11.1.13

"അതിര്‍ത്തി കാവല്‍ക്കാരോട് "




അതിര്ത്തികളിലാണ്
അയല്പക്കങ്ങള്‍ക്ക് കണ്ണ് !
പാദമൂഴ്ന്നു നില്‍ക്കും
പൂഴിക്കുമസൂയ കൊളുത്തുന്ന മണ്ണ്!
ഉച്ചക്കുണങ്ങിയും കൊടും തണുപ്പില്‍
ഇമ വെട്ടാതുണര്‍ന്നിരുന്നും
ജീവിതം കുരുതിയാക്കി
എന്റെ ആയുസ്സിന്റെ കാവല്‍ക്കാര്‍
ബലിക്കല്ല് കൊണ്ട് തീര്‍ക്കുന്ന
സംരക്ഷണ മതിലാണയല്‍പക്കങ്ങള്‍ക്കു പുണ്ണ് !

ഹായ് , എന്റെ പ്രിയ കാവല്‍ക്കാരാ ,
എന്റെ നാടിന്റെ നാളെകള്‍ക്ക് കാരണം നീയാവണം
എന്റെ നാടിന്റെ ദീര്‍ഖാ(?)യുസ്സും നീ മൂലമാകണം .

അതുകൊണ്ട് ..

അതിര്‍ത്തികളില്‍ നിന്റെ കണ്‍പാട് ധര്മ്മിഷ്ഠമാകണം..
വാക് വ്യാപാരങ്ങളില്‍ വിവേകം നിറയണം..

കാരണം,
നീ ചിരിച്ചാല്‍ ഇരു രാജ്യങ്ങളും ഏറ്റുചിരിക്കും
നീ കയര്ത്താല്‍ അനേകരെയത് കദനക്കയത്തിലാക്കും

നിന്നില്‍ ഞങ്ങളര്‍പ്പിക്കുന്ന വിശ്വാസ്യതയുടെ മടിത്തട്ടില്‍ പേടി കൂടാതുറങ്ങുവാനാവട്ടെ ഞങ്ങള്‍ക്കിനിയും പ്രിയ കാവല്‍ക്കാരാ !