണ്
ഭൂമിയുടെ ഉദ്യാനം മണലാരണ്ണ്യമായത് !

മിഖാസ് കൂട്ടുങ്കല്‍

(
06.12.2001 )