(1 .theme song )
ഇവിടെ കനവുകള്‍ വിടരേണ്ട കരയില്‍
വ്യഥകള്‍ കൊണ്ടൊരു കുടുംബം
കഥയിലല്ല നമുക്ക്ടയിലാണ്
ചതിയുടെ മുഖം കാണാപ്പടയൊരുക്കം
പരനന്മയാം ഔദാര്യമശിച്ചവന്‍ തന്നെ
ചതിക്കുഴിയവനെതിരായൊരുക്കുന്നു
(പടിവാതിലവനെതിരായടയ്ക്കുന്നു )
പ്രത്യുപകാരം അര്‍ത്ഥരഹിതം
പരപീഡനത്വരയിഷ്ടവിനോദം .
പറക്കുവാനാകാപ്പറവകള്‍ തന്‍
ചെറു ചിറകില്‍ (കനത്ത) സ്വപ്ന ഭാരം
ഒരു തട്ടിന്‍ കനം ധനമാകണം
കൂണ്‍ തണല്‍ പോലെ ശിഷ്ട ഭാഗ്യം
--------------------------------
മിഴിയടഞ്ഞ കിനാവുകള്‍ക്ക് പൊന്‍
പുലരി വിരിയുന്നുവോ?
കക്കയ്ക്കുള്ളിലിക്കാലമത്രയും
മുത്തായ് മാറുവാന്‍ തേങ്ങിയിരുന്നുവോ?
കത്തുന്ന ചിത്തത്തിലൊരു കണ്ണുനീര്‍
തുള്ളിക്കുള്‍കുളിരേകുവാനാകുമോ?
(നാടകം മുടങ്ങിപ്പോയി -2005 )
11.1.11
കിണറ്റില്‍ വീണ പാട്ടുകള്‍
കോമ്പയാറ്റിലെ എന്‍റെ ഒരു വര്‍ഷ ഹൈറേഞ്ച് വാസത്തിനിടയില്‍ ഒരു രാത്രിയുറക്കത്തെ കീറി മുറിച്ചാണ് ആ ചന്ദ്രബിംബം എന്‍റെ ജനല്‍ പ്പാളികളിലൂടെ മുറിയിലെക്കെത്തിയത്. ചലച്ചിത്ര നാടക നടനായ ശ്രീ. M. C. കട്ടപ്പന സംവിധാനവും ശ്രീ . ജോര്‍ജ് കുമ്പുക്കല്‍ രചനയും നിര്‍വഹിച്ചുകൊണ്ടിരുന്ന ഒരു നാടകത്തിലെക്കുള്ള ഗാന സന്ദര്‍ഭങ്ങള്‍ തലേന്ന് സംവിധായകന്‍ വിവരിച്ചതിന്റെ ഓര്‍മ്മകള്‍ അപ്പോഴും ഉറക്കം പിടിച്ചിട്ടുണ്ടായിരുന്നില്ല . പിന്നെ ഒട്ടും താമസിച്ചില്ല, മുറ്റത്തെ കിണറ്റിന്‍ കരയിലേക്ക് ഒരോട്ടം . തിരിച്ചെത്തി ; പിറന്ന പാട്ട് കുറിചിട്ടിട്ടായിരുന്നു ബാക്കി ഉറക്കം...
സാങ്കേതിക കാരണങ്ങളാല്‍ ആ നാടകം മുടങ്ങിയെങ്കിലും രചയിതാവിനും സംവിധായകനും പിന്നീടങ്ങോട്ട് തിരക്കിന്റെ നാളുകളായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലവര്‍ സംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.
അവര്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് ...അവര്‍ക്കായി അന്നെഴുതിയ 4 ഗാനങ്ങളില്‍ 2 എണ്ണം.
Subscribe to:
Posts (Atom)